പ്രണയമല്ല, സൂര്യക്ക് ക്രഷ് ആയിരുന്നു: മണിക്കുട്ടനെ അത് അസ്വസ്ഥതയുണ്ടാക്കി: കിടിലം ഫിറോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായിരുന്നു സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം. ഇത് സൂര്യയുടെ ഗെയിം സ്ട്രാറ്റജി മാത്രമാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ അങ്ങനെയല്ല, സൂര്യയുടെ പ്രണയം യഥാര്‍ത്ഥമായിരുന്നുവെന്ന മറുവാദവും ഉണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഷോയിലെ സഹമത്സരാര്‍ത്ഥിയായിരുന്ന കിടിലം ഫിറോസ്.
സൂര്യ ഒരു പാവം കുട്ടിയാണ്. അവളെ വര്‍ഷങ്ങളായി എനിക്ക് അറിയാം. മണിയോട് അവള്‍ക്ക് ക്രഷ് ആയിരുന്നു. അല്ലാതെ ഗെയിമിന് വേണ്ടി കൊണ്ടുവന്ന സ്ട്രാറ്റജി ഒന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍

മണിയെ അവള്‍ക്ക് അത്രയും ഇഷ്ടമാണ്. ക്രഷ് ആണോ പ്രണയമാണോ എന്നുള്ളത് ഓരോരുത്തര്‍ മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാവും. പ്രണയം എന്ന് പറയുന്നത് പിരിയാന്‍ പറ്റാത്ത അത്ര ഗാഢമായി രണ്ട് പേര്‍ക്ക് ഇടയില്‍ ഉണ്ടാവേണ്ട ഒന്നാണ്. ഇവിടെ അത് ഒരാള്‍ക്ക് മാത്രമായിട്ടാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്വാഭാവികമായി അതിനെ പ്രണയമായി കാണാന്‍ കഴിയില്ല. അവള്‍ക്ക് വലിയ ഇഷ്ടമാണ്, ക്രഷ് ആണ്. എന്നാല്‍ അയാള്‍ അത് ഓക്കെ പറയുന്നിടത്ത് മാത്രമേ പ്രണയമായി മാറുകയുള്ളുവെന്നും കിടിലം ഫിറോസ് പറയുന്നു.

പക്ഷെ മണി അതിന് ഓക്കെ പറയുമായിരുന്നില്ല. ഇനി അവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും എന്ന് അറിയില്ല. ഞാന്‍ അവിടെ കണ്ട നൂറ് ദിനങ്ങള്‍ വെച്ച് അതൊരെ പ്രണയമായിരുന്നു എന്ന് വിലിയിരുത്താന‍് സാധിക്കില്ല. ഇഷ്ടം പറഞ്ഞ് പിറകെ നടന്ന ഒരു പെണ്‍കുട്ടിയായിരുന്നു സൂര്യ. അത് വേണ്ട എന്ന് ഞാന്‍ പലവട്ടം പറഞ്ഞു. മണി തന്നെ അതിന് തടസ്സം നിന്നു. പിന്നീട് അവളുടെ വികാരങ്ങളെ ചോദ്യം ചെയ്യുന്നിടത്താണ് ഞാന്‍ ഇടപെട്ടതെന്നും കിടിലം പറഞ്ഞു.
Also Read: ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!

വളരെ നിസാരക്കാരനായ, മലയാളിക്ക് അധികം അറിയാത്ത ഒരു ആളാണ്. അവിടെ എത്തിയപ്പോള്‍ ആ കൂട്ടത്തിലെ എറ്റവും പ്രബലനായിട്ടുള്ള ഒരാളെ വെല്ല് വിളിക്കുക എന്നതായിരുന്നു എന്‍റെ ഗെയിം സ്ട്രാറ്റജി. മറ്റുള്ളവരെ വെച്ച് നോക്കുമ്പോള്‍ രണ്ടാഴ്ച കൊണ്ട് ഔട്ടായിപ്പോവാന്‍ സാധ്യതയുള്ള ഒരു മത്സരാര്‍ത്ഥിയായിരുന്നു. എനിക്ക് അവിടെ നിലനില്‍ക്കണമെങ്കില്‍ ഞാന്‍ കണ്ടന്‍റ് സൃഷ്ടിക്കണം.

ആ കണ്ടന്‍റ് ഒരു ദിവസത്തേക്ക് നില്‍ക്കുന്നതായിക്കൂട, അത് ദീര്‍ഘമായി നിലനില്‍ക്കണം. അതിന് ഏറ്റവും പ്രബലനായ ആളോട് ഞാന്‍ മത്സരിക്കണം. ആ കൂട്ടത്തില്‍ ഏറ്റവും പ്രബലന്‍ മണിക്കുട്ടന്‍ ആയിരുന്നു. മണിക്കുട്ടനോട് ശത്രുത ഉള്ളത് കൊണ്ടായിരുന്നില്ല അത്. മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. അങ്ങനെയുള്ള ഒരാളെ വെല്ല് വിളിക്കുമ്പോള്‍ കുറേ നാളത്തേക്ക് എനിക്ക് അവിടെ നില്‍ക്കാന്‍ കഴിയുകയാണ്.

അതാണ് എന്‍റെ പ്ലാന്‍ എന്ന് മലയാളികള്‍ക്ക് മനസ്സിലായി. ചിലര്‍ അതിനെ അങ്ങനെ അല്ലാതെയും എടുത്തിട്ടുണ്ടാവും. ഞാന്‍ മണിയും തമ്മില്‍ അവിടെ വലിയ അടിയൊന്നും നടന്നിട്ടില്ല. നാട്ടുകൂട്ടത്തിനിടയില്‍ നെഞ്ചും വിരിച്ച് പരസ്പരം പോരാടിയത് അല്ലാതെ. തന്‍റെ ഒരു സ്ട്രാറ്റജി എനിക്ക് ഷോയില്‍ തുടരാന്‍ വളരെ അധികം സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം തുറന്ന് പറയുന്നു.

മണിക്കുട്ടന്‍ പോയപ്പോഴും പൊളി ഫിറോസ് പോയപ്പോയും എനിക്ക് പ്രശ്നമുണ്ടായിരുന്നു. അടുത്ത് ആരോട് ഏറ്റുമുട്ടും എന്ന ചോദ്യം വരുമല്ലോ. സ്നേഹവും ബന്ധവും ഒക്കെ ഉണ്ടെങ്കിലും മത്സരിക്കാനാണ് അവിടെ പോവുന്നത്. പൊളി ഫിറോസിനെതിരെ ഒരുമിച്ച് നിന്ന ഞങ്ങള്‍ രണ്ട് പേര്‍ പൊളി ഫിറോസ് പോയപ്പോള്‍ പരസ്പരം മത്സരിച്ചു. മണിക്കുട്ടന്‍ പോയപ്പോള്‍ എനിക്ക് ആത്മാര്‍ത്ഥമായി സങ്കടം വന്നു.

എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഗെയിം സ്ട്രാറ്റജികളില്‍ ഒന്ന് പൊളി ഫിറോസിന്‍റേതാണ്. അതിന് ഉഗ്രന്‍ തൊലിക്കട്ടിയും ഗംഭീര ചങ്കൂറ്റവും വേണം. എന്നെക്കൊണ്ടൊന്നും അതിന് പറ്റില്ല. പ്രത്യേകിച്ച് അവന്‍റെ കൂടെ ഭാര്യയുമുണ്ട്. ഇപ്പോഴും സീസണ്‍ 3 യില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുകയും ഏറ്റവും കൂടതല്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു മത്സരാര്‍ത്ഥി പൊളി ഫിറോസ് ആണ്. വരും കാലഘട്ടങ്ങളില്‍ പലരം പൊളി ഫിറോസിനെ റഫറന്‍സ് ആക്കി മുന്നോട്ട് വരാന്‍ സാധ്യതയുണ്ട്.

എന്‍റെ വിലയിരുത്തലില്‍ പ്രകാരം, പൊളി ഫിറോസ് പോയപ്പോള്‍ അതേ ഗെയിം സ്ട്രാറ്റജി എടുത്ത് കളിച്ച ആളാണ് സായി വിഷ്ണു. പലരും അതും പറഞ്ഞ് കണ്ടില്ല. പക്ഷെ ആ സ്ട്രാറ്റജി സായിക്ക് ഗുണം ചെയ്തു. പൊളി ഫിറോസ് കുറച്ച് കൂടെ നോക്കി കളിച്ചിരുന്നെങ്കില്‍ ഫൈനല്‍ ഫൈവ് വരെ എന്താമായിരുന്നു. ഗെയിമില്‍ നിന്ന് പുറത്ത് വന്ന ശേഷം ആ ഗെയിം അയാള്‍ വിട്ടു. എല്ലാ മത്സരാര്‍ത്ഥികളുമായി നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ആരേകുറിച്ച് മോശം പറയാനൊന്നും നില്‍ക്കാതെ അയാളുടെ ജീവിതുവുമായി മുന്നോട്ട് പോവുകയാണ്. അത് പലര്‍ക്കും പറ്റുന്ന കാര്യമല്ലെന്നും കിടിലം ഫിറോസ് കൂട്ടിച്ചേര്‍ക്കുന്നു.

സൂര്യയുടെ കാര്യത്തില്‍ മാത്രം തന്‍റെ പ്രവചനം പിഴച്ചു എന്നാണ് ചിലര്‍ പറയുന്നത്. പക്ഷെ സൂര്യക്ക് 12 ശതമാനവും രമ്യക്ക് 6 ശതമാനവും വോട്ടാണ് ലഭിച്ചത്. ഒരാളെ പോവുകയുള്ളുവെങ്കില്‍ രമ്യ മാത്രമേ പുറത്താകുമായിരുന്നുള്ളു. രണ്ട് പേരും പുറത്തേക്ക് എന്ന തീരുമാനം വന്നതോടെയാണ് സൂര്യയുടെ പുറത്തേക്ക് പോയത്. ആ പ്രവചനം പാളിയെന്ന് പേരില്‍ ഒരുപാട് ട്രോള്‍ ഉണ്ടായെന്നും കിടിലം ഫിറോസ് അഭിമുഖത്തില്‍ പറയുന്നു.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്


Click it and Unblock the Notifications