ഡിംപലിനെ തിരിച്ചുകൊണ്ടുവരണം, ബിഗ് ബോസിനോട് അഭ്യര്‍ഥന, വിങ്ങലടക്കാനാവാതെ മണിക്കുട്ടന്‍
പിതാവിന്റെ വിയോഗത്തോടെ ഡിംപല്‍ ബിഗ് ബോസില്‍ നിന്ന് മടങ്ങിയതോടെ ബിഗ് ബോസ് ശോക മൂകമായിരിക്കുകയാണ്. തിരിച്ചെത്തിയ മണിക്കുട്ടന്‍ ഇമോഷണലായി തന്നെ ഇരിക്കുന്നതാണ് കണ്ടത്. അതേസമയം ഇത്രയൊക്കെ തണുത്ത അന്തരീക്ഷത്തില്‍ പുതിയ ക്യാപ്റ്റന്‍ കൂടി ബിഗ് ബോസില്‍ ഉണ്ടായിരിക്കുകയാണ്. ഇത് സീസണില്‍ മൂന്നിലെ അവസാനത്തെ ക്യാപ്റ്റന്‍ കൂടിയാണ്.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

വിങ്ങലടക്കി മണിക്കുട്ടന്‍
ഡിംപല്‍ ഇല്ലാത്ത ആദ്യ ദിനത്തില്‍ ഏറ്റവും വിഷമത്തോടെ കണ്ടത് മണിക്കുട്ടനെയാണ്. അടുത്ത സുഹൃത്ത് കൂടിയാ മണിക്കുട്ടന്‍ ഒന്നും മിണ്ടാതെ ഒരുവശത്ത് രാവിലെ തന്നെ ഇരിക്കുകയായിരുന്നു. രാവിലെ എട്ടിന് വേക്കപ്പ് സോംഗ് ബിഗ് ബോസില്‍ ഹൗസില്‍ ഇടുന്ന സമയത്ത് തന്നെ മണിക്കുട്ടന്‍ വിഷാദ ഭാവത്തിലായിരുന്നു. വിഷമം പിടിച്ചുനിര്‍ത്താനാവാതെ വന്നതോടെ മണിക്കുട്ടന്‍ പൊട്ടിക്കരയുന്നതും, പിന്നീട് കണ്ണീരൊപ്പുന്നതും കാണാമായിരുന്നു. തുടര്‍ന്ന് റിതു മന്ത്രയാണ് മണിക്കുട്ടനെ ആശ്വസിപ്പിക്കാനെത്തിയത്.

ഡിംപലിനെ തിരിച്ചുകൊണ്ടുവരണം
മണിക്കുട്ടന്‍ ഇതിനിടെ ക്യാമറയിലൂടെ ബിഗ് ബോസിനോട് ഡിംപലിനെ ഷോയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും അഭ്യര്‍ത്ഥിച്ചു. ഡിംപല്‍ തീര്‍ച്ചായും അവസാന അഞ്ച് മത്സരാര്‍ത്ഥികളില്‍ ഒരാളായി വരാന്‍ മത്സരബുദ്ധിയുള്ള കുട്ടിയാണ്. ഡിംപലിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകളെല്ലാം ഇന്ന് കഴിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുകയാണ്. എല്ലാ പ്രാര്‍ഥനകളും. ഡിംപലിനോട് ഇനി വരുന്ന ദിവസങ്ങളില്‍ എപ്പോഴെങ്കിലും സംസാരിച്ച് തിരിച്ചുകൊണ്ടുവരാനായിട്ട് ശ്രമിക്കണം. എനിക്കറിയാം ബിഗ് ബോസ് അത് ചെയ്യുമെന്ന്. എന്റെ കാര്യം വന്നപ്പോഴും വളരെ കറക്ടായിട്ടുള്ള കാര്യങ്ങള്‍ ചെയ്ത് എനിക്ക് മനസ്സിലാക്കി തന്ന് തിരിച്ചെത്തിച്ചതാണെന്നും മണിക്കുട്ടന്‍ പറഞ്ഞു.

ഡിംപല്‍ ഉള്ളതാണ് സന്തോഷം
ഞാന്‍ ഇവിടെ നില്‍ക്കുന്നതിനേക്കാള്‍ എനിക്ക് സന്തോഷം,ഡിംപലിന്റെ സാന്നിധ്യമാണ്. ഡിംപലുമായുള്ള സൗഹൃദം കൊണ്ട് പറയുന്നതാണ്. ബിഗ് ബോസ് ഷോയിലെ മത്സരാര്‍ത്ഥികളാണ്. ആ മര്യാദ വെച്ചുള്ള സൗഹൃദമാണ്. എന്നേക്കാള്‍ കൂടുതല്‍ ഡിംപലിന്റെ പ്രസന്‍സ് ഇവിടെ ഉണ്ടാവുന്നതില്‍ സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍. ഡിംപല്‍, അഥവാ ദൈവാനുഗ്രഹവും പ്രേക്ഷകരുടെ പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടെങ്കില്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്നറായാല്‍ ഒരു ചരിത്ര നിമിഷം തന്നെയായിരിക്കുമെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി.

ബിഗ് ബോസ് സംസാരിക്കണം
ബിഗ് ബോസ് മലയാളം സീസണുകളിലെ ചരിത്ര നിമിഷമായിരിക്കും ഡിംപല്‍ വിജയിക്കുന്നത്. അതുകൊണ്ട് ബിഗ് ബോസ് ഇക്കാര്യം ഒന്ന് സംസാരിക്കണം. എത്രയും പെട്ടെന്ന് അവരെ തിരിച്ചുകൊണ്ടുവരണം. വിഷമത്തിലാണെന്ന് അറിയാം. ഒരുപാട് സമയം എടുക്കും ആ വിഷമം മാറാന്‍. പക്ഷേ നമുക്ക് ഇനി അധികം ദിവസങ്ങളില്ല. എത്രയും പെട്ടെന്ന് തിരിച്ചുകൊണ്ടുവന്ന് പഴയത് പോലെയാക്കിയെടുക്കാന്‍ സാധിക്കണമെന്ന് അപേക്ഷിക്കുവാണ്. സുഹൃത്തെന്ന നിലയില്‍ ഞാന്‍ അപേക്ഷിക്കുകയാണെന്നും മണിക്കുട്ടന്‍ പറഞ്ഞു.

പുതിയ ക്യാപ്റ്റന്‍
ബിഗ് ബോസ് സീസണ്‍ ത്രീയിലെ അവസാന ക്യാപ്റ്റനെയും തിരഞ്ഞെടുത്തിരിക്കുകയാണ്. അനൂപ്, അഡോണി, റംസാന്‍ എന്നിവരായിരുന്നു ക്യാപ്റ്റന്‍ ടാസ്‌കിലേക്ക് മത്സരിച്ചത്. സായ്, മണിക്കുട്ടന്‍, സൂര്യ, എന്നിവര്‍ അനൂപിനെയും രമ്യ, ഫിറോസ് എന്നിവര്‍ അഡോണിയെയും നോബി, റിതു എന്നിവര്‍ റംസാനെയും പിന്തുണച്ചു. ഗാര്‍ഡന്‍ ഏരിയയില്‍ മൂന്ന് കൈവണ്ടികളും രേഖപ്പെടുത്തിയ മൂന്ന് ട്രാക്കുകളും ഉണ്ടായിരുന്നു. പിന്തുണയ്ക്കുന്നവരെ ഓരോരുത്തരായി ഓരോ മത്സരാര്‍ത്ഥിയും കൈവണ്ടിയില്‍ ഇരുത്തി ഫിനിഷിംഗ് പോയിന്റ് വരെ എത്തിച്ച് തിരിച്ചുകൊണ്ടുവരണം. അഡോണി ഈ ടാസ്‌കില്‍ വിജയിച്ചതോടെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു

ഡിംപുവിന്റെ വീട്ടില്‍ പോകണം
കിടിലന്‍ ഫിറോസും വല്ലാതെ അസ്വസ്ഥനായിരുന്നു ബിഗ് ബോസ് ഹൗസില്‍. താന്‍ ഡിംപലിനെതിരെ പറഞ്ഞ കാര്യങ്ങള്‍ അവരുടെ വീട്ടുകാരുടെ വിഷമിച്ചോ എന്ന സംശയമായിരുന്നു ഫിറോസിന്. ഈ ശനിയാഴ്ച്ച എന്നെ ജനം ഇരുത്തുവാണ് ഇവിടെ തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ പിന്നെ നൂറ് ദിവസം വരെയും ജനം നോക്കിക്കോളും. ഈ ശനിയാഴ്ച്ച ഇറങ്ങിപ്പോടാ എന്ന് പറയുവാണെങ്കില്‍ എനിക്ക് ഓരോന്ന് പ്ലാന്‍ ചെയ്യണം. എന്റെ മനസ്സില്‍ ഡിംപലിന്റെ വീട്ടിലോട്ട് പോവണം എന്നുണ്ട്. എന്നിറങ്ങിയാലും ശരി. ഡിംപുവിന്റെ വീട്ടില്‍ ഒന്ന് പോവണമെന്നും കിടിലം ഫിറോസ് റിതു മന്ത്രയോട് പറഞ്ഞു.
Recommended Video

സ്‌ട്രോംഗായിട്ട് ഇരിക്കുക
കിച്ചണ്‍ ഡ്യൂട്ടിയില്‍ ആയിരുന്ന സായ് വിഷ്ണു ക്യാമറയില്‍ നോക്കി ഡിംപല്‍ കേള്‍ക്കാനായി ആശ്വാസ വാക്കുകളും പറയുന്നുണ്ടായിരുന്നു. ഡിംപല്‍ എവിടെയാണെങ്കിലും സ്‌ട്രോംഗ് ആയിട്ട് ഇരിക്കുക. ഞങ്ങളൊക്കെ കൂടെയുണ്ട്. ഇവിടെ ആയത് കൊണ്ടാണ് ആശ്വസിപ്പിക്കാനായി കൂടെ നില്‍ക്കാന്‍ പറ്റാത്തത്. ശരീരത്തെ ഇട്ട് ഉലയ്ക്കരുത്. സായ് എന്താണ് അങ്ങനെ പറഞ്ഞതെന്ന് അനൂപ് ചോദിച്ചു. അവള് ഫുള്‍ എക്‌സ്പ്രസ് ചെയ്യുന്നത് ബോഡിയില്‍ കൂടിയാണ്. അന്ന് മണിക്കുട്ടന്‍ പോയപ്പോള്‍ തന്നെ കണ്ടതല്ലേ. ഭയങ്കരമായിരുന്നു അതെന്നും സായ് പറഞ്ഞു.
ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications