യുവജനോത്സവ വേദിയിലെത്തി സൂപ്പര്‍ സ്റ്റാര്‍, കണ്ട് ഞെട്ടി ബിഗ് ബോസ് ഹൗസ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ

ബിഗ് ബോസിലെ ഇപ്പോഴത്തെ കലാലയം ടാസ്‌കാണ് പ്രേക്ഷരെ രസിപ്പിച്ച് കൊണ്ടിരിക്കുന്നത്. പുതിയ ക്യാപ്റ്റനായി നോബി വന്നതും, കോളേജിന്റെ പുതിയ ഉടമയായി ഭാഗ്യലക്ഷ്മിയുടെ ശാരദ എന്ന കഥാപാത്രം വന്നതുമെല്ലാം ഈ റൗണ്ടിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബിഗ് ബോസിലെത്തിയത് ഒരു സൂപ്പര്‍ താരമാണ്. എഴുപതുകളിലും എണ്‍പതുകളിലുമായി മലയാള സിനിമയിലെ താരപ്രഭുവിനെ കണ്ട് ബിഗ് ബോസ് ഹൗസ് തന്നെ ഞെട്ടിപ്പോയി. അതിന് ശേഷം ഇതിന് പിന്നിലെ കാര്യങ്ങല്‍ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞത്. ആ വിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്നറിയാം.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കലാലയം ടാസ്‌കില്‍

കലാലയം ടാസ്‌കില്‍

ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമായെല്ലാം മാറുന്ന കലാലയം ടാസ്‌കാണ് ഈ സീസണിലെ ഏറ്റവും ഗംഭീര റൗണ്ടായി മാറിയിരിക്കുന്നത്. ബിഗ് ബോസ് കലാലയത്തെ ഇളക്കി മറിക്കാന്‍ ഇത്തവണ എത്തിയത് സൂപ്പര്‍ താരം ജയനാണ്. കോളേജിലെ യുവറാണിമാരെ ഹരംകൊള്ളിച്ച വരവായിരുന്നു ജയന്റേത്. നിറഞ്ഞ കൈയ്യടികളോടെയാണ് എല്ലാവരും അദ്ദേഹത്തെ വരവേറ്റത്. തന്റെ സിനിമയിലെ ചില ഡയലോഗുകള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ വേണ്ടി പറഞ്ഞു.

ശരിക്കും ജയനാണോ?

ശരിക്കും ജയനാണോ?

ശരിക്കും ജയന്റെ വേഷം കെട്ടി വന്നത് മണിക്കുട്ടനായിരുന്നു. യുവജനോത്സവ വേദിയിലായിരുന്നു ജയനായി മണിക്കുട്ടന്‍ എത്തിയത്. മറ്റ് കുട്ടികളുടെ നിര്‍ദേശപ്രകാരം അങ്ങാടി സിനിമയിലെ വിആര്‍ നോട്ട് ബെഗേഴ്‌സ് എന്ന പ്രസിദ്ധ ഡയലോഗും കാച്ചുന്നുണ്ട് മണിക്കുട്ടന്‍. പിന്നീട് നടന്നതായിരുന്നു രസകരമായ കാര്യങ്ങള്‍. തന്റെ വയ്യാതെ കിടക്കുന്ന അമ്മൂമ്മയുടെ ചികിത്സയ്ക്കായി എല്ലാവരും ഇരുന്നൂറ് രൂപ വെച്ച് തരണമെന്നായിരുന്നു ആവശ്യം. ഇതോടെ വിദ്യാര്‍ത്ഥികള്‍ മണിക്കുട്ടനെ പുറത്തേക്ക് കൊണ്ടുപോയി. പിന്നീടാണ് അറിഞ്ഞത് ഇത് ഭാഗ്യലക്ഷ്മിയുടെ കഥാപാത്രം വേഷം കെട്ടിച്ച് കൊണ്ടുവന്ന ജയനായിരുന്നുവെന്ന കാര്യം.

സജ്‌നയുടെ കുത്തിത്തിരിപ്പ്

സജ്‌നയുടെ കുത്തിത്തിരിപ്പ്

ടാസ്‌ക് രസകരമായി മുന്നേറുന്നതിനിടയിലാണ് കുത്തിത്തിരിപ്പുമായി സജ്‌ന എത്തിയത്. ഭാഗ്യലക്ഷ്മിയെ ലക്ഷ്യമാക്കിയായിരുന്നു സജ്‌നയുടെ വഴക്ക്. പുലര്‍ച്ചെ കിച്ചനില്‍ ഭാഗ്യലക്ഷ്മിയും സജ്‌നയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിലാണ് പ്രശ്‌നംതുടങ്ങിയത്. കിച്ചന്‍ ടീമിനോട് ആലോചിക്കാതെ ഭാഗ്യലക്ഷ്മി സ്വയം കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നായിരുന്നു സജ്‌നയുടെ പരാതി. പ്രശ്‌നത്തില്‍ ക്യാപ്റ്റനായ നോബിയും കിടിലന്‍ ഫിറോസും കൂടി ഇടപെട്ടതോടെ ഭാഗ്യക്ഷ്മിയോട് പക്ഷപാതം കാണിക്കുന്നുവെന്നായി സജ്‌ന.

ഒരുപോലെ പെരുമാറണം

ഒരുപോലെ പെരുമാറണം

ക്യാപ്റ്റന്‍ ആയിരിക്കുമ്പോഴെങ്കിലും എല്ലാവരോടും ഒരുപോലെ പെരുമാറണമെന്ന് സജ്‌ന നോബിയോട് പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു. ഒരു ജോലിയും ചെയ്യാന്‍ അവസരം തരാതെ ഭാഗ്യലക്ഷ്മി എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്നുവെന്നും, തങ്ങളുടെ ഉത്തരവാദിത്തം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും സജ്‌ന ആരോപിച്ചു. ഇതോടെ നോബിയുടെ മട്ടും മാറി. ബുദ്ധിമുട്ടാണെങ്കില്‍ സജ്‌ന ഇനി കിച്ചണ്‍ കീമില്‍ തുടരണമെന്നില്ല എന്ന തീരുമാനവും ക്യാപ്റ്റനായ നോബി എടുത്തു.

Recommended Video

cmsvideo
    മിഷേലിനെ ബിഗ്‌ബോസ് മനപ്പൂർവം പുറത്തക്കിയതോ? | Oneindia Malayalam
    ഋതുവിന്റെ പിറന്നാള്‍

    ഋതുവിന്റെ പിറന്നാള്‍

    ഋതുവിന്റെ പിറന്നാളും ബിഗ് ബോസ് ഹൗസ് ആഘോഷമാക്കി. കേക്ക് വന്നപ്പോഴേക്കും അനൂപൂം സായിയും ചേര്‍ന്ന് ആദ്യം തന്നെ ഋതുവിനെ പറഞ്ഞങ്ങ് പറ്റിച്ചു. അതും ജയിലില്‍ പോകുന്ന കാര്യങ്ങള്‍ പറഞ്ഞായിരുന്നു രണ്ട് പേരും ഋതുവിനോട് സംസാരിച്ചത്. പിന്നാലെ അനൂപും സായിയും തമ്മില്‍ തര്‍ക്കം നടന്നു. എന്നാല്‍ ഇത് വെറും അഭിനയമായിരുന്നു. ഒടുവില്‍ എല്ലാം ശുഭം. ഋതുവിന് ബിഗ് ബോസ് അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു. കേക്ക് മുറിക്കുകയും ചെയ്തു. ഋതുവിന്റെ ഫാമിലി, ഫ്രണ്ട്‌സ് എന്നിവരെല്ലാം ആശംസകള്‍ അറിയിച്ചു.

    നടി സുനൈനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+