കളികള്‍ മാറുന്നു; ബിഗ് ബോസില്‍ കളി കളിക്കാതെ പുതിയ ക്യാപ്റ്റന്‍; ഗെയിമില്ലാതേയും സമ്മതം!

ബിഗ് ബോസ് സീസണ്‍ 3 സംഭവബഹുലമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രണ്ട് മത്സരാര്‍ത്ഥികളെ പുറത്താക്കിയ ബിഗ് ബോസ് ഹൗസില്‍ ഇനിയെന്ത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മിഷേൽ ആണ് ഏറ്റവും ഒടുവിൽ എലിമിനേറ്റ് ചെയ്യപ്പെട്ടത്.

ഭാഗ്യലക്ഷ്മിക്കും സൂര്യയ്ക്കും ശേഷം മണിക്കുട്ടനായിരുന്നു ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റന്‍. ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചയില്‍ മണിക്കുട്ടനെ പിന്തുണച്ചും തള്ളിപ്പറഞ്ഞും മത്സരാര്‍ത്ഥികള്‍ മുന്നോട്ടുവന്നു. ഒടുവിൽ പുതിയ ആഴ്ചയിലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുകയും ചെയ്തു. നേരിട്ട് ക്യാപ്റ്റൻസി ടാസ്കിൽ പങ്കെടുക്കാതെ ഒരാൾ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

ക്യാപ്റ്റനാകാന്‍ മൂന്നുപേര്‍

ക്യാപ്റ്റനാകാന്‍ മൂന്നുപേര്‍

പുതിയ ആഴ്ചയില്‍ ബിഗ് ബോസ് ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മൂന്നുപേരായിരുന്നു നോമിനേഷനില്‍. കിടിലം ഫിറോസ്, അഡോണി,നോബി മാർക്കോസ് എന്നിവരായിരുന്നു ആ മൂന്നുപേര്‍. ക്യാപ്റ്റൻ ആയാൽ, എലിമിനേഷൻ നോമിനേഷനിൽ നിന്ന് ഒരാഴ്ച രക്ഷപ്പെടാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത

കാറോടിച്ച് ക്യാപ്റ്റന്‍സിയിലേക്ക്...

കാറോടിച്ച് ക്യാപ്റ്റന്‍സിയിലേക്ക്...

ലാലേട്ടന്‍ കൊടുത്ത ക്യാപ്റ്റന്‍സി ടാസ്‌ക്ക് ടോയ് കാറോട്ടമായിരുന്നു. പെയിന്റില്‍ മുക്കിയ കാര്‍ ട്രാക്കിലൂടെ ഫിനിഷില്‍ എത്തിക്കുകയായിരുന്നു ടാസ്‌ക്ക്. കുട്ടികളെ പോലെ കാറിന്റെ ശബ്ദമുണ്ടാക്കി ഉരുട്ടിയാണ് കാര്‍ കൊണ്ടുപോകേണ്ടത്.

നോബിക്ക് കൂലിക്ക് റംസാന്‍

നോബിക്ക് കൂലിക്ക് റംസാന്‍

നോബി കടുത്ത ഷോള്‍ഡര്‍ വേദനയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ പകരക്കാരനെ വച്ച് മത്സരിക്കാമെന്ന് മോഹൻലാൽ വ്യക്തമാക്കി. അതുപ്രകാരം നോബിക്കു വേണ്ടി റംസാനാണ് കളിച്ചത്.

നോബിയെ ജയിപ്പിച്ച് റംസാന്‍

നോബിയെ ജയിപ്പിച്ച് റംസാന്‍

നോബിക്ക് വേണ്ടി അതിഗംഭീരമായിട്ടാണ് റംസാന്‍ കളിച്ചത്. അഡോണിക്കും ഫിറോസിനും റംസാന്റെ കായികക്ഷമതയ്ക്ക് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. പിന്നീട് നോബി റംസാന് നന്ദി പറഞ്ഞു. മത്സരമില്ലാതെ തന്നെ നോബിയെ ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ തയ്യാറാണെന്ന് കിടിലൻ ഫിറോസ് ആദ്യമേ പറഞ്ഞിരുന്നു.

ജോലികള്‍ തീരുമാനിച്ച് ക്യാപ്റ്റന്‍

ജോലികള്‍ തീരുമാനിച്ച് ക്യാപ്റ്റന്‍

ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നോബി ബിഗ് ബോസ് അംഗങ്ങള്‍ക്കുള്ള ജോലികള്‍ തീരമാനിച്ചു. പാത്രം കഴുകല്‍ ടീമില്‍ മജ്‌സിയെ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ കിച്ചണില്‍ നിന്ന് ഒന്നു മാറ്റിത്തരണമെന്ന് മജ്‌സിയ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മജ്‌സിയക്ക് ജോലി മാറ്റി നല്‍കി.

ഇനിയെന്ത്?

ഇനിയെന്ത്?

പാവത്താനായ നോബി ക്യാപ്റ്റനായതോടെ ബിഗ് ബോസ് ഹൗസില്‍ ഇനിയെന്തൊക്കെ നടക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ബിഗ് ബോസ് അംഗങ്ങളെ മെരുക്കാനും ഒരുമിപ്പിക്കാനും നോബിക്ക് കഴിയുമോയെന്ന ആശങ്കയും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നു.

Recommended Video

cmsvideo
    മിഷേലിനെ ബിഗ്‌ബോസ് മനപ്പൂർവം പുറത്തക്കിയതോ? | Oneindia Malayalam
    ഏറെ പ്രിയപ്പെട്ടവൻ

    ഏറെ പ്രിയപ്പെട്ടവൻ

    ബിഗ് ബോസ് ഹൌസിൽ ആർക്കും എതിരഭിപ്രായമില്ലാത്ത ഒരേയൊരാൾ നോബി മാർക്കോസ് മാത്രമായിരിക്കും. പ്രേക്ഷകർക്കും അങ്ങനെ തന്നെ. എന്നാൽ ക്യാപ്റ്റൻസി ടാസ്ക് കഴിയുന്പോൾ നോബി ആരുടേയൊക്കെ ശത്രുവായി മാറും എന്നും ഇനി അറിയേണ്ടതുണ്ട്.

    ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ചോര്‍ന്ന രഹസ്യദൃശ്യങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+