ബിഗ് ബോസ് സീസൺ 4 ലേക്ക് ഒമർ ലുലു? സംവിധായകന്റെ പോസ്റ്റ് വൻ വൈറൽ.. മുന്നറിയിപ്പുമായി ആരാധകർ
കൊച്ചി; കൊവിഡിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് മലയാളം സീസൺ ത്രീ പകുതിക്ക് വെച്ച് നിർത്തിയെങ്കിലും ഇത്തവണ വിജയിയെ പ്രഖ്യാപിക്കുമെന്നാണ് ചാനൽ അണിയറ പ്രവർത്തകർ അറിയിച്ചത്. വിജയിയെ കണ്ടെത്താൻ പ്രത്യേക വോട്ടെടുപ്പും നടത്തി. ഉടൻ തന്നെ പരിപാടിയുടെ ഫിനാലെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അതിനിടയിൽ ബിഗ് ബോസ് സീസൺ 4 സംബന്ധിച്ചള്ള സജീവ ചർച്ചകളും പ്രേക്ഷകർ തുടങ്ങിയിട്ടുണ്ട്. അടുത്ത ഷോയിലേക്ക് പ്രതീക്ഷിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്നു അഭിപ്രായ പ്രകടനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ഒമർ ലുലുവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

'ബിഗ് ബോസ് സീസൺ 4ൽ ഞാൻ പോണോ'എന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ ആരാധകർ പങ്കുവെച്ചത്. അതിൽ രസകരമായ ചില കമന്റുകൾ വായിക്കാം-ഇക്ക ഉള്ള വില കളയരുത് പ്ലീസ്..സ്നേഹം കൊണ്ട് പറയുന്നത് ആണ് എന്നായിരുന്നു ഒരാളുടെ കമന്റ്.സെലിബ്രിറ്റി അല്ലെങ്കിൽ പോയാൽ സെലിബ്രിറ്റി ആകും മറിച്ചാണേൽ സെലിബ്രിറ്റി പട്ടം പോയി കിട്ടും എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.

ഇവിടെ നിക്കൂ.. എന്നിട്ട് നല്ല കുറച്ച് ആൽബംസും കുറേ കുടുക്ക് സിനിമയും ഒക്കെ ചെയ്ത് നമ്മുക്ക് അടിച്ച് പൊളിക്കുമെന്ന് മറ്റൊരാൾ കുറിച്ചു.'Omar bhai, എന്റെ പേർസണൽ അഭിപ്രായം വേണ്ട എന്നാണ്... താങ്കൾക്ക് ഇപ്പൊ മലയാള സിനിമയിൽ താങ്കളുടേതായ ഒരു സ്ഥാനവും വിലയും ഉണ്ട്,, അത് കളയാതെ സൂക്ഷിക്കുക.... ഞങ്ങൾ എല്ലാവരും താങ്കളുടെയും താങ്കളുടെ സിനിമയുടെയും കൂടെ കട്ടയ്ക്കുണ്ടാവും, എന്നായിരുന്നു മറ്റൊരു കമന്റ്.. മറ്റ് കമന്റുകൾ കൂടി വായിക്കാം
3

'എന്തിനാണ് ഇങ്ങനെ പേടിപ്പിക്കുന്നത് .. ബിഗ് ബോസിൽ ആരും ഒന്നിനും നിർബന്ധിക്കുന്നില്ല ല്ലോ..നമ്മൾ സ്വഭാവീകമായി അങ്ങ് ബീഹെവ് ചെയ്യുക.. അത്ര തന്നെ. പിന്നെ ഇവിടെ ആരാണ് 100% പെർഫെക്ട് ആൾക്കാർ പേര് പോകും.. ഇമേജ് പോകും എന്തൊക്കെയാ പറഞ്ഞു... പിടിപ്പിക്കുന്നത് ട

ബ്രോ നിങ്ങളെ വിളിച്ചിട്ടുണ്ടെങ്കിൽ പോകൂ... കാശും കിട്ടും, പോരാത്തതിന് കുറച്ചു കൂടെ ഫെയിം ആകുകയും ചെയ്യാം👍ബാക്കിയുള്ളവരുടെ വാക്ക് കേട്ട് നിന്നാൽ നമ്മൾക്ക് മാത്രമായിരിക്കും നഷ്ടം
ഒരിക്കൽ കിട്ടുന്ന അവസരങ്ങൾ പിന്നീട് നമ്മളെ തേടി വന്നെന്ന് വരില്ല'...'ഒമർ ലുലു, ബിഗ് ബോസ്സിൽ വരണം , താങ്കളുടെ ഉള്ളിലെ മനുഷനെ കണ്ടു, ഇനി ഒരു മൃഗം ഉണ്ടെങ്കിൽ അതിനെ കൂടി കാണാം'

സമൂഹത്തിന് ഒരു തരത്തിലും ഒരു സന്ദേശമോ ഉന്മനമോ നിലപാടുകളോ ..പൊട്ട് മിനിമം എന്റർടൈന്റ്മെന്റ് പോലും തരാൻ ഉദ്ദേശം ഇല്ലാത്ത താങ്കൾ അതിൽ പോണം എന്നാണ് എന്റെ അഭിപ്രായം ..അവിടെ പോയ ഒരാളും നന്നായ ചരിത്രം ഇല്ല ..സമൂഹത്തിന് വേണ്ടി ചലച്ചിത്ര ലോകത്തിന് വേണ്ടി പോണം ഇക്കാ

'പോവാണേൽ ഒരു കാര്യം ചെയ്യണം... ചെയ്യാനുള്ള നല്ല കാര്യങ്ങളൊക്കെ ചെയ്‌തിട്ട് പോവണം... പോയി വന്നാൽ... പിന്നെ എന്ത് ചെയ്‌തിട്ടും കാര്യം ഉണ്ടാകില്ല... ചീത്തപ്പേര് മാറിക്കിട്ടാൻ കുറച്ചു സമയം എടുക്കും'

'തനി സ്വഭാവം എല്ലാവരും കാണും.. അതോടെ തീരുമാനം ആകും എത്ര നല്ലവര്ക്കും ഉള്ളിൽ ഒരു സിംഹം ഉണ്ട് അതിനെ ഉപദ്രവിക്കുന്ന ജെനസമൂഹമാണ് ചുറ്റുപാടും' എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം ആരാധകരരുടെ കമന്റുകൾക്ക് ഒമർ മറുപടി നടകുന്നുണ്ട്. ഡെയിലി ക്യാഷ് ഉണ്ട് എന്നാണ് കേട്ടദ് എന്നൊരാൾ കുറിച്ചപ്പോൾ
അതാണ് പോവാം എന്ന് ചിന്തിച്ചത് എന്നായിരുന്നു ഒമറിന്റെ മറുപടി
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ












Click it and Unblock the Notifications