സായി വിഷ്ണു നിലനില്‍പ്പിന് വേണ്ടി നിലപാടുകള്‍ മാറ്റുന്നതായി തോന്നി: തുറന്ന് പറഞ്ഞ് റംസാന്‍ മുഹമ്മദ്
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു റംസാന്‍ മുഹമ്മദ്. അതുകൊണ്ട് ചെറുപ്പത്തിന്‍റെ ചുറുചുറുക്കുമായി ഷോയില്‍ ഏറ്റവും അധികം സജീവമായ മത്സരാര്‍ത്ഥികളില്‍ ഒരാളായി താരം മാറി. ഒടുവില്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലം സ്ഥാനം കരസ്ഥമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഗ്രാന്‍ഡ് ഫിനാലെ അവസാനിച്ച ശേഷം താരത്തിന്‍റേതായി നിരവധി അഭിമുഖങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
അത്തരത്തില്‍ ഒരു അഭിമുഖത്തില്‍ ബിഗ് ബോസ് നിര്‍ദേശത്തിന് വിരുദ്ധമായി ഒരു ടാസ്കില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചെല്ലാം തുറന്ന് പറയുകയാണ് റംസാന്‍ മുഹമ്മദ്.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

കാനനവില്ല എന്ന ടാസ്കില്‍ ഞാനും മണിക്കുട്ടനുമായിരുന്ന കൊലപാതകികള്‍. എന്നാല്‍ ബിഗ് ബോസ് പറഞ്ഞിട്ടും സൂര്യയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. എല്ലാ കാര്യങ്ങളും ടാസ്കായി എടുക്കാന്‍ കഴിയില്ല. സൂര്യക്ക് ആ സമയം ചെറിയ വയ്യായ്ക ഉണ്ടായിരുന്നു. അപ്പോഴാണ് ബിഗ് ബോസ് എന്നെ വിളിച്ച് അടുത്തതായി കൊല്ലേണ്ടത് സൂര്യയെ ആണെന്ന് പറയുന്നത്.

ഏത് വിധേനയും സൂര്യയെ സ്വിമ്മിങ് പൂളില്‍ ഇറക്കിയാല്‍ മതിയായിരുന്നു. മണിക്കുട്ടനോട് കാര്യം പറഞ്ഞപ്പോള്‍ പറ്റില്ലെന്നായിരുന്നു മറുപടി. എന്നാലും ചെയ്യാന്‍ തന്നെയായിരുന്നു എന്‍റെ തീരുമാനം. ശ്രദ്ധിക്കണമെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. എനിക്കും അതിന്‍റെ ഗൗരവം മനസ്സിലാകുമായിരുന്നു.

അങ്ങനെ ഒരു പരീക്ഷണം എന്ന രീതിയില്‍ സൂര്യചേച്ചിയുടെ തലയിലുള്ള തൊപ്പി വെള്ളത്തില്‍ ഇട്ടപ്പോള്‍ തന്നെ അവിടെ വലിയ പ്രശ്നമായി. അപ്പോള്‍ റിതുവൊക്കെ വിചാരിച്ച് ഞാനാണ് കൊലയാളിയെന്ന്. പിന്നീട് പരമാവധി ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് തള്ളിയിടുന്നത് പോലുള്ള പരിപാടിയിലേക്ക് ഒന്നും പോയില്ല. പിന്നീട് ആലോചിച്ചപ്പോഴും അത് തന്നെയാണ് ശരിയെന്ന് തോന്നിയെന്നും റംസാന്‍ പറയുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയെ ഓരോ മത്സരാര്‍ത്ഥിയും എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ അനുസരിച്ചിരിക്കും ഒരോ മത്സരാര്‍ത്ഥിയുടേയും ഗെയിമിങ്. സായി എന്ന വ്യക്തി ആദ്യം വളരെ കമ്പനിയായിരുന്നു. തുടക്കത്തില്‍ ഞാനും സായിയും അഡോണിയും വളരെ നല്ല സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ എവിടെയൊക്കെയോ വെച്ച് സായിയുടെ ഗെയിമിങ്ങില്‍ നിലപാടുകള്‍ ഇല്ലാത്തതായി തോന്നി.

പറയുന്ന കാര്യങ്ങള്‍ അല്ല പ്രവര്‍ത്തിക്കുന്നത്. നിലനില്‍ക്കാന്‍ വേണ്ടി നിലപാടുകള്‍ മാറ്റുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എതിര്‍പ്പ് തോന്നിയപ്പോഴൊക്കെ ഞാനത് പരസ്യമാക്കിയിട്ടുണ്ട്. അവന്‍ ക്യാപ്റ്റന്‍ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ഞാനാണ് നിലപാടുകള്‍ തെറ്റിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ദേഷ്യപ്പെട്ടതും ദുഃഖിച്ചത് ഞാനാണെന്നും റംസാന്‍ പറയുന്നു.

എല്ലാ ടാസ്കുകളിലും ഒരു ഗെയിമര്‍ എന്ന രീതിയില്‍ അവിടെ പലരും എന്നെ പേടിച്ചിരുന്നു. അതേസമയം തന്നെ ചില ടാസ്കുകള്‍ വളരെ ബുദ്ധിമുട്ടേറിയതായി തോന്നിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഫിഡന്‍സ് ഇല്ലാതിരിന്നിട്ടും ഡിബേറ്റ് ടാസ്കില്‍ വിജയിച്ചപ്പോല്‍ വളരെ അധികം സന്തോഷം തോന്നി. വിന്നറാവുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല, പക്ഷെ ഫിനാലെയില്‍ വരാന്‍ മോഹിച്ചിരുന്നു.

നോബി ചേട്ടന്‍ ഒഴികെ എല്ലാവരുമായും അവിടെ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് അവരുമായി വന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആരോടും കുടുംബപരമായ കാര്യങ്ങള്‍ പറഞ്ഞ് ഞാന്‍ തര്‍ക്കിച്ചിട്ടല്ല. തനിക്കെതിരെ അത്തരത്തില്‍ ചില നീക്കങ്ങല്‍ ഉണ്ടായിരുന്നപ്പോള്‍ തക്കതായ മറുപടി നല്‍കിയിട്ടുണ്ട്.

നോബി ചേട്ടനുമായി വളരെ നല്ല സൗഹൃദമായിരുന്നു. എന്‍റെ മാമനെപ്പോലെയാണ് തോന്നിയത്. ഗെയിം അല്ല, ഇത് ജെനുവിന്‍ ആണെന്ന് തോന്നിയത് മുതല്‍ ഞങ്ങളുടെ സൗഹൃദം തുടങ്ങി. പുള്ളി അവിടെ വളരെ അധികം സജീവമായിരുന്നു. ഫിസിക്കല്‍ ടാസ്കില്‍ മാത്രമാണ് പുള്ളി അല്‍പം പിന്നോട്ട് പോയതെന്നും റംസാന്‍ പറയുന്നു
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം


Click it and Unblock the Notifications
