എന്റെ ചോക്ലേറ്റാണ് നീ, ലവ് ലെറ്റര്‍ കൈമാറി റിതു മന്ത്രയും റംസാനും, പിന്നാലെ സൗന്ദര്യ പിണക്കം

ബിഗ് ബോസ് നാലാം ആഴ്ച്ചയിലേക്ക് കടക്കുമ്പോള്‍ പ്രണയ ബന്ധങ്ങള്‍ പുതുതായി മൊട്ടിടുന്ന കാഴ്ച്ചകളാണ് കാണാന്‍ കഴിയുന്നത്. പുതിയ ടാസ്‌കുകള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിച്ചത് ഇത്തവണയും പ്രണയ ബന്ധങ്ങളാണ്. എണ്‍പുതുകളിലെ കോളേജ് കാലമാണ് ഈ ആഴ്ച്ചയിലെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക്. മത്സരാര്‍ത്ഥികളുടെ ഗംഭീര പ്രകടനവും ഇതോടൊപ്പമുണ്ടായി. നൃത്താധ്യാപകനായി റംസാനും സംഗീതാധ്യാപികമായ ഋതു മന്ത്രിയും വന്നതാണ് പുതിയ പ്രണയത്തിലേക്ക് വഴിതുറന്നിരിക്കുന്നത്.

ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

റിതുവിന്റെ പ്രണയ ലേഖനം

റിതുവിന്റെ പ്രണയ ലേഖനം

കോളേജ് ടാസ്‌കില്‍ റിതുവിന് നിരവധി പ്രണയ ലേഖനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് കിട്ടുന്നുണ്ട്. തന്നെ ചിലര്‍ വന്ന് കെട്ടിപ്പിടിക്കുക വരെ ചെയ്യുന്നുണ്ടെന്നായിരുന്നു റിതുവിന്റെ പരാതി. നിനക്ക് അതല്ലേ വേണ്ടതെന്ന റംസാന്‍ മറുപടി. പിന്നാലെ ആര് എന്ത് പറഞ്ഞാലും നീ അങ്ങനെ പറയരുതെന്ന് റിതു. ഇതിനിടെയാണ് സ്റ്റാഫ് റൂം പ്രണയം ഈ ടാസ്‌കില്‍ മൊട്ടിട്ടത്. അത് പിന്നീട് പരസ്യമാക്കുന്നതും ചെറിയൊരു സൗന്ദര്യ പിണക്കത്തിലേക്ക് എത്തിക്കുന്നതുമാണ് കാണാന്‍ കഴിഞ്ഞത്.

പ്രണയം നിറഞ്ഞ റൗണ്ട്

പ്രണയം നിറഞ്ഞ റൗണ്ട്

വീണ്ടുമൊരു പ്രണയം മൊട്ടിടുന്ന കാഴ്ച്ചയായിരുന്നു ഈ ആഴ്ച്ചയിലെ തന്നെ ഹൈലൈറ്റ്. റിതു മന്ത്ര റംസാനി ഒരു പ്രണയ ലേഖനം കൊടുക്കുന്നതാണ് ബിഗ് ബോസിലെ പുതിയ പ്രണയം. ഒരു കവിതയെഴുതി റംസാനെ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു റിതു. താന്‍ റിതുവായിട്ട് തന്നെയാണ് കത്ത് തരുന്നതെന്നും, അത് കഥാപാത്രമായിട്ടല്ലെന്നും അവര്‍ പറഞ്ഞു. റംസാന് അപ്പോഴും ഇത് തമാശയായിരുന്നു. ഇതിനിടെ ഓഫീസ് മുറിയില്‍ സംസാരിച്ച് കൊണ്ടിരുന്ന ഭാഗ്യലക്ഷ്മിയോട് ഇത് പറയാന്‍ പോയ റംസാനെ റിതു മന്ത്രി തടഞ്ഞു.

കത്ത് പുറത്തായി

കത്ത് പുറത്തായി

സ്റ്റാഫ് റൂം വൈകാതെ തന്നെ പുറത്തായി. ഋതു റംസാന് നല്‍കിയ കത്ത് എയ്ഞ്ചല്‍ കണ്ടുപിടിച്ചു. ഇത് ടാസ്‌കിന്റെ ഭാഗമാണെന്ന് കരുതിയ റംസാന്‍, റിതു തനിക്ക് പ്രണയ ലേഖനം തന്നുവെന്ന് എല്ലാവരോടുമായി പറയുകയും ചെയ്തു. എന്നാല്‍ ഋതുവിന് ഇത് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് ഇവര്‍ തമ്മിലുള്ള സൗന്ദര്യ പിണക്കത്തിന് കാരണമായത്. എന്നാല്‍ അത് ടാസ്‌കിന്റെ ഭാഗമായി നല്‍കിയ കത്തല്ലെന്ന് ഋതു പറഞ്ഞെന്നായിരുന്നു റംസാന്റെ വാദം. ഇവിടെ വേറൊരു ലവ് ട്രാക്ക് നടക്കുന്നുവെന്നായിരുന്നു സായ് കണ്ടെത്തിയത്. റംസാന്‍ ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് സൗന്ദര്യ പിണക്കം ഇല്ലാതായത്.

എന്റെ ചോക്ലേറ്റ് ബോയ്

എന്റെ ചോക്ലേറ്റ് ബോയ്

എന്റെ അമ്പിളിക്ക്, എന്നെ ചോക്ലേറ്റ് ബോയ് എന്നാണ് വിളിക്കുന്നത്. പക്ഷേ എന്റെ ചോക്ലേറ്റ് നീയാണ്. ബിഗ് ബോസ് കഴിഞ്ഞ് പുറത്തുപോയി പെളിക്കണം മുത്തേയെന്നാണ് റംസാന്‍ എഴുതിയ പ്രണയലേഖനത്തില്‍ പറയുന്നത്. എന്നാല്‍ നിനക്ക് യോഗ്യതയില്ല, എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞതെന്നും, തന്റെ ലൗ ലെറ്റര്‍ തിരിച്ചുതരണമെന്നും റിതു മന്ത്രി ആവശ്യപ്പെട്ടു. നിക്ക് വേണ്ടി തന്നതാണെന്നും, അത് നീ നശിപ്പിച്ചെന്നും ലൗ ലെറ്ററിനെ കുറിച്ച് റിതു മന്ത്ര പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ പരാതി

ഭാഗ്യലക്ഷ്മിയുടെ പരാതി

ഭാഗ്യലക്ഷ്മി വന്‍ മേക്കോവറുമായി എത്തുകയും ചെയ്തു. ഭാഗ്യലക്ഷ്മിയുടെ ശാരദ എന്ന കഥാപാത്രത്തിന് പെര്‍ഫോം ചെയ്യാനൊന്നുമില്ലെന്ന് അവര്‍ പരാതി പറഞ്ഞു. ഇതോടെ വന്‍ ട്വിസ്റ്റാണ് ഉണ്ടായത്. ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരം ഒടുവില്‍ പ്രിന്‍സിപ്പാള്‍ രമ്യാ പണിക്കര്‍ ആ സത്യം വെളിപ്പെടുത്തി. ഭാഗ്യലക്ഷ്മിയുടെ ശാരതയാണ് ആ കോളേജിന്റെ യഥാര്‍ത്ഥ ഉടമ. ഡമാല്‍ കൃഷ്ണന്‍ എന്നയാള്‍ മരണശേഷം തന്റെ ഒരേയൊരു പേരക്കുട്ടിയായ ശാരദയ്ക്ക് കോളേജും സ്ഥാപക ജംഗമ വസ്തുകളും നല്‍കാന്‍ വില്‍പത്രം എഴുതി വെച്ചിരുന്നു. ഇതോടെ ശാരദ ചേച്ചി ശാരദ മാഡം ആവുകയും, ഇരിക്കാന്‍ പ്രത്യേക കസേര വരെ കിട്ടുകയും ചെയ്തു.

സോപ്പിടാനുള്ള ശ്രമങ്ങള്‍

സോപ്പിടാനുള്ള ശ്രമങ്ങള്‍

ശാരദ മാഡം യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിഞ്ഞതോടെ അവരെ സോപ്പിടാനായി എല്ലാവരുടെയും ശ്രമം. തന്നെ അവഹേളിക്കാന്‍ ശ്രമിച്ചവരെ ശരിക്കുമൊരു പാഠം പഠിപ്പിക്കുകയും ചെയ്തു അവര്‍ ഫിറോസ് ഖാന്റെ അധ്യാപക കഥാപാത്രത്തിനടക്കം ശരിക്കും കിട്ടി. പിന്നീട് സ്ഥാനാരോഹണവും പാട്ടും മേളങ്ങളുമായി മത്സരാര്‍ത്ഥികള്‍ ആഘോഷമാക്കി. ഇത്തവണ അലസതയില്ലാത്ത പെര്‍ഫോമന്‍സ് കൂടിയാണ് എല്ലാവരും പുറത്തെടുത്തത്. ശാരദ മാഡത്തിന്റെ ട്വിസ്റ്റ് പ്രേക്ഷകരെയും ഞെട്ടിക്കുന്നതായിരുന്നു.

Recommended Video

cmsvideo
    മിഷേലിനെ ബിഗ്‌ബോസ് മനപ്പൂർവം പുറത്തക്കിയതോ? | Oneindia Malayalam
    മണിക്കുട്ടനോടുള്ള ഇഷ്ടം

    മണിക്കുട്ടനോടുള്ള ഇഷ്ടം

    സൂര്യയാണ് മണിക്കുട്ടനോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. അഡോണിയോടായിരുന്നു വെളിപ്പെടുത്തല്‍. എനിക്ക് മണിക്കുട്ടനെ ആദ്യം സിനിമയില്‍ കണ്ടത് മുതല്‍ ഇഷ്ടമായിരുന്നു. എന്നാല്‍ അത് കഥാപാത്രങ്ങളോടുള്ള ഇഷ്ടമായിരുന്നു. ഒരു സ്‌ട്രോംഗ് അഫക്ഷന്‍ തന്നെയാണോ ഇതെന്ന് എനിക്കും അറിയില്ല. ജസ്റ്റ് ഒരു ഇന്‍ഫാച്വേഷന്‍ ആണോ ഇതെന്നും അറിയില്ല. കാരണം സ്‌ട്രോംഗ് ഇഷ്ടമാണോ എന്ന് അറിയണമെങ്കില്‍ പരസ്പരം ഇഷ്ടപ്പെടണം. ഇതിപ്പോ ഞാന്‍ മാത്രമേയുള്ളൂ. എന്റെ മനസ് മാത്രം തുറന്നുകൊണ്ടിരിക്കുവാണ്. പുള്ളി കെയര്‍ ചെയ്യുന്നുണ്ട്. ഇല്ലെന്നല്ല, പുള്ളിയും സ്‌ട്രോംഗ് അഫക്ഷന്‍ കാണിച്ചാലേ ഇത് ശക്തമാണെന്ന് പറയാനാവൂ എന്നും സൂര്യ പറഞ്ഞു.

    നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+