'അവളുടെ വലിയ സ്വപ്നം' വെളിപ്പെടുത്തലുമായി ഋതുമന്ത്ര, ഷിയാസ് കരീമിനൊപ്പമുള്ള ഫോട്ടോ വൈറൽ

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ താരങ്ങളെക്കുറിച്ച് അറിയാനാണ് പ്രേക്ഷകർക്ക് താൽപ്പര്യം. താരങ്ങളിൽ പലരും സോഷ്യൽ മീഡിയ പ്ലാറ്റ്പോമുകളിൽ സജീവമാണെങ്കിലും ഋതു മന്ത്ര പരസ്യമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഋതുവിന്റെ വിവരങ്ങളറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇടക്കാലത്തുണ്ടായ ജിയ ഇറാനിയുടെ വെളിപ്പെടുത്തലും ഇതിൽ നിർണ്ണായകമായിത്തീർന്നു.

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ

1

ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് മലബാറിൽ ഒരു ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. നടിയും മോഡലുമായ ഋതുമന്ത്രയുടെ സുഹൃത്തുമായ റിയയാണ് ഈ ദൌത്യത്തിന് പിന്നിൽ. ഇരുവരും പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ ബിഗ് ബോസ് മലയാളം സീസൺ 1ലെ മത്സരാർത്ഥിയായിരുന്ന ഷിയാസ് കരീമും പങ്കെടുത്തിരുന്നു.

2

റിയയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു മലബാറിൽ ഒരു ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുക എന്നത്. അത് പറഞ്ഞപ്പോള്‍ തന്നെ എനിക്കും ഭയങ്കര താല്‍പര്യമായെന്നും താൻ ഒരു കണ്ണൂകാരിയാണ് എന്നതാണ് ഇതിന് പിന്നിലെന്നും ഋതു വ്യക്തമാക്കി കുറേ ആളുകളുടെ ഇഷ്ടവും സ്വപ്‌നങ്ങളും മനസിലാക്കിയത് കൊണ്ടാണ് റിയയ്ക്ക് ഇത്തരത്തിലൊരു ചിന്തയില്‍ എത്താന്‍ സാധിച്ചത്. മലബാറില്‍ ഇത്തരമൊന്ന് നടത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് അറിയാമെന്നും ഋതു കൂട്ടിച്ചേർത്തു.

3


ഷിയാസ് കരീമിനൊപ്പമുള്ള ഫോട്ടോയും ഋതു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഷിയാസിനെ നോക്കിക്കൊണ്ടിരിക്കുന്ന വാർത്താ സമ്മേളനത്തിൽ നിന്ന് തന്നെയുള്ള ഒരു ഫോട്ടോയാണ് ഋതു പങ്കുവെച്ചത്. ഫോട്ടോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. 'ആ ലുക്ക് നോക്കിക്കേ, നീ എന്താണ് സംസാരിക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

4

ഋതു മന്ത്ര ബിഗ് ബോസ് മത്സരാർത്ഥിയായിരിക്കെയാണ് നടനായ ജിയാ ഇറാനി ഋതുമന്ത്രയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇതിനൊപ്പം പല സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോയും പുറത്തുവിട്ടിരുന്നു. ഋതുവിന്റെ കാമുകൻ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ജിയാ ഇറാനി രംഗത്തെത്തിയത്. അതുകൊണ്ടുതന്നെ ബിഗ് ബോസിൽ നിന്ന് തിരിച്ചെത്തിയ ഋതുമന്ത്രയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Recommended Video

cmsvideo
    Vismaya Case: Vijith replies to Shiyas Kareem | Oneindia Malayalam
    5


    ബിഗ് ബോസ് ഹൌസിലെത്തിയെങ്കിലും തുടക്കത്തിൽ വലിയതോതിൽ ആരാധകരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ആരാധകരും വർധിച്ചിരുന്നു. ബിഗ് ബോസിൽ നന്ന് തിരിച്ചെത്തിയ പലരും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഋതു മാത്രം വിട്ടുനിൽക്കുകയായിരുന്നു. ഗ്രാൻഡ് ഫിനാലെ കഴിയാത്തത് കൊണ്ട് തന്നെ തങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടെന്ന് ഋതു തന്നെയാണ് വെളിപ്പെടുത്തിയത്. ഇക്കാരണം കൊണ്ട് തന്നെയാണ് ചാനലുകൾക്ക് അഭിമുഖങ്ങൾ അനുവദിക്കാത്തതെന്നും ഋതു വ്യക്തമാക്കിയിരുന്നു. അതേ സമയം തന്നെ ഫിനാലെയിൽ വിജയ സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് ഋതു.

    ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+