'എന്റെ ഒന്നുമില്ലായ്മയിലും എന്നെ ചേർത്ത് പിടിച്ചിരുന്നവൾ', സായിയുടെ കരുത്ത് ശ്രീ വൃന്ദ, കുറിപ്പ് വൈറൽ
കൊച്ചി: മലയാളം ബിഗ് ബോസ് മൂന്നാം സീസണിലെ റണ്ണർ അപ്പാണ് സായ് വിഷ്ണു എന്ന ചെറുപ്പക്കാരൻ. ബിഗ് ബോസിലേക്ക് വരുമ്പോൾ സായ് വിഷ്ണു എന്ന പേര് പോലും പ്രേക്ഷകരിൽ ബഹുഭൂരിപക്ഷം പേരും കേട്ടിരുന്നില്ല. എന്നാൽ ഇന്ന് സായിക്ക് ആരാധകർ ഏറെയാണ്.
സിനിമയിൽ അഭിനയിച്ച് ഓസ്കാർ നേടണം എന്ന സ്വപ്നത്തോടെയാണ് സായ് ബിഗ് ബോസിലേക്ക് എത്തുന്നത്. തുടക്കത്തിൽ പ്രേക്ഷക പിന്തുണ കാര്യമായിട്ടില്ലാതിരുന്ന സായ് പതുക്കെയാണ് പിടിച്ച് കയറിയത്. മറ്റ് ബിഗ് ബോസ് മത്സരാർത്ഥികളെ പോലെ സോഷ്യൽ മീഡിയയിൽ സായിയെ അത്ര സജീവമായി കാണാറില്ല. ഇപ്പോൾ സായ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പ് ഫാൻസ് ഏറ്റെടുത്തിരിക്കുകയാണ്.
മക്കൾക്കൊപ്പം ചിരിയോടെ ദിലീപ്, മഞ്ജുവിനെ ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ, ചിത്രങ്ങൾ

ബിഗ് ബോസിന് ശേഷം സിനിമാ താരമാവുക എന്ന സ്വപ്നത്തിലേക്കുളള യാത്രയിലാണ് സായ് വിഷ്ണു. വളരെ കഷ്ടപ്പാട് നിറഞ്ഞ ഒരു ജീവിത സാഹചര്യമാണ് തന്റേത് എന്ന് സായ് വിഷ്ണു ബിഗ് ബോസിൽ വെച്ച് പറഞ്ഞിരുന്നു. എപ്പോഴും തനിക്ക് താങ്ങായി നിന്നത് അനിയത്തി ശ്രീ വൃന്ദ ആണെന്ന് സായി പറയുന്നു. അനിയത്തിയെ കുറിച്ചുളള സായ് വിഷ്ണുവിന്റെ കുറിപ്പ്: '' ഇന്നീ കാണുന്ന സന്തോഷത്തോടെയും അഭിമാനത്തോടെയും, എൻ്റെ ഒന്നുമില്ലായ്മയിലും എന്നെ ഇവൾ ചേർത്ത് പിടിച്ചിരുന്നു.!!
Also Read: എല്‍ഐസിയുടെ ഈ പ്രത്യേക സ്‌കീമിലൂടെ നേടാം 1 കോടി രൂപയുടെ നേട്ടം!

ചോറ്റാനിക്കരയിലെ ടാറ്റാ ഹോസ്പിറ്റലിൻ്റെ ലേബർ റൂമിന് മുന്നിൽ അനിയത്തിയുടെ വരവിനായി അക്ഷമയോടെ കാത്തുനിന്ന അഞ്ചാം ക്ലാസ്സുകാരനായ എന്നിൽ നിന്നും, ഈ എന്നിലേക്കുള്ള ദൂരത്തിൽ ഞാൻ അനുഭവിച്ച സങ്കടങ്ങളിൽ, നിരാശകളിൽ, മാനസിക സംഘർഷങ്ങളിൽ, അഭിമുഖീകരിച്ച പ്രശ്നങ്ങളിൽ, പരാജയങ്ങളിൽ, ഒറ്റപ്പെടലുകളിൽ, ഒഴിവാക്കലുകളിൽ, കുറ്റപ്പെടുത്തലുകളിൽ, മുൻപോട്ട് പോകാൻ പറ്റാതെ നിന്ന സാഹചര്യങ്ങളിൽ തൊട്ട്, നിസ്സഹായനായി നിന്ന ആശുപത്രി വരാന്തകളിൽ വരെ എൻ്റെ അടുത്ത് എല്ലാം കണ്ട് കൊണ്ട്, ഞാൻ വീഴാതെ കൈ പിടിക്കാൻ ഇവൾ ഉണ്ടായിരുന്നു.
Also Read: 1 കോടി രൂപ സമ്പാദിക്കണോ? ദിവസം വെറും 50 രൂപ മാറ്റി വച്ച് ഈ നിക്ഷേപം ആരംഭിക്കാം

എന്ത് പറ്റി ചേട്ടാ എന്ന് ചോദിച്ച്, എന്നെ സാധാരണ നിലയിലാക്കാൻ ഇവൾ കുറെ ശ്രമിക്കും. ആ ശ്രമത്തിലെ നിഷ്കളങ്കമായ സ്നേഹം കണ്ട് കൊണ്ട് മാത്രം ഞാൻ പലപ്പോഴും തിരിച്ചു വന്നിട്ടുണ്ട്. എൻ്റെ സ്വപ്നങ്ങളിൽ എന്നെ പോലെ വിശ്വസിച്ച ആളാണ്. എന്നെ കണ്ട് വലിയ സ്വപ്നങ്ങൾ കാണുന്ന, അതിന് വേണ്ടി സ്വയം സമർപ്പിച്ച ആളാണ്. ഇന്നിവിടെ എത്തി നിൽക്കുമ്പോൾ ഇവളുടെ സ്വപ്നങ്ങളിൽ കൂടുതൽ വിശ്വാസം തോന്നാൻ എൻ്റെ ഈ യാത്ര കാരണം ആയതാണ് എൻ്റെ ഏറ്റവും വലിയ സന്തോഷം''.
Also Read: മാസം 210 രൂപ വീതം നിക്ഷേപിക്കുവാന്‍ തയ്യാറുണ്ടോ? നേടാം 5,000 രൂപ പ്രതിമാസ പെന്‍ഷന്‍

സിനിമാ നടനാവുക എന്ന സ്വപ്നത്തെ കുറിച്ച് സായി ബിഗ് ബോസ് വീട്ടില്‍ വെച്ച് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. വീഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് സായി. മാത്രമല്ല ചില വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിന് ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ ബറോസില്‍ സായിക്ക് ഒരു വേഷം ഉണ്ടെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ അത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

സിനിമയിലേക്കുളള വാതില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് ബിഗ് ബോസിലേക്ക് വന്നത് എന്ന് സായി പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതാണ് സായിയുടെ കുടുംബം. അടച്ചുറപ്പ് പോലും ഇല്ലാത്ത വീട്ടിലാണ് താമസം. താന്‍ ബിഗ് ബോസിലേക്ക് വരുന്നതിന് തൊട്ട് തലേ ദിവസം വരെ കിടന്നുറങ്ങിയത് തലയണയുടെ അടിയില്‍ പിച്ചാത്തിയും വാതില്‍ക്കല്‍ ഗ്യാസ് സിലിണ്ടറും വെച്ചിട്ടാണ് എന്ന് സായി ഒരിക്കല്‍ പറഞ്ഞിരുന്നു.

സായ് ബിഗ് ബോസില്‍ പങ്കെടുക്കുമ്പോള്‍ വീട്ടില്‍ ടിവി ഇല്ലാത്തത് കാരണം അച്ഛനോ അമ്മയ്‌ക്കോ ഷോ കാണാന്‍ സാധിച്ചിരുന്നില്ല. മകള്‍ വീട്ടിലേക്ക് വരുമ്പോഴാണ് ഫോണില്‍ അവര്‍ ബിഗ് ബോസ് കണ്ടിരുന്നത്. കുടുംബം പുലര്‍ത്താന്‍ ട്യൂഷന്‍ എടുക്കുകയും പത്രം ഇടുകയും കാറ്ററിംഗിന് പോവുകയുമടക്കം ചെയ്തിട്ടുണ്ട് സായ് വിഷ്ണു. ഏന്ത് ജോലിയും ചെയ്യാന്‍ മടി ഇല്ലാത്ത ആളാണ് മകന്‍ എന്ന് സായിയുടെ അച്ഛനും അമ്മയും പറയുന്നു.

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ സിനിമ ആണ് തന്റെ സ്വപ്‌നം എന്ന് സായി പറയുന്നു. തന്റെ സ്വപ്നത്തെ പിന്തുണച്ചവരും എതിര്‍ത്തവരും ഉണ്ട്. തന്നെ മികച്ചത് ആക്കാനുളള പരിശ്രമം ആണ് ബിഗ് ബോസ് അടക്കമുളള ഓരോ അവസരവും. ബിഗ് ബോസില്‍ താന്‍ അടിമുടി സത്യസന്ധമായിട്ടാണ നിന്നത് എന്നും സായ് വിഷണു പറയുന്നു. സ്വപ്‌നം കാണാന്‍ ഒരുപാട് പേര്‍ക്ക് പ്രചോദനം നല്‍കിയാണ് ബിഗ് ബോസില്‍ നിന്നുളള സായിയുടെ മടക്കം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications