ഋതുവും സൂര്യയും ബിബിയില്‍ ഉള്ളത് സിംപതിയുടെ പേരിലെന്ന് സായ്, ചൊടിച്ച് സൂര്യ, ലാലേട്ടന്‍ പറഞ്ഞത്....

ബിഗ് ബോസ് ഹൗസിന്റെ 85ാം എപ്പിസോഡില്‍ നടന്ന ടാസ്‌കിനെ ചൊല്ലി നടന്നത് വലിയ ചര്‍ച്ചകളാണ്. സൂര്യയും സായിയും തമ്മിലുള്ള പരസ്പര ആരോപണങ്ങളിലേക്കാണ് ഇത് നയിച്ചത്. സിംപതി ഫാക്ടര്‍ സൂര്യ ഉപയോഗിക്കുന്നുവെന്ന സൂര്യയുടെ ആരോപണം അവരെ ചൊടിപ്പിക്കുകയായിരുന്നു. ഒടുവില്‍ മോഹന്‍ലാല്‍ വരെ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ബിഗ് ബോസിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

ടാസ്‌ക് ഇങ്ങനെ

ടാസ്‌ക് ഇങ്ങനെ

മത്സരാര്‍ത്ഥികളില്‍ ഭാഗ്യമെന്ന ഘടകത്തിന്റെ പിന്‍ബലത്തിലും പ്രകടനമെന്ന ഘടകം കണക്കാക്കിയും, സഹതാപം എന്ന ഫാക്ടറിലൂന്നിയും നില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയെന്ന് പറയുകയായിരുന്നു ടാസ്‌ക്. ഇതാണ് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചത്. ഇതില്‍ സഹതാപത്തിന്റെ പേരില്‍ വീട്ടില്‍ നില്‍ക്കുന്നതായി സായി പറഞ്ഞത് സൂര്യയെയും ഋതുവിനെയുമായിരുന്നു.

എന്തുകൊണ്ട് സിംപതി

എന്തുകൊണ്ട് സിംപതി

സൂര്യയെയും ഋതുവിനെയും മറ്റ് മത്സരാര്‍ത്ഥികള്‍ ടാര്‍ഗറ്റ് ചെയ്തതായി പ്രേക്ഷകര്‍ക്കടക്കം അടക്കം തോന്നിയിരുന്നതായി നേരത്തെ മോഹന്‍ലാലും പറഞ്ഞിരുന്നു. മറ്റ് മത്സരാര്‍ത്ഥികള്‍ തങ്ങളെ കോര്‍ണര്‍ ചെയ്യുന്നതായി ഋതു പറഞ്ഞത് സിംപതിക്ക് വേണ്ടിയായിരുന്നു എന്നാണ് സായി പറഞ്ഞത്. ഇക്കാരണത്താലാണ് സൂര്യയെയും ഋതുവിനെയും സഹതാപത്തിന്റെ പേരില്‍ വീട്ടില്‍ നില്‍ക്കുന്നവരായി നോമിനേറ്റ് ചെയ്യുന്നതെന്നും സായി പറഞ്ഞു.

സായിയുടെ ഇരട്ട നിലപാട്

സായിയുടെ ഇരട്ട നിലപാട്

സായിയുടെ വെളിപ്പെടുത്തല്‍ സൂര്യയെ ശരിക്കും ചൊടിപ്പിച്ചു. സായി നിലപാടില്ലാത്തവനാണെന്നും ഇരട്ട നിലപാടുകളെ കുറിച്ചുമായിരുന്നു സൂര്യ തുറന്നടിച്ചത്. വീട്ടിലാദ്യം ഒറ്റപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയത് സൂര്യയാണെന്ന് സായി പറഞ്ഞത് സൂര്യക്ക് ശരിക്കും കൊള്ളുകയും ചെയ്തു. നിമിഷങ്ങള്‍ക്ക് മുമ്പ് ഇതേ കാരണത്തിന്റെ പേരില്‍ ഋതുവിന്റെ കാര്യം പറഞ്ഞിരുന്നുവെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സായ് മാറ്റിപറയുകയാണ് നിലപാടെന്നും സൂര്യ തുറന്നടിച്ചു.

ലാലേട്ടന്‍ ഇടപെട്ടു

ലാലേട്ടന്‍ ഇടപെട്ടു

സൂര്യ പറയുന്നത് താന്‍ മനസ്സില്‍ പോലും ഉദ്ദേശിക്കാത്ത കാര്യമാണെന്ന് സായ് വിശദീകരണം നല്‍കി. ഒടുവില്‍ വിഷയത്തില്‍ മോഹന്‍ലാല്‍ തന്നെ ഇടപെട്ട് എല്ലാം പരിഹരിച്ചു. പ്രശ്‌നങ്ങള്‍ തീര്‍ത്ത് മുന്നോട്ട് പോകാനാണ് ലാലേട്ടന്‍ ആവശ്യപ്പെട്ടത്. അതേസമയം കോര്‍ണറിംഗ് അല്ലെങ്കില്‍ ടാര്‍ഗറ്റ് എന്ന വാക്ക് സ്വന്തമായിട്ട് ഞാന്‍ ഉപയോഗിച്ചിട്ടില്ല എന്ന് റിതുവിന് അറിയാം. അങ്ങനെ കോര്‍ണറിംഗ് നേരിടുന്ന ഒരു വ്യക്തി ആണെങ്കില്‍ ഞാന്‍ ഇവരില്‍ നിന്നെല്ലാം മാറി നില്‍ക്കും. ഓരോ സമയത്തും എല്ലാവരോടും സംസാരിച്ച് നില്‍ക്കുന്നയാളാണ് ഞാന്‍. ആ പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും സൂര്യ പറഞ്ഞു.

സായിക്കെതിരെ ഋതു

സായിക്കെതിരെ ഋതു

വീക്കിലി ടാസ്‌ക് കഴിഞ്ഞ സമയത്തടക്കം കോര്‍ണര്‍ ചെയ്യപ്പെടാതെ നോക്കണമെന്ന് തങ്ങളോട് പറഞ്ഞത് സായ് തന്നെയാണ്. എന്നാല്‍ അതേ സായ് അതേ ദിവസം വൈകിട്ടത്തെ മീറ്റിംഗില്‍ കോര്‍ണറിംഗ് ചെയ്യപ്പെടുന്നതായി തങ്ങള്‍ വാദമുയര്‍ത്തിയെന്ന് പറയുന്നുവെന്നും റിതു മന്ത്ര ആരോപിച്ചു. ഈ വീട്ടില്‍ കോര്‍ണറിംഗ്, ടാര്‍ഗറ്റ് തുടങ്ങിയ വാക്കുകള്‍ ആദ്യം ഉപയോഗിച്ച് കേട്ടത് റിതുവാണെന്നായിരുന്നു സായ് പ്രതികരിച്ചത്. ഒരാളെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നത് കൊണ്ടല്ല, മറിച്ച് ഒരാളുടെ പെരുമാറ്റം കൂടി നോക്കിയാല്‍ എത്തരത്തിലുള്ളയാളെന്ന നിഗമനത്തില്‍ എത്തുന്നതെന്നും സായ് പറഞ്ഞു.

നോ എവിക്ഷന്‍

നോ എവിക്ഷന്‍

ഇക്കുറി ബിഗ് ബോസില്‍ നിന്ന് എവിക്ഷന്‍ ഉണ്ടാവുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതുണ്ടായില്ല. മണിക്കുട്ടന്‍, ഋതു, സൂര്യ, രമ്യ, റംസാന്‍, സായി എന്നിവരായിരുന്നു നോമിനേഷനില്‍ വന്നത്. ഫിറോസും അനൂപും നോബിയും ലിസ്റ്റില്‍ വന്നില്ല. മേശപ്പുറത്തിരുന്ന ഡയസ് ഇരുട്ടാന്‍ ഇവരെയാണ് മോഹന്‍ലാല്‍ ക്ഷണിച്ചത്. സായിയും ഋതുവും ആദ്യം തന്നെ സേഫായി. പിന്നീട് മണിക്കുട്ടനും റംസാനും സേഫായി. രമ്യയും സൂര്യയും ഒടുവിലായി. വീണ്ടും ഡയസ് ഉരുട്ടിയപ്പോള്‍ രമ്യ സേഫായി. സൂര്യ പുറത്താകുമെന്ന് കരുതിയെങ്കിലും മോഹന്‍ലാല്‍ നോ എവിക്ഷന്‍ കാര്‍ഡ് കാണിക്കുകയായിരുന്നു.

Recommended Video

cmsvideo
    ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
    പുതിയ ക്യാപ്റ്റന്‍

    പുതിയ ക്യാപ്റ്റന്‍

    പുതിയ ക്യാപ്റ്റനെയും 85ാം എപ്പിസോഡില്‍ ലഭിച്ചു. അഡോണി എലിമിനേറ്റ് ആയതിനാല്‍ അദ്ദേഹം തിരഞ്ഞെടുത്ത അനൂപ് ആയിരുന്നു കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റന്‍. ഈ വാരവും ക്യാപ്റ്റനെ വേണോയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. റിതു ഒഴികെയുള്ളവര്‍ വേണമെന്ന് പറഞ്ഞു. ഒരു വാരം ക്യാപ്റ്റന്‍ ഇല്ലാതെ പോയാല്‍ എങ്ങനെയുണ്ടാവുമെന്നറിയാം എന്നായിരുന്നു റിതു പറഞ്ഞത്. അങ്ങനെ ഒരു വാരം ഉണ്ടല്ലോ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ടാസ്‌ക് വേഗത്തില്‍ ഫിനിഷ് ചെയ്തതോടെ അടുത്ത വാരത്തിലും അനൂപ് തന്നെ ക്യാപ്റ്റനായി എത്തുകയായിരുന്നു.

    സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+