മണിക്കുട്ടന്‍ വിജയിച്ചപ്പോള്‍ ഞാന്‍ സായിയെ കെട്ടിപ്പിടച്ചതില്‍ ഗോസിപ്പ്; വ്യക്തമായ കാരണമുണ്ട്: സൂര്യ

വീണ്ടും ബിഗ് ബോസ് വിശേഷങ്ങളുമായി പ്രിയതാരം സൂര്യ ജെ മേനോന്‍ മേനോന്‍. ഡ്രീമേഴ്സിന്‍റെ ഒരു സീസണായിരുന്നു ഇത്, അതുപോലെ തന്ന ടാലന്‍റ്സിന്‍റെ ഒരു സീസണ്‍ കൂടിയാണ് ഇതെന്ന് പറയണമെന്നും താരം വ്യക്തമാക്കുന്നു. ബിഗ് ബോസിനോട് നൂറ് വട്ടം ആവശ്യപ്പെടുമ്പോഴാണ് ഡാന്‍സ് പഠിക്കാനൊക്കെ നമുക്കൊരു പാട്ട് ഇട്ട് തരിക. ആ കേള്‍ക്കുന്ന ആദ്യ സമയത്ത് തന്നെ നമ്മള‍് അത് കാണാപാഠം പഠിക്കണം. കുറേ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പിന്നെ ആ പാട്ട് ഇട്ട് തരണം എന്നില്ല. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അത് നമ്മള്‍ പഠിച്ച് എടുക്കുകയാണ്.

പുത്തന്‍ ലുക്കില്‍ ബിഗ് ബോസ് താരം സായി വിഷ്ണു: ഇത് മോഹന്‍ലാലിന്‍റെ ബറോസിന് വേണ്ടിയോ

ബിഗ് ബോസ് കൂട്ടായ്മ

അപ്പോഴൊക്കെ മറുവശത്ത് പൊളി ഫിറോസിക്കയുമായി ഒക്കെ വലിയ അടി നടക്കുന്നുണ്ടാവും. എന്നാല്‍ അതിനിടയിലും ഇക്കാ ആ പാട്ട് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചാല്‍ അടിയൊക്കെ മാറ്റിവെച്ച് ' ആ ഇരിക്ക് ഞാന്‍ പറഞ്ഞ് തരാം' എന്നാവും പുള്ളിയുടെ മറുപടി. ടാസ്കൊക്കെ വരുമ്പോഴേക്കും എല്ലാവരും തമ്മില്‍ സഹകരണം ഉണ്ടാവും. ഒറ്റക്കെട്ടാവും. പരമാവധി നന്നായി ചെയ്യുക എന്ന ഒറ്റലക്ഷ്യം മാത്രമേ എല്ലാവര്‍ക്കും ഉള്ളവെന്നും അഭിമുഖത്തില്‍ സൂര്യ പറയുന്നു.

മണിക്കുട്ടന്‍

നമ്മളുടെ പ്രകടനം പ്രതീക്ഷിച്ചിരിക്കുന്ന ഒരു പ്രേക്ഷകര്‍ ഉണ്ട്. അവരുടെ മുന്നിലേക്ക് നല്ലൊരു ഔട്ട് പുട്ട് കൊടുക്കാനാണ് ശ്രമം. വളരെ അധികം പ്രാക്ടീസുകള്‍ ഒന്നും ഇല്ലെങ്കിലും ഐക്യത്തോടെയുള്ള ഒരു പ്രവര്‍ത്തനം കൊണ്ട് ടാസ്കുകള്‍ ഒക്കെ മികച്ചതാക്കാന്‍ ശ്രമിക്കും. എല്ലാത്തിലും റംസാന്‍റെ സഹകരണം ഉണ്ടാവും. ഞാനും മണിക്കുട്ടനും തമ്മിലുള്ള ഡാന്‍സിന് പിന്നിലും അവളായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

ഐശ്വര്യ റായി

തനിക്ക് ഐശ്വര്യ റായിയുടെ ഛായ ഉണ്ടെന്ന് പറയുന്നത് എന്‍റെ കൂട്ടുകാരിയായ വിശ്വയാണ്. അന്ന് ഞാന്‍ അതൊന്നും വല്യ കാര്യമാക്കിയിരുന്നില്ല. ടിക് ടോക് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കൂടുതല്‍ ആളുകള്‍ ഈ സാമ്യത പറയാന്‍ തുടങ്ങിയത്. അങ്ങനെ ഞാന്‍ ഐശ്വര്യ റായിയുടെ ഒന്ന് രണ്ട് വീഡിയോസ് ചെയ്തു നോക്കി. അത് നന്നായി വൈറലായി. ആയിടക്കാണ് ടിക് ടോക് ബാന്‍ ചെയ്യുന്നതും.

വലിയ വാര്‍ത്ത

പിന്നെ ടിക് ടോക് കണ്ട് ഇഷ്ടപ്പെട്ട് വന്ന ചിലരുമായി സഹകരിച്ച് റീക്രിയേന്‍ പോലെ ചില കാര്യങ്ങള്‍ ചെയ്തു. അതും അത്യാവശ്യം ക്ലിക്കായി. ബിഗ് ബോസില്‍ വരുന്നതിന് മുമ്പേ ഇത് സംബന്ധിച്ച ആര്‍ട്ടിക്കിള്‍സ് ഓക്കെ വന്നിരുന്നു, അതും നമ്മള്‍ ഒന്നും സ്വപ്നം പോലും കാണാത്ത മാധ്യമങ്ങളിലായിരുന്നു അതേ കുറിച്ച് വന്നത്. റിപ്പബ്ലിക് ചാനലില്‍ ഓക്കെ വന്നു. മേയ്ക്കപ്പ് ഓക്കെ ചെയ്ത് വരുമ്പോഴേക്കും എല്ലാവര്‍ക്കും ആരുടെയെങ്കിലും ഓക്കെ ഛായ ഉണ്ടാവും. അങ്ങനെ എവിടെയൊക്കെയോ ചെറിയ ഒരു ഛായയും എനിക്കുണ്ട്.

ഫിനാലെ ടൈമില്‍

ഫിനാലെ ടൈമില്‍ ആദ്യം പോയി ഞാന്‍ സായിയെ കെട്ടിപ്പിടിച്ചത് സംബന്ധിച്ച് വന്‍ ഗോസിപ്പ് അടുത്തിടെ കറങ്ങി നടന്നിരുന്നു. അതിന് വേറെ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല. വിജയികളെ പ്രഖ്യാപിച്ച് കഴിയുമ്പോള്‍ എല്ലാവരും ഒന്നാമത് എത്തിയ ആളുടെ അടുത്തേക്ക് ഓടിച്ചെല്ലും. എന്തെങ്കിലും കുറവ് ഉള്ളത് കൊണ്ടാവില്‍ രണ്ടാമത് എത്തിയ ആള്‍ പിന്തളപ്പെട്ട് പോയത്. ചെറിയ വ്യത്യാസം മാത്രമേ ഉണ്ടാവുകയുള്ളു. എനിക്കും പലപ്പോഴും തലനാരിഴയ്ക്ക് ഒക്കെ ഒന്നാമത് എത്താന്‍ പോയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ചേച്ചിയല്ലെങ്കില്‍ അനിയത്തി

അതുകൊണ്ട് തന്നെ എനിക്കാ ആ സാഹചര്യം നന്നായി മനസ്സിലാവും. പ്രഖ്യാപനം കഴിഞ്ഞ് സായി ഇങ്ങനെ മാറി നിന്നപ്പോള്‍ ഞാന‍് പെട്ടെന്ന് പോയി ആളെ കെട്ടിപ്പിടിക്കുകയായിരുന്നു. ഒത്തിരിപ്പേര്‍ ചുറ്റും ഉള്ളതിനാല്‍ മണിക്കുട്ടന്‍ അപ്പോള്‍ തിരക്കില്‍ കൂടിയായിരുന്നു. എന്നാല്‍ ഈ സംഭവം ഒരു ഗോസിപ്പായി മാറി. അതിപ്പോഴും കിടന്ന് കറങ്ങുകയാണ്. ബിഗ് ബോസ് കഴിഞ്ഞതോടെ എല്ലാരും എന്നെ ഒരു ചേച്ചിയായിട്ടാണ് കാണുന്നത്. മൂത്തവരാണെങ്കില്‍ അനിയത്തിക്കുട്ടിയായും കാണുന്നു. ഞാന്‍ മൂത്തതാണെങ്കിലും പലരും അങ്ങനെ കാണുന്നില്ല. ബിഗ് ബോസ് ഹൗസിനുള്ളില്‍ ആണെങ്കിലും അത് അങ്ങനെയായിരുന്നു.

അനൂപ് പോലും

അവിടെ അനൂപ് പോലും എന്നെ സൂര്യക്കുട്ടി, അല്ലെങ്കില്‍ സൂര്യ മോളെ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. അനൂപിനെക്കാളൊക്കെ ഞാന്‍ മൂത്തതാണ്. പലരും എന്നെ ഒരു കുട്ടിയായി കാണുന്നു. ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം അതുകൊണ്ട് തന്നെ പ്രപ്പോസലുകള്‍ ഒന്നും വന്നിട്ടില്ല. അതില്‍ വിഷമം ഒന്നില്ലെന്നും തമാശയായി താരം പറയുന്നു.

 ബിഗ് ബോസ് ഫിനാലയില്‍

പാരമ്പര്യമായ തന്നെ പൊതുവെ പ്രായം കുറവ് തോന്നിക്കുന്ന കുടുംബമാണ്. പ്രായം ഒന്നും അങ്ങനെ തോന്നില്ല. പലരും എന്നെ സംബന്ധിച്ച് ആര്‍ട്ടിഫിഷ്യല്‍ എന്ന ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും എന്താണ് സത്യം എന്നുള്ളത് എനിക്ക് അറിയാം. നമ്മള്‍ നമ്മളായിട്ട് നില്‍ക്കുക. ബിഗ് ബോസ് ഫിനാലെയില്‍ ഞാന്‍ ഭയങ്കര ബോള്‍ഡായി നിന്നു എന്നുള്ള ഒരു ഗോസിപ്പ് കേട്ടിരുന്നു. അതെകുറിച്ചൊക്കെ ഞാന്‍ എന്ത് പറയാനാണ്. എനിക്ക് എന്ത് ചെയ്യാന്‍ തോന്നുന്നു. അതാണ് അപ്പോള്‍ ചെയ്യുന്നത്. അല്ലാതെ മുന്‍കൂട്ടി തീരുമനിച്ച പ്രകാരമുള്ള പ്രവര്‍ത്തിയല്ല.

റംസാന്‍ മുഹമ്മദ്

ബിഗ് ബോസിലെ ഒരോ താരത്തേയും ഭക്ഷണവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ പൊളി ഫിറോസും സജനയും നല്ല എരിവുള്ള അച്ചാറാണ്. ഉപ്പേരിയുടെ കറുമുറു പോലെ ഇരിക്കുന്ന ആളാണ് റംസാന്‍. എപ്പോഴും ജോളിയായിരിക്കും. 'ജില്‍ ജില്‍ ആയിരിക്കും'. എല്ലാ മിക്സ് ആയിട്ടുള്ള കൂട്ടുകറി പോലെയാണ് സായി. അത് നമ്മള്‍ അവിടേയും കണ്ടതാണ്. പലപ്പോഴും പല സ്വഭാവം ആയിരിക്കുമെന്നും സൂര്യ പറയുന്നു.

ഫോട്ടോ ഷൂട്ട്

ഫോട്ടോഷൂട്ടൊക്കെ ഇപ്പോള്‍ തകൃതിയായി നടക്കുന്നുണ്ട്. ഞാന്‍ ബിഗ് ബോസില്‍ ഓക്കെ വരുന്നതിന് മുമ്പ്, ഒന്നുമല്ലാത്ത കാലത്ത് എന്‍റെ ഫോട്ടോ ഷൂട്ട് എടുത്തവരുണ്ട്. അവരോടൊന്നും പേയ്മെന്‍റ് വാങ്ങാതെയാണ് ഇപ്പോഴും ഫോട്ടോഷൂട്ട് നടത്തുന്നത്. വന്ന വഴി മറക്കാന്‍ പാടില്ലെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. അതുപോലെ തന്നെയാണ് മുന്നോട്ട് പോവുന്നതെന്നും

'സൂര്യ ഐശ്വര്യ റായി

തന്‍റെ വിമര്‍ശകര്‍ എന്‍റെ കാര്യത്തില്‍ കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നത് പ്രായമാണ്. എന്നാല്‍ ഇഷ്ടപ്പെടുന്നവര്‍ ആവട്ടെ 'സൂര്യ ഐശ്വര്യ റായി' എന്നുള്ളതാണ് സെര്‍ച്ച് ചെയ്യുന്നത്. കുടുംബത്തെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയാം. ബിഗ് ബോസ് കഴിഞ്ഞിട്ടും നമ്മുടെ കൂടെ തന്നെ നില്‍ക്കുന്ന ഒരുപാട് ആളുകുണ്ട്. വളരെ അധികം സമയവും അധ്വാനവും എടുത്താണ് നമ്മുടെ കൂടെ നില്‍ക്കുന്നത്. അതിലൊക്കെ വലിയ സന്തോഷമുണ്ടെന്നും സൂര്യ പറയുന്നു.

കുടുംബവുമായി ഒരു ഔട്ടിങ്: ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍

Recommended Video

cmsvideo
    Dimpal Bhal reveals why she did not go to meet Manikuttan

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+