ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് പോയതിന് പിന്നിൽ; അന്ന് സീക്രട്ട് റൂമിൽ സംഭവിച്ചത്; വെളിപ്പെടുത്തി മണിക്കുട്ടൻ
ഒത്തിരി കുഞ്ഞു കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി വളര്‍ന്ന നടനാണ് മണിക്കുട്ടന്‍. ഇത്തവണ ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ പങ്കെടുത്ത താരം മികച്ച പ്രകടനം കാഴ്ചവച്ച് ഒന്നാം സ്ഥാനം നേടിയെടുത്തിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്തതോടെ വലിയ ഒരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാന്‍ മണിക്കുട്ടന് സാധിച്ചിട്ടുണ്ട്.
മണിക്കുട്ടന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് തന്റെ ജീവിത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചും ഷോയ്ക്കിടെ ഉണ്ടായ രസകരമായ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് താരം. ഇന്ത്യ ടുഡേ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മണിക്കുട്ടന്‍ മനസുതുറക്കുന്നത്. മണിക്കുട്ടന്റെ വാക്കുകളിലേക്ക്...
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മണിക്കുട്ടന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. അന്ന് ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഒരു ടെലിപ്ലേയ്ക്ക് വേണ്ടിയായിരുന്നു. അതിന് ശേഷമാണ് വര്‍ണച്ചിറകുകള്‍ എന്ന സീരിയിലിലൂടെ മിനിസ്‌ക്രീനില്‍ എത്തുന്നത്. തന്നെ ആളുകള്‍ തിരിച്ചറിഞ്ഞത് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണിയിലൂടെയാണ് ആണെന്ന് താരം പറയുന്നു. പിന്നാലെയാണ് ബോയ് ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് നായകനായെത്തുന്നത്.

സിനിമ മേഖലയില്‍ നിന്ന് താന്‍ ഒരുപാട് തിരസ്‌കരിക്കപ്പെട്ടിട്ടുണ്ടെന്ന് മണിക്കുട്ടന്‍ പറയുന്നു. പലപ്പോഴും അഭിനയം നിര്‍ത്തിപ്പോകണമെന്ന് പോലും തോന്നിയിട്ടുണ്ട്. എന്നാലും ദൈവം നല്‍കിയ ഭാഗ്യമാണ് സിനിമയെന്ന് താരം പറഞ്ഞു. എന്നെ സംബന്ധിച്ച് അഭിനയ പാരമ്പര്യമില്ല, ഒരു ഭാഗ്യം പോലെ സിനിമ ലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു. സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് മണിക്കുട്ടന്‍ പറയുന്നു.

സിനിമ മേഖലയില്‍ നിന്ന് നേരിട്ട കടുത്ത അവഗണനകളെ കുറിച്ചും താരം മനസുതുറന്നു. സിനിമ ഷൂട്ടിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ് അഞ്ച് മാസത്തോളം ഞാന്‍ കിടപ്പിലായി. ആ സമയത്ത് സിനിമ മേഖലയില്‍ നിന്ന് പരിചയമുള്ള ആരും തന്നെ വിളിക്കുകയോ സുഖവിവരങ്ങള്‍ തിരിക്കുകയോ ചെയ്തിട്ടില്ല. നമ്മളെ സഹായിക്കാന്‍ ആരും തന്നെയില്ല എന്ന് അപ്പോഴാണ് മനസിലായത്. അത് കഴിഞ്ഞ ആറ് മാസത്തോളം ഗ്യാപ്പ് വന്നു. പിന്നീട് ശ്രമിച്ചിട്ടും അവസരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

ഞാന്‍ കഥാപാത്രത്തെ സമീപിച്ചിരുന്നത് തിരക്കഥാകൃത്തുക്കളും സംവിധായകരും പറഞ്ഞതനുസരിച്ചാണ്. ഇപ്പോഴും ഞാന്‍ അഭിനയ വിദ്യാര്‍ത്ഥിയാണ്. എന്റേതായ ഒരു ഔട്ട്പുട്ട് കൊടുക്കാന്‍ അറിയില്ലായിരുന്നു. ഞാന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ മേഖലയില്‍ വരുമ്പോള്‍ പ്രേക്ഷകരുടെ പിന്തുണയാണ് ഏറ്റവും കൂടുതലായി ആവശ്യമുള്ളത്. പ്രേക്ഷകരുടെ പിന്തുണ കിട്ടിക്കഴിഞ്ഞാല്‍ അതൊരു ബലമാണെന്നും മണിക്കുട്ടന്‍ പറയുന്നു.

ബിഗ് ബോസിലേക്കുള്ള വരവും മണിക്കുട്ടന്‍ തുറന്നുപറഞ്ഞു. ആദ്യ രണ്ട് സീസണുകളിലേക്കും വിളിച്ചെങ്കിലും ഷൂട്ടിംഗിന്റെ തിരക്ക് കാരണം പങ്കെടുക്കാനായില്ല. കൊവിഡ് സമയത്താണ് മൂന്നാമത്തെ സീസണിലേക്ക് വിളിക്കുന്നത്. പങ്കെടുക്കാന്‍ വിളി വന്നപ്പോഴെ അടുപ്പമുള്ളവര്‍ ചോദിച്ചിരുന്നു ഇത് വേണോ എന്ന്. എന്നാല്‍ എന്നെ സംബന്ധിച്ച് ബിഗ് ബോസ് ഹൗസിലേത് 100 ദിവസങ്ങളായിരുന്നു. അല്ലാതെ അവിടുത്തെ 100 ദിവസം എങ്ങനെ ആയിരിക്കണം എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല.

പുറത്ത് എങ്ങനെയാണോ നിന്നത് അതുപോലെ തന്നെയായിരുന്നു അകത്തും നിന്നത്. 10 കോടിയോളം വോട്ട് നേടിയാണ് വിജയി ആയത്. അത്രയും വലിയ ഒരു പിന്തുണ കിട്ടുമെന്ന് ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല. ബിഗ് ബോസിലെ പല ഗെയിമുകള്‍ തോല്‍ക്കുമ്പോള്‍ ഞാന്‍ തളര്‍ന്നിരുന്നില്ല, കാരണം, ഇതിലും വലിയ തോല്‍വികള്‍ സിനിമ മേഖലയില്‍ നിന്ന് അനുഭവിച്ചിട്ടുണ്ട്. എല്ലാ കാര്യത്തിലും വിജയം കണ്ടെത്തിയ ആളല്ല ഞാനെന്നും തോല്‍വികള്‍ ശീലമാണെന്നും മണിക്കുട്ടന്‍ പറയുന്നു.

ഇടയ്ക്ക് ഷോയില്‍ നിന്ന് പുറത്തേക്ക് പോയതിനെ കുറിച്ചും മണിക്കുട്ടന്‍ വ്യക്തമാക്കി, ബിഗ് ബോസ് ഹൗസില്‍ വച്ച് എനിക്ക് മാനസികമായ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയുണ്ടായി. ആരോഗ്യമുള്ള ശരീരമല്ല, ആരോഗ്യമുള്ള മനസാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ ഘട്ടമായിരുന്നു അത്. ആ സമയത്ത് കൃത്യമായി എന്നെ പരിചയിച്ചു. തന്നെ സീക്രട്ട് റൂമില്‍ ആക്കുകയും ഡോക്ടറുടെ കണ്‍സല്‍ട്ടിംഗ് നല്‍കുകയും തിരിച്ചുകൊണ്ടുവിടുകയും ചെയ്തു. മത്സരാര്‍ത്ഥി എന്ന നിലയില്‍ നമ്മളെ അവര്‍ക്ക് ആവശ്യമുണ്ടെന്നും മണിക്കുട്ടന്‍ പറയുന്നു.

ബിഗ് ബോസ് ഷോയ്‌ക്കോ ഏഷ്യാനെറ്റ് ഗ്രൂപ്പിനോ ഒരിക്കലും മത്സരാര്‍ത്ഥിയോട് പ്രത്യേക വിധ്വേഷമോ, മമതയോ ഇല്ല. നമ്മള്‍ അതിനകത്ത് ചെയ്തതും പറഞ്ഞതും മാത്രമാണ് അവര്‍ കാണിച്ചിട്ടുള്ളൂ, ബിഗ് ബോസ് അനുഭവം പറയുകയാണെങ്കില്‍ ഒരിക്കലും ഷോയെയും ഏഷ്യാനെറ്റിനെയും എനിക്ക് കുറ്റം പറയാന്‍ കഴിയില്ലെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുന്നു.

15 വര്‍ഷത്തോളമായി സിനിമ മേഖലയില്‍ നില്‍ക്കുന്നു, ആ എന്നോട് എന്താണ് ഏറ്റവും വലിയ സ്വപ്‌നം എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം വീട് എന്നായിരിക്കും. സിനിമയില്‍ നിന്ന് സമ്പാദിക്കുന്ന പണം കൊണ്ട് വീട് വാങ്ങണം എന്നുള്ളത് തന്റെ സ്വപ്‌നമായിരുന്നെന്നും വീടായാല്‍ ആരും ഇറക്കിവിടില്ലല്ലോ, പിന്നെ അമ്മയും അച്ഛനും പ്രായമായി വരുന്നു. അതിന് ശേഷം മാത്രമാണ് വിവാഹം എന്ന ചിന്തയിലേക്ക് വരുന്നത് തന്നെ- മണിക്കുട്ടന്‍ വ്യക്തമാക്കി.

വിവാഹം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി കേട്ട് കൊണ്ടിരിക്കുകയാണ്. നിര്‍ബന്ധ ബുദ്ധിയോടെ ഇതിന് സമീപിക്കേണ്ട കാര്യമില്ല. ഇതൊക്കെ വന്ന് ചേരേണ്ട കാര്യങ്ങളാണ് ആഗ്രബിച്ചും ആശിച്ചും മാത്രമേ അത് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ബിഗ് ബോസിന്റെ പല ഭാഷകളിലും പ്രണയവും വിവാഹവുമൊക്കെ സംഭവിക്കാറുണ്ട്. അവിടെ ഗെയിമിംഗ് സ്വഭാവങ്ങളുണ്ട്. നമ്മള്‍ അത് ശ്രദ്ധിച്ച് നില്‍ക്കണം. ഞാന്‍ അതില്‍ ശ്രദ്ധിച്ച് നിന്നു. അവിടെ ഞാന്‍ പറഞ്ഞതൊക്കെ തന്നെയാണ് പുറത്തും പറയാനുള്ളത്.

ബിഗ് ബോസിനകത്ത് ആരോടും എനിക്ക് പ്രണയമില്ല, അവിടെ പറഞ്ഞിട്ടുള്ള കാര്യം ജീവിതത്തില്‍ തുടരും. എന്റെ പ്രണയ സ്റ്റാറ്റസും വിവാഹ സ്റ്റാറ്റസും ബിഗ്ബോസ് ഹൗസില്‍ പോകുന്നതിനു മുന്‍പ് എങ്ങനെയായിരുന്നോ അതുപോലെതന്നെയാണ് ഇപ്പോഴും. ഒരു പെണ്‍കുട്ടിക്കോ ആണ്‍കൂട്ടിക്കോ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഇക്കാലത്ത് ഏറ്റവും വലിയ കാര്യം എന്നാണ് എന്റെ ചിന്താഗതിയെന്നും മണിക്കുട്ടന്‍ പറയുന്നു.


Click it and Unblock the Notifications
