'ആയിരം വർണങ്ങൾ വാരി വിതറുന്ന ഫിനാലേക്കായി കാത്തിരിക്കുന്നു,ബിഗ് ബോസിന് ആശംസകൾ';വൈറൽ കുറിപ്പ്
കൊച്ചി : പ്രേക്ഷകരെ ഹരം കൊള്ളിച്ച് ബിഗ് ബോസ് മലയാളം സീസൺ 4 ആവേശകരമായി തന്നെ മുന്നേറുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഉടനീളം വലിയ രീതിയിലുള്ള ചർച്ചകൾക്കും അതുപോലെതന്നെ പ്രതികരണങ്ങൾക്കും വിഷയം ആവുകയാണ് മലയാളം ബിഗ് ബോസ്.
വൈറലായ കുറിപ്പുകളും പൊതുജനങ്ങളുടെ കമന്റും ഇത്രയേറെ ആസ്വാദകർ ബിഗ് ബോസിന് ഉണ്ടെന്നതിനുള്ള തെളിവാണ്. ഇപ്പോളിതാ ബിഗ് ബോസിന് ആശംസകൾ നേർന്നു ഒരു ബിഗ് ബോസ് ആരാധകർ രംഗത്തെത്തിയിരിക്കുന്നു.
ബിഗ്‌ബോസ് മലയാളം സീസൺ 4 ന്റെ ഈ കാലയളവിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ തെറിവിളിയും അസഭ്യ വർഷവും ഏറ്റവും കൂടുതൽ കേട്ട വ്യക്തികളിൽ ഒരാളാണ് ഞാൻ. അതിന് കാരണം ശക്തവും ദൃഡവും ആയ ഭാഷയിൽ വളരെ വ്യക്തമായ രീതിയിൽ കാര്യങ്ങൾ വിശകലനം ചെയ്തു എന്നുള്ളതാണ്.

എന്റെ എല്ലാ പോസ്റ്റുകൾക്കും കമ്മന്റുകൾക്കും നേർച്ച പോലെ വന്നു തെറി വിളിക്കുന്ന ഒരു വിഭാഗം ഉണ്ട്. അവർക്ക് അവർ അർഹിക്കുന്ന അവഗണന തന്നെ നൽകിയിട്ടും ഉണ്ടെന്നും ആരാധകൻ പറയുന്നു. ഫെയ്സ്ബുക്കിലൂടെ കുറുപ്പ് പങ്കുവച്ചാണ് ബിഗ് ബോസ് ആരാധകൻ തന്റെ പ്രതികരണം പങ്കിടുന്നത്. റിയാലിറ്റി ഷോ ഫിനാലയിലേക്ക് അടുക്കുകയാണ്. തീർച്ചയായും സംഗതി കളർ ആകുമെന്നും കുറിപ്പിൽ ആരാധകൻ വ്യക്തമാക്കുന്നു.

ബിഗ് ബോസിൽ സീസൺ അവളെക്കാൾ ഉയരത്തിലാണ് നാലാം സീസൺ കടന്നു പോകുന്നത്. ഇതിന് കാരണം മത്സരാർത്ഥികളുടെ വ്യക്തിത്വവും മികവും ആണെന്ന് ആരാധകൻ തന്റെ കുറിപ്പിൽ പറഞ്ഞു. ആയിരം വർണ്ണങ്ങൾ വാരിവിതറുന്ന ഫിനാലെക്കായി കാത്തിരിക്കുന്നു...ബിഗ് ബോസിന് ആശംസകൾ എന്നാണ് ആരാധകർ തന്നെ പോസ്റ്റിൽ കുറിച്ചത്.

ബിഗ് ബോസ് ആരാധകന്റെ വൈറലായ പോസ്റ്റ് :
'ബിഗ്‌ബോസ് മലയാളം സീസൺ 4 ന്റെ ഈ കാലയളവിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ തെറിവിളിയും അസഭ്യ വർഷവും ഏറ്റവും കൂടുതൽ കേട്ട വ്യക്തികളിൽ ഒരാളാണ് ഞാൻ. അതിന് കാരണം ശക്തവും ദൃഡവും ആയ ഭാഷയിൽ വളരെ വ്യക്തമായ രീതിയിൽ കാര്യങ്ങൾ വിശകലനം ചെയ്തു എന്നുള്ളതാണ്.

പ്രിയപ്പെട്ട ലാലേട്ടനെയും ബിഗ്‌ബോസിനെയും പോലും ഈ വിഭാഗത്തിൽപെട്ടവർ വെറുതെ വിട്ടില്ല എന്നത് നമ്മൾ കണ്ടതുമാണല്ലോ. എന്റെ എല്ലാ പോസ്റ്റുകൾക്കും കമ്മെന്റുകൾക്കും നേർച്ച പോലെ വന്നു തെറി വിളിക്കുന്ന ഒരു വിഭാഗം ഉണ്ട്. അവർക്ക് അവർ അർഹിക്കുന്ന അവഗണന തന്നെ നൽകിയിട്ടും ഉണ്ട്. ഇന്ന് ഞാൻ ഒരു പോസ്റ്റ് ഇട്ടു. അത് ഇങ്ങനെയാണ്....
ഹേയ് എന്താ ഞാൻ ലുക്കല്ലെ?...;കനിഹ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; ഇതാണ് വൈറൽ

പ്രിയപ്പെട്ട ബിഗ്‌ബോസ്, പ്രിയപ്പെട്ട ലാലേട്ടൻ,.......ബിഗ്‌ബോസ് മലയാളം നാലാം സീസൺ ഫിനാലെയോട് അടുക്കുകയാണ്. തീർച്ചയായും സംഗതി കളറാകും എന്ന വാക്കുകൾ അന്വർഥമാക്കും വിധം കഴിഞ്ഞ മൂന്നു സീസണുകളെക്കാളും ഏറെ ഉയരത്തിലാണ് ഈ നാലാം സീസൺ. മത്സരാർഥികളുടെ വ്യക്തിത്വ വൈജാത്യവും മികവും കൊണ്ടും, അവതരണ മികവ് ഉയർന്ന നിലവാരം എന്നിവയാലും സംഗതി കളറായി കഴിഞ്ഞിരിക്കുന്നു. ആയിരം വർണങ്ങൾ വാരി വിതറുന്ന ഫിനാലേക്കായി കാത്തിരിക്കുന്നു........ആശംസകൾ......ഇങ്ങനെ ആയിരുന്നു പോസ്റ്റ്.

ഈ പോസ്റ്റ് എഴുതിയപ്പോഴും എനിക്ക് ഉറപ്പായിരുന്നു ഈ വിഭാഗം തെറി വിളിയുമായി എത്തുമെന്ന്, കാരണം കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരത്തിൽ കൈയ്പ് ശമിപ്പതുണ്ടോ എന്നാണല്ലോ ചൊല്ല്. കാഞ്ഞിരത്തിന്റ കുരു എത്ര കാലം പാലിൽ ഇട്ടു വച്ചാലും കൈയ്പ് മാറില്ല തന്നെ. അത് പോലെ ഈ വിഭാഗക്കാരുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം പ്രതീക്ഷിക്കേണ്ട കാര്യം ഇല്ലല്ലോ.

എന്റെ ഈ പോസ്റ്റിനെ സർകാസമായും പരിഹസിക്കുന്ന പോസ്റ്റ് ആയും ചിത്രീകരിക്കാൻ ഈ വിഭാഗം ആഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമായി പറയട്ടെ ബിഗ്‌ബോസ് മലയാളം സീസൺ 4 നെ കുറിച്ച് ഞാനെഴുതിയ ഈ കുറിപ്പ് ആത്മാർത്ഥമായി തന്നെയാണ്. എല്ലാ ബിഗ്‌ബോസ് സീസണുകളും കാണുകയും വ്യക്തമായി അഭിപ്രായം പറയുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ തന്നെ പറയുന്നു. ഏറ്റവും മികച്ച സീസൺ ഇത് തന്നെയാണ്.

അതിന് ബിഗ്‌ബോസ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഈ ഭൂമിയുടെ അവകാശം എല്ലാവർക്കും ഉള്ളതാണെന്നും ഇവിടെ നിലനിൽക്കാൻ എല്ലാവർക്കും തുല്യ അവകാശം ഉണ്ടെന്നും സന്ദേശം നൽകിയതിന്. തീർച്ചയായും സംഗതി കളറാകുക തന്നെ വേണം. അവഗണിക്കപ്പെടുന്ന മാറ്റി നിർത്തപ്പെടുന്ന, ഇരുണ്ട ഇടങ്ങളിൽ തളച്ചിടപ്പെടുന്നവർക്ക് മേൽ സ്വാതന്ത്ര്യത്തിന്റെ ആത്മാഭിമാനത്തിന്റെ, സന്തോഷത്തിന്റെ ആയിരം വർണങ്ങൾ വിരിയട്ടെ.. ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ ഗ്രാന്റ് ഫിനാലേക്കായി കാത്തിരിക്കുന്നു..... ഹൃദയം നിറഞ്ഞ ആശംസകൾ
പ്രിയപ്പെട്ട ലാലേട്ടൻ...., പ്രിയപ്പെട്ട ബിഗ്‌ബോസ്...'












Click it and Unblock the Notifications