'ചീത്ത വിളി,പ്രണയം, കൊടുക്കാൻ കഴിയാത്തവർ സേഫ് ഗെമേഴ്‌സ് ആണെങ്കിൽ ധന്യയും അതാണ്'; വൈറൽ കുറിപ്പ്
കൊച്ചി: ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി മുന്നേറുന്ന മത്സരാർത്ഥികളാണ് ബിഗ് ബോസ് മലയാളത്തിൽ എന്നും വേറിട്ട കാഴ്ച. പ്രേക്ഷകർക്ക് വിരുന്നൊരുക്കി ബിഗ് ബോസ് മലയാളം സീസൺ 4 കൗതുകത്തോടെ മുന്നേറുകയാണ്.
ഏതാനും ദിവസങ്ങൾ കൂടി കഴിയുമ്പോൾ ബിഗ് ബോസ് സീസൺ 4 അവസാനിക്കുമെന്ന വാർത്തകളും പ്രേക്ഷകർ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. റിയാലിറ്റി ഷോയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ജനങ്ങൾ ഷോ ഏറ്റെടുത്തു കഴിഞ്ഞു എന്നതാണ്.
സമൂഹ മാധ്യമങ്ങളിൽ ഉണ്ടാകുന്ന പ്രതികരണങ്ങൾ ഇതിന് മികച്ച ഉദാഹരണം. ഓരോ മത്സരാർഥികളും ജനങ്ങളിൽ നിന്ന് പിന്തുണയും ഒപ്പം വിമർശനവും നേരിടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് ഇടയിൽ ശക്തരായ രണ്ടു മത്സരാർത്ഥികൾ ബിഗ് ബോസിൽ നിന്ന് പുറത്തു പോയിരുന്നു റോബിനും ജാസ്മിനുമാണ് പുറത്തായത്.

ഇരുവരുടെയും പടിയിറക്കം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ധന്യയെ പിന്തുണക്കുന്ന ഒരു വേറിട്ട കുറിപ്പ് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. ധന്യ ബിഗ് ബോസിൽ ഇതുവരെ ആരെയും വാക്ക് കൊണ്ട് വേദനിപ്പിച്ചു കണ്ടിട്ടില്ലെന്ന് വൈറൽ ആയ കുറിപ്പിൽ പറയുന്നു. ആരെയും വേദനിപ്പിച്ച് എനിക്ക് ഇവിടെ ഒന്നും നേടേണ്ട എന്ന് പലപ്പോഴും ബിഗ് ബോസ് വീട്ടിൽ ധന്യ പറഞ്ഞിട്ടുണ്ട്.

ഗെയിമിന്റെ ഭാഗം ആണെങ്കിൽ കൂടി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുമ്പോൾ ഒന്നും തോന്നരുത് സോറി എന്നൊക്കെ പറയുന്നതാണ് മത്സരാർത്ഥിയായ ധന്യ. സേഫ് ഗെയിം അല്ല തന്റെ തീരുമാനം ആർക്കെങ്കിലും വിഷയം ആയെങ്കിൽ അത് ക്ഷമിക്കണം എന്ന് പറയുന്നതു എങ്ങനെ ആണ് സേഫ് ഗെയിം ആകുന്നത്? എന്നാണ് ബിഗ് ബോസ് ഫാൻ ചോദിക്കുന്നത്. ധന്യയുടെ ഗുണ വശങ്ങൾ പറഞ്ഞു കൊണ്ടായിരുന്നു ബിഗ് ബോസ് ഫാനിന്റെ പ്രതികരണം.

വൈറൽ ആയ കുറിപ്പ് ഇങ്ങനെ; -
'രണ്ടാമതും ക്യാപ്റ്റൻ ആയ BB season 4 ലെ ഒരേ ഒരു ലേഡി contestant. ടാസ്ക് to ഫിനാലെയിലെ ഏറ്റവും വിഷമകരമായിരുന്ന ടാസ്ക് 1 ഇൽ 8 മണിക്കൂറോളം തുടർച്ചയായി നിന്ന് വിജയിച്ചവൾ. എല്ലാ ടാസ്കുകളിലും ആയി 46 പോയിന്റ് നേടിയ ബിഗ് ബോസ്സ് സീസൺ 4 ലെ Cool Star 🎖. ഏറ്റവും കഠിനമായിരുന്ന ടാസ്കുകൾ ഉള്ള വീക്കിൽ കിച്ചൻ ഡ്യൂട്ടി ആർക്കും ഒരു പരാതി ഇല്ലാതെ തനിയെ മാനേജ് ചെയ്തു ധന്യ.
ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്

ഇത് വരെ BB - യിൽ ധന്യ ആരെയും വാക്ക് കൊണ്ട് വേദനിപ്പിച്ചു കണ്ടിട്ടില്ല. അവർ അതും തിരിച്ചും ആഗ്രഹിച്ചിരിക്കും. അതു കൊണ്ടാകാം ചിലരുടെ ഒക്കെ വാക്കുകൾ ഇന്ന് morning ടാസ്കിൽ ധന്യയുടെ കണ്ണ് നനയിച്ചത്. ആരെയും വേദനിപ്പിച്ച് എനിക്ക് ഇവിടെ ഒന്നും നേടേണ്ട എന്ന് പലപ്പോഴും ധന്യ പറഞ്ഞിട്ടുണ്ട്.

ഗെയിം ന്റെ ഭാഗം ആണെങ്കിൽ കൂടി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുമ്പോൾ ഒന്നും തോന്നരുത് സോറി എന്നൊക്കെ പറയുന്നത് സേഫ് ഗെയിം അല്ല തന്റെ തീരുമാനം ആർക്കെങ്കിലും hurt ആയെങ്കിൽ അത് ക്ഷമിക്കണം എന്ന് പറയുന്നതു എങ്ങനെ ആണ് സേഫ് ഗെയിം ആകുന്നത്?

തന്നെ പോലെ ബാക്കി ഉള്ളവരും കുറെ സ്വപ്നങ്ങളും ആയിട്ടാകും bb ഹൌസിൽ വന്നിട്ടുണ്ടാകുക ഓരോരുത്തരും എലിമിനേറ്റ് ആയി പോകുമ്പോൾ അവരുടെ ആ സ്വപ്‌നങ്ങൾ ആണല്ലോ അവസാനിക്കുന്നത് എന്നോർത്ത് ഞാൻ വിഷമിക്കാറുണ്ട് എന്ന് പറയുന്നതിൽ എവിടെ ആണ് സേഫ് ഗെയിം. പ്രേഷകർ ഇഷ്ടപെടുന്ന രീതിയിൽ ഉള്ള അടി, വഴക്ക്, ചീത്ത വിളി, പ്രണയം ഒക്കെ കൊടുക്കാൻ കഴിയാത്തവർ ഒക്കെ സേഫ് ഗെമേഴ്‌സ് ആണെങ്കിൽ ധന്യ അങ്ങനെ ആണെന്ന് തന്നെ കരുതിക്കൊള്ളൂ.

താൻ ബിഗ് ബോസ്സ് ഹൗസ്നുള്ളിൽ ഉള്ളപ്പോളും വെളിയിൽ ഇറങ്ങിയാലും തല ഉയർത്തി നടക്കണം എന്നും തന്റെ ഫാമിലി ക്ക് താൻ മൂലം ഒരു അപമാനം ഉണ്ടാവരുത് എന്നും അവർ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതു ധന്യയുടെ പ്രായത്തിന്റെ പക്വത ആണ്. മറ്റുള്ളവരോട് നന്നായി പെരുമാറാൻ അറിയാവുന്നത് bb ഹൌസിൽ ഒരു പോരായ്മ ആണോ. ഗെയിം നാളെ കഴിയും പിന്നീടും എല്ലാവരും തമ്മിൽ ഇട പെടേണ്ടതാണ് എന്ന ബോധ്യം ഉണ്ടാകുന്നത് ഒരു തെറ്റാണോ? എന്ത് കൊണ്ടും ബിഗ് ബോസ്സ് ഹൌസ് ഇൽ തുടരാൻ അർഹത ഉള്ള contestant ആണ് ധന്യ.












Click it and Unblock the Notifications