'മോഹൻലാലിന് ഡോക്ടറെ ഇഷ്ടമല്ല, ജോലിക്ക് പോകാതെ ഞാൻ ലിവെടുത്താ ബിഗ് ബോസ് കണ്ടത്'; കുറിപ്പ് ഇതാ വൈറൽ
കൊച്ചി : ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നിമിഷങ്ങളിലേക്കാണ് പ്രേക്ഷകരെ ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 4 കൊണ്ടുപോകുന്നത്. വളരെ ശക്തയായ മത്സരാർത്ഥി ജാസ്മിൻ കഴിഞ്ഞ ദിവസം പുറത്തുപോയി. അതിനുമുൻപ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഡോ. റോബിനും.
ഈ 2 വിഷമവും അതിനൊപ്പം ദേഷ്യവും സഹിക്കാൻ കഴിയാതെ ബിഗ് ബോസ് കാണേണ്ട അവസ്ഥയാണ് ഇപ്പോൾ ഓരോ പ്രേക്ഷകർക്കും. ബിഗ് ബോസിനെയും മോഹൻലാലിനെയും പല മത്സരാർത്ഥികളെയും വിമർശിച്ചുള്ള പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിക്കുകയാണ്.
ഡോ. റോബിൻ പ്രേക്ഷകർക്ക് മുന്നിൽ എത്ര മാത്രം ശ്രദ്ധിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് റോബിന്റെ പുറത്തു പോകൽ സമൂഹ മാധ്യമങ്ങളിൽ ഉണ്ടാക്കിയ പ്രതിഷേധങ്ങൾ. നേരത്തെ വളരെ ചെറിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് ബിഗ് ബോസ് വിധേയമായത്.

എങ്കിൽ ഇപ്പോൾ ആങ്കറായ മോഹൻലാലിനെ പോലും വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്ന അവസ്ഥയാണ്. മോഹൻലാലിന് പണവും പ്രശസ്തിയുമായി. അദ്ദേഹത്തിന് മനുഷ്യത്വം ഇല്ല എന്ന തരത്തിലുള്ള പുതിയ പോസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. ഗെയിം കളിക്കാൻ വരുന്നവരെ ഒരുപോലെ കാണാൻ പഠിക്കണം ബിഗ് ബോസ് അംഗങ്ങളും ആങ്കറും. ബിഗ് ബോസിനുള്ളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മോഹൻലാൽ വിചാരിച്ചാൽ തീരാവുന്നതേയുള്ളൂ.

ഞങ്ങളുടെ എല്ലാം ഹൃദയം കവർന്ന ഡോക്ടറെ മോഹൻലാലിന് ഇഷ്ടമല്ലെന്നും ഒരു ബിഗ് ബോസ് ഫാൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിഗ് ബോസിനും മോഹൻലാലിനെതിരെ വിമർശനമുന്നയിച്ച് ബിഗ് ബോസ് ആരാധകർ രംഗത്ത് വന്നത്. റോബിൻ ഫാൻസിനെ പലരും വൃത്തികെട്ട രീതിയിൽ ഉപമിച്ചു. ദയവു ചെയ്ത് മാനസികമായി തകർക്കുന്ന ഈ ഷോ ആരും കാണരുത് എന്നുള്ള സന്ദേശവും പുറത്തുവന്ന കുറിപ്പിൽ വെളിപ്പെടുത്തുന്നു.

കുറുപ്പിന്റെ പൂർണ്ണരൂപം വായിക്കാം; -
'ഗെയിം കളിക്കാൻ വരുന്ന വരെ ഒരേപോലെ കാണാൻ പഠിക്കണം ബിഗ്ബോസ്സ് അംഗങ്ങളും ആംഗറും. ലാലിനു പണവും പ്രശസ്തിയും ആയി. മനുഷ്യത്വം ഇല്ല. മോഹലാൽ വിചാരിച്ചാൽ തീരാവുന്നപ്രശ്നം ലാലിനു ഞങ്ങളുടെ യെല്ലാം ഹൃദയം കവർന്ന ഡോക്ടറെ ഇഷ്ടം അല്ല. ജാസ്മിൻ കേരള കരയ്ക്കു എന്ത് സന്ദേശംആണ് നല്കിയത്. എല്ലാരും പറയുന്നു ഇതൊരു ഗെയിമായികാണു നീതി ന്യായം നോക്കണ്ട എന്ന്!റോബിൻ ഫാൻസിനെ എന്തെല്ലാം വൃത്തികെട്ടരീതിയിൽ ഉപമിച്ചു!.
'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ദയവുചെയ്തു മാനസികമായി തകർക്കുന്ന ഈഷോ ആരും കാണരുത്. ഞാൻ 12 മണിക്കൂർ ജോലിചെയ്യുന്ന ആളാണ്. ഈ ഷോ അറിയാതെ കണ്ടു അടിറ്റായി ലിവെടുത്തു രാത്രികളിൽ' ആവർത്തിച്ചു കണ്ടു അതിൽ നല്ലതു ചെയ്ത ഏക്ഷണിപറയാത്ത ഗെയിമിനെ ഗെയിമായ്കാണ്ട ഡോക്ടറെ ഒത്തിരി ബഹുമാനിച്ചു നമ്മൾ എല്ലാം നെഞ്ചിലേറ്റി! അവസാനം ജനങ്ങളുടെ ദാനം കൊണ്ട് മഹാനടൻ അവസാനം പറയാതെ പറഞ്ഞു.

ജനങ്ങൾ നീർക്കുമിള പോലെ ആണെന്ന് ഡോക്ടർ അങ്ങ് ജനങ്ങളുടെ മനസ്സിലെ വികാരമാണ്. ഇന്നു വരെയും ഒരു എൻ്റെമസസ്സിൽ സ്ഥനം കൊടുത്തിട്ടില്ല ഇച്ചിരി' എങ്കിലും സ്ഥാനം ഉള്ളത് മനുഷ്യ സ്നേഹി സുരേഷ്ഗോപിക്കാണ്! ബിസിനസ്സുകാരൻആയ ലാലിന് ജനതയുടെവികാരം മനസ്സിലാവില്ല! അയാൾക്കറിയാം ജനങ്ങൾക്ക് ഒന്നും ചെയ്യാൻപറ്റില്ലഎന്ന് ! താൻ എന്തു ഊളത്തരംചെയ്താലും എൻ്റെ ഫിലിംപോയികാണുംഎന്ന്!ഞാൻ പറഞ്ഞിട്ട് ലാലിൻ്റെ ഒരുപടവും കാണരുത്. ജനങ്ങളുടെ വികാറംമനസ്സിലാകാത്ത മഹാനടൽ എന്നുവിശേഷിപ്പിക്കുന്ന ഈ ...........?

"മോഹലാലിനും ക്രൂവിനും രണ്ടുജീവൻ ഇല്ല ഒറ്റജീവനെഉള്ളു അതുമനസ്സിലാക്കിയാൽ നന്ന് പണം കൊണ്ട് ഒന്നും നേടാൻ ആവില്ല. അനാവശ്യ മോഹം നമ്മുടെ പാരമ്പര്യത്തെ പോലും കാർന്നു തിന്നും. ഒന്നല്ല രണ്ടല്ല മൂന്നാം വട്ടം ആണ്. മനുഷ്യത്വം കൊണ്ട് പലതും നേടാൻ പറ്റും. എൻ്റെ മനസ്സ് ആഗ്രഹിക്കുന്നത് അടുത്ത സീസൺ നടത്താൻ ഡോക്ടറെ ചതിച്ചവർ ഉണ്ടാകരുത് എന്നാണ് എൻ്റെ വികാരം മാത്രമല്ല ഒരു ജനസാഗത്തിൻറെ ഇടനെഞ്ച്പൊട്ടിയ വികാരമാണ്
❤️DRR ഉയിർ❤️"....












Click it and Unblock the Notifications