'പൈസയുള്ളവർക്ക് ബിഗ് ബോസിൽ എന്തുമാകാം,വേലക്കാരിയുടെ മോന് എന്ത് മാനാഭിമാനം അല്ലെ?'; വൈറൽ കുറിപ്പ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ നാലിലെ വളരെ ശക്തയായ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. എന്നാൽ ഇക്കഴിഞ്ഞ ദിവസം തനിക്ക് ഇവിടെ തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കി ബിഗ് ബോസിൽ നിന്നും സ്വയം പുറത്തേക്ക് പോകുകയായിരുന്നു ഈ മത്സരാർത്ഥി.
മാനസികമായും ശാരീരികമായും തളർന്നു കഴിഞ്ഞു. വൈകാരികമായും ക്ഷീണിതയാണെന്നും ഞാൻ. സ്വന്തമായി യാതൊരു വ്യക്തിത്വവും ഇല്ലാത്ത മനുഷ്യന് എങ്ങനെ വൃത്തികെട്ട രീതിയിൽ ഗെയിം കളിക്കാം, കുത്തിത്തിരിപ്പ് ഉണ്ടാക്കാം, എന്തു വേണമെങ്കിലും ഈ ഷോയിൽ ചെയ്യാം...
ഇതൊക്കെ ഇന്നലെ ബിഗ് ബോസിനെതിരെ ജാസ്മിൻ ഉന്നയിച്ച വാദങ്ങൾ ആയിരുന്നു. ഇതിനു പിന്നാലെയായിരുന്നു മത്സരാർത്ഥിയുടെ പടിയിറക്കം.എന്നാൽ ഈ പടിയിറക്കം സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ രീതിയിലുളള ചർച്ചകൾക്ക് ഇപ്പോൾ വിധേയമാണ്.

ബിഗ് ബോസിന്റെ ആരാധകരും തങ്ങളുടെ കുറിപ്പുകളിലൂടെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. പൈസ ഉള്ളവർക്ക് ഈ ഷോയിൽ എന്തുമാകാം. വേലക്കാരിയുടെ മാനാഭിമാനം അല്ലെ? എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉയർത്തിയായിരുന്നു ബിഗ് ബോസ് ആരാധിക പ്രതികരിച്ചത്. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വാക്ക്ഔട്ടാണ് ഇത്.

ഷോയെ ഹൈജാക്ക് ചെയ്യാൻ കപ്പാസിറ്റി ഉള്ളവൻ അകത്തു കയറാൻ കാലു പിടിക്കുന്നു. മറ്റു ചിലർ അന്തസ്സായി നെഞ്ചും വിരിച്ച് തലയുർത്തി വാക്ക്ഔട്ട് നടത്തുന്നു എന്ന് വൈറലായ കുറിപ്പിൽ ആരാധിക പറയുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോ എന്നത് മലയാളികളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ഉള്ളതാണ്. ആണഹന്ത, ടോക്സിക്ക് പാരന്റിങ് എന്നിവക്ക് എതിരെ സംസാരിക്കുന്ന മത്സരാർത്ഥികൾ ഇതിനുള്ളിലുണ്ട്. ജാസ്മിൻ, റിയാസ്, നിമിഷ, ഡെയ്സി തുടങ്ങിയവരെ ഈ ഷോ അർഹിക്കുന്നില്ലെന്നും വൈറലായ കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പ് ഇങ്ങനെ ; -
'ന്യുനപക്ഷം പരാജയപെട്ടു......ഭൂരിപക്ഷം വിജയിച്ചു....റോബിൻ ഡ്രസ്സ് കോഡുകൾ വഴി പുറത്തെ വിവരം അറിയുന്നുണ്ടെന്നു സമ്മതിച്ചിട്ടുമത് ചോദിക്കാതെ പോയതും റിയാസിനെ ഫിസിക്കൽ അസോൾട്ട് ചെയ്തിട്ടും ആ തെറ്റിനെ ന്യായീകരിക്കുന്നതിലേക്ക് ഷോ എത്തിക്കുന്നതും പൈസയുള്ളവർക്ക് എന്തുമാകാം എന്ന മെസ്സേജിലേക്കാണ്. വേലക്കാരിയുടെ മോന് എന്ത് മാനാഭിമാനം അല്ലെ? വാക് ഔട്ട് തീരുമാനം അറിഞ്ഞപ്പോൾ റിയാസ് ,ജാസ്മിനെ ബാത്ത് റൂമിൻ്റെ അവിടെ കൊണ്ടു പോയി ഷോ ക്വിറ്റ് ചെയ്താലുള്ള കോൺസിക്യുൻസസ് പറഞ്ഞു കൊടുക്കുന്നുണ്ട്.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ

കോൺട്രാക്ട് ലംഗിക്കപെടുമ്പോൾ എന്തു നടക്കുമെന്ന് നിനക്കറിയുമോ എന്ന്.. ലക്ഷങ്ങൾ മുടക്കി PR സെറ്റ് ചെയ്തു വെച്ച ,ഷോയെ ഹൈജാക്ക് ചെയ്യാൻ കപ്പാസിറ്റി ഉള്ളവൻ അകത്തു കയറാൻ കാലു പിടിക്കുന്നു..സ്വന്തമായി ഒരു വീട് പോലും ഇല്ലാത്തവൾ ,എന്ത് കൊണ്ടും ട്ടൈറ്റിൽ വിന്നർ ആകാൻ യോഗ്യതയുള്ളവൾ അന്തസ്സായി നെഞ്ചും വിരിച്ചു തല ഉയർത്തി പിടിച്ചു കൊണ്ട് വാക് ഔട്ട് നടത്തി..ഈ ഷോ മലയാളികളുടെ പൊതു ബോധത്തെ തൃപ്തിപ്പെടുത്താനുള്ളതാണ്

ആണഹന്ത, ടോക്സിക്ക് പാരന്റിങ് എന്നിവക്കെതിരെ സംസാരിക്കുന്ന ജാസ്മിൻ ,റിയാസ്, നിമിഷ ,ഡെയ്സി തുടങ്ങിയവരെ ഈ ഷോ അർഹിക്കുന്നില്ല.അപർണ്ണ മൾബറി എന്ന മത്സരാർത്ഥി ഷോയിൽ നിന്നും എവിക്ട് ആയതിനെ ശേഷം ഫേസ്ബുക് കുറിപ്പിൽ പറയുന്നുണ്ട് അവർ ഷോയിൽ പറഞ്ഞ കാര്യങ്ങൾ എയർ ചെയ്തിട്ടില്ല എന്ന്..മലയാളി പൊതു ബോധത്തെ തൃപ്ത്തിപെടുത്തുന്ന ദിൽറുബ,സുഖിൽ സംഭാഷങ്ങളും എഴുതി കാണാതെ പഠിച്ച കുറച്ചു ഡയലോഗുകൾ അടങ്ങുന്ന റോബിൻ വൈദ്യരുടെ പട്ടി ഷോയും അയൽക്കൂട്ട സംഭാഷണങ്ങളും ആയി എപ്പിസോഡുകൾ ഒതുക്കി തീർത്തത് ഹോമോ ഫോബിയാക് ആയ ഓഡിയൻസിനെ ഉദ്ദേശിച്ചാണ്.
Recommended Video

ജീവിതത്തിൻ്റെ കനൽ പാതകൾ നടന്നു കയറിയ പെണ്ണൊരുത്തി ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി തല ഉയർത്തി പിടിച്ചിന്നാ പടി ഇറങ്ങിയതിനേക്കാൾ വലിയ മാസ്സ് ഒന്നും ഷോ ഹോസ്റ്റ് പോലും സിനിമയിൽ കാണിച്ചിട്ടില്ല. മലയാളം ബിഗ്ഗ്ബോസ്സ് ചരിത്രത്തിലെ ആദ്യത്തെ വാക്ക്ഔട്ട്...ഈ സീസണിൽ ആര് കപ്പുയർത്തിയാലും ജാസ്മിൻ. എം . മൂസ എന്ന റിയൽ ഫൈറ്ററിനെ പേരിലായിരിക്കും ഈ സീസൺ അറിയപ്പെടുക'...












Click it and Unblock the Notifications