Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിയാസ് ഈ ഷോയെ കൈകളിലിട്ട് അമ്മാനമാട്ടുന്നു, നീ പൊളിക്ക് മോനെ റിയാസേ...' വൈറൽ പോസ്റ്റിൽ പിന്തുണ !

കൊച്ചി : വളരെ ആവേശകരമായ രീതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഓരോ മത്സരാർത്ഥികളും മുന്നേറുകയാണ്. അപ്രതീക്ഷിതമായി രണ്ട് മത്സരാർത്ഥികൾ റിയാലിറ്റി ഷോയിൽ നിന്നും ഇക്കഴിഞ്ഞ ആഴ്ചയിൽ പുറത്തു പോയിരുന്നു.

പല മത്സരാർത്ഥികളെയും ഇവരുടെ കൊഴിഞ്ഞുപോക്ക് ബാധിച്ചു എങ്കിലും ടാസ്കിൽ ഒട്ടും വിട്ടുകൊടുക്കാതെ ഓരോ മത്സരാർത്ഥിയും മുന്നേറുന്നതാണ് പ്രേക്ഷകർ ഇപ്പോൾ കാണുന്നത്. ബിഗ് ബോസിന്റെ വലിയ പ്രകടനങ്ങൾക്ക് മുന്നിൽ കൗതുകത്തോടെ കാഴ്ചക്കാരാവുകയാണ് ബിഗ് ബോസ് ആരാധകർ.

സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് റിയാലിറ്റി ഷോയ്ക്ക് ഉണ്ടാകുന്നത്. ഇപ്പോളിതാ ഒരു ബിഗ് ബോസ് ആരാധകന്റെ കുറുപ്പ് വൈറലായിരിക്കുകയാണ്. മത്സരാർത്ഥിയായ റിയാസിനെ പിന്തുണച്ചുള്ള ഒരു ഫേസ്ബുക്ക് കുറുപ്പാണിത്.

1

ഇനി റിയാസിന്റെ സമയമാണെന്നും റിയാസ് റിയൽ ഗെയിമർ എന്ന തരത്തിലുള്ള വൈറൽ പോസ്റ്റുകളാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. റിയാസിലൂടെയാകും മലയാളം ബിഗ് ബോസ് ഷോയുടെ ഇനിയുള്ള സീസണുകൾ. ഈ ആഴ്ചയിലെ വീക്കിലി ടാസ്ക് ഇതിനുള്ള ഒരു തുടക്കം ആണെന്നും ആരാധകൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പൊതു ജനങ്ങൾക്ക് മുന്നിൽ തുറന്നു പറയുന്നു.

2

റിയാസ് ബിഗ് ബോസ് മലയാളം സീസൺ നാലിനെ കയ്യിൽ എടുത്തിരിക്കുന്നു. അവൻ ഷോയെ കൈകളിലിട്ട് അമ്മാനമാടുന്നു. നീ പൊളിക്ക് മോനേ റിയാസേ എന്നും വൈറലായ കുറിപ്പിൽ ആരാധകൻ പറയുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; -

3

'റിയാസ്, The Real Gamer!
ഇനി റിയാസിന്റെ സമയം.
അവന്റെ പിന്നാലെ ആകും മലയാളം ബിഗ് ബോസ് ഷോയുടെ
ഇനിയുള്ള ഈ സീസൺ.
ഈയാഴ്ചത്തെ വീക്കിലി ടാസ്ക് അതിന്റെ തുടക്കം മാത്രമാണ്.
അവൻ അത്രയ്ക്കും
ഈ ഷോ കൈയിലെടുത്തിരിക്കുന്നു. എന്നു മാത്രമല്ല, കൈകളിലിട്ട് അമ്മാനവും ആട്ടുന്നു.

4

നീ പൊളിക്ക് മോനെ റിയാസേ...
നിനക്ക് നല്ലൊരു ഭാവി തെളിയുന്നു ഈ ഷോയിലൂടെ.
അത് വെറുതെ വരുന്നതല്ല.
ഈ ഷോയിൽ കഴിവ് തെളിയിക്കുന്നതുകൊണ്ടുകൂടി കിട്ടുന്നതാണ്.
നീ ടോപ്പ് 5 ൽ വരുമെന്ന് പറഞ്ഞാൽ പോരാ...
ബിഗ്‌ ബോസ് കപ്പ്തന്നെ നിന്നെ തേടിയെത്താനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട്.
Rock the rocking Man...Rock....'.

5

അതേസമയം, കഴിഞ്ഞ ആഴ്ച ആയിരുന്നു 2 മത്സരാർത്ഥികൾ ബിഗ് ബോസിൽ നിന്നും പുറത്തു പോയത്. ബിഗ് ബോസ് മലയാളം സീസൺ നാലിൽ എല്ലാ പ്രേക്ഷകരും ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിലെ ഒരു ടാസ്കുമായി ബന്ധപ്പെട്ട് വിഷയത്തിൽ റോബിനെ പുറത്താക്കുകയാണ് ചെയ്തത്.

സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

7

ഷോയിലെ വീക്കിലി ടാസ്കിനിടെ റിയാസിനെ ശാരീരികമായി കൈയേറ്റം ചെയ്തിരുന്നു ഡോ. റോബിൻ. ഇതിന്റെ ശിക്ഷാ നടപടിയായിരുന്നു ആ തീരുമാനം. എന്നാൽ, ബിഗ് ബോസിൽ നിന്നും ഏറെ ശക്തയായ മത്സരാർത്ഥിയായിരുന്ന ജാസ്മിനും പുറത്തു പോയിരുന്നു. ഇതിന് പിന്നാലെയാണ്, ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച റോബിനും പുറത്താക്കപ്പെട്ടത്.

7

ഒരുപാട് നിയമങ്ങളുള്ള ഷോയാണിത്. അത് അനുസരിക്കണമെന്ന് വാക്ക് നല്‍കിയാണ് ഓരോരുത്തരും ബിഗ് ബോസ് ഷോയിലേക്ക് വന്നത്. എന്നാൽ, ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍കഴിയില്ലെന്ന് റോബിനോട് അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കുകയായിരുന്നു. റിയാസിനെ ശാരീരികമായി ഉപദ്രവിച്ചത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. തുടർന്ന്, റോബിന് ഈ ഷോയില്‍ തുടരാന്‍ സാധിക്കില്ലെന്നും പുറത്തേക്ക് പോകണമെന്നും മോഹൻലാൽ വ്യക്തമാക്കുകയായിരുന്നു.

8

അതേസമയം, ശക്തയായി മത്സരാർത്ഥി ജാസ്മിൻ ബിഗ് ബോസിൽ നിന്നും സ്വയം പുറത്തേക്ക് പോകുന്നു എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഈ വാർത്ത ബിഗ് ബോസിലെ ഓരോ മത്സരാർത്ഥികളും പ്രേക്ഷകരും ഏറെ ഞെട്ടലോടെ കേൽക്കുകയായിരുന്നു. 'എനിക്കിവിടെ നിൽക്കാൻ താൽപര്യമില്ല. ഞാൻ ശാരീരികമായി തളർന്നു കഴിഞ്ഞു. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട് ഞാനിവിടെ കാണുന്നുണ്ട്. അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നു. അത് കാണാൻ എനിക്ക് പറ്റില്ല. മാനസികമായും ശാരീരികമായും ഞാൻ തളർന്നു കഴിഞ്ഞു. വൈകാരികമായും ക്ഷീണിതയായ ഞാൻ'... ജാസ്മിൻ പറഞ്ഞു.

Recommended Video

cmsvideo
    Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+