Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനും ആരതി പൊടിയും ശരിക്കും ഇഷ്ടത്തിലോ? ആരതിയുടെ ഇന്‍സ്റ്റാ സ്റ്റോറി വൈറല്‍

ഗോസിപ്പുകളും വിവാദങ്ങളും ഡോ റോബിൻ രാധാകൃഷ്ണനെ വിട്ടൊഴിയാതെ പിന്തുടരുകയാണ്. ഒന്നുകഴിയുമ്പോൾ വേറൊന്ന് അങ്ങനെ ഇടവിടാതെ വിവാദങ്ങളാണ്.ബിഗ്‌ബോസ് സീസൺ 4 ൽ മത്സരിച്ചുകൊണ്ടിരിക്കുമ്പോഴും ഷോയൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ദിൽഷയുമായുള്ള പ്രണയം മുതൽ റിയാസിനെ അടച്ചതുവരെ അതിൽപ്പെടുന്നു.

ബിഗ്‌ബോസിലെ മികച്ച മത്സരാർത്ഥി ആയിട്ടുപോലും മത്സരത്തിന്റെ വിന്നറാവാൻ റോബിന് കഴിഞ്ഞിരുന്നില്ല. റിയാസിനെ തല്ലിയതിന്റെ പേരിൽ റോബിനെ പുറത്താക്കുകയായിരുന്നു. ബിഗ്‌ബോസ് വീടനകത്ത് വെച്ചുതന്നെ റോബിൻ തന്റെ ഇഷ്ടം ദിൽഷയോട് വ്യക്തമാക്കിയിരുന്നു എന്നാൽ ബെസ്റ്റ് ഫ്രണ്ടായിട്ടാണ് റോബിനെ കാണുന്നതെന്നായിരുന്നു ദിൽഷ പറഞ്ഞത്. അതേസമയത്ത് ബ്ലെസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞിരുന്നു. എന്നാൽ ബ്ലെസ്ലിയെ അനിയനായാണ് കാണുന്നതെന്നായിരുന്നു ദിൽഷ പറഞ്ഞത്.

1

റോബിൻ ഷോയിൽ നിന്ന് പുറത്തായതോടെയാണ് മറ്റൊരു വിവാദത്തിന് കാരണമായത്. ബ്ലെസ്ലിയുടേയും ദിൽഷയുടേയും ഒരു വീഡിയോ റോബിൻ പുറത്തുവിടുകയും പിന്നീട് ആ വീഡിയോയുടെ പേരിൽ റോബിൻ ബ്ലെസ്ലിയോട് മാപ്പുപറയുകയും ചെയ്തിരുന്നു. അതിനിടയിൽത്തന്നെ റോബിനെതിരെ ദിൽഷ രംഗത്തെത്തിയിരുന്നു റോബിനോട് ഇനി ഒരു ബന്ധവും ഇല്ലെന്നായിരുന്നു വീഡിയോയിലൂടെ ദിൽഷ പറഞ്ഞത്. ഇതോടെ ഇവർ വേർപിരിഞ്ഞു.

2

ആ ഒരു വേളയിലായിരുന്നു ആരതി പൊടി കടന്നുവരുന്നത്. പല പരിപാടികൾക്കും റോബിനും ആരതി പൊടിയും ഒരുമിച്ച് പങ്കെടുത്തു. ഇതോടെ ഇവരുടെ പേരിൽ ഗോസിപ്പുകൾ വന്നു. ഇവർ പ്രണയത്തിലാണെന്ന കഥ പടർന്നു. ഇപ്പോൾ ആരതി പൊടിയുടെ പേരിൽ തന്നെയാണ് അടുത്ത വിോവാദം വന്നിരിക്കുന്നത്. ആരതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇതിന് കാരണമായത്.

സാരിയില്‍ ഗ്ലാമറസ് ആയി ബിഗ്‌ബോസ് താരം നിമിഷ; ഇത് നിങ്ങളെക്കൊണ്ടേ പറ്റൂവെന്ന് ആരാധകര്‍..

3

ഒരു ബോർഡിൽ റോബിൻ ലവ് ആരതി പൊടി എന്ന വീഡിയോയാണ് റോബിൻ പങ്കുവെച്ചത്. ഇതോടെയാണ് റോബിന്റെ ഹേയ്‌റ്റേഴ്‌സ് രംഗത്ത് എത്തിയത്. നല്ല ആത്മാർത്ഥ പ്രണയം നിമിഷം നേരം കൊണ്ടല്ലേ പുതിയ ആളെ പ്രണയിക്കുന്നത്, അന്നും എന്നും ദിൽഷയോടൊപ്പം എന്നിങ്ങനെയാണ് പ്രതികരണം. അതേസമയം റോബിൻ ആരതിയുമായും പ്രണയത്തിലാണ് എന്നത് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ എന്നാണ് ചിലർ പറയുന്നത്

4

എന്നാൽ റോബിന്റെ പുതിയ വീഡിയോ വന്നതോടെ ശരിക്കും സങ്കടത്തിലായത് ദിൽറോബ് ഫാൻസാണ്. കാരണം റോബിനും ദിൽഷയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതൊക്കെ പരിഹരിച്ച് ഒന്നാകുമെന്നാണ് ഇവർ കരുതിയിരുന്നത്. ബി​ഗ് ബോസ് മത്സരം അവസാനിക്കുന്നതോടെ അരുവരും വിവാഹം കഴിക്കുമെന്നായിരുന്നു ദിൽറോബ് ഫാൻസിന്റെ പ്രതീക്ഷ. എന്നാൽ റോബിനെ കല്യാണം കഴിക്കില്ലെന്ന സൂചന ദിൽഷ നേരത്തെ തന്നെ നൽകിയിരുന്നു.

5

ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ദിൽഷ ഇക്കാര്യം പറഞ്ഞത്. താൻ ഇപ്പോൾ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നു പറഞ്ഞ ദിൽഷയോട് എന്നെങ്കിലും വിവാഹം കഴിക്കുമ്പോൾ റോബിനെ പരി​ഗണിക്കുമോ എന്ന് അവതാരക ചോദിച്ചപ്പോൾ അത് അപ്പോൾ നോക്കാമെന്നാണ് ദിൽഷ പറഞ്ഞത്.അതേസമയം, ദിൽഷെ ഇനി പ്രണയിക്കില്ലെന്ന് റോബിനും സൂചിപ്പിച്ചിട്ടുണ്ട്. ദിൽഷ പോയാൽ താൻ നിരാശപ്പെട്ട് നടക്കാനൊന്നും പോകുന്നില്ലെന്നായിരുന്നു റോബിൻ പറഞ്ഞത്. ബി​ഗ് ബോസിൽ ദിൽഷ വിജയിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നെന്നും അതിന് വേണ്ടി താൻ പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും റോബിൻ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+