'ഡോ.റോബിനാണ് റിയല്‍ ബിഗ് ബോസ്,മാലയിട്ട സ്വീകരിക്കാന്‍ കഴിഞ്ഞില്ല';ഖേദം പ്രകടിപ്പിച്ച് ഷമ്മി തിളകൻ
കൊച്ചി : ബിഗ് ബോസ് മലയാളം സീസൺ നാലിലെ മികച്ച മത്സരാർത്ഥിയാണെന്ന പ്രേക്ഷകരുടെ വിലയിരുത്തലിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് കുടുംബത്തിൽ നിന്നും പുറത്തായിരുന്നു. ഈ സംഭവത്തിൽ ഇപ്പോഴിതാ പ്രതികരിച്ച് നടൻ ഷമ്മി തിലകന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
വലിയ നാടകീയ രംഗങ്ങൾ ബിഗ് ബോസിൽ അരങ്ങേറിയതിനുശേഷമായിരുന്നു ഷമ്മി തിലകന്റെ പ്രതികരണവും ഉണ്ടായത്. ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ യഥാർത്ഥ വിജയി റോബിൻ രാധാകൃഷ്ണൻ ആണെന്ന് നടൻ വ്യക്തമാക്കി. വിമാനത്താവളത്തിൽ എത്തിയ റോബിനെ മാലയിട്ട് സ്വീകരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഷമ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എഴുതി.
'ബിഗ് ബോസ് സീസണ്‍4 ലെ യഥാര്‍ത്ഥ വിജയി ഡോ.റോബിന് വിജയാശംസകള്‍. വിമാനത്താവളത്തില്‍ ചെന്ന് ഈ 'റിയല്‍ ബിഗ് ബോസിനെ' ഹാരമണിയിച്ച് സ്വീകരിക്കാന്‍ എനിക്ക് കഴിയാതെ പോയതില്‍ ഖേദമുണ്ട്'.

ഏറെ ചർച്ചയാകുന്ന റോബിനെ പിന്തുണച്ചായിരുന്നു നടൻ ഷമ്മിയുടെ പ്രതികരണം. അതേസമയം, ബിഗ് ബോസ് മലയാളം സീസൺ നാലിൽ എല്ലാ പ്രേക്ഷകരും ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിലെ ഒരു ടാസ്കുമായി ബന്ധപ്പെട്ട് വിഷയത്തിൽ റോബിനെ പുറത്താക്കുകയാണ് ചെയ്തത്. എന്നാൽ, കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്നും ഏറെ ശക്തയായ മത്സരാർത്ഥിയായിരുന്ന ജാസ്മിനും പുറത്തു പോയിരുന്നു. ഇതിന് പിന്നാലെയാണ്, ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച റോബിനും പുറത്താക്കപ്പെട്ടത്.

ജാസ്മിൻ ബിഗ് ബോസിൽ നിന്നും പുറത്തേക്ക്...!
കൊച്ചി : ഓരോ മത്സരാർത്ഥികളും ഇഞ്ചോടിഞ്ച് പ്രകടനങ്ങൾ നടത്തുന്നു എന്നതാണ് ബിഗ് ബോസിന്റെ ഏറ്റവും വലിയ പ്രത്യേകത. കായികപരമായ ടാസ്കുകൾ നൽകുന്നതിനാൽ തന്നെ പ്രേക്ഷകരെ ഏറെ സ്വാധീനിക്കുന്ന റിയാലിറ്റി ഷോയാണിത്. ഇതിന് പിന്നാലെയാണ് ശക്തയായി മത്സരാർത്ഥി ജാസ്മിൻ ബിഗ് ബോസിൽ നിന്നും സ്വയം പുറത്തേക്ക് പോകുന്നു എന്ന് പ്രഖ്യാപിച്ചത്.

ഈ വാർത്ത ബിഗ് ബോസിലെ ഓരോ മത്സരാർത്ഥികളും പ്രേക്ഷകരും ഏറെ ഞെട്ടലോടെ കേൽക്കുകയായിരുന്നു. എനിക്കിവിടെ നിൽക്കാൻ താൽപര്യമില്ലെന്നും താൻ ശാരീരികമായി തളർന്നു എന്നും ജാസ്മിൻ വെളിപ്പെടുത്തി. ബിഗ് ബോസ് മലയാളം സീസൺ 4 റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ ജാസ്മിന്റെ മുഖ്യ ശത്രുവാണ് ഡോ റോബിൻ. റോബിൻ പുറത്തായതിന്റെ സന്തോഷവും അതിനൊപ്പം തന്നെ വിഷമവും പങ്കിട്ട മത്സരാർത്ഥിയാണ് ജാസ്മിൻ.
'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തന്റെ ഏറ്റവും വിലപ്പെട്ട സുഹൃത്തായ റിയാസിനെ തല്ലിയ വിഷയത്തിലാണ് റോബിൻ പുറത്താക്കപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ജാസ്മിൻ സ്വയം പോകാൻ തീരുമാനമെടുത്ത് രംഗത്തെത്തിയത്. 'എനിക്കിവിടെ നിൽക്കാൻ താൽപര്യമില്ല. ഞാൻ ശാരീരികമായി തളർന്നു കഴിഞ്ഞു. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട് ഞാനിവിടെ കാണുന്നുണ്ട്.

അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നു. അത് കാണാൻ എനിക്ക് പറ്റില്ല. മാനസികമായും ശാരീരികമായും ഞാൻ തളർന്നു കഴിഞ്ഞു. വൈകാരികമായും ക്ഷീണിതയായ ഞാൻ'... ജാസ്മിൻ പറഞ്ഞു. സ്വന്തമായി യാതൊരു വ്യക്തിത്വമില്ലാത്ത മനുഷ്യന് എങ്ങനെ വൃത്തികെട്ട രീതിയിൽ ഗെയിം കളിക്കാം, കുത്തിത്തിരിപ്പ് ഉണ്ടാക്കാം, മാനസികമായി മറ്റൊരു വ്യക്തിയെ തളർത്താം, എന്തു വേണമെങ്കിലും ഈ ഷോയിൽ ചെയ്യാം.. ഫിസിക്കലി എന്തും ചെയ്യാം.

ചോദ്യങ്ങൾ ഉയരില്ല ഇല്ല. തന്റെ ജീവിതത്തിൽ ഇതുവരെ ഫിസിക്കൽ ആയി മറ്റൊരു വ്യക്തിയെ ഉപദ്രവിച്ചട്ടില്ലെന്നും ജാസ്മിൻ പറയുന്നു. ഈ റിയാലിറ്റി ഷോ കഴിഞ്ഞിട്ട് എനിക്ക് മറ്റൊരു ജീവിതം ഉണ്ട്. ഞാൻ കണ്ടത് ആ ജീവിതമാണ്. അതിനാൽ തന്നെ ആ ജീവിതത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും ജാസ്മിൻ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വെളിപ്പെടുത്തി. അതേസമയം, ഷോയിൽ തുടരാൻ താൽപര്യമില്ലെന്ന് ബിഗ് ബോസിനോട് ജാസ്മിൻ വെളിപ്പെടുത്തിയതിന് പിന്നാലെ എല്ലാ മത്സരാർത്ഥികൾക്കും യാത്ര പറഞ്ഞ് പുറത്തേക്ക് വരാമെന്ന് ബിഗ് ബോസ് മത്സരാർത്ഥിയെ അറിയിച്ചു.












Click it and Unblock the Notifications