Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിയാസ് പുറത്താകുന്നതോടെ അർദ്ധനാരീശ്വരൻമാരുടെ മരണം പൂർത്തിയാകും,അപ്പോൾ വിജയി..ബ്ലസ്ലിയുടെ കഥ'..കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 4 മത്സരം അവസാന ദിവസങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ മത്സരം കടുകട്ടിയാകുമെന്ന കാര്യത്തിൽ സംശയമില്ല. ശക്തരായ മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും ജാസ്മിൻ മൂസയും പോയെങ്കിലും ഹൗസിലെ മറ്റുള്ളവരുടെ വീറിനും വാശിക്കും യാതൊരു കുറവും വന്നിട്ടില്ല.

അതേസമയം ഇനി ആരാകും ടോപ് ഫൈലിൽ എത്തുക, ആര് കീരീടം നേടും തുടങ്ങിയ ചർച്ചകളിലേക്ക് ആരാധകരും കടന്ന് കഴിഞ്ഞു. അതിനിടെ ബിഗ് ബോസ് ആരാധിക പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മത്സരാർത്ഥിയായ ബ്ലസ്ലി പറഞ്ഞ ഒരു കഥയെ കുറിച്ചും അതിൽ ഇതുവരെയുള്ള ബ്ലസ്ലിയുടെ കണക്ക് കൂട്ടലുകൾ എത്രമാത്രം ശരിയായിരിക്കുകയാണെന്നും പറയുകയാണ്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം

1

ഇന്ന് വൈകുന്നേരം യൂട്യൂബിൽ ബിഗ് ബോസ് വീഡിയോകൾ കാണുന്നതിന്റെ ഇടയിൽ രണ്ടാഴ്ച്ച മുൻപ് കണ്ട ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടു. അന്ന് കണ്ട് മറന്നതാണെങ്കിലും ഒരിക്കൽ കൂടി കാണാൻ തോന്നിയതിനാൽ വീഡിയോ കണ്ടു നോക്കി. വീഡിയോ കണ്ടു തീർത്തതിന് ശേഷം ഒരു പത്തു മിനിട്ടോളം എന്താണ് സത്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് ആലോചിച്ചു തലയ്ക്കു കൈവെച്ചു ഞാൻ ഇരുന്നു പോയി!
രണ്ടാഴ്ച മുൻപ് നടന്ന ഒരു മോർണിങ് ടാസ്കിൽ ബ്ലെസ്ലി ഒരു കഥ പറയുന്നതിനെ കുറിച്ചാണ് വീഡിയോ.കഥ എന്താണെന്ന് ഇവിടെ ഞാൻ പെട്ടെന്ന് ചുരുക്കി പറയാം.

2

അറിയപ്പെടുന്ന നർത്തകിയായ രാധ തനിക്ക് ഒരു കിരീടം വേണമെന്ന ലക്ഷ്യത്തോടെ ഒരു കാട്ടിൽ ഇരിക്കുന്ന കിരീടം എടുക്കാൻ ഇറങ്ങി പുറപ്പെടുന്നു. രാധയ്‌ക്ക് കൂട്ടായി ശക്തനായ, എന്നാൽ ഭീരുവും മണ്ടനുമായ ഒരു മല്ലനുണ്ട്. കാട്ടിൽ വച്ചു രാധ കിരീടം അന്വേഷിച്ചു എത്തിയ പത്തു തലയുള്ള, മിന്നിമായാൻ ശക്തിയുള്ള രാവണനെ കണ്ടു മുട്ടുന്നു. അവർ തമ്മിൽ സൗഹൃദത്തിൽ ആകുന്നു.എന്നാൽ രണ്ടു പേരുടെയും ലക്ഷ്യം കിരീടം ആണെന്ന് അവർക്ക് അന്യോന്യം അറിയാം. കിരീടത്തിലേക്കുള്ള യാത്രാ മദ്ധ്യേ ശിവന്റെ അംശാവതാരങ്ങളായ രണ്ടു അർദ്ധനാരീശ്വരൻമാർ കാട്ടിൽ പ്രത്യക്ഷപ്പെടുന്നു. രാവണൻ അവരുമായി ഘോരയുദ്ധത്തിൽ ഏർപ്പെടുകയും രണ്ടു പേരെയും നിഗ്രഹിക്കുകയും ചെയ്യുന്നു. ഈ സമയം കൊണ്ട് കിരീടം വച്ച പെട്ടിയ്ക്ക് അടുത്തെത്തി അത് തുറന്നു നോക്കിയ രാധ കണ്ടത് ഒരു മയിൽപീലി മാത്രമാണ്. ദുഃഖത്തോടെ തിരിച്ചു വീട്ടിൽ എത്തിയ രാധ മനസ്സിലാക്കുന്നു, അവൾ അന്വേഷിച്ചു നടന്ന ആ കിരീടം വീട്ടിൽ തന്നെയായിരുന്നു എന്ന്.

3

ദ്വാപരയുഗത്തിലെ രാധയും ത്രേതായുഗത്തിലെ രാവണനും സ്‌കന്ദ പുരാണത്തിലെ അർദ്ധനാരീശ്വരനും എങ്ങനെ ഒരുമിച്ചു കഥയിൽ വന്നു? ഇതിൽ എന്ത് ലോജിക്?എന്നൊക്കെ ചോദിക്കുന്നതിന് മുൻപ് ഒരു കാര്യം മനസ്സിലാക്കണം. ഇത് ഒരു സിമ്പോളിക് കഥയാണ്.അല്ലാതെ പുരാണമല്ല.ഒരു അബ്സ്ട്രാക്ട് പെയിന്റിംഗ് പോലെ വിവിധ ചായങ്ങൾ അതായത് വിവിധ കഥാപാത്രങ്ങളെ കൂട്ടിക്കലർത്തിയാണ് ബ്ലെസ്ലി ഈ കഥ പറഞ്ഞത്. അതും യാതൊരു മുന്നൊരുക്കവും കൂടാതെ ഏതാനും മിനിറ്റുകൾ കൊണ്ട് സ്വന്തം ഭാവന ഉപയോഗിച്ച്.
ഈ കഥയിൽ പറയുന്ന വനം എന്നത് ബിഗ് ബോസ് ഹൗസാണ്. കിരീടം എന്നത് ബിഗ് ബോസ് ടൈറ്റിൽ സമ്മാനവും. ഈ കഥയിലെ രാധ എന്ന നർത്തകി ദിൽഷയാണ്. മണ്ടനും ഭീരുവുമായ മല്ലൻ റോൺസണാണ്.

4

കഥയിൽ രാധയെ പോലെ തന്നെ കിരീടം അന്വേഷിച്ച് എത്തിയ രാവണൻ റോബിനാണ്. അവരെ തടുക്കാൻ വന്ന അർദ്ധനാരീശ്വരൻമാർ റിയാസും ജാസ്മിനുമാണ്. ഇത്രയും കാര്യങ്ങൾ ബ്ലെസ്ലി തന്നെ തെളിച്ചു പറഞ്ഞതുമാണ്.ബാക്കിയുള്ളതാണ് കഥയുടെ അബ്സ്ട്രാക്ട് ആയ ഭാഗം. ഇത് റിയാലിറ്റിയുമായും ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുമായും നിലവിൽ സംഭവിച്ചു കഴിഞ്ഞ കാര്യങ്ങളുമായും അത്ഭുതപ്പെടുത്തുന്ന രീതിയിൽ അതിസങ്കീർണ്ണമായി കെട്ടുപിണഞ്ഞു കിടക്കുന്നു.

5

ബ്ലെസ്ലി പറഞ്ഞ ഈ കഥയിൽ ഒറ്റ നോട്ടത്തിൽ ഉൾപ്പെടാത്ത കഥാപാത്രം ബ്ലെസ്ലിയാണ്. എന്നാൽ സത്യത്തിൽ ഈ കഥ ബ്ലെസ്ലിയെ കുറിച്ച് തന്നെയാണ്. ഈ കഥയിലെ മയിൽപ്പീലി ശ്രീകൃഷ്ണന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.ബ്ലെസ്ലി ദിൽഷയോട് മുൻപ് പറഞ്ഞിട്ടുണ്ട് കൃഷ്ണൻ ശത്രുക്കളെ കൈകാര്യം ചെയ്ത നാല് മാർഗ്ഗങ്ങളിലൂടെയാണ് താൻ ഈ ഗെയിം കളിക്കുന്നതെന്ന്. അപ്പോൾ ഈ കഥയിലെ കൃഷ്ണൻ ബ്ലെസ്ലിയാണ്. അതായത് കിരീടം ആദ്യം എടുക്കുന്നയാൾ...ബിഗ് ബോസ് ടൈറ്റിൽ വിന്നർ!
ഇതിൽ ദിൽഷയ്‌ക്ക് രാധ എന്ന കഥാപാത്രം നൽകാൻ ഉള്ള കാരണം രാധ കൃഷ്ണന്റെ കാമുകിയാണ്.മാത്രമല്ല രാധ പ്രായത്തിൽ കൃഷ്ണനേക്കാൾ മൂത്തതാണ്.ബ്ലെസ്ലിയും ദിൽഷയും തമ്മിൽ മൂന്ന് വയസ്സിന്റെ വ്യത്യാസമുണ്ട്.യഥാർത്ഥ ജീവിതത്തിൽ ദിൽഷ ഒരു കൃഷ്ണഭക്തയാണ്.ബ്ലെസ്ലിയുടെ കഥ അനുസരിച്ചു രാധയുടെ മല്ലൻ റോൺസൺ ആണ്.

6

കഴിഞ്ഞ വീക്ക്ലി ടാസ്കിൽ രാധ അതായത് ദിൽഷ റാണി ആയിരുന്നപ്പോൾ രാധയുടെ മല്ലൻ അഥവാ ഭടൻ ആയിരുന്നത് റോൺസൺ ആണ്. കഥയിൽ പറഞ്ഞ പോലെ തന്നെ രാവണനും അതായത് റോബിനും, അർദ്ധനാരീശ്വരൻമാരും അതായത് റിയാസും ജാസ്മിനും തമ്മിലുള്ള യുദ്ധം നടന്നു കഴിഞ്ഞു! യുദ്ധത്തിന്റെ പരിണിത ഫലമായി രാവണനും, അർദ്ധനാരീശ്വരൻമാരിൽ ഒരാളും നിഗ്രഹിക്കപ്പെട്ടു. അതായത് ഗെയിമിൽ നിന്ന് പുറത്തായി.അവശേഷിക്കുന്ന ഒരാൾ, അതായത് റിയാസ് മൃതപ്രായനാണ്.ഒരു എവിക്ഷനിൽ വന്നാൽ ഉറപ്പായും മരിക്കും; എന്ന് വെച്ചാൽ ഗെയിമിൽ നിന്ന് പുറത്തേക്ക് പോകാം.ഒരാഴ്ച മുൻപ് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ടൈറ്റിൽ വിന്നർ സ്ഥാനം ഉറപ്പിച്ച റോബിനും ടോപ്പ് ഫൈവ് ഉറപ്പിച്ച ജാസ്മിനും ബിഗ് ബോസിൽ നിന്ന് ഒറ്റയടിക്ക് പുറത്തു പോകുമെന്ന്. എന്നാൽ ബ്ലെസ്ലിയുടെ കഥ പോലെ ഇത് സത്യമായി!

7

കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഏത് ദുർഘടമായ സാഹചര്യത്തിലും പാറ പോലെ ഉറച്ചു നിൽക്കുന്ന, ആഹാരം ഇല്ലാതെ ദിവസങ്ങളോളം ബ്ലെസ്ലിയുടെ ശരീരത്തെ ഊർജ്ജസ്വലമായി താങ്ങി നിർത്തുന്ന, മൂന്നൂറിലധികം വരുന്ന ബിഗ് ബോസ് ക്രൂവിനെ വരെ മുട്ട്കുത്തിച്ചു ലൂപ്ഹോളുകൾ കണ്ടെത്തി ചെക്ക്മേറ്റ്‌ വയ്പ്പിക്കുന്ന ബ്ലെസ്ലിയുടെ മൈൻഡ് ബ്ലെസ്ലിയ്ക്ക് വേണ്ടി reality bend ചെയ്തിരിക്കുന്നു! അതായത് ബ്ലെസ്ലി തീവ്രമായി ആഗ്രഹിച്ചത് പോലെ സാഹചര്യങ്ങളും സംഭവങ്ങളും വ്യക്തികളും ബ്ലെസ്ലിയുടെ ലക്ഷ്യത്തിനു വേണ്ടി വഴി മാറികൊടുത്തിരിക്കുന്നു!
കഴിഞ്ഞ വീക്ക്ലി ടാസ്ക് എന്നത് ഇതിന്റെ ഒരു ട്രയൽ പോലെയായിരുന്നു! ദിൽഷ കിരീടം ലക്ഷ്യമിടുന്ന നർത്തകി കൂടിയായ റാണിയാകുന്നു.
റോൺസൺ ദിൽഷയുടെ മല്ലൻ ആകുന്നു.
രാവണനും കിരീടം അന്വേഷിച്ചു എത്തുന്നു. വീഡിയോയിൽ ബ്ലെസ്ലി പറയുന്നത് പോലെ തന്നെ രാജാവ് അതായത് റിയാസുമായി പ്രശ്നം ഉണ്ടാകുന്നു.

8

രാവണനും അർദ്ധനാരീശ്വരൻമാരുമായി യുദ്ധം ഉണ്ടാകുന്നു. മൂന്ന് പേരും കിരീടത്തിനു വേണ്ടിയുള്ള മത്സരത്തിൽ നിന്ന് പുറത്താകുന്നു.
കഥയിൽ കിരീടം നേടുന്നത് പോലെ ആദ്യം ചെങ്കോൽ കരസ്ഥമാക്കി ബ്ലെസ്ലി രാജാവാകുന്നു.
ദിൽഷ ബ്ലെസ്ലിയുടെ റാണി ആകുന്നു.
ഇതിൽ റിയാലിറ്റിയിൽ കഥയിൽ പറഞ്ഞ ചില സംഭവങ്ങൾ എല്ലാം സംഭവിച്ചു കഴിഞ്ഞു.ദിൽഷ കിരീടം തേടിയുള്ള യാത്ര ആരംഭിച്ചു, റോൺസൺ മല്ലനായി, റോബിൻ രാവണനായി റിയാസും ജാസ്മിനുമായി യുദ്ധത്തിൽ ഏർപ്പെട്ടു. റോബിനും, ജാസ്മിനും പുറത്തായി. റിയാസ് പുറത്താകുന്ന അവസ്ഥയിലുമായി.

9

കഥ അനുസരിച്ചു ഇനി നടക്കാനുള്ള സംഭവങ്ങൾ ഇവയാണ്. റിയാസിന്റെ എവിക്ഷൻ. അതോടെ അർദ്ധനാരീശ്വരൻമാരുടെ മരണം പൂർത്തിയാകും.
ബ്ലെസ്ലി ടൈറ്റിൽ വിന്നർ ആകുക.
മൂന്നാമത്തെത് എനിക്ക് താല്പര്യം ഉള്ള കാര്യമല്ല.നിലവിൽ അത് സംഭവിക്കാനുള്ള ഒരു സാധ്യതയും ഇല്ല.എന്നിരുന്നാലും ബ്ലെസ്ലി കഥ പറഞ്ഞു അവസാനിപ്പിച്ചത് അങ്ങനെ ആയത് കൊണ്ട് അത് കൂടി ചേർക്കുന്നു.
"രാധ കരഞ്ഞു കൊണ്ട് വീട്ടിൽ എത്തുമ്പോൾ മനസ്സിലാകും അവൾ തേടി നടന്ന കിരീടം വീട്ടിൽ തന്നെയാണെന്ന്"അതായത് രാധയും കിരീടം ആദ്യം കരസ്ഥമാക്കിയ കൃഷ്ണനും തമ്മിലുള്ള സംഗമം..

Recommended Video

cmsvideo
    Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia

    'റോബിന്‍ പോയപ്പോൾ ചങ്ക് തകർന്ന സ്ത്രീയുടെ ഗതികേട് ചൂഷണം ചെയ്യുന്ന ബ്ലസ്ലി'; കുറിപ്പ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+