Get Updates
Get notified of breaking news, exclusive insights, and must-see stories!

മൗനം വെടിഞ്ഞ് ആരതി പൊടി; 'താൻ ഊമയാണെന്ന് കരുതരുത്'.. റോബിനെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ

കൊച്ചി; ഇക്കഴിഞ്ഞ ദിവസമായിരുന്നു താൻ പ്രണയത്തിലാണെന്നും ആരതി പൊടിയാണ് തന്റെ പ്രണയിനിയെന്നും ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ പറഞ്ഞത്. അടുത്ത ഫെബ്രുവരിയിൽ തന്റെ വിവാഹം ഉണ്ടാകുമെന്നും റോബിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ റോബിന്റെ വാക്കുകളോട് ആരതി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആരതി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആരതിയുടെ പ്രതികരണം.

'തുടങ്ങുവല്ലേ', സാരി,ഓണം സ്റ്റൈൽ ; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ

1


ഒരു ചാനലിൽ അഭിമുഖത്തിന് എത്തിയപ്പോഴായിരുന്നു അവതാരകയായ ആരതി പൊടിയെ റോബിൻ പരിചയപ്പെടുന്നത്. പിന്നീട് ഒരുമിച്ചുള്ള നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കിട്ടിരുന്നു. ഇതോടെ റോബിനും ആരതിയും തമ്മിൽ പ്രണയത്തിലാണെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല അഭിമുഖങ്ങളിലും റോബിനോട് ചോദ്യങ്ങൾ ഉയർന്നെങ്കിലും ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇല്ലെന്ന നിലപാടിലായിരുന്നു റോബിൻ.

2

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പൊതുപരിപാടിക്കിടെ റോബിൻ ആരതിയുമായി താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. തങ്ങളുടെ എ്‍ഗേഡ്മെന്റ് കഴിഞ്ഞിട്ടില്ലെന്നും ഫെബ്രുവരിയിൽ വിവാഹമുണ്ടാകുമെന്നും റോബിൻ പറഞ്ഞു. ഇപ്പോഴിതാ റോബിനോടുള്ള തന്റെ പ്രണയം വെളിപ്പെടുത്തുകയാണ് ആരതിയും. റോബിനൊന്നിച്ചുള്ള നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ ആണ് ആരതി പങ്കിട്ടിരിക്കുന്നത്.

3


ഞങ്ങളെ സംബന്ധിച്ചുള്ള തന്റെ ഭാഗത്ത് നിന്നുള്ള ആദ്യ വീഡിയോ ആണിതെന്ന വരികളോടെയാണ് വീഡിയോ പങ്കിട്ടത്. 'തനിക്ക് ഇത് എന്നെന്നും സ്പെഷ്യൽ ആയിരിക്കും. ഡോ റോബിൻ രാധാകൃഷ്ണൻ, നിങ്ങളെ പോലൊരു നല്ല മനുഷ്യനെ ജീവിത്തിൽ ലഭിച്ചതിൽ താൻ ഏറെ ഭാഗ്യവതിയാണ്', ആരതി പൊടി കുറിപ്പിൽ പറഞ്ഞു.

4


അതേസമയം മറ്റൊരു കാര്യം കൂടി ആരതി വ്യക്തമാക്കി, ഇപ്പോഴത്തെ തന്റെ മൗനത്തെ കുറിച്ച് കാര്യമാക്കേണ്ടതില്ലെന്ന തരത്തിലായിരുന്നു ആരതിയുടെ പ്രതികരണം. 'ചില വ്യക്തികളോടാണ്, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോൾ ഞാൻ പ്രതികരിക്കാതിരിക്കുന്നത് ഞാൻ ഊമ ആയത് കൊണ്ടോ എനിക്ക് സംസാരിക്കാൻ അറിയാത്തത് കൊണ്ടോ അല്ല, കൃത്യമായ സമയത്തിനായുള്ള കാത്തിരിപ്പിലാണ് ഞാൻ, അപ്പോൾ ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും', ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

5


ആരതിയുടെ പോസ്റ്റിന് മറുപടിയുമായി റോബിൻ രംഗത്തെത്തിയിട്ടുണ്ട്. 'എന്റെ ശക്തി' എന്നായിരുന്നു റോബിൻ കുറിച്ചത്. അതേസമയം നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.തങ്ങൾ കാത്തിരുന്ന നിമിഷം എന്നായിരുന്നു റോബിന്റെ ആരാധകരിൽ ഏറെയും കുറിച്ചത്.

6


ശക്തയായ സ്ത്രീയെന്ന നിലയിലുള്ള മികച്ച ഉദാഹരണമാണ് ആരതി. ഡീഗ്രേഡിംഗ് വരുമ്പോൾ ഓടിപ്പോകുന്ന പെണ്‍കുട്ടിയല്ല റോബിന് വേണ്ടത്. ഇതു പോലെ ശക്തമായി പ്രതികരിക്കുന്ന സ്ട്രോങ്ങ് ആയ പെണ്‍കുട്ടിയെ ആണ് റോബിന് ആവശ്യമെന്നും ഒരാൾ കമന്റ് ചെയ്തു. അതേസമയം ഇനി നെഗറ്റീവുകൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും റോബിനേയും ഇപ്പോൾ ആരതിയേയും ഞങ്ങൾക്ക് വ്യക്തമായി അറയാമെന്നും ചിലർ പ്രതികരിച്ചു.

7

ബിഗ് ബോസ് സീസൺ 4 ൽ വെച്ച് സഹമത്സരാർത്ഥിയായിരുന്ന ദിൽഷ പ്രസന്നനോട് റോബിൻ പ്രണയം പറഞ്ഞിരുന്നു. ഇരുവരും ഷോയിൽ വലിയ സൗഹൃദവും കാത്ത് സൂക്ഷിച്ചിരുന്നു. ഇതോടെ ദിൽഷയും റോബിനും വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ഷോ കഴിഞ്ഞതിന് പിന്നാലെ റോബിനുമായി ഇനി സൗഹൃദം തുടരാൻ താത്പര്യമില്ലെന്ന് ദിൽഷ പ്രതികരിക്കുകയായിരുന്നു. തന്നെ വിമർശകർക്ക് ഇട്ട് കൊടുത്തുവെന്നും കൂടെ നിന്നില്ലെന്നുമായിരുന്നു ദിൽഷ ആരോപിച്ചത്.

8

എന്നാൽ ദിൽഷയുടെ പ്രതികരണത്തിന് പിന്നാലെ അവർക്കെതിരെ വലിയ ഡീഗ്രേഡിംഗ് ആയിരുന്നു നടന്നത്. ഇതോടെ കഴിഞ്ഞ ദിവസം ഇതിനെതിരെ റോബിൻ രംഗത്തെത്തിയിരുന്നു. ദിൽഷയുമായി തനിക്ക് ഉണ്ടായിരുന്ന സൗഹൃദം അവസാനിച്ചെന്നും ഇതിന്റെ പേരിൽ അനാവശ്യമായി അവർക്കെതിരെ വിമർശനം ഉന്നയിക്കരുതെന്നുമായിരുന്നു റോബിൻ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+