ഇത് ബിഗ്‌ബോസ് ആണ്; ആരുടെ കളിയും ഇങ്ങോട്ട് വേണ്ട, കളിപ്പിക്കാന്‍ ബിഗ് ബോസിനറിയാം-വൈറല്‍ കുറിപ്പ്
ഒരോ ആഴ്ചകള്‍ കഴിയുന്തോറും ബിഗ് ബോസ് മലയാളം സീസണ്‍ 4 വളരെ രസകരമായ രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. വൈല്‍ഡ് കാർഡ് എന്‍ട്രിയായി രണ്ട് പേർകൂടി ബിഗ് ബോസ് വീടിനുളളിലേക്ക് എത്തിയെന്നുള്ളതാണ് ഈ ആഴ്ചത്തെ ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം തന്നെ ഈ വീക്കെന്‍ഡില്‍ എവിക്ഷന്‍ ഉണ്ടായിരുന്നുമില്ല. റിയാസ് സലീം വിനയ് മാധവ് എന്നീ രണ്ട് പേരാണ് വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ ഷോയിലേക്ക് എത്തിയിരിക്കുന്നത്.
ഇതോടെ ഇനിയുള്ള ദിവസങ്ങളിലെ മത്സരം മറ്റൊരു തലത്തിലേക്കും ഉയരുമാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഏറ്റവും തന്ത്രപരമായി ഗെയിം മുന്നോട്ട് കൊണ്ടുപോവുന്നത് ബിഗ് ബോസ് തന്നെയാണെന്നാണ് ഒരു പ്രേക്ഷകന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ് കളി തുടങ്ങിയിട്ടേയുള്ളു. വെല്ലുവിളികളും കളികളും ബിഗ് ബോസിനോട് വേണ്ട. കാരണം ബിഗ് ബോസ് കളിക്കാറില്ല കളിപ്പിച്ചേ ശീലമുള്ളു, ജാഗ്രതൈ...... കുറച്ചു ദിവസം മുൻപ് ഞാൻ തന്നെ എഴുതിയ കുറിപ്പിലെ വരികളാണ് മുകളിൽ സൂചിപ്പിച്ചത്. തീർച്ചയായും ഈ വാരാന്ത്യ എപ്പിസോഡിൽ ബിഗ്‌ബോസും ലാലേട്ടനും മിന്നുന്ന നീക്കങ്ങൾ ആണ് നടത്തിയത്. അതിൽ പ്രധാനം ആയ ഒന്ന് രണ്ടെണ്ണം ചൂണ്ടിക്കാണിക്കാം.
ഇത് താന്‍ ഡാ മഞ്ജു സ്റ്റൈല്‍: വേഷ-ഭാവ പകർച്ചകളുടെ അത്ഭുതം- വൈറലായി ചിത്രങ്ങള്‍

റിയാസ് സലീമിന്റെയും വിനയ് മാധവിന്റെയും വൈൽഡ് കാർഡ് പ്രവേശനം തന്നെയാണ് അതിൽ മുഖ്യം. തീർച്ചയായും ഇരുവരുടെയും രംഗപ്രവേശം ബിഗ്‌ബോസ് ഹൗസിൽ പുതു ചലനങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും. അത് പോലെ തന്നെ നോ എവിക്ഷൻ വീക്ക് ആക്കിയത് നിർണായകമായ മറ്റൊരു നീക്കമാണ്. എട്ടും പത്തും മാസം ക്രാഷ് കോഴ്സ് ചെയ്‌തും പി ആർ ടീമുകളെ സെറ്റ് ചെയ്തു വച്ചിട്ട് വന്ന് ഈ ആഴ്ച അവൾ പോകും അടുത്ത ആഴ്ച ഇവൾ പോകും എന്ന് ഓരോരുത്തരെ നോക്കി വിളിച്ചു പറഞ്ഞു പുറത്ത് സെറ്റ് ചെയ്തു വച്ചിരിക്കുന്ന പി ആർ ടീമുകൾക്ക് നിർദേശം നൽകി കാണിക്കുന്ന അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് നോ എവിക്ഷനിലൂടെ ബിഗ് ബോസ് നൽകിയത്.

കഴിഞ്ഞ ആഴ്ച്ച ഡെയ്സിയും ഈ ആഴ്ച നിമിഷയും പോകുമെന്ന് ഒരാൾ വെല്ലുവിളിച്ചിരുന്നു. എന്തായാലും അയാളുടെ കണക്ക് കൂട്ടലുകൾ ബിഗ്‌ബോസ് തെറ്റിച്ചു. ഇനി മറ്റൊന്ന് എന്താണ് എന്ന് വച്ചാൽ നോമിനേഷനിൽ ഒരുമിച്ച് വരുന്ന ആഴ്ചകളിൽ പ്രണയ നാടകം പിണക്ക നാടകമായി മാറാറുണ്ട്. പ്രതേകിച്ച് ആ ആഴ്ചയിലെ വോട്ടിംഗ് ലൈൻ ഓപ്പൺ ആയി ക്ലോസ് ആകുന്നത് വരെ. ഇത്തവണയും ഒരുമിച്ചു നോമിനേഷനിൽ വന്നപ്പോൾ തനിക്ക് കിട്ടേണ്ട വോട്ട് സ്പ്ളിറ്റ് ആകാതിരിക്കാൻ പ്രണയനാടകം പിണക്കനാടകം ആയി മാറി, വോട്ടിംഗ് ലൈൻ ക്ലോസ് ആയപ്പോ പഴയ പടി ആവുകയും ചെയ്തു. ഇനിയിപ്പോ ഇതേ നോമിനേഷൻ ഒരാഴ്ച കൂടിയ ബിഗ്‌ബോസ് ഈ പ്രണയ പിണക്ക നാടകത്തിന് മുട്ടൻ പണിയാണ് കൊടുത്തത്.

ഈ ആഴ്ചയും പ്രണയനാടകം പിണക്കനാടകത്തിലേക്ക് വഴിമാറുമോ, എന്തായാലും പ്രതീക്ഷക്ക് വകയുണ്ട്. ഇത്തരത്തിൽ ബിഗ്‌ബോസിന്റെ നീക്കങ്ങൾ എല്ലാം ഗംഭീരമായി.... കുറച്ച് ദിവസം മുൻപ് ഞാൻ കുറിപ്പിൽ എഴുതിയത് തന്നെ ആവർത്തിക്കുന്നു,
ഇത് ബിഗ്‌ബോസ് ആണ്. ആരുടെ കളിയും ഇങ്ങോട്ട് വേണ്ട. ചില കളികൾ പഠിപ്പിക്കാനും മറ്റ് ചില കളികൾ കളിപ്പിക്കാനും ബിഗ് ബോസിനറിയാം. എല്ലാം വരുതിയിൽ ആക്കി എന്ന് ദിവാസ്വപ്നം കാണുന്നവർ കരുതിയിരുക്കുക. ബിഗ് ബോസ് കളി തുടങ്ങിയിട്ടേയുള്ളു. വെല്ലുവിളികളും കളികളും ബിഗ് ബോസിനോട് വേണ്ട. കാരണം ബിഗ് ബോസ് കളിക്കാറില്ല കളിപ്പിച്ചേ ശീലമുള്ളു, ജാഗ്രതൈ......
ജയരാജ് മുരുക്കുംപുഴ
'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications