ശരിക്കും ഡോ റോബിന്‍ റിയാസിനെ തല്ലിയോ? 'ദൃക്‌സാക്ഷികള്‍' പറയുന്നു
ബിഗ് ബോസ് സീസണ്‍ നാല് അതിന്റെ അവസാനഘട്ടത്തിലേക്കെത്താന്‍ ഏതാനും മാസങ്ങള്‍ മാത്രമാണുള്ളത്. ഈ ഒരു സുപ്രധാന ഘട്ടത്തില്‍ വെച്ചാണ് പ്രേക്ഷകരെ ഞെട്ടിച്ച രണ്ട് സംഭവങ്ങള്‍ ഉണ്ടായത്. ഒന്ന് റിയാസിനെ തല്ലിയെന്ന് ആരോപണത്തിന് പിന്നാലെ ഡോ. റോബിനെ ബിഗ്‌ബോസ് വീട്ടില്‍ നിന്ന് ബിഗ് ബോസ് തന്നെ മറ്റിനിര്‍ത്തിയത്.
രണ്ടാമത്തേത് ജാസമിന്‍ ബിഗ് ബോസില്‍ നിന്ന് വാക്ക്ഔട്ട് നടത്തിയത്. ബിഗ്‌ബോസ് വീട്ടിനകത്തെ ഈ കോലാഹലങ്ങള്‍ക്കൊക്കെ കാരണം റോബിനും റിയാസും തമ്മിലുള്ള പ്രശ്‌നവും റിയാസിനെ റോബിന്‍ അടിച്ചെന്ന ആരോപണവുമാണ്. ഇന്നലെ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ ബിഗ് ബോസ് വീട്ടിലെ എല്ലാ മത്സരാര്‍ത്ഥികളോടും എന്താണ് റിയാസും റോബിനും തമ്മില്‍ നടന്നതെന്ന് പ്രത്യേകം പ്രത്യേകം വിളിച്ചുചോദിച്ചു.
മ് മഴ...മഴച്ചിത്രം പങ്കുവെച്ച് മഡോണ

ആദ്യം ബിഗ് ബോസ് വിളിച്ചത് നിലവില്‍ വീടിന്റെ ക്യാപ്റ്റനായ സൂരജിനെയാണ്. സ്‌പ്രേ അടിക്കുന്നതൊന്നും താന്‍ കണ്ടിട്ടില്ല. റോബിന്‍ ബാത്‌റൂമില്‍ വച്ച് ഒച്ച എടുക്കുമ്പോഴൊക്കെ ഞാന്‍ ഉണ്ടായിരുന്നു. റോണ്‍സണ്‍, അഖിലും മാത്രമാണ് ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്. പിന്നാലെ എല്ലാവരും എത്തിയ ശേഷം ഡോക്ട്ര്‍ പുറത്തിറങ്ങി റിയാസിനെ അടിക്കുകയും ചെയ്തു എന്നാണ് എനിക്ക് മനസ്സിലായത്.

സ്‌പ്രേ അടിക്കുന്നതൊന്നും തന്‍ കണ്ടിട്ടില്ലെന്നായിരുന്നു സൂരജ് പറഞ്ഞത്. റോബിന്‍ ബാത്‌റൂമില്‍ വെച്ച് ഒച്ച വെച്ചപ്പോൾ താന്‍ അവിടെ ഉണ്ടായിരുന്നെന്നും. റോണ്‍സണും അഖിലുംമാണ് ആ സമയത്ത് അവിടെ ഉണ്ടായിരുന്നതെന്നും സൂരജ് പറയുന്നു. പിന്നാലെ എല്ലാവരും എത്തിയ ശേഷം ഡോക്ട്ര്‍ പുറത്തിറങ്ങി റിയാസിനെ അടിച്ചെന്നും അത് തെറ്റാണെന്നും സൂരജ് ബിഗ് ബോസിനോട് പറഞ്ഞു. റൂം സ്‌പ്രേ അടിക്കുന്നത് തന്‍ കണ്ടിട്ടില്ലെന്നാണ് അഖിൽ പറഞ്ഞത്. റോബിന്‍ ബാത്‌റൂമില്‍ കയറിയ ശേഷമാണ് താന്‍ വരുന്നതെന്നും റോബിന്‍ പുറത്തിറങ്ങിയപ്പോള്‍ റിയാസ് ബോഡി ചെക്ക് ചെയ്തു. അപ്പോഴാണ് റോബിൻ റിയാസിനെ കവിളില്‍ പിടിച്ച് തള്ളുന്നത് താന്‍ കണ്ടതെന്നും അഖിൽ പറഞ്ഞു. അത് ബോധപൂർവ്വം ചെയ്തതാണോ ആ സാഹചര്യത്തില്‍ ചെയ്തതതാണോ എന്നറിയില്ല. പക്ഷേ റിയാസിനെ തള്ളുന്നത് കണ്ടായിരുന്നുവെന്നും അഖിൽ പറയുന്നു.

രാജാവ് പറഞ്ഞെന്ന് വിചാരിച്ച് എനിക്കും സാമാന്യബുദ്ധി വേണമായിരുന്നു, എന്റെ ഭാഗത്തും തെറ്റുണ്ട്...വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല.. റോബിന്‍ പുറത്തിറങ്ങിയപ്പോൾ റിയാസ് ചെക്ക് ചെയ്യാന്‍ വന്നതും റിയാസിന്റെ മുഖത്ത് റോബിന്റെ കൈ കൊള്ളുന്നതും കണ്ടായിരുന്നു. എന്നുമാണ് റോൺസൺ പറഞ്ഞത്.

റോബിനെ പിന്തുണച്ചുകൊണ്ടാണ് ധന്യ സംസാരിച്ചത്. മറ്റ് മത്സരാർത്ഥികൾ റോബിനെ മറ്റുള്ളവര്‍ നല്ല രീതിയില്‍ പ്രവോക്ക് ചെയ്തിട്ടുണ്ടായിരുന്നു. ശരീരത്തില്‍ തൊട്ട് പരിശോധിച്ചപ്പോഴാണ് റോബിന്‍ പെട്ടെന്ന് പ്രതികരിച്ചത്. മുഖത്ത് അടിക്കുകയല്ല ചെയ്തത്. തള്ളുകയാണ് ചെയ്തതെന്നാണ് ഞാന്‍ കണ്ടത്. പക്ഷേ തള്ളിയപ്പോള്‍ ആളുടെ മുഖത്താണ് റോബിന്റെ കൈ കൊണ്ടത്. ഉടനെ തന്നെ അക്രമിച്ചുവെന്ന് പറഞ്ഞ് മറ്റെ മത്സരാർത്ഥി ബഹളം വയ്ക്കുകയാണ് ചെയ്തത്. റോബിന്റെ മാത്രം തെറ്റായി ഇതിനെ കാണാന്‍ പറ്റില്ല, എന്നാണ് ധന്യ പറഞ്ഞത്.

രണ്ട് പക്ഷത്തും തെറ്റുണ്ടെന്നാണ് വിനയ് പറഞ്ഞത്. ശ്വാസംമുട്ടിയാണ് അയാൾ അകത്തുനിന്നത്. ഞാനും കൂടി കതക് തട്ടിയപ്പോഴാണ് റോബിന്‍ പുറത്ത് വന്നത്. അപ്പോൾ റിയാസ് അയാളുടെ ബോഡി തപ്പുകയായിരുന്നു. ആ സമയത്ത് പ്രവോക്ക് ആയി റിയാസിനെ റോബിന്‍ അടിക്കുകയായിരുന്നുവെന്ന് വിനയ് പറഞ്ഞു. കൈ ഇങ്ങനെ ആവുന്നതെ ഞാൻ കണ്ടുള്ളൂ.. എയര്‍ ഫ്രഷ്ണര്‍ അടിക്കുമ്പോള്‍ സ്വഭാവികമായും ശ്വാസം മുട്ടല്‍ ഉണ്ടാകും ആ അവസ്ഥയില്‍ പുറത്തേക്ക് വരുന്ന ആളുടെ ദേഹത്ത് പിടിക്കുന്നസമയത്ത് ഇറിറ്റേഷന്‍ ഉണ്ടാകും. ഞാനായാലും മാറിനില്‍ക്കെന്ന് രീതിയിൽ ഇങ്ങനെ തള്ളുമെന്നാണ് ബ്ലെസ്ലി വ്യക്തമാക്കിയത്. റോണ്‍സണും ജാസ്മിനും ചേര്‍ന്നാണ് റൂം ഫ്രഷ്ണര്‍ അടിച്ചതെന്നും റോബിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ബോധമില്ലാതെ അതിനകത്ത് കിടന്നേനെയെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. പുറത്തിറങ്ങിയ റോബിന്റെ ശരീരഭാഗത്ത് റിയാസ് വളരെ ശക്തിയായി തന്നെ തൊട്ടു. ആ . ഒരു തള്ളല്‍ ശക്തമായി മുഖത്ത് കൊണ്ടുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

അവരാണ് സ്‌പ്രേ അടിച്ച് തുടങ്ങിയത്. അടിക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നു. ആ ഒരു പെയ്നിലായിരുന്നു അദ്ദേഹം ഇറങ്ങി വന്നത്. ആ സമയത്ത് റിയാസ് പോയിതൊട്ടു..തൊട്ടരീതിയും ശരിയായിരുന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മൾ റിയാക്ട് ചെയ്യും .ആള് തള്ളി മാറ്റുകയാണ് ഉണ്ടായത്. അത് റിയാസും പറഞ്ഞിട്ടുണ്ട്, എന്നാണ് റിയാസ് പറഞ്ഞത്. റോബിനെ തിരിച്ചു കൊണ്ടുവരാനാണെങ്കില്‍ എന്നോട് സംസാരിക്കുന്നത് അത് നിങ്ങളുടെ ഇഷ്ടമാണ്. അതില്‍ എനിക്ക് ഒന്നും പറയാനില്ല. പക്ഷേ അവനെ തിരിച്ചു കൊണ്ടുവരികയാണെങ്കില്‍ എനിക്കുണ്ടായ മാനനഷ്ടത്തിന് എന്തായിരിക്കും പരിഹാരം. അതൊരു തല്ല് ആയിരുന്നില്ല. അവന്റെ രണ്ട് കയ്യും ഉപയോഗിച്ച് തള്ളിയതാണ്, റിയാസ് പറഞ്ഞത്.. ഈ വോട്ടെടുക്കുന്ന ആളുകളല്ല ഞാനാണ് അപമാനിക്കപ്പെട്ടതെന്നും റിയാസ് പരയുന്നു.

മുന്‍പെ തന്നെ പോകേണ്ട ഒരുത്തനായിരുന്നു.. പലപ്പോഴും ബിഗ്‌ബോസ് തന്നെ വാണിങ് കൊടുത്തിരുന്നു. റോബിൻ ചെയ്തത് ശാരീരിക ഉപദ്രവം ആണ്. ഞാന്‍ റൂം ഫ്രഷ്‌നര്‍ അടിച്ചത് വലിയ തെറ്റാണ്.ഞാൻ അത് വാതിലിലാണ് അടിച്ചത്, എന്നെയും വേണമെങ്കില്‍ പുറത്താക്കാം. പക്ഷേ റോബിന്‍ ചെയ്ത തെറ്റ് തെറ്റല്ലാതാകുന്നില്ല. ഇനി അയാളെ ഈ ഷോയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ ഈ മൈക്ക് ഇവിടെ ഊരി വയ്പ്പിച്ചിട്ട് എന്നെ എവിക്ട് ആക്കണം എന്നാണ് ജാസ്മിൻ പറഞ്ഞത്.












Click it and Unblock the Notifications