നിമിഷ പുറത്ത്, പൊട്ടിക്കരഞ്ഞ് ജാസ്മിന്; പകുതി ദൂരം പിന്നിട്ട് ബിഗ് ബോസ്
കൊച്ചി: ബിഗ് ബോസ് സീസണ് 4 പുരോഗമിക്കവെ ഒരാള്‍ കൂടി വിടവാങ്ങി. നിമിഷയുടെ എവിക്ഷനാണ് ഇന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചത്. ഒരിക്കല്‍ പോയി വീണ്ടും തിരിച്ചുവന്ന ഒരു മത്സരാര്‍ത്ഥി ഇനി ഈ സീസണില്‍ കാണില്ല എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ എവിക്ഷന് പ്രഖ്യാപിച്ചത്. ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും അതെ ആള് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്തു പറ്റി എന്നായിരുന്നു കണ്ട ഉടനെ തന്നെ മോഹന്‍ലാല്‍ നിമിഷയോട് ചോദിച്ചത്. എന്നാല്‍ എന്താണ് പറ്റിയതെന്ന് അറിയില്ലെന്നും താന്‍ നന്നായി കളിച്ചു എന്നാണ് വിശ്വാസമെന്നും നിമിഷ പ്രതികരിച്ചു. തങ്ങളെല്ലാം പ്രതീക്ഷയിലായിരുന്നെന്ന് മോഹന്‍ലാലും പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ മുഴങ്ങിയ ശബ്ദമാണ് നിമിഷയുടേതെന്നും ഇവിടുന്ന് പോയി, വീണ്ടും വന്നു ക്യാപ്റ്റനായി എന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

അതേസമയം വളരെ വൈകാരികമായാണ് നിമിഷ പ്രതികരിച്ചത്. ഇത്രയും നാള് ബിഗ് ബോസ് ഹൗസില്‍ പിടിച്ചു നിന്നു എന്നും ഇന്നിപ്പോള്‍ തന്റെ സമയമെത്തി എന്നും നിമിഷ കൂട്ടിച്ചേര്‍ത്തു. ജാസ്മിന് തനിച്ചാണല്ലോ എന്നതാണ് വിഷമം എന്നും നിമിഷ പറഞ്ഞു. തനിക്ക് വേണ്ടിയെങ്കിലും ജാസ്മിന് ജയിക്കണം എന്ന് ആശംസിക്കാനും നിമിഷ മറന്നില്ല. ബിഗ് ബോസ് സീസണ് 4 തുടങ്ങിയത് ആരംഭിച്ചതാണ് ജാസ്മിനും നിമിഷയും തമ്മിലുള്ള ബന്ധം.

അതിനാല്‍ നിമിഷയുടെ എവിക്ഷന് ജാസ്മിനേയും വളരെ അധികം ഇമോഷണലാക്കി. അതിനിടെ നിമിഷയുടെ രണ്ടാം വരവിലെ വിശേഷങ്ങള്‍ ബിഗ് ബോസ് പ്രദര്‍ശിപ്പിച്ചു. കുറ്റബോധം ഒന്നും തോന്നരുത് റിയാസ് എന്ന് പറഞ്ഞ നിമിഷ, ജാസ്മിനോടായി എനിക്ക് വേണ്ടി നീ ഇത് ജയിക്കണം നീ എന്റെ ഫൈറ്ററാണ് എന്നും പറഞ്ഞു.റോണ്സണ് ജാസ്മിനെ നോക്കിക്കോളണേ എന്ന് കൂടി കൂട്ടിച്ചേര്‍ത്താണ് നിമിഷ ബിഗ് ബോസ് പടിയിറങ്ങിയത്.

അതേസമയം ബിഗ് ബോസ് സീസണ് 4 50 എപ്പിസോഡ് പൂര്‍ത്തിയാക്കി. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് സീസണ് 4 ഷോയില്‍ ഇപ്പോള്‍ 14 പേരാണ് ഇള്ളത്. ഇവരില്‍ രണ്ട് പേര് പുതുതായി വന്ന മത്സരാര്‍ത്ഥികളാണ്. ഓരോ ആഴ്ച കഴിയുന്തോറും കൃത്യമായ ഗെയിം പ്ലാനുമായാണ് മത്സരാര്‍ത്ഥികള്‍ നില്‍ക്കുന്നത്. ബിഗ് ബോസ് സീസണ് 4 ന് അസാമാന്യമായ ഗതിവേഗവും കൈവന്നിരിക്കുന്നു. അന്‍പത് ദിവസം പൂര്‍ത്തിയാക്കിയ 12 പേര്‍ക്ക് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചു.

എല്ലാവര്ക്കും മധുരം നല്കി കൊണ്ടായിരുന്നു ഷോ തുടങ്ങിയത്. ഇതിന് ശേഷം ഓരോരുത്തരോടും അമ്പത് ദിവസത്തെ ബിഗ് ബോസ് ഹൗസ് അനുഭവം മോഹന്‍ലാല്‍ നേരിട്ട് ചോദിച്ചറിഞ്ഞു. എവിടെ കൊണ്ടിട്ടാലും ജീവിക്കും എന്നായിരുന്നു സുചിത്രയുടെ പ്രതികരണം. തന്റെ ഈഗോ തിരുത്തുന്നത് എങ്ങനെയാണെന്ന് താന്‍ പഠിച്ചെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്. നല്ല എക്സിപീരിയന്‍സായിരുന്നു എന്നാണ് റോബിന് പറഞ്ഞത്. നല്ലതും മോശവുമായ മെമ്മറീസ് ഉണ്ടായി എന്നാണ് ജാസ്മിന് പറഞ്ഞത്.

അതിനിടെ വ്യക്തിഗത മത്സരത്തില്‍ കൂടുതല്‍ ടാസ്ക് ചെയ്ത റോണ്സണ്, ബ്ലെസ്ലി, ജാസ്മിന് എന്നിവരെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. കൂടുതല്‍ തവണ ജയിലില്‍ പോയ ബ്ലെസ്ലിയെ വീണ്ടും അഭിനന്ദിക്കുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞത് ബിഗ്ബോസ് ഹൗസില്‍ ചിരി പടര്‍ത്തി. 50 ദിവസം തങ്ങളെ സഹിച്ചതിന് നന്ദി അറിയിക്കുന്നതായി മത്സരാര്‍ത്ഥികള്‍ മോഹന്‍ലാലിനോട് പറഞ്ഞു.
സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications