India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരാർത്ഥികൾക്ക് ഓഫർ നൽകി ബിഗ് ബോസ്; ഒടുക്കത്തെ കൺഫ്യൂഷൻ; ആര് ഈ അവസരം സ്വന്തമാക്കും ?

Google Oneindia Malayalam News

കൊച്ചി : ആവേശകരമായി ബിഗ് ബോസ് മലയാളം സീസൺ 4 മുന്നേറുകയാണ്. ഇനിയുള്ളത് വെറും മൂന്ന് ദിവസങ്ങൾ മാത്രം. ബിഗ് ബോസ് ഫൈനലിൽ വിന്നർ ആകുന്നത് ആരെന്ന ചർച്ചകളും പൊതു സമൂഹത്തിൽ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഈ സീസണിലെ അവസാന വീക്കിലി ടാസ്കിന് സമാപനവും ആയിരുന്നു.

കഴിഞ്ഞു പോയ ടാസ്കിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. അതായത് രണ്ടു ദിവസങ്ങൾ ദൈർഘ്യമെടുത്താണ് ഈ ബിഗ് ബോസ് ടാസ്ക് അവസാനിച്ചത്. ദൃശ്യ വിസ്മയം എന്ന് പേരിട്ട് മത്സരാർഥികൾക്ക് മുന്നിലെത്തിയ ടാസ്ക് ആയിരുന്നു ഇത്. ചുരുക്കിപ്പറഞ്ഞാൽ ബിഗ് ബോസിലെ മത്സരാർത്ഥികളോ പ്രേക്ഷകരോ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ടാസ്ക് ആയിരുന്നു ഇത്.

ഫൈനൽ റൗണ്ടിലേക്ക് കടക്കാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ മത്സരാർത്ഥികളെ ആശയക്കുഴപ്പത്തിൽ ആക്കി ബിഗ് ബോസ് എത്തിയിരിക്കുകയാണ്. ഒരു ചോദ്യവും അതിനൊപ്പം അവസരവും ഒരുക്കിയാണ് ബിഗ് ബോസ് എത്തിയത്.

1

വിജയ പ്രതീക്ഷയില്ലാത്ത ഒരു മത്സരാർത്ഥിക്ക് പിന്മാറാനുള്ള അവസരമാണിത്. ഇവർക്കിത് സ്വന്തമായി തന്നെ തീരുമാനിക്കാം. ബിഗ് ബോസ് ഇതിനു വേണ്ടി ഒരു പണപ്പെട്ടിയും നൽകും. ഇതിൽ 10 ലക്ഷം രൂപയും ഉണ്ട്. ഈ തുകയുമായി വിജയിക്കില്ല എന്ന് ഉറപ്പുള്ള മത്സരാർത്ഥിക്ക് പുറത്തു പോകാനാണ് ബിഗ് ബോസ് അവസരം നൽകുന്നത്. മത്സരാർത്ഥികളോട് മറ്റൊരു കാര്യം കൂടി ബിഗ് ബോസ് നിർദ്ദേശിച്ചിട്ടുണ്ട്.

'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി

2

അവസാന കാലയളവിൽ ബിഗ് ബോസ് നൽകുന്ന ഈ അവസരം വേണമോ വേണ്ടയോ എന്നത് മത്സരാർത്ഥികൾക്ക് തന്നെ തീരുമാനിക്കാം. ബിഗ് ബോസിന്റെ ഈ ചോദ്യവും അവസരവും മത്സരാർത്ഥികൾക്ക് ചിന്തിച്ചത് ഉത്തരം നൽകിയേ മതിയാകൂ. ഇതിന്റെ തീരുമാനം ഇന്നേക്ക് പ്രേക്ഷകർക്ക് അറിയാൻ കഴിഞ്ഞേക്കും. കായികപരമായ വ്യത്യസ്തതയുള്ള ടാസ്ക്കുകളെ അടിസ്ഥാനമാക്കിയാണ് ബിഗ് ബോസ് ഇതുവരെ മുന്നോട്ടു പോയത്.

3

ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കാതെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന മത്സരാർത്ഥികളാണ് ഇത്തവണയുള്ള ബിഗ് ബോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ പ്രത്യേകതകൾ എല്ലാം ബിഗ്ബോസ് റിയാലിറ്റി ഷോ ആരംഭിച്ച് രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ ആരാധകർക്ക് മനസ്സിലായിട്ടുള്ളതാണ്. ബിഗ് ബോസ് വിന്നർ ആകാൻ ആർക്ക് കഴിയും എന്ന ചോദ്യങ്ങൾ നിലനിൽക്കുകയാണ്.

ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ

4

ഈ വേളയിലാണ് മത്സരാർത്ഥിക്കായി ഇപ്പോൾ ബിഗ് ബോസ് ഇത്തരത്തിലുള്ള ഒരു അവസരം മുന്നോട്ടു വച്ചിരിക്കുന്നത്. പുറത്തു പോയാൽ പത്തുലക്ഷം രൂപയും കൊണ്ട് പുറത്തേക്ക് പോകാം. അതിനാൽ തന്നെ വിഷയം ചിന്തിക്കേണ്ട ഒന്നാണ്. വിരലിലെണ്ണാവുന്ന മത്സരാർത്ഥികൾ ഏറെ ആശയക്കുഴപ്പത്തിലാണ്. ബിഗ് ബോസിന്റെ ഈ അവസരം സമൂഹ മാധ്യമത്തിൽ ഇപ്പോൾ ചർച്ചയാകുന്നു. പ്രധാനമായും മത്സരാർത്ഥിയായ റിയാസിനെ പിന്തുണച്ചുള്ള പ്രതികരണങ്ങളാണ് ഇതിനു പിന്നാലെ ഉണ്ടായത്

5

'റിയാസ് ഷോ വിട്ട് പോയി എന്ന് പറയുന്നത് ആരും വിശ്വസിക്കരുത്. ഇപ്പോൾ റിയാസ് വോട്ടിംങിൽ രണ്ടാം സ്ഥാനത്താണ്..റിയാസ് വോട്ടിംങിൽ ഒന്നാം സ്ഥാനത്തു എത്താൻ സാധ്യത ഉണ്ട്.. റിയാസിന്റെ വോട്ട് കുറക്കാനുള്ള തന്ത്രമാണ്.. വിശ്വസിക്കരുത്. റിയാസ് തന്നെ ജയിക്കും....'

6

'വോട്ടിങ് വളരെ നിർണായകമായ സമയത്ത് ഇങ്ങനെ ഒരു പ്രമോ തെറ്റിധാരണ ഉണ്ടാക്കുന്നത് ആണ്. ഓരോ വോട്ടും വിലപ്പെട്ടത് ആണ്. റിയാസ് ഒരിക്കലും ക്വിറ്റ് ചെയ്യില്ല.. റിയാസിന് വോട്ട് ചെയ്യുന്നവർ അവന് തന്നെ വോട്ട് ചെയ്യുക. റ്റി പി ആർ കൂട്ടാൻ ആണെങ്കിലും വോട്ടിങിനെ ബാധിക്കുന്ന ചെയ്യുന്ന ഇങ്ങനെ ഒരു പ്രമോ ഏഷ്യാനെറ്റ്‌ ഇടാൻ പാടില്ലായിരുന്നു'....എന്നിങ്ങനെയായിരുന്നു പ്രതികരണങ്ങൾ.

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  Bigg boss malayalam season 4: Contestants get a chance to out with Rs 10 lakh goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X