'അവൻ വൃത്തികെട്ട ഗെയിം കളിക്കുന്നു,നീ കരയല്ലേ';ബിഗ് അടിയും പൂരപാട്ടുമായി ബിഗ് ബോസ് !
കൊച്ചി: സംഭവ ബഹുലമായ കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിച്ച് മുന്നേറുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഈ തകർപ്പൻ റിയാലിറ്റി ഷോ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞതാണ്.
ഇക്കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത് നാടകീയ രംഗങ്ങൾ സമ്മാനിച്ച ബിഗ് ബോസ് വീടിനെ ആയിരുന്നു. പതിവുപോലെ തന്നെ ഇന്നലെയും തർക്കങ്ങളും എതിർപ്പുകളും ബിഗ് ബോസിന്റെ ഭാഗമായി.
ഓരോ മത്സരാർത്ഥികളും നേടിട്ടത് കോയിന്‍ സ്വന്തമാക്കാനുള്ള വീക്കിലി ടാസ്‍ക്കായിരുന്നു. ഈ ടാസാക്ക് ആയിരുന്നു പിന്നീട് വലിയ തര്‍ക്കങ്ങൾക്കും പ്രശ്നങ്ങൾക്കും ഇടയാക്കിയത്.

ഇതിൽ ഇന്നലെ മത്സരാർത്ഥിയായ സൂരജ് ആയിരുന്നു ഭാഗ്യപ്പന്ത് സ്വന്തമാക്കിയത്. തുടർന്ന് അതില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം, പകുതി പോയിന്‍റുകള്‍ കൈക്കലാക്കാന്‍ തന്നെ തെരഞ്ഞെടുത്തത് മത്സരാർത്ഥിയായ ജാസ്മിനെ അസ്വസ്ഥയാക്കിയത് പ്രേക്ഷകർ കണ്ടിരുന്നു. ജാസ്മിൻ തന്റെ നീരസം ആ നിമിഷം തന്നെ പ്രകടിപ്പിച്ചു. സൂരജിന് അടുത്തെത്തി കോയിനുകള്‍ വാരി പോരുകയായിരുന്നു ജാസ്മിൻ. ഇത് പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോകാനും കാരണമായി.

ഇതിന് പിന്നാലെ വലിയ തർക്കങ്ങൾക്കാണ് ബിഗ് ബോസ് വേദിയായി മാറിയിത്. ജാസ്മിൻ ഇത്തരത്തിൽ പ്രതികരിച്ചു എങ്കിലും പ്രതികരിക്കാൻ സൂരജ് തയ്യാറായില്ല. ഇതിന് പിന്നാലെ മത്സരാർഥിയായ അഖില്‍ തട്ടിക്കയറി രംഗത്ത് വന്നിരുന്നു. ജാസ്മിന് അടുത്ത് എത്തി അഖിൽ അവരുടെ മേശ മറിച്ചിടുകയാണ് ചെയ്തത്. ചിതറിപ്പോയ കോയിനുകള്‍ പെറുക്കിയെടുത്ത് സൂരജിന് നല്‍കാന്‍ മറ്റു മത്സരാര്‍ഥികള്‍ ഓടി കൂടൂന്നതും ഇന്നലെ പ്രേക്ഷകർ കണ്ടതാണ്.

ഇന്നലെ നടന്ന എപ്പിസോഡിൽ മത്സരാർത്ഥിയായ ജാസ്മിൻ നടത്തിയ പ്രതികരണം മറ്റു മത്സരാർത്ഥികളെ അനിഷ്ടത്തിൽ ആക്കി. ഇക്കാര്യം ഓരോ മത്സരാർത്ഥികളും തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തതാണ്. ഇതിന് പിന്നാലെ സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ എന്നിവർ അവരുടെ കൈകളിൽ ഉണ്ടായിരുന്ന കോയിൻ സൂരജ് കൈമാറി. മറ്റു മത്സരാർത്ഥികൾ കൂടി ജാസ്മിന് എതിരെ തിരിഞ്ഞതോടെ ജാസ്മിന്റെ ശബ്ദം ഇടറുന്നത് ഓരോ വ്യക്തികളും കണ്ടു.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ

ജാസ്മിന്റെ കരച്ചിലിനും ഇന്നലെ ബിഗ് ബോസ് വീട് വേദിയായി മാറി. അഖിൽ ഉൾപ്പെടെ ഉള്ളവർ പോലും തന്നെ മനസ്സിലാകുന്നില്ല എന്നാണ് ജാസ്മിൻ പറഞ്ഞത്. തുടർന്ന് കണ്ണു കലങ്ങിയ ജാസ്മിനെ ആശ്വസിപ്പിക്കാൻ മറ്റു മത്സരാർത്ഥികളും എത്തി. സൂരജിനെ പുറത്താക്കാന്‍ മുന്‍പ് അവസരം ലഭിച്ചിരുന്നു. എന്നാൽ, അന്ന് താന്‍ അത് ചെയ്തില്ല. ഒറ്റയ്ക്ക് കളിച്ചു വന്ന തന്റെ കോയിനുകളില്‍ പകുതി സ്വന്തമാക്കിയ സൂരജിന്റെ തീരുമാനം തനിക്ക് അംഗീകരിക്കാനാവില്ല എന്നാണ് ജാസ്മിന്‍ വ്യക്തമാക്കിയത്.

അതേസമയം, ഇതിന് പിന്നാലെ മറ്റ് പ്രതികരങ്ങളും ആശ്വസ വാക്കുകളും എത്തിയതാണ് കാണാൻ കഴിഞ്ഞത്. മറ്റ് പലരും ഇവിടെ വൃത്തികെട്ട കളി കളിക്കുന്നതിന് നീ വിഷമിക്കേണ്ട. ഇതിന്റെ കാര്യമില്ല. ഗെയിം സംബന്ധിച്ച കാര്യങ്ങള്‍ മനസിലേക്ക് എടുക്കരുത്. റിയാസ് കാരണമാണ് ജാസ്മിന്‍ ഒരുപാട് വിഷമിച്ചത് എന്ന് ധന്യ ജാസ്മിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ റിയാസും എത്തി. പലതവണ ഇത് ആവര്‍ത്തിച്ചതോടെ ധന്യ ഉദ്ദേശിക്കുന്നത് തന്നെ അല്ലേ എന്നാണ് റിയാസ് ചോദിച്ചത്. മോഷണം പാടില്ലെന്ന് ബിഗ് ബോസിന്റെ നിയമ പുസ്തകത്തില്‍ തന്നെ ഉണ്ട് എന്നാണ് റിയാസ് വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ ലക്ഷ്മി പ്രിയയും രംഗത്ത് എത്തി. റിയാസ് ചെയ്തത് ശരിയല്ല എന്നാണ് ലക്ഷ്മി പ്രിയ വാദിച്ചത്. തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ തങ്ങള്‍ തന്നെ തീര്‍ക്കണം. ആരും അത് ആളിക്കത്തിക്കാന്‍ ശ്രമിക്കേണ്ട എന്ന് റിയാസ് വ്യക്തമാക്കി. എന്നാൽ, ഈ പ്രതിരണം ധന്യയെയും ലക്ഷ്മി പ്രിയയെയും വീണ്ടും പ്രകോപിപ്പിച്ചു. താന്‍ ആശ്വസിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ ധന്യയോട് ഇങ്ങനെയല്ല ആശ്വസിപ്പിക്കേണ്ടതെന്ന് റിയാസ് തിരിച്ചടിച്ചു.












Click it and Unblock the Notifications