Get Updates
Get notified of breaking news, exclusive insights, and must-see stories!

അതുകൊണ്ടാണ് അങ്ങനെ ചെയ്തത്; എല്ലാവരുടേയും മുന്നില്‍വെച്ച് ധന്യയോട് ക്ഷമ പറഞ്ഞ് ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫൈനല്‍ ഘട്ടത്തിലേക്ക് കടന്നിരിക്കികയാണ്..ഇനി ഏതാനും ദിവസങ്ങള്ഡ മാത്രമാണ് ഫൈനല്‍ ദിവസത്തിനുള്ളത്. മത്സരാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവന്നിരിക്കുകയാണ്. കഴിഞ്ഞദിവസം മോഹന്‍ലാല്‍ എത്തിയ എപ്പിസോഡായിരുന്നു. മറ്റ് എപ്പിസോഡുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ എപ്പിസോഡ്. മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം ഉള്ള സ്‌നേഹം കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പ്രകടമായി. വഴക്ക് അടിക്കുമെങ്കിലും ഉള്ളില്‍ എവിടെയൊക്കെയോ പരസ്പരം സ്‌നേഹം ഉണ്ടെന്നാണ് കഴിഞ്ഞദിവസത്തെ എപ്പിസോഡില്‍ നിന്ന് മനസ്സിലാകുന്നത്.

ഇന്നലത്തെ എപ്പിസോഡില്‍ പല മത്സരാര്‍ത്ഥികളും പരസ്പരം ക്ഷമ ചോദിച്ചിരുന്നു. ബ്ലെസ്ലി മാത്രമാണ് ആരോടും ക്ഷമ ചോദിക്കാതെയിരുന്നത്. മറ്റുള്ളവരെ മുറിപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കാനുണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് പിന്നാലെയാണ് ലക്ഷ്മിപ്രിയ റിയാസിനോട് ക്ഷമ ചോദിക്കുന്നത്. ഇതിന് പിന്നാലെ റിയാസും ലക്ഷ്മിപ്രിയയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇക്കാര്യം ചോദിക്കുന്നതിനി് മുമ്പ് തന്നെ ദില്‍ഷ ധന്യയോടെ ക്ഷമ പറയുന്നുണ്ട്. ആള്‍മാറാട്ടം ടാസ്‌കില്‍ ദില്‍ഷ തന്നെ അനുകരിച്ചതിലുള്ള സങ്കടം ധന്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദില്‍ഷ ക്ഷമ ചോദിച്ചത്.

dilsha

കല്യാണപ്പെണ്ണിനെക്കാള്‍ മൊഞ്ചായിട്ടുണ്ട്...മഞ്ജരിക്കൊപ്പം സാരിയില്‍ സുന്ദരിയായി പ്രിയങ്ക

1


താന്‍ ചെയ്യാത്ത, പറയാത്ത ചില കാര്യങ്ങള്‍ ദില്‍ഷ ചെയ്‌തെന്നായിരുന്നു ധന്യ പറഞ്ഞത്. ഇത് ദില്‍ഷയെ വല്ലാണ്ട് വിഷമിപ്പിച്ചു. ഇതിന് പിന്നാലെയാണ് ടാസ്‌കിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ചില കാര്യങ്ങള്‍ ഫണ്ണിന് വേണ്ടി കൂട്ടിച്ചേര്‍ത്തതാണെന്നും ടാസ്‌ക് തുടങ്ങുന്നതിന് മുമ്പ് തന്നെ താന്‍ എല്ലാവരോടും ഇക്കാര്യം പറഞ്ഞിരുന്നെന്നും ദില്‍ഷ പറഞ്ഞു. തന്നെ അനുകരിക്കുമ്പോഴും അത്തരത്തില്‍ ചെയ്താല്‍ തനിക്ക് പരാതിയില്ലെന്നും താന്‍ പറഞ്ഞിരുന്നെന്നും ദില്‍ഷ പറഞ്ഞു.
വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സോറി എന്നും ദില്‍ഷ പറഞ്ഞു. അതേസമയം, ധന്യ തന്നെ അവതരിപ്പിച്ചതില്‍ വിഷമം തോന്നിയെന്ന് ലക്ഷ്മി പറഞ്ഞു.ലക്ഷമിപ്രിയ തന്നെ ചെയ്തതില്‍ വിഷം തോന്നിയെന്നും ബ്ലെസ്ലി പറഞ്ഞു.
എന്നാല്‍ ലക്ഷ്മി റിയാസിനോട് മാപ്പ് പറഞ്ഞ സംഭവമായിരുന്നു എല്ലാവരുടെയും കണ്ണുനിറയിച്ചത്.

2


റിയാസിന്റെ സംസാര രീതിയെ നേരത്തെ ലക്ഷ്മി പരിഹസിച്ചിരുന്നു.ചിലര്‍ക്ക് ജന്മനാ ഉള്ള തകരാറ് ആണെന്നും പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മോശമായൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സ്റ്റൈലൈസ്ഡ് ആയി സംസാരിക്കുന്ന ആളാണ് റിയാസ് എന്നും അതിനെയാണ് കളിയാക്കിയതെന്നും ലക്ഷ്മി പറഞ്ഞു. ഏതെങ്കിലും തരത്തില്‍ മനസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും ലക്ഷ്മി പറഞ്ഞു. ഒരു മകനോടുള്ള വാത്സല്യമാണ് റിയാസിനോട് തനിക്ക് തോന്നിയിട്ടുള്ളത് എന്നും പുറത്ത് ഇറങ്ങിയാലും എന്ത് ആവശ്യത്തിനും തന്നെ റിയാസിന് വിളിക്കാമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

3

ലക്ഷ്മി പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ റിയാസിന് സങ്കടം വന്നിരുന്നു. റിയാസിന്റെ കണ്ണുകള്‍ നിറയുകയും ചെയ്തു. റിയാസിന് ആരോടെങ്കിലും മാപ്പ് പറയാനുണ്ടെങ്കില്‍ പറയാമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ അത് ലക്ഷ്മിപ്രിയയോട് ആണെന്ന് റിയാസ് പറഞ്ഞു. ലക്ഷിമിപ്രിയയോട് മാപ്പ് ചോദിച്ചതിന് പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ച് കരയുകയും ചെയ്യുന്നുണ്ട്.

4


ത്രികോണ പ്രണയത്തിന്റെ കാര്യം പറഞ്ഞ് വിഷമിപ്പിച്ചതിന് കഴിഞ്ഞ ദിവസം റിയാസ് ദില്‍ഷയോട് ക്ഷമ ചോദിച്ചിരുന്നു. ഈ സീസണിലെ മനോഹരമായ നിമിഷങ്ങളിലൊന്നാണ് ക്ഷമ പറച്ചല്‍ എന്നാണ ് മോഹന്‍ലാല്‍ പറഞ്ഞ്. കഴിഞ്ഞദിവസത്തെ എപ്പിസോഡില്‍ ഉടനീളം റിയാസ് ബ്ലെസ്ലിയോട് എതിര്‍ത്തുനിന്നു. ലാലേട്ടന്‍ നല്‍കിയ ടാസ്‌കിലും ഇത് തുടരുകയായിരുന്നു. ഇതുവരെയുള്ള വിലയിരുത്തല്‍ അനുസരിച്ച് മറ്റൊരു മത്സരാര്‍ഥിക്ക് മാര്‍ക്കിടാനുള്ള അവസരം മോഹന്‍ലാല്‍ ഓരോ മത്സരാര്‍ഥിക്കും നല്‍കി.

5


ഏതെങ്കിലും ഒരു മത്സരാര്‍ഥിയെ തിരഞ്ഞെടുത്ത്, മത്സരബുദ്ധി, നേതൃപാടവം, വിനോദം, സഹനശക്തി, കാഴ്ചപ്പാട് എന്നീ മാനദണ്ഡങ്ങള്‍ വെച്ച് മാര്‍ക്ക് നല്‍കാന്‍ ആയിരുന്നു ആ ടാസ്‌ക്. ഇതില്‍ റിയാസ് ബ്ലെസ്ലിയെയാണ് തിരഞ്ഞെടുത്തത്. ബ്ലെസ്ലിയുടെ മത്സരബുദ്ധിക്ക് 80 മാര്‍ക്കും നേതൃപാടവത്തിന് 30 മാര്‍ക്കും വിനോദത്തിന് 70 മാര്‍ക്കും സഹനശക്തിക്ക് 80 മാര്‍ക്കും കാഴ്ചപ്പാടിന് 10 മാര്‍ക്കുമാണ് റിയാസ് നല്‍കിയത്. എന്നാല്‍ പല വിഷയങ്ങളിലും തന്റെ അഭിപ്രായപ്രകാരം ബ്ലെസ്ലിക്ക് പൂജ്യം കാഴ്ചപ്പാടാണ് ഉള്ളതെന്നാണ് റിയാസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+