Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത; ആവേശമടക്കാനാവാതെ ദില്‍ഷ; ആശംസയുമായി റോബിന്‍ ഫാനും

ബി​ഗ്ബോസ് മലയാളം സീസൺ 4 ന്റെ വിന്നറാണ് ദിൽഷ, പക്ഷേ ആ ഒരു കാര്യത്തിന്റെ പേരിലല്ല ദിൽഷയുടെ പേര് ചർച്ച ചെയ്യപ്പെട്ടത് പകരം റോബിന്റെ പേരിനൊപ്പം ചേർത്തായിരുന്നു. ബി​ഗ്ബോസിനകത്ത് ഉണ്ടാകുമ്പോഴും ദിൽഷ കേട്ടുകൊണ്ടിരുന്ന വിമർശനമാണ് ഒറ്റയ്ക്ക് കളിക്കാതെ റോബിനെ കൂട്ടുപിടിച്ചു കളിക്കുന്നു എന്നത്. എന്നാൽ ദിൽഷ ഈ വിമർശനങ്ങൾക്കൊന്നും ചെവി കൊടുത്തിരുന്നില്ല. റോബിനുമായുള്ള സൗഹൃദം തുടരുകയും ചെയ്തു.

ബി​ഗ്ബോസ് വിജയിച്ച് പുറത്ത് വന്ന് ദിവസങ്ങൾ മാത്രമേ ദിൽഷയും റോബിനുമുള്ള സൗഹൃദം നീണ്ടുപോയുള്ളു. ബി​ഗ്ബോസിനകത്തെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു ദിൽഷയും റോബിനും. റോബിൻ തന്റെ ഇഷ്ടം ​ദിൽഷയോട് തുറന്നുപറഞ്ഞിട്ടുമുണ്ട്. എന്നാൽ റോബിൻ നല്ല സുഹൃത്താണെന്നായിരുന്നു ദിൽഷ പറഞ്ഞത്. എന്നാലും ഇരുവരുടേയും ആരാധകർ കരുതിയത് ഇവർ തമ്മിലുള്ള വിവാഹം നടക്കുമെന്നായിരുന്നു. വിവാഹം നടന്നില്ലെന്ന് മാത്രമല്ല, ദിൽഷയും റോബിനും എന്നെന്നേക്കുമായി പിരിയുകയും ചെയ്തു.

1

ഇതിന് പിന്നാലെയാണ് ചിത്രത്തിലേക്ക് ആരതി പൊടി കയറി വരുന്നത്. പല പരിപാടികളിലും ആരതിയും റോബിനും ഒന്നിച്ചെത്തി. ഇതോടെ ഇവരുടെ ബന്ധത്തെക്കുറിച്ച് സംസാരമായി. ഇവർ തമ്മിൽ പ്രണയമാണെന്ന് ചർച്ച വന്നു. എന്നാൽ റോബിൻ ഇതിന് കൃത്യമായി ഉത്തരം പറഞ്ഞില്ല. എന്നാൽ ​ഗോസിപ്പുകൾ കൂടിയപ്പോൾ റോബിൻ ആരതിയുമായി കമിന്റഡാണെന്ന കാര്യം പറയുകയായിരുന്നു. കല്യാണ ദിവസം പറയുകയും ചെയ്തു. ഇതോടെ ദിൽഷ-റോബിൻ ചർച്ച അവസാനിച്ചു.

'റോബിന്‍ ആ ചെയ്തത് ശരിയായോ..അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല'; സോഷ്യല്‍മീഡിയയില്‍ തര്‍ക്കം

‌‌‌

2

ദിൽഷ ചിത്രത്തിന് പുറത്തും ആരതി അകത്തുമായി. റോബിൻ ഫാൻസ് ദിൽഷയെ വിമർശിച്ചു. പലരും പരിഹസിച്ചു. എന്നാൽ ഇതിലൊന്നും തളരാതെ ദിൽഷ പിടിച്ചുനിന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ വളരെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ദിൽഷ. വീഡിയോയിലൂടെയാണ് ദിൽഷ സന്തോഷം പങ്കുവെച്ചത്.

3

ബി​ഗ്ബോസിലെത്തും മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. ഇപ്പോൾ യുട്യൂബിന്റെ സിൽവർ ബട്ടൺ ലഭിച്ചിരിക്കുകയാണ് ദിൽഷയ്ക്ക്. ദിൽഷ തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ' അങ്ങനെ എനിക്കും കിട്ടി സില്‍വര്‍ ബട്ടണ്‍. സത്യത്തില്‍ ഇത് വന്നിട്ട് ഒരാഴ്ചയായി. ബാംഗ്ലൂരില്‍ ആയിരുന്നു വന്നത്. എന്റെ കയ്യില്‍ കിട്ടിയത് ഇപ്പോഴാണ്.

പട്ടുപാവടയിലല്ല കുട്ടിപ്പാവാടയില്‍ ക്യൂട്ടായി അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍

4

ഇതുവരെ തുറന്നിട്ടില്ല, ഞാന്‍ അപ്പഴേ വീട്ടിലായിരുന്നു. എനിക്കിത് കിട്ടാന്‍ കാരണം നിങ്ങളാണ്. നിങ്ങളാണ് എന്റെ ചാനല്‍ എന്റെ ചാവല്‍ കണ്ട് സപ്പോര്‍ട്ട് ചെയ്തത്. എനിക്ക് ഇങ്ങനൊരു സംഭവം കിട്ടാനുള്ള മെയ്ന്‍ ഘടകം പ്രേക്ഷകരാണ്...ഞാന്‍ ഇത് തുറക്കുന്നത് നിങ്ങള്‍ കാണണമെന്ന് ആ​ഗ്രഹമുണ്ട്. ഞാന്‍ വളറെ സന്തോഷത്തിലാണ്. ഞാന്‍ ഈ യൂട്യൂബ് ചാനല്‍ തുടങ്ങയപ്പോള്‍ വളറെ കുറച്ച് പേരെ സബ്‌സ്‌ക്രൈബ് ഉണ്ടായിട്ടുള്ളൂ ..ഞാന്‍ ഒരിക്കലും വിചാരിച്ചില്ല ഇത്രയും പെട്ടെന്ന് ഇങ്ങനൊരു സംഭവമൊക്കെ അച്ചീവ് ചെയ്യാന്‍ പറ്റുമെന്ന്,'' ദില്‍ഷ പറഞ്ഞു.

5

നിരവധിപേരാണ് ദിൽഷയെ അഭിനന്ദിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. എല്ലാവിധ ആശംസകളും ദിൽഷ . കുറച്ച് വേദനിച്ചെങ്കിലും നിന്റെ ആഗ്രഹങ്ങളൊക്കെ നടക്കട്ടെ, നമ്മുടെ ഭാഗത്ത്‌ സത്യം ഉണ്ടെങ്കിൽ ആളുകൾ നമ്മളെ തിരിച്ചറിയും...🥰❤അതുപോലെ Dillunte ഭാഗത്ത്‌ സത്യം ഉള്ളത് കൊണ്ട് തള്ളി പറഞ്ഞവർ വരെ ദിലുനെ സപ്പോർട്ട് ചെയ്ത് തുടങ്ങി, അഭിനന്ദനങ്ങൾ ,ഞാൻ ഡോ റോബിൻ ബ്രോ ഫാമിലി ആണ് എങ്കിലും ദിൽഷ് ചേച്ചിക്ക് അഭിന്ദനം എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+