India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിൽഷ സഹോദരനാക്കി, പക്ഷേ ഞാൻ കണ്ടത് സുഹൃത്തായി'..കാരണം അതാണെന്ന് സൂരജ്..വൈറൽ

 • By Desk
Google Oneindia Malayalam News

കൊച്ചി:ബിഗ് ബോസ് ഷോ കഴിഞ്ഞത് മുതൽ വിജയി ദിൽഷ പ്രസന്നനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. അർഹിക്കാത്ത വിജയമാണ് താരത്തിന് ലഭിച്ചത് എന്ന് ആരോപിച്ചായിരുന്നു ഇത്. ഷോയിൽ ദിൽഷയുടെ ഏറ്റവും അടുത്ത സുഹൃത്തും സഹമത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണനുമായി തനിക്ക് ഇനി യാതൊരു ബന്ധവുമില്ലെന്ന് ഷോ കഴിഞ്ഞ് പുറത്ത് വന്നതിന് പിന്നാലെ ദിൽഷ പറഞ്ഞതോടെ ഫാൻസ് വെട്ടുകിളി കൂട്ടങ്ങൾ ദിൽഷയ്ക്കെതിരെ സൈബർ ആക്രമണം കടുപ്പിച്ചു.

റോബിൻ വെച്ചത് ആ 2 ഓപ്ഷൻ;യഥാർത്ഥ കാരണം പറഞ്ഞ് വീണ്ടും ദിൽഷയുടെ വീഡിയോ..'സൂരജ് പറഞ്ഞത് മോശമായിപ്പോയി'റോബിൻ വെച്ചത് ആ 2 ഓപ്ഷൻ;യഥാർത്ഥ കാരണം പറഞ്ഞ് വീണ്ടും ദിൽഷയുടെ വീഡിയോ..'സൂരജ് പറഞ്ഞത് മോശമായിപ്പോയി'

1

ദിൽഷ റോബിനെ ചതിച്ചെന്ന തരത്തിലാണ് വിമർശനങ്ങൾ ഏറെയും. മാത്രമല്ല ചർച്ചകൾ മുഴുവൻ ദിൽഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിലൂടെ ചെറുപ്പക്കാരനായ സൂരജിനെ കുറിച്ചാണ്. സൂരജ് തന്റെ സുഹൃത്താണെന്ന് ദിൽഷ നേരത്തേ വ്യക്തമാക്കിയെങ്കിലും താരത്തിനെ വിടാൻ ചില ആർമിക്കാർ തയ്യാറായിട്ടില്ല. ഇപ്പോഴിതാ ദിൽഷയുമായുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് സൂരജ്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സൂരജിന്റെ പ്രതികരണം.വായിക്കാം

2

'ദിൽഷയുടെ ഏട്ടനല്ല, അവളെക്കാൾ രണ്ട് വയസ് കുറവാണ്. ദിൽഷയെ എനിക്ക് എട്ട് വർഷമായി അറിയാം. ഞങ്ങൾ സുഹൃത്തുക്കളാണ് എന്നാൽ ഇവൾ എല്ലാവരേയും ബ്രദറാക്കൽ ആണല്ലോ പക്ഷേ ഞാൻ ഫ്രണ്ടായിട്ടേ കണ്ടിട്ടുള്ളൂ കാരണം അവൾക്ക് പ്രായം മാത്രമേ ഉള്ളൂ. പക്വതയില്ല',സൂരജ് പറഞ്ഞു.

ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ

3


'ബിഗ് ബോസ് പരിപാടിക്കിടയിൽ ദിൽഷയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത് ഫോളോവേഴ്സിനെ കൂട്ടാനായിരുന്നില്ലെന്നും സൂരജ് പറഞ്ഞു. അന്ന് ദിൽഷയുടെ പിറന്നാളായിരുന്നു.സാധരണ പിറന്നാളിന്റെ സമയത്ത് മെയ് മുതൽ കോൾ വരും. അടുത്ത മാസം എന്റെ പിറന്നാളാണ് അത് വേണം ഇതുവേണം എന്നൊക്കെ പറഞ്ഞ് ഒരു ലിസ്റ്റ് തരും. ഇതാണ് സാധാരണ നടക്കാറ്. ബിഗ് ബോസിലായത് കൊണ്ട് ഇത്തവണ അത് ഉണ്ടായില്ല. അത് വല്ലാതെ മിസിംഗ് ഉണ്ടാക്കി. സാധരണ വെറിപ്പിച്ചോണ്ടിരിക്കാറാണല്ലോ. വല്യ കേക്ക് വേണം എന്നൊക്കെയാണ് പറയാണ്.
ബിഗ് ബോസിൽ ചെറിയ കേക്ക് കണ്ടപ്പഴേ ഞങ്ങള്‍ പറഞ്ഞു ഇത് വലിയ വിഷയമുണ്ടാക്കുമെന്നൊക്കെ'.

4

'ജോലിയുടെ ഭാഗമായി താൻ മാർച്ചിലായിരുന്നു നെതർലാന്റിലേക്ക് പോയത്. മാർച്ച് അവസാനമായിരുന്നു ദിൽഷ ബിഗ് ബോസിലേക്ക് പോകുന്നത്. ആശംസ അറിയിച്ചൊക്കെ വിട്ടതാണ്. എന്നാൽ പിന്നീടാണ് മനസിലായത് ദിൽഷയ്ക്ക് കാര്യമായ ആർമിയും ഫാൻസൊന്നും ഇല്ലെന്ന്. ഒടുവിൽ ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം ചേർന്ന് വാട്സ് ആപ്പിൽ ഗ്രൂപ്പൊക്കെ ഉണ്ടാക്കി. ആ ഗ്രൂപ്പ് ഫിൽ ആയപ്പോൾ അടുത്ത ഗ്രൂപ്പ് ഉണ്ടാക്കി.പിന്നീട് ഇവളുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട് കുറേ പേർ ഇങ്ങോട്ടേക്ക് വന്നു.

ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍

5


'ഫേസ്ബുക്കില്‍ എനിക്ക് ഒരു അക്കൗണ്ടുണ്ട്. അതല്ലാതെ ഫേക്ക് അക്കൗണ്ടോ ഒന്നും ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞ് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കേണ്ടിവന്നു.തുടക്കത്തിൽ ഒക്കെ ടോപ് ഫൈവിൽ ദിൽഷയുണ്ടായിരുന്നു. സോഷ്യൽ മീഡിയ ചർച്ചകൾ ഒക്കെ അങ്ങനെയായിരുന്നു. ഷോ അവസാനമായപ്പോഴേക്കും ഞങ്ങൾക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. പ്രത്യകിച്ച് റോബിൻ ഔട്ടായതിന് ശേഷം'.

6


'കാരണം റോബിൻ ഉണ്ടായപ്പോൾ ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു റോബിൻ തന്നെയാകും വിജയി എന്ന്. റോബിൻ ഉള്ള സമയത്ത് ദിൽഷയ്ക്ക് രണ്ടാം സ്ഥാനം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ലാലേട്ടന്റെ കൂടെ ഇവൾ ഫിനാലേയിൽ വന്ന് നിൽക്കണമെന്നെല്ലാം ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പുറത്തുവന്ന പോള്‍ ഫലങ്ങളിലെല്ലാം ദില്‍ഷയ്ക്കും സാധ്യതയുള്ളതായാണ് നമുക്ക് തോന്നിയത്'.

7


'ആദ്യമൊന്നും ദില്‍ഷ ബിഗ് ബോസില്‍ ആക്ടീവായിരുന്നില്ല. ഞങ്ങളൊക്കെ വളരെ ആശങ്കയിലായിരുന്നു അപ്പോൾ. എന്ത് പറഞ്ഞ് കുറച്ച് വോട്ട് പിടുക്കുമെന്നതായിരുന്നു ആശങ്ക. ആദ്യ ആഴ്ച ഭയങ്കര പാടായിരുന്നു റിയാസ് ഷോയിലേക്ക് വന്നതാണ് ദിൽഷയ്ക്ക് വഴിത്തിരിവായത്. അതിന് ശേഷം ദിൽഷ കത്തി കയറുകയായിരുന്നു. നമ്മുക്ക് അതുകൊണ്ട് വലിയ പണിയെടുക്കേണ്ടി വന്നില്ല. വലിയ പിന്തുണ വന്ന് കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു'.

8

'ബിഗ് ബോസ് തന്നെയാണോ ദിൽഷയെ സഹായിക്കാൻ റിയാസിനെ കൊണ്ടുവന്നത് എന്ന് പോലും തോന്നിക്കുന്ന ദിവസങ്ങളായിരുന്നു അത്. കാരണം റിയാസ് വരുന്നു ദിൽഷയെ ചൊറിയുന്നു ദിൽഷ ഭയങ്കരമായി പ്രതികരിച്ചു. ദിൽഷ അത്തരത്തിൽ പ്രതികരിക്കുമെന്ന് ഞങ്ങൾ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല'

9


'ഷോ കഴിഞ്ഞ് പുറത്ത് വന്നപ്പോൾ ദിൽഷയോട് ഞാൻ വളരെ ദേഷ്യത്തിലായിരുന്നു. അവൾ പ്രശ്നം പറഞ്ഞ് തീർക്കാൻ വന്നപ്പോഴും എന്നോട് സംസാരിക്കാൻ നിൽക്കേണ്ടെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ പിന്നീട് അവൾ ഗെയിം സ്ട്രാറ്റജി പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഇംപ്രസ്ഡ് ആയി. ദേഷ്യമൊക്കെ പോയി. കാരണം അത്രയും ചിന്തിച്ചാണല്ലോ കളിച്ചതെന്ന് മനസിലായി',സൂരജ് പറഞ്ഞു.

(ദിൽഷ സൂരജ് ചിത്രങ്ങൾ കടപ്പാട് ദിൽഷയുടെ സോഷ്യൽ മീഡിയ പേജ്)

cmsvideo
  'കത്തി ജ്വലിച്ച് വൈകാതെ അണഞ്ഞ് പോവുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്' |*BiggBoss
  English summary
  Bigg boss Malayalam season 4: Dilsha Made Me brother, but this is why I consider her as a friend says sooraj goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X