'അക്കാര്യം ആലോചിക്കുമ്പോള്‍ എനിക്ക് വളരെ അധികം വിഷമം ഉണ്ട്': തുറന്ന് പറഞ്ഞ് ദില്‍ഷ പ്രസന്നന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഒരു സാധാരണ മത്സരാർത്ഥിയായി എത്തിയ വ്യക്തിയായിരുന്നു ദില്‍ഷ പ്രസന്നന്‍. അതിനുമുമ്പ് ഡി ഫോർ ഡാന്‍സ് വേദിയില്‍ കണ്ടവർക്ക് മാത്രമായിരുന്നു താരത്തെ പരിചയമുണ്ടായിരുന്നത്. എന്നാല്‍ വമ്പന്മാരായ പലർക്കെതിരേയും തന്റേതായ ശൈലിയിലൂടെ മത്സരിച്ച് മുന്നേറിയ താരം ഒടുവില്‍ ബിഗ് ബോസ് വിന്നർക്കുള്ള കപ്പുമായിട്ടാണ് ഷോയില്‍ നിന്നും പടിയിറങ്ങിയത്.
ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ചില വിവാദങ്ങളിലും താരം ഇടം പിടിച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ ചിലർ വളച്ചൊടിക്കുന്ന രീതിക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തിലടക്കം തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നരിക്കുകയാണ് താരം. സ്മാർട്ട് പിക്സ് മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദില്‍ഷ.

നമ്മള്‍ പറയുന്ന കാര്യങ്ങളല്ല, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതെന്നാണ് ദില്‍ഷ പ്രസന്നന്‍ തുറന്ന് പറയുന്നത്. നമ്മള്‍ പറയുന്ന കാര്യം ആളുകള്‍ക്ക് എങ്ങനെയാണ് മനസ്സിലാവുന്നതെന്ന് അറിയില്ല. ഞാന്‍ പറയുന്ന ഒരു ചെറിയ വാക്ക് വെച്ച് ആ ഒരു ഫുള്‍ വീഡിയോയെ വേറെ രീതിയിലായിരിക്കും ചിത്രീകരിക്കുക. അക്കാര്യം ആലോചിക്കുമ്പോള്‍ എനിക്ക് ഏറെ വിഷമം തോന്നിയിരുന്നു. ഒരുപക്ഷെ എന്റെ തെറ്റ് ആയിരിക്കാം. ഞാന്‍ കണ്‍വേ ചെയ്യുന്നതിന്റെ പ്രശ്നമായിരിക്കാമെന്നും താരം വ്യക്തമാക്കുന്നു.
എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര

ബ്ലാംഗ്ലൂർ ലൈഫ് എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് നോർമ്മല്‍ ലൈഫാണ്. ജോലിക്ക് പോകുന്നു വീട്ടിലേക്ക് തിരിച്ച് വരുന്നു, സാലറി കിട്ടുപ്പോള്‍ ചെറിയ ചെറിയ ട്രിപ്പ് പ്ലാനുകള്‍ ചെയ്യുന്നത്. നൈറ്റ് ലൈഫ്, പരിപാടികള്‍ എന്നതിനേക്കാള്‍ എനിക്കേറ്റവും കൂടുതല്‍ ഇഷ്ടം ഇത്തരം യാത്രകളോടാണെന്നും ദില്‍ഷ പ്രസന്നന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും മാറ്റി നിർത്തിയാല്‍ ഫഹദ് ഫാസിലിനെ വലിയ ഇഷ്ടമാണ്. ഒരുമിച്ച് അഭിനയിക്കാന്‍ ഒരുപാട് താല്‍പര്യം ഉണ്ട്. ദുല്‍ഖർ, പൃഥ്വിരാജ് തുടങ്ങിയ എല്ലാവരേയും ഒരുപാട് ഇഷ്ടമാണ്. നടിമാരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ശോഭന, പാർവതി തുടങ്ങി ആ ഒരു കാലഘട്ടത്തിലുള്ളവരെയാണ് കൂടുതല്‍ ഇഷ്ടം. ഇപ്പോഴുള്ളവരോടും താല്‍പര്യമുണ്ട്. പ്രത്യേക അപർണ്ണ മുരളിയുടേത് ഉള്‍പ്പടെ.

ബിഗ് ബോസിലേക്കും ഡി ഫോർ ഡാന്‍സിലേക്കുമൊക്കെ വീണ്ടും വിളിച്ചാല്‍ തീർച്ചയായും പോവും. ഡി ഫോർ ഡാന്‍സ് വേദിയെന്ന് പറയുന്നതൊക്കെ പ്രത്യേക അനുഭവമാണ്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഇഷ്ടമില്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് ഒരുപാട് കോളുകളും മെസേജും വന്നിരിന്നു. ആദ്യമൊക്കെ ഞാന്‍ തന്നെയായിരുന്നു ഫോണ്‍ എടുക്കാറുണ്ടായിരുന്നത്.

ബിഗ് ബോസിലെ എപ്പിസോഡുകളൊന്നും ഇതുവരെ കണ്ടിട്ടില്ല. എല്ലാവരും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം റിയാസിനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞത് എന്തോ രണ്ട് എപ്പിസോഡ് മാത്രമാണ് കണ്ടതെന്നാണ്. ഞാനും യൂട്യൂബില്‍ വന്ന എന്തോ ഒന്നോ രണ്ട് വീഡിയോ ക്ലിപ്പുകള്‍ മാത്രമാണ് കണ്ടത്.

കോഴിക്കോടുകാരിയാണ് കൊയിലാണ്ടിക്കാരിയാണ് എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ അഭിമാനമുള്ള കാര്യമാണ്. ഭയങ്കര സ്നേഹമുള്ള കുറേ ആളുകളുള്ള നാടാണ് അത്. വേറെ ഒരിടത്ത് നിന്ന് ആരെങ്കിലും വന്നാല്‍ അവരെ എങ്ങനെ സ്വീകരിക്കണം, അവർക്ക് എന്തെലാം ചെയ്തുകൊടുക്കണം എന്നതിലെല്ലാം പ്രത്യേക ശ്രദ്ധയായിരിക്കുമെന്നും ദില്‍ഷ പ്രസന്നന്‍ പറയുന്നു












Click it and Unblock the Notifications