Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്റെ സംസാരം കേട്ട അമ്മ ആശുപത്രിയിലായി: കാര്യം ചോദിച്ചപ്പോള്‍ റോബിന്‍ മുങ്ങിയെന്നും സഹോദരിമാർ

ബിഗ് ബോസ് മലയാളം സീസണ്‍ 4 താരങ്ങളായ റോബിനും ദില്‍ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദീകരണവുമായി ദില്‍ഷയുടെ സഹോദരിമാരായ അഷിഖയും ഷിംനയും. നിലവില്‍ ഈ വിഷയം വെറുതെ വലിച്ചു നീട്ടിക്കൊണ്ട് വലിയ രീതിയില്‍ വഷളാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ സഹോദരിമാർ വ്യക്തമാക്കുന്നത്.

ആദ്യം ദില്‍ഷയ്ക്കെതിരെ മാത്രമായിരുന്നു അക്രമണം. പിന്നീട് അതിലേക്ക് ഞങ്ങള്‍ രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്തി. കേട്ടലറയ്ക്കുന്ന തരത്തിലായിരുന്നു തെറിവിളി. അതിന്റെയെല്ലാം സ്ക്രീന്‍ ഷോട്ടുകള്‍ എടുത്ത് വെച്ചിട്ടുണ്ട്. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അതെല്ലാം. വീട്ടിലിരിക്കുന്ന അമ്മയെ വരെ അതിലേക്ക് വലിച്ചിഴച്ചെന്നും ദില്‍ഷയുടെ ചേച്ചി ഷിംന വ്യക്തമാക്കുന്നു.

അമ്മയേയും അച്ഛനേയും പറയുന്നത് കേട്ട് സഹിച്ചിരിക്കാന്‍

അമ്മയേയും അച്ഛനേയും പറയുന്നത് കേട്ട് സഹിച്ചിരിക്കാന്‍ പറ്റില്ല. നിങ്ങള്‍ ഞങ്ങള്‍ മക്കള്‍ മൂന്ന് പേരേയും എന്ത് പറഞ്ഞാലും ഒരു ചെവിയില്‍ കൂടെ കേട്ട് മറ്റേ ചെവിയിലൂടെ ഒഴിവാക്കും. സ്വർണ്ണക്കരണ്ടിയുമായി ജനിച്ച ആളുകളൊന്നുമല്ല ഞങ്ങള്‍. ജീവിതത്തോട് ഒരുപാട് പോരാടി തന്നെയാണ് ഇവിടെ വരെ എത്തിയത്. ഞങ്ങള്‍ നല്ല രീതിയില്‍ പഠിച്ച് ജോലി നേടിയാണ് ഈ സ്ഥാനത്ത് എത്തിയത്.

അമൃതയെ ചേർത്ത് നിർത്തി ചുംബിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍

ഞങ്ങളുടെ അച്ഛനെയോ അമ്മയേയോ ഇനിയും ഇത്തരത്തില്‍

ഞങ്ങളുടെ അച്ഛനെയോ അമ്മയേയോ ഇനിയും ഇത്തരത്തില്‍ അക്രമിച്ച് മുന്നോട്ട് പോവാനാണ് ശ്രമമെങ്കില്‍ ഇനിയത് നടക്കില്ല. നിയമപരമായി മുന്നോട്ട് പോവണമെങ്കില്‍ അങ്ങനെ തന്നെ പോവും. ഈ വിഷയങ്ങള്‍ അച്ഛനേയും അമ്മയേയും വലിയ തരത്തില്‍ ബാധിച്ചിട്ടുണ്ട്. അവർ വളരെ ഇമോഷണലാണ്. അതുകൊണ്ട് തന്നെ ഇനിയും ഇത് സഹിച്ച് മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും ഇരുവരും പറയുന്നു.

ദില്‍ഷ എന്ന വ്യക്തിയെ നിങ്ങള്‍ പരമാവധി അക്രമിച്ച്

ദില്‍ഷ എന്ന വ്യക്തിയെ നിങ്ങള്‍ പരമാവധി അക്രമിച്ച് കഴിഞ്ഞു. ഒരു പരാതിയുമായും അവർ വന്നിട്ടില്ല. അവള്‍ അവളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. വീട്ടുകാരെ തൊട്ട് കളിക്കുന്നത് ഞങ്ങള്‍ സഹിച്ച് മുന്നോട്ട് പോവുന്നില്ല. തെറിവിളിക്കുന്നവർ സ്ഥിരമായി ചോദിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളുണ്ട്. ആ വിഷയത്തിലടക്കം നാട്ടുകാർ അറിയേണ്ട ചില സത്യങ്ങളുണ്ട്.

നിങ്ങള്‍ റോബിന് പ്രതീക്ഷ കൊടുത്തില്ലേ, നിങ്ങള്‍

നിങ്ങള്‍ റോബിന് പ്രതീക്ഷ കൊടുത്തില്ലേ, നിങ്ങള്‍ പറഞ്ഞിട്ടല്ല വീഡിയോ ചെയ്തത്, ബ്ലെസിയെ ചീത്ത പറഞ്ഞില്ലേ തുങ്ങിയ ഒരുപാട് കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഉത്തരം കിട്ടാനാവും. ഇതിന്റെയാല്ലം പേരില്‍ കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ ഞങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ഞങ്ങള്‍ റോബിന് പ്രതീക്ഷ കൊടുത്തുവെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ എതിർക്കുന്നില്ല. അത് സത്യമാണ്.

ഒരിക്കലും റോബിനെ കല്യാണം കഴിക്കരുത്

ഞങ്ങള്‍ക്ക് റോബിനെ ഇഷ്ടമായിരുന്നു. ഒരിക്കലും റോബിനെ കല്യാണം കഴിക്കരുത് എന്നായിരുന്നില്ല ഞങ്ങള്‍ ദില്‍ഷയോട് പറഞ്ഞ്. റോബിന്റെ വീട്ടുകാരെക്കുറിച്ചെല്ലാം അവളോട് പറഞ്ഞു. എനിക്ക് അവനെ ഇഷ്ടമാണ്. നീ ഒന്ന് ആലോചിച്ച് തീരുമാനിക്ക്. ഒന്നിനും നിർബന്ധിക്കില്ല എന്നാണ് ഞാന്‍ അവളോട് പറഞ്ഞ വാക്കുകള്‍. അതുകൊണ്ട് തന്നെ റോബിന് പ്രതീക്ഷ കൊടുത്തില്ല എന്ന് പറയുന്നില്ലെന്നും ഇരുവരും പറയുന്നു.

ഷോയില്‍ നിന്നും റോബിന്‍ ദില്‍ഷയെ കുറിച്ച്

ഷോയില്‍ നിന്നും റോബിന്‍ ദില്‍ഷയെ കുറിച്ച് ഇന്റർവ്യൂകളില്‍ പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ ദില്‍ഷ ഇഷ്ടമാണെന്ന് അവനോട് പറഞ്ഞോയെന്ന് ഞങ്ങള്‍ സംശയിച്ചിരുന്നു. ഇത് സ്ഥിരമായി കേട്ടപ്പോള്‍ അമ്മക്ക് വലിയ വിഷമം ആയിരുന്നു. ദില്‍ഷ അങ്ങനെ ഒക്കെ പറഞ്ഞിട്ടില്ലെങ്കില്‍ അവളുടെ ഭാവി പോവില്ലെ എന്നായിരുന്നു അമ്മയുടെ ചിന്ത. ഇത് ആലോചിച്ച് ആലോച്ചിച്ച് അമ്മയ്ക്ക് ബിപി കൂടി ആശുപത്രിയിലായി

ഈ സമയത്താണ് സൂരജ് ആദ്യമായി റോബിനെ വിളിച്ച്

ഈ സമയത്താണ് സൂരജ് ആദ്യമായി റോബിനെ വിളിച്ച് കാര്യം അന്വേഷിക്കുന്നത്. ദില്‍ഷ പുറത്ത് വരുന്നത് വരെ കാത്തിരിക്കാനും പറഞ്ഞു. ദില്‍ഷയെ പ്രപ്പോസ് ചെയ്തത് ഡോക്ടറുടെ പ്ലാനായിരുന്നോയെന്നും സൂരജ് ചോദിച്ചിരുന്നു. അപ്പോള്‍ അമ്മ വിളിക്കുന്നു, ഞാനിപ്പം വരാമെന്നും പറഞ്ഞു പോയി. അന്ന് മുങ്ങിയ ഡോക്ടർ പിന്നെ പൊങ്ങുന്നത് സൂരജിന്റെ ഒരു വോയിസ് ക്ലിപ്പ് ലീക്കായതിന് ശേഷമാണെന്നും സഹോദരിമാർ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+