റോബിന്‍ ആ തീരുമാനം പരസ്യമാക്കിയതിന് പിന്നാലെ പരിഹാസവുമായി സൂരജ്; സ്റ്റോറിയും സ്‌ക്രീന്‍ഷോട്ടും
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ടും എന്തുകൊണ്ട് ഇപ്പോഴും ആ ഷോയെക്കുറിച്ചുള്ള ചര്‍ച്ച അവസാനിക്കുന്നില്ല!! ഇതിന് ഒറ്റ ഉത്തരമേ ഉള്ളൂ ഡോ റോബിന്‍ രാധാകൃഷ്ണന്‍. ഇന്നും ബിഗ്‌ബോസിനെക്കുറിച്ച് ആളുകള്‍ സംസാരിക്കാന്‍ കാരണം റോബിനാണ്. ബിഗ് ബോസിനകത്ത് ഉണ്ടായിരുന്നപ്പോഴും പിന്നീട് പുറത്തായി പുറത്ത് എത്തിയപ്പോഴും ഏറ്റവും കൂടുതല്‍ കണ്ടന്റെ് ഉണ്ടാക്കിയത് റോബിനാണ്. മറ്റൊരു മത്സരാര്‍ത്ഥികള്‍ക്കും ലഭിക്കാത്ത അത്രയും ഫാന്‍ ബേസ് റോബിന് ഉണ്ട്...നാള്‍ക്ക് നാള്‍ കൂടുകയാണ്..
Recommended Video
ആദ്യം ആദ്യം ദില്‍ഷ- റോബിന്‍ എന്ന ബിന്ദുവില്‍ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ച. ബിഗ് ബോസിനകത്തെ ഏറ്റവും നല്ല സുഹൃത്തുകള്‍ ആയിരുന്നു ദില്‍ഷയും റോബിനും. റോബിന് ദില്‍ഷയോട് പ്രണയവും ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് ദില്‍ഷ-റോബിന്‍ പ്രണയമായിരുന്നു ചര്‍ച്ച. അങ്ങനെ ഇവരുടെ പ്രണയത്തെ പിന്തുണയ്ക്കുന്ന ദില്‍റോബ് ഫാന്‍സ് ഉണ്ടായി. ബിഗ്‌ബോസ് വിജയിച്ച് ദില്‍ഷ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ കരുതിയത് പോലെ ദില്‍ഷ റോബിന്‍ കല്യാണമല്ല നടന്നത്. ഇവര്‍ രണ്ടുപേരും പിരിഞ്ഞു. റോബിനുമയിഒരു ബന്ധവുമില്ലെന്ന് ദില്‍ഷ പറഞ്ഞു. ദില്‍റോബ് പ്രണയം അവിടെ തീര്‍ന്നു.

പിന്നീട് ദില്‍ഷ സജീവമായി. ദില്‍ഷയുടെ കൂടെ സുഹൃത്തായ സൂരജും ചേര്‍ന്നു. ഇരുവരും പല പരിപാടികളിലും ഒരുമിച്ചെത്തുകയും ചെയ്തു. അതേസമയം, ഡോ റോബിനൊപ്പം ആരതി പൊടിയും ചേര്‍ന്നു. റോബിനെക്കുറിച്ചും ആരതി പൊടിയെക്കുറിച്ചും ധാരാളം ഗോസിപ്പുകള്‍ വന്നുതുടങ്ങി. പിന്നീട് ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും വന്നു. ഏറ്റവും ഒടുവില്‍ താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് റോബിന്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് റോബിന്‍ തന്റെ വിവാഹക്കാര്യം തുറന്നുപറഞ്ഞത്. താന്‍ ഒരാളുമായി കമിറ്റഡാണ് എന്നാണ് റോബിന്‍ പറഞ്ഞത്. പേര് പറയുകയും ചെയ്തു. അത് ദില്‍ഷ ആയിരുന്നില്ല. ആരതി പൊടിയുടെ പേരാണ് റോബിന്‍ പറഞ്ഞത്. ഫെബ്രുവരിയില്‍ വിവാഹം നടത്തും എന്നാണ് റോബിന്‍ പറഞ്ഞത്. ആരാധകര്‍ക്ക് സന്തോഷമായി. എന്നാല്‍ റോബിന്‍ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞതിന് പിന്നാലെ ദില്‍ഷയുടെ സുഹൃത്ത് റോബിന്റെ പേര് പറയാതെ പല സ്റ്റോറികളും ഇട്ടിരുന്നു. റോബിനെ പരിഹസിക്കുന്നതാണ് സൂരജിന്റെ ഇന്‍സ്റ്റ സ്റ്റോറികള്‍.
'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്‍

ട്രൂ ലബ് മൈ ഫൂട്ട് എന്നാണ് സൂരജ് ആദ്യം സ്റ്റോറി ഇട്ടത്. ഇതിന് പിന്നാലെ മറ്റൊന്നു കൂടി ഇട്ടു. താന്‍ ഇട്ട സ്റ്റോറിയില്‍ ആരുടേയും പേര് എടുത്ത് പറഞ്ഞിട്ടില്ല എന്നിട്ടും പലരും പലരുടേയും പേര് തനിക്ക് മെസേജ് അയക്കുന്നുണ്ടെന്നും തന്റെ മൂക്കാമണ്ട സൂക്ഷിച്ചോ എന്ന് പലരും മെസേജ് അയക്കുന്നുണ്ട് ആരും പേടിക്കണ്ട എന്റെ മൂക്കമണ്ട വളരെ കരുത്തുള്ളത് ആണ് എന്നാണ് സൂരജ് പറയുന്നത്. പലരും തനിക്ക് അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടും സൂരജ് പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ദില്‍ഷയ്ക്ക് ഒപ്പം സൂരജ് പൊതുവേദികളില്‍ വന്നതോടെ സൂരജിന് എതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. എന്നാല്‍ താന്‍ ദില്‍ഷയ്ക്ക് പിന്തുണയുമായി ഉണ്ടാകും എന്ന് തന്നെയാണ് സൂരജ് പറഞ്ഞത്.

'എനിക്ക് ഇഷട്ടപ്പെട്ട ആള്‍ ജനുവിന്‍ ആണെങ്കില്‍ അയാളുടെ ഭാഗത്ത് യാതൊരു തെറ്റും ഇല്ലെങ്കില്‍ അയാള്‍ക്കൊപ്പം താന്‍ നില്‍ക്കും. ഈ ലോകം മൊത്തം അതിന് എതിരാണെങ്കിലും യാതൊരു സീനുമില്ല. ദിലു എന്ന് മാത്രമല്ല മറ്റ് സുഹൃത്തുക്കളുടെ കാര്യത്തിലും നിലപാട് അത് തന്നെയാണ്. എന്റെ പോസ്റ്റിന് താഴെ വന്ന് തെറി വിളിക്കുന്നവര്‍ ഇനിയും തെറിവിളിച്ചോട്ടെ.

ഞാന്‍ എന്റെ കാര്യം ചെയ്തുകൊണ്ടേയിരിക്കും.അത്രയേ ഊള്ളൂ. ഈ സൈബര്‍ ആക്രമണങ്ങളിലൊന്നും തനിക്കൊരിക്കലും പേടി തോന്നാറില്ല.എന്നാല്‍ അനാവശ്യമായ കാര്യങ്ങള്‍ പറയുകയും താന്‍ മറുപടി നല്‍കുകയും ചെയ്താല്‍ അത് ദില്‍ഷയെ ബാധിക്കുമോയെന്നത് മാത്രമാണ് ആശങ്ക'. എന്നാണ് സൂരജ് വണ്‍ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്.












Click it and Unblock the Notifications