Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിയാസിനെ ആ നിലയിൽ എത്തിച്ചത് ആണഹങ്കാരത്തിൽ പുളയുന്ന റോബിനും അയാളുടെ പാട്രിയാർക്കൽ ഫാൻസും';കുറിപ്പ്

കൊച്ചി; ബിഗ് ബോസ് സീസൺ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി അഞ്ചാഴ്ച കൂടി കഴിഞ്ഞാൽ ഇത്തവണത്തെ ബിഗ് ബോസ് കിരീടം ആര് ചൂടുമെന്ന് അറിയാം. ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ ചർച്ചാ വിഷയം മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ പുറത്താകൽ തന്നെയാണ്. സഹമത്സരാർത്ഥിയായ റിയാസിനെ ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ പേരിലാണ് റോബിനെ ബിഗ് ബോസ് മാറ്റി നിർത്തിയത്. റോബിൻ നിലവിൽ സീക്രട്ട് റൂമിലാണ്. ഇനി തിരിച്ചുവരുമോ ഇല്ലയോ എന്നത് ഷോയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.

മേക്ക് ഓവറെന്ന് പറഞ്ഞാൽ ദാ ഇതാണ്..അതിഥി രവി തകർത്ത് കളഞ്ഞല്ലോ...വൈറലായി ഫോട്ടോകൾ

1

'എന്നാൽ സീസൺ ഓഫ് കളർസ് എന്ന് പറയുന്നതിൽ അല്പം എങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ,എല്ലാ തരത്തിലും പെട്ട മനുഷ്യർക്കും ഒറ്റ നീതി എന്ന് വരാൻ പോകുന്ന സീസണുകളിലും തെളിയിക്കണം എങ്കിൽ റോബിനെ തിരിച്ചെടുക്കരുതെന്ന് പറയുകയാണ് ഒരു ആരാധകൻ. ജെന്റർ വെച്ചുള്ള അഹങ്കാരം നിറഞ്ഞ വെല്ലുവിളികളാണ് റോബിൻ നടത്തുന്നതെന്നും റിയാസ് നേരിട്ട അപമാനത്തിന് കാരണം ആണഹങ്കാരത്തിൽ പുറയുന്ന റോബിനും അയാളുടെ പാട്രിയാർക്കൽ ഫാൻസുമാണെന്നും കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം'

2


'സീസൺ ഓഫ് കളർസ്
ബിഗ്ഗ്‌ബോസ് മലയാളം സീസൺ 4 തുടങ്ങാൻ പോകുമ്പോൾ ഏറെ ആകർഷിച്ച, ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കിയ ഒരു വിശേഷണം ആയിരുന്നു അത്‌. വളരെ മനോഹരമായ, ഇനിയും ഒരുപാട് കാലത്തേക്ക് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഒരു concept.അതായത് സമൂഹത്തിലെ വിവിധ മനുഷ്യരെ, അതിനി അവർ represent ചെയ്യുന്ന മതം ആയിക്കോട്ടെ, രാഷ്ട്രീയം ആയിക്കോട്ടെ, gender ആയിക്കോട്ടെ, sexual orientation ആയിക്കോട്ടെ എല്ലാത്തിനേം ഒരു പോലെ ചേർത്ത് പിടിച്ചു ഒരു വീട്ടിൽ താമസിപ്പിക്കുക'.

3

'അവരിലെ ചിന്താഗതിയും വിവേകവും അഭിപ്രായങ്ങളും ആദർശങ്ങളും മനസ്സിന്റെ വിശാലതയും എത്രത്തോളം ഉണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക. പല വർണങ്ങൾ ഒരുമിച്ച് കൂടുമ്പോൾ മനോഹരമായ മഴവില്ല് പോലെ പല തരത്തിലുള്ള മനുഷ്യർ ഒന്നിച്ചു നിൽക്കുമ്പോൾ ഭംഗിയുള്ള മനുഷ്യജാതി ആവുക. എത്ര മനോഹരമായ concept ആണത്. ഒരു തരത്തിൽ queer കമ്മ്യൂണിറ്റിയുടെ ചിഹ്നം ആയ pride ഫ്ലാഗ് കൊടുക്കുന്ന സന്ദേശവും ഇത് തന്നെയാണ്. അതിലും മഴവിൽ പോലെ മനോഹര നിറങ്ങളാണ്'.

4

' ഏഷ്യാനെറ്റ്‌ പ്രോമോയിൽ അവർ പ്രത്യേകം എടുത്തു കാണിച്ച Queer community involvement ഇതിന് പ്രാധാന്യം കൊടുക്കുന്നതായിരുന്നു.എന്ത്‌ കൊണ്ട് ഇത്രേം പറഞ്ഞു എന്നുള്ളത് അവസാന ഭാഗത്ത് പറയാം.ഇനി പറയാൻ പോകുന്നത് ബിഗ്ഗ്‌ബോസ് വീട്ടിൽ നടന്ന കഴിഞ്ഞ സംഭവങ്ങളുടെ ഇടയിൽ നടന്ന ചില കാര്യങ്ങളാണ്. റോബിൻ റിയാസിനെ ഉപദ്രവിച്ചു കഴിഞ്ഞതിനു ശേഷം വീണ്ടും വാക്ക്പോരുകൾ നടന്നു കൊണ്ടിരിക്കുമ്പോൾ റോബിൻ വിളിച്ചു പറഞ്ഞു കൊണ്ടിരു‍ന്ന ഒരു കാര്യമുണ്ട്, "ഞാൻ ആണാടാ"എന്ന്. റോബിൻ ഇതിന് മുൻപും ഇതേ മാതിരിയുള്ള "ആണുങ്ങളെ പോലെ കളിക്കടാ, ആണുങ്ങളോട് സംസാരിക്കടാ,"എന്നുള്ള ഡയലോഗുകൾ അഹങ്കാരത്തോടെ, അഭിമാനത്തോടെ പറയാറുണ്ട്'.

5


'ഇത് റോബിൻ റിയാസിനോട് മാത്രമാണ് ആ വീട്ടിൽ പറഞ്ഞിട്ടുള്ളത്.റിയാസിന്റെ sexual orientation എന്ത്‌ തന്നെ ആയാലും ഈ gender വെച്ചുള്ള അഹങ്കാരം നിറഞ്ഞ വെല്ലുവിളി കൊണ്ട് റോബിൻ ഉദ്ദേശിച്ചത് എന്താണ്? റിയാസ് തെറ്റായ രീതിയിലാണ് റോബിന്റെ ശരീരത്തിൽ സ്പർശിച്ചത് എന്ന് വരേ കേട്ടു. ഇതൊക്കെ ഏത് അർത്ഥത്തിലാണ് പടച്ച് വിടുന്നത്? റോബിൻ പറയുന്നു എന്റെ അനുവാദം ഇല്ലാതെ എന്റെ ശരീരത്തിൽ തൊട്ടത് കൊണ്ട് പ്രതികരിച്ചു എന്ന്'.

6

'മുന്നേ ഒരു ജയിൽ ടാസ്കിൽ ബലമായി ജാസ്മിന്റെ കയ്യിൽ കേറി പിടിച്ചത് റോബിൻ മറന്നു പോയെന്നു തോന്നുന്നു അന്ന് ജാസ്മിൻ ഇത് പോലെ പ്രതികരിച്ചിരുന്നു എങ്കിൽ എന്താകുമായിരുന്നു സ്ഥിതി??ഒരു കാര്യം അപ്പോഴും എല്ലാവരും മറന്നു പോകുന്നു. അവർ അപ്പോഴും ടാസ്കിലാണ്. എല്ലാ അധികാരവും ഉള്ള രാജാവാണ് റിയാസ്. തന്റെ ശരീരത്തിൽ കിടന്നിരുന്ന മാല പ്രജയായ റോബിൻ മോഷ്ടിച്ചത്, ഒരു രാജാവിന്റെ അധികാരത്തിലാണ് റിയാസ് പിടിച്ച് നിർത്തി പരിശോധിക്കാൻ തുനിഞ്ഞത്.അപ്പോഴാണ് റോബിൻ ആക്രമിക്കുന്നത്.ഇതിനെയാണ് self defense ചെയ്തു എന്ന് പറഞ്ഞു ഫാൻസ്‌ ന്യായീകരിക്കുന്നത്'.

7

'പക്ഷെ ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ വെച്ചാണെങ്കിൽ ഒരു നീതിയും റിയാസിനു ലഭിക്കാൻ പോകുന്നില്ല.റോബിൻ അങ്ങേ അറ്റം സന്തോഷവാനാണ്. കാരണം അയാൾക്ക് തിരിച്ചു വരാനാകും.ഇന്നലത്തെ പ്രശ്നത്തിൽ ഒരു തെറ്റും റിയാസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല. ആ task ഏറ്റവും ഭംഗിയായിട്ടാണ് റിയാസ് കൊണ്ട് പോയത്. പക്ഷെ അവന് കേൾക്കേണ്ടി വന്നതും അനുഭവിക്കേണ്ടി വന്നതും അങ്ങേ അറ്റം അപമാനമാണ്. അവൻ അത്‌ പിന്നീട് പറയുന്നുണ്ട്...'

8

'എനിക്ക് ശരീരത്തിലെ വേദനയെക്കാൾ ഞാൻ നേരിട്ട അപമാനം ആണ് സഹിക്കാൻ പറ്റാത്തത് എന്ന്. ആ നിലയിൽ ചെന്ന് എത്തിച്ചത് ആണഹങ്കാരത്തിൽ പുളയുന്ന റോബിനും ഇപ്പോഴും അയാൾക്ക് സ്തുതി പാടുന്ന അയാളെ പോലെയുള്ള അയാളുടെ toxic,misogynistic,patriarchal ഫാൻസും കൂടെയാണ്. സീസൺ ഓഫ് കളർസ് എന്ന് പറയുന്നതിൽ അല്പം എങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ,എല്ലാ തരത്തിലും പെട്ട മനുഷ്യർക്കും ഒറ്റ നീതി എന്ന് വരാൻ പോകുന്ന സീസണുകളിലും തെളിയിക്കണം എങ്കിൽ
നിങ്ങൾ നീതി പുലർത്തിയെ പറ്റൂ...
ഇല്ലെങ്കിൽ ഇവിടെ pr പറയും. നിങ്ങൾ അനുസരിക്കും.'

Recommended Video

cmsvideo
    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+