'ബ്ലെസ്ലിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ട അരി വാങ്ങാൻ', പുറത്തെത്തി തുറന്നടിച്ച് ബിഗ് ബോസ് താരം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4ലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നിമിഷ. എന്നാൽ കഴിഞ്ഞ ആഴ്ച നിമിഷ ഷോയിൽ നിന്നും എവിക്ട് ചെയ്യപ്പെട്ടു. നിമിഷയേയും മറ്റ് മത്സരാർത്ഥികളേയും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്.
താൻ ഗെയിമിൽ തുടരേണ്ട ആളായിരുന്നുവെന്ന് ഷോയിൽ നിന്ന് പുറത്ത് വന്ന ശേഷം നിമിഷ പറയുന്നു. എന്തുകൊണ്ട് തന്നെ സേവ് ചെയ്യാൻ ജാസ്മിൻ നോമിനേഷൻ കാർഡ് ഉപയോഗിച്ചില്ലെന്ന ചോദ്യത്തിനടക്കം നിമിഷ മറുപടി പറയുന്നു...
ഭാവന ചില്ലാണ് ബ്രോ.. ജീൻസിൽ സൂപ്പർ കൂളായി പ്രിയതാരം, പുതിയ ചിത്രങ്ങൾ വൈറൽ

നിമിഷ പറയുന്നു: ''ബിഗ് ബോസിലേക്ക് പോയത് പോലെ അല്ല അവിടെ നിന്നുളള തിരിച്ച് വരവ്. വലിയ മാറ്റങ്ങളുണ്ട്. പുറത്ത് വന്നപ്പോഴാണ് പലതും മനസ്സിലായത്. പക്ഷേ ഇത് റിയല്‍ ലൈഫ് അല്ല ഗെയിം ആണെന്നതാണ് മനസ്സിലാക്കേണ്ടത്. പുറത്തായത് തന്റെയും കൂടി തെറ്റാണ്. തങ്ങള്‍ നോമിനേഷനില്‍ ഇടാത്തത് കൊണ്ടാണ് പലരും സേഫായി പോകുന്നത്. താനൊക്കെ വന്ന അന്ന് മുതല്‍ നോമിനേഷനിലുണ്ട്.

താനോ റോണ്‍സണോ ലക്ഷ്മിപ്രിയയോ പുറത്താകും എന്ന് കരുതിയിരുന്നു. ലക്ഷ്മിയെ സേവ് ചെയ്തപ്പോള്‍ പിന്നെ ആറ് പേരായി. റോബിനും ബ്ലെസ്ലിയും ദില്‍ഷയും ഈ അടുത്ത കാലത്തൊന്നും എങ്ങും പോകില്ലെന്ന് അറിയാമായിരുന്നു. റോണ്‍സണിന്റെ പേരെടുത്തപ്പോള്‍ അറിയാം താനാണ് പോകുന്നതെന്ന്. താന്‍ അവിടെ തുടരേണ്ട ആളായിരുന്നു.

ഷോയിലുളള ആര്‍ട്ടിസ്റ്റുകളായ ആളുകള്‍ പലരും ഒട്ടും ഗെയിം കളിക്കാതെ, പ്രേക്ഷകര്‍ എന്ത് വിചാരിക്കും എന്ന് കരുതി നില്‍ക്കുന്നവരുണ്ട്. ഇമേജിനെ കുറിച്ച് അവര്‍ക്ക് പേടിയാണ്. തന്നെയും ജാസ്മിനേയും പോലുളളവര്‍ക്ക് അതൊന്നുമില്ല. നന്നായി കളിക്കുന്നുണ്ട് എന്ന് തനിക്ക് അറിയാമായിരുന്നു. പുറത്ത് വന്നപ്പോള്‍ പലരും പറഞ്ഞത് തന്നെ ടോപ് ഫൈവില്‍ പ്രതീക്ഷിച്ചിരുന്നു എന്നാണ്.

താനും ജാസ്മിനുമൊക്കെ അനീതിക്ക് എതിരെ സംസാരിക്കുന്നുവെന്നാണ് തങ്ങള്‍ക്ക് തോന്നുന്നത്. എന്നാല്‍ പുറത്ത് നിന്ന് കാണുന്നവര്‍ക്ക് തോന്നുന്നത് ആ പാവം ഡോക്ടറെ രണ്ട് പെണ്ണുങ്ങള്‍ ഇട്ട് കഷ്ടപ്പെടുത്തുന്നു എന്നാണ്. തങ്ങള്‍ കാണുന്ന ഗെയിമല്ല പുറത്ത് കാണുന്നത്. ബിഗ് ബോസില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് തന്റെ ബെസ്റ്റ് ഫ്രണ്ടാണ് ജാസ്മിന്‍.

ജാസ്മിനുമായുളള തന്റെ ബന്ധത്തിന്റെ പരിശുദ്ധി തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അറിയാം. അവസാനം താന്‍ ജാസ്മിനോട് ചോദിച്ചത് എന്താണ് മോണിക്കയോട് പറയേണ്ടത് എന്നാണ്. തങ്ങള്‍ തമ്മില്‍ മറ്റൊരു ബന്ധം ആണെങ്കില്‍ താന്‍ അങ്ങനെ ചോദിക്കേണ്ട കാര്യമില്ലല്ലോ. താന്‍ ഏറ്റവും കാത്തിരുന്നത് ജാസ്മിന്റെ ഗേള്‍ഫ്രണ്ടിനോട് സംസാരിക്കാനാണ്. ഒരമ്മ പെറ്റ രണ്ട് മക്കളെ പോലെയാണ് താനും ജാസ്മിനും.

നോമിനേഷന്‍ കാര്‍ഡ് എട്ടാമത്തെ ആഴ്ച മുതല്‍ പത്താമത്തെ ആഴ്ച വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. താന്‍ ഔട്ട് ആയത് ഏഴാമത്തെ ആഴ്ചയാണ്. അല്ലെങ്കില്‍ താന്‍ ചോദിക്കാതെ തന്നെ അത് ജാസ്മിന്‍ തനിക്ക് തന്നേനെ. ഉപയോഗിക്കാന്‍ പാടില്ലാത്ത കാര്‍ഡ് വെച്ച് തന്നെ എങ്ങനെ സേവ് ചെയ്യാനാണ്. ബ്ലെസ്ലിക്ക് തന്നോട് എന്താണ് പ്രശ്‌നം എന്ന് അറിയില്ല. ബ്ലെസ്ലി എന്തിനാണ് ദില്‍ഷയുടെ പിറകേ നടക്കുന്നത്, തനിച്ച് കളിച്ചൂടെ എന്ന് തനിക്കും ചോദിക്കാമല്ലോ.

ബ്ലെസ്ലിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് റേഷന്‍ കാര്‍ഡ് കിട്ടിയിട്ട് വേണ്ട തനിക്ക് അരി വാങ്ങാന്‍. അവരുടെ ലൗ ട്രയാംഗിള്‍ വര്‍ക്ക് ആവുന്നുണ്ടെന്ന് താന്‍ പുറത്ത് വന്ന് വോട്ടിംഗ് കണ്ടപ്പോഴാണ് മനസ്സിലായത്. ദില്‍ഷ പറഞ്ഞത് റോബിന്‍ സുഹൃത്തും ബ്ലെസ്ലി സഹോദരനെ പോലെയുമാണെന്നാണ്. അത് വിശ്വസിക്കേണ്ട കാര്യമേ തനിക്കുളളൂ.. ഇത് റോബിന്റെ സ്ട്രാറ്റജി ആണേങ്കില്‍ അത് സ്മാര്‍ട്ട് ആണ്.












Click it and Unblock the Notifications