Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ദില്‍ഷയ്ക്ക് ആണോ അന്തം ഫാന്‍സ് ഇതൊന്നും അറിയില്ലെന്ന് പറഞ്ഞത്': 'ഫ്രഷ് പീസ്' വിമർശനവും

ബിഗ് ബോസിന് ശേഷം അധികം ബഹളങ്ങളൊന്നുമില്ലാതെ തന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്ന താരമാണ് ദില്‍ഷ പ്രസന്നന്‍. ഇടയ്ക്ക് ഒരു പ്രമോഷന്റെ പേരില്‍ ഏറെ വിമർശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അതിലൊന്നും തളരാതെ ഡാന്‍സിലും മോഡലിങ്ങിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ് ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ വനിത വിജയിയായ ദില്‍ഷ.

ബിഗ് ബോസ് സീസണ്‍ കഴിഞ്ഞതിന് ശേഷം പല താരങ്ങള്‍ക്കെതിരേയും സൈബർ അധിക്ഷേപങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഏഴെട്ട് മാസം കഴിഞ്ഞിട്ടും അത്തരം അധിക്ഷേപം നേരിടുന്ന ഒരു താരമാണ് ദില്‍ഷ. എന്നാല്‍ ഇതിനേക്കാളൊക്കെ വലിയ പിന്തുണ ദില്‍ഷയ്ക്ക് കിട്ടുന്നുണ്ടെന്നാണ് യാഥാർത്ഥ്യം.

ഡാന്‍സിങ് വേദിയില്‍ നിന്നും ബിഗ് ബോസിലേക്ക്

ഡാന്‍സിങ് വേദിയില്‍ നിന്നും ബിഗ് ബോസിലേക്ക് എത്തിയ താരമായിരുന്നു ദില്‍ഷ. ഡി4 ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഉള്‍പ്പടെ തിളങ്ങിയ താരം ബിഗ് ബോസില്‍ തന്റേതായ ശൈലിയിലൂടെ മത്സരിച്ച് മുന്നേറിയാണ് കിരീട നേട്ടം സ്വന്തമാക്കിയത്. ബിഗ് ബോസിന് ശേഷം ദില്‍ഷ പ്രസന്നന്‍ പങ്കെടുക്കുന്ന റിയാലിറ്റി ഷോയായി ഏഷ്യാനെറ്റിലെ തന്നെ ഡാന്‍സിങ് സ്റ്റാർസും മാറി.

ഡാന്‍സിങ് സ്റ്റാർസില്‍ ഇതിനോടകം തന്നെ

ഡാന്‍സിങ് സ്റ്റാർസില്‍ ഇതിനോടകം തന്നെ പല ശ്രദ്ധേയ പ്രകടനങ്ങളും ദില്‍ഷ നടത്തി. ഇതില്‍ ഏറ്റവും അവസാനമായി പുറത്ത് വന്ന പ്രകടനമാണ് ഏറെ ശ്രദ്ധേയം. ചാന്ത് പൊട്ട് എന്ന സിനിമയിലെ 'ചാന്ത് കുടഞ്ഞൊരു സൂര്യന്‍ മാനത്ത്' എന്ന പാട്ടിനൊപ്പം നസീഫും ദില്‍ഷയും ചുവട് വെച്ചപ്പോള്‍ പ്രേക്ഷകർക്ക് പുത്തന്‍ നൃത്താനുഭവമാണ് സാക്ഷ്യമായത്.

പതിവ് പോലെ ഇതുമായി ബന്ധപ്പെട്ട് ദില്‍ഷ

എന്നാല്‍ പതിവ് പോലെ ഇതുമായി ബന്ധപ്പെട്ട് ദില്‍ഷ പങ്കുവെച്ച പോസ്റ്റിന് താഴെ വിമർശനവുമായി ചിലർ രംഗത്ത് എത്തിയിട്ടുണ്ട്. 'ഫ്രഷ് പീസ് ആള് കൊള്ളാമല്ലോ' എന്നാണ് ഒരു അക്കൌണ്ടില്‍ നിന്നും വന്ന കമന്റില്‍ പറയുന്നത്. താന്‍ അല്‍പം മോഡേണ്‍ വസ്ത്രം ധരിച്ചെന്നു കരുതി തന്റെ 'പരിശുദ്ധി' പോയിട്ടില്ലെന്നും താന്‍ 'ഫ്രഷ് പീസ്' ആണെന്നും ബിഗ് ബോസില്‍ പങ്കെടുക്കുമ്പോള്‍ ദില്‍ഷ പറഞ്ഞിരുന്നു. അതിനെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇത്തരമൊരു കമന്റ്.

Curd Benefits:തൈരിന് ഒട്ടേറെ ഗുണങ്ങള്‍, ഇറച്ചിക്കും മീനിനുമൊപ്പം കഴിക്കാമോ, ആയുർവേദം പറയുന്നത്

 ദില്‍ഷയുടെ കമന്റ് ബോക്സില്‍ അധികവും

ഇത്തരം ചില കമന്റുകള്‍ ഒഴിച്ച് നിർത്തിയാല്‍ ദില്‍ഷയുടെ കമന്റ് ബോക്സില്‍ അധികവും നിറയുന്നത് അഭിന്ദനങ്ങളാണ്. തളർത്താനും തകർക്കാനും നോക്കിയവരുടെ മുന്നില്‍ സ്വന്തം ടാലന്റ് കൊണ്ട് ദേ ഇങ്ങനെ തല ഉയർത്തി പിടിച്ച് നല്‍ക്കണം ചേച്ചി എന്നാണ് ഒരു ആരാധിക കുറിച്ചിരിക്കുന്നത്. ഇനിയും ഒരുപാട് മുന്നോട്ട് പോവാനുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഇതുവരെ കണ്ടതില്‍ വെച്ച് ഡാന്‍സിങ്

ഇതുവരെ കണ്ടതില്‍ വെച്ച് ഡാന്‍സിങ് സ്റ്റാർസിലെ ഏറ്റഴും ബെസ്റ്റ് പെർഫോമന്‍സ് ഏതെന്ന് ചോദിച്ചാല്‍ ദില്‍ഷയുടേയും നാസിഫിന്റേയും ഈ പെർഫോമന്‍സ് ആണെന്ന് പറയാം. ഇതിലും നല്ല പെർഫോമന്‍സ് ഇനി വരുമായിരിക്കും, പക്ഷെ ഇതിന്റെ തട്ട് ഒന്ന് താണ് തന്നെ ഇരിക്കും. ഇരുവരുടേയും ഡെഡിക്കേഷനും കഠിന പ്രയത്നവും അഭിനന്ദനാർഹമാണെന്നുമാണ് കിരണ്‍ എന്നയാള്‍ കുറിക്കുന്നത്

ദില്‍ഷയ്ക്ക് ആണോ അന്തം ഫാന്‍സ് ഡാന്‍സ്

ഈ ദില്‍ഷയ്ക്ക് ആണോ അന്തം ഫാന്‍സ് ഡാന്‍സ് അറിയില്ലെന്ന് പറഞ്ഞ് മോങ്ങുന്നത്. എന്നാ അടിപൊളി ഡാന്‍സ് പെർഫോമന്‍സാണ് ദില്‍ഷ കളിച്ചത്. വിമർശകർക്ക് ഇനിയെങ്കിലും മറുപടി കിട്ടിക്കാണും അല്ലേയെന്നാണ് രാഹുല്‍ സുഭാഷ് എന്നയാള്‍ ചോദിക്കുന്നത്. അതേസമയം വെറുതെ അല്ല ഡി4 ഡാന്‍സില്‍ ഈ രണ്ട് പേരും വിന്നർ ആയെതന്നാണ് മറ്റൊരാളുടെ പ്രതികരണം.

അന്ന മാളവികയുടെ കട്ട ആരാധകനാണ്

ഞാന്‍ അന്ന മാളവികയുടെ കട്ട ആരാധകനാണ്. പക്ഷെ ഇന്നത്തെ പെർഫോമന്‍സ് എന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു. ദില്‍ഷ എന്തൊരു പെർഫോമന്‍സാണ് കണ്ണെടുക്കാന്‍ തോന്നുന്നില്ല. നസീഫും ഒരു രക്ഷയുമില്ല. ഡാന്‍സിങ് സ്റ്റാർ വേദിയില്‍ ഇതുവരെ വന്നതില്‍ ഏറ്റവും ബെസ്റ്റ് പെർഫോമന്‍സ് ഏതെന്ന് ചോദിച്ചാല്‍ ഇതാണെന്ന് ഞാന്‍ കണ്ണൂംപൂട്ടി പറയുമെന്നാണ് സന്തോഷ് സുമേഷ് എന്നയാള്‍ കുറിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+