Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്‍ഷയുടെ പുതിയ ചിത്രത്തിനും അധിക്ഷേപം: 'ഇതൊക്കെ റോബിന്‍ ഫാന്‍സാണെന്ന് എന്താണ് ഉറപ്പ്'

ടൈറ്റില്‍ വിന്നർ പട്ടം നേടികൊണ്ട് ബിഗ് ബോസ് മലയാളത്തില്‍ ചരിത്രം കുറിച്ച വ്യക്തിയാണ് ദില്‍ഷ പ്രസന്നന്‍. ഒരു സാധാരണ മത്സരാർത്ഥിയെന്ന് പലരും വിലയിരുത്തിയ താരം പിന്നീട് അസാധാരണമായ രീതിയില്‍ മുന്നേറുന്നതായിരുന്നു കണ്ടത്. ഒടുവില്‍ പലവിധ വിവാദങ്ങള്‍ ഉയർന്നെങ്കിലും മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന നേട്ടം കോഴിക്കോടുകാരിയായ ദില്‍ഷയ്ക്ക് സ്വന്തമായി.

ഷോ കഴിഞ്ഞതിന് പിന്നാലെ വലിയ രീതിയുള്ള സൈബർ അധിക്ഷേപങ്ങള്‍ക്കും വിധേയയായ വ്യക്തിയായിരുന്നു ദില്‍ഷ. മാസങ്ങള്‍ പിന്നിട്ടിട്ടും അതിന് വലിയ മാറ്റമില്ലെന്ന് വ്യക്തമാക്കുകയാണ് ദില്‍ഷയുടെ പുതിയ പോസ്റ്റും.

ക്രിസ്മസ് ആശംസകള്‍ നേർന്നുകൊണ്ട് ദില്‍ഷ

ക്രിസ്മസ് ആശംസകള്‍ നേർന്നുകൊണ്ട് ദില്‍ഷ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴേയും യൂട്യൂബിലും വലിയ രീതിയിലുള്ള വിമർശനമാണ് നടക്കുന്നത്. വിമർശനം അതിര് കടന്ന് പലപ്പോഴും അധിക്ഷേപത്തിലേക്ക് നീങ്ങുന്നതാണ് കാണാന്‍ സാധിക്കുന്നത്. അതേസമയം തന്നെ ദില്‍ഷയെ അനുകൂലിച്ചുകൊണ്ടും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ക്രിസ്മസിനോട് അനുബന്ധിച്ച് ഏറെ മനോഹരമായ

ക്രിസ്മസിനോട് അനുബന്ധിച്ച് ഏറെ മനോഹരമായ ഫോട്ടോ ഷൂട്ടാണ് ദില്‍ഷ പങ്കുവെച്ചത്. ചുവന്ന നിറത്തില്‍ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരം അല്‍പം ഗ്ലാമറസ് ലുക്കിലുമാണ്. ഇതാണ് താരത്തെ വിമർശിക്കാന്‍ പലരും കാരണമാക്കിയെടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ വസ്ത്രധാരണത്തെക്കുറിച്ച് ബിഗ് ബോസില്‍ ദില്‍ഷ സ്വീകരിച്ച നിലപാടും ചിലർ ഉയർത്തുന്നുണ്ട്.

Hair loss: മുടികൊഴിച്ചില്‍, താരന്‍; പ്രശ്നം ഏതുമായിക്കൊള്ളട്ടെ പ്രതിവിധി ഓറഞ്ചിലുണ്ട്

ബിഗ് ബോസില്‍ എല്‍പിയോട് കയർത്തിരുന്ന ദിലുമോള്‍

'ബിഗ് ബോസില്‍ എല്‍പിയോട് കയർത്തിരുന്ന ദിലുമോള്‍ തന്നെയാണോ ഇത്, ഇരട്ടത്താപ്പ് എന്ന് പറയുന്നത് വെറുതേയല്ല' എന്നാണ് ഒരാള്‍ കമന്റായി കുറിച്ചിരിക്കുന്നത്. എന്നാല്‍ ബിഗ് ബോസില്‍ അന്ന് യഥാർത്ഥത്തില്‍ നടന്നിരിക്കുന്നത് എന്താണെന്ന് പോലും അറിയാത്ത വ്യക്തി ദില്‍ഷയെ വിമർശിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത്തരമൊരു കമന്റിട്ടിരിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മാസം കുറെ ആയി എന്നിട്ടും കരഞ്ഞു തീർന്നില്ലേ

'മാസം കുറെ ആയി എന്നിട്ടും കരഞ്ഞു തീർന്നില്ലേ.. ഇവിടെ ഇരുന്നോ കരഞ്ഞോ'- എന്നാണ് ഇതിന് മറുപടിയായി ഒരാള്‍ കുറിച്ചിരിക്കുന്നത്. അയ്യേ ഇതെന്തുവ പിള്ളരെ പോലേ. ഇത് മോഡൽ ഷൂട്ട് ആണ് . അവർക്കു അസൈന്‍ ചെയ്ത പോലേ ഡ്രസ്സ് ചെയ്യണം. അത് പോലും മനസ്സിലാക്കാൻ പറ്റാത്ത വിഡ്ഢികള്‍. ഇതിനൊന്നും നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. ഇതുപോലുള്ള കുറേയണ്ണം ലൈക്ക് എടിക്കുന്നുണ്ടെന്നും മറ്റൊരാള്‍ ദില്‍ഷയെ അനുകൂലിച്ചുകൊണ്ട് പറയുന്നു.

ഇത്തരം കമന്റിടുന്നവരോട് മോശമായി ഒന്നും

ഇത്തരം കമന്റിടുന്നവരോട് മോശമായി ഒന്നും പറയേണ്ടതില്ല. നമ്മള്‍ മോശം പറഞ്ഞാലും അതുകൊണ്ടൊന്നും ഇവരൊന്നും ഇത്തരം പോസ്റ്റുകള്‍ നിർത്താന്‍ പോവുന്നില്ല. അത് കൊണ്ട് തന്നെ നമ്മുടേ മറുപടി മാന്യമായി തന്നെ പറയണം. അവരുടെ കുട്ടിയോയോ കുടുംബത്തേയോ പറഞാൽ അവർ ആ ദേഷ്യം മുഴുവന് ദിൽശയോട് തീർത്തും. അത് കൊണ്ട് മാന്യമായിട്ട് മറുപടികള്‍ പറയണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

ആരുടെ ആരാധകരാണ് ദില്‍ഷയ്ക്കെതിരെ കമന്റിടുന്നതെന്ന്

ആരുടെ ആരാധകരാണ് ദില്‍ഷയ്ക്കെതിരെ കമന്റിടുന്നതെന്ന് വ്യക്തമല്ലെങ്കിലും ' ഈ റോബിന്റെ ഫാൻസ് എല്ലാം ഇങ്ങനെ ടോക്സിക് ആണല്ലോ... വേറെ വല്ല പണിക്കും പോടെ' എന്നാണ് സുനില്‍ കുമാർ എന്നയാള്‍ പ്രതികരിക്കുന്നത്. എന്നാല്‍ 'ബ്രോ ഞാൻ ഒരു റോബിൻ ഫാൻ ആണ്, എനിക്കും ദിൽഷയെ ഇഷ്ടമാണ്, പക്ഷേ ഇത്ര മോശം കമന്റിട്ടത് റോബിൻ്റെ ഫാൻ ആണ് നിങ്ങൾക് എന്റെ മനസ്സിലായി, ബ്ലെസ്ലീ യുടെ ഫാനോ അല്ലെങ്കിൽ ഒരു ന്യൂട്രൽ വ്യൂവർ ആയിക്കൂടെ ഇത് പറഞാ ആൾ, നിങ്ങൾ എന്തിനാ എല്ലാവരും റോബിൻ ആരാധകരുടെ മുകളിലേക്ക് കയറുന്നത്'- എന്നാണ് രാഹുല്‍ നായർ എന്ന വ്യക്തി കമന്റിടുന്നത്.

ഈ പെണ്ണ് കുറെ ആയല്ലോ ഫോട്ടോഷൂട്ട് ഒക്കെ

'ഈ പെണ്ണ് കുറെ ആയല്ലോ ഫോട്ടോഷൂട്ട് ഒക്കെ നടത്തുന്നു. ഇതുവരെ സിനിമയിൽ കേറിയില്ലേ. കുറെ കഷ്ടപെടുന്നുണ്ട്'- എന്നായിരുന്നു മറ്റൊരാളുടെ വിമർശന കമന്റ്. ഇതിനും ശക്തമായ മറുപടി ആരാധകരില്‍ നിന്നും ലഭിക്കുന്നുണ്ട. ഇച്ചിരി ബോധവും വിവരവും വേണം സുഹൃത്തേ അത് താങ്കൾക്കു ഇല്ലാത്തതിന്റെ പ്രശ്നം ആണ് ഈ കമന്റ്‌ൽ കാണാൻ കഴിയുന്നതെന്നാണ് വിമർശകന് ലഭിക്കുന്ന മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+