'കൂടെ പോയിട്ട് ചാന്‍സ് കിട്ടാതെ വരുമ്പോള്‍ എന്നെ പീഡിപ്പിച്ചു, അതിനോട് ഞാന്‍ എതിരാണ്'; മിടുവില്‍ ജാനകി
ബിഗ് ബോസ് നാലാമത്തെ സീസണിലെ മത്സരാര്‍ത്ഥിയായി എത്തിയ താരമാണ് ജാനകി സുധീര്‍. വലിയ പ്രതീക്ഷയോടെ ബിഗ് ബോസില്‍ എത്തയ ജാനകിക്ക് ആദ്യ ആഴ്ച തന്നെ പുറത്തുപോകേണ്ടി വന്നു. ആദ്യ ആഴ്ച മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ജാനകി ശ്രമിച്ചെങ്കിലും എലിമിനേഷനില്‍ പുറത്തുപോകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജാനികി ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ സിനിമ ഹോളിവുണ്ടിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ്.
ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല

ജാനകി കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ ആഗസ്റ്റ് 12ന് ആണ് ഒ ടി ടി വഴി റിലീസ് ചെയ്യുന്നത്. ലെസ്ബിയന്‍ സുഹൃത്തുക്കളുടെ കഥപറയുന്ന ചിത്രമാണ് ഹോളിവുണ്ട്. ഇപ്പോഴിതാ താരം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ചും മിടുവിനെ കുറിച്ചും ജാനകി പറയുന്നുണ്ട്. ഈ ചിത്രത്തില്‍ തനിക്ക് മറ്റൊരു കഥാപാത്രമാണ് ലഭിച്ചത്. എന്നാല്‍ ഈ റോള്‍ ചോദിച്ച് വാങ്ങിയതാണ്. ഈ കഥാപാത്രത്തെ ഒരു ഭാഗ്യമായാണ് കാണുന്നത്. വല്ലാത്തൊരു കണ്ടന്റാണ് ഈ ചിത്രത്തിനെന്നും ജാനകി കൗമുദി ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയുടെ ട്രെയിലറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ജാനകി മറുപടി പറഞ്ഞു. സിനിമ കാണാതെ ട്രെയിലര്‍ മാത്രം കണ്ടിട്ട് പലര്‍ക്കും പലതും പറയാം. ഈ വിമര്‍ശനങ്ങളൊക്കെ പ്രതീക്ഷിച്ചതാണ്. ആ വിമര്‍ശനങ്ങള്‍ ഒന്നും കാര്യമായി എടുക്കുന്നില്ലെന്നും ജാനകി സുധീര്‍ പറഞ്ഞു. മലയാളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നതാണ് ലെസ്ബിയന്‍ എന്നത്. ആ ഒരു കണ്ടന്റ് വളരെ സ്ട്രോങായി മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് ജാനകി പറഞ്ഞു.

വലിയൊരു മാറ്റം തന്നെയാണ് സിനിമ കൊണ്ടുവരുന്നത്. സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ഒരു വിഭാഗത്തെ നമ്മള് സപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയുള്ള ഒരു സമൂഹവുമായി ഞാന്‍ ലൈഫ് കൊണ്ടുപോയിട്ടുണ്ട്. അവര്‍ പറയുന്നതൊക്കെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അവരെ മുന്നോട്ടുകൊണ്ടുവരാന്‍ ഇങ്ങനെയുള്ള സിനിമകള്‍ ഉണ്ടാകണമെന്ന് ജാനകി പറഞ്ഞു.

മിടുവിനെ കുറിച്ചും ജാനകി അഭിപ്രായപ്പെട്ടു. 'എന്റെ എക്സ്പീരിയന്‍സ് വച്ചിട്ട്, ആരും പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയില്ല. ഒരു വര്‍ക്കിന് വിളിച്ചാല്‍ ഇങ്ങനെ ഉണ്ടെങ്കില്‍, ഉണ്ടെന്ന് പറയാറുണ്ട്. അന്ന് ഒരു നോ പറഞ്ഞാല്‍ അത് അവിടെ ക്ലോസാണ്. പിന്നെ അതിനെ നോക്കാം എന്നൊക്കെ പറഞ്ഞാല്‍, അവരുടെ കൂടെ പോയി എന്തെങ്കിലും സംഭവിച്ച്, ചാന്‍സ് കിട്ടാതെ ആവുമ്പോഴാണ് ഇത് പുറത്തേക്ക് വരുന്നത്.

അങ്ങനെ പറയാതെ ആദ്യമേ താല്പര്യമില്ലെങ്കില് നോ, എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞാല്‍ ആരും കൊണ്ടുപോയി പീഡിപ്പിക്കുകയൊന്നുമില്ല. ഇത് ആ സാഹചര്യങ്ങളൊക്കെ ഉണ്ടാക്കി, അവിടെ വരെ എത്തി, ചാന്‍സ് കിട്ടാതെ വരുമ്പോള്‍ എന്നെ പീഡിപ്പിച്ചു. അതിനോട് ഞാന്‍ എതിരാണെന്ന് ജാനകി പറഞ്ഞു.

നമ്മളെ വിളിച്ച് അവിടെ വരെ എത്തിയാല്‍ അല്ലേ, എന്തെങ്കിലും ചെയ്യുകയുള്ളൂ. അപ്പോള്‍ നമ്മുടെ കയ്യിലും തെറ്റുണ്ട്. പിന്നെ ചാന്‍സ് കിട്ടാതെ വരുമ്പോള്‍ മാത്രം ഇത് പൊക്കി പുറത്തേക്ക് വരുന്നവരോട് ശരിക്കും ഒന്നും പറയാനില്ലെന്ന് ജാനകി പറഞ്ഞു. എന്നാല്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവം കരുതിക്കൂട്ടി ചെയ്ത സംഭവമാണെന്നും ജാനകി പറയുന്നു.

ദിലീപ് കേസ് എന്നത് പറയുന്നത്, കരുതിക്കൂട്ടി ചെയ്ത സംഭവമാണ്, അതിനെ അല്ല ഞാന്‍ ന്യായീകരിച്ചത്. അല്ലാതെ ഇടയ്ക്ക് ഒരു സംഭവം വന്നിട്ടുണ്ട്. ലിവിംഗ് ടുഗെദാറായി നിന്ന് അവസാനം ചാന്‍സ് കൊടുക്കാതെ വന്നത്, അത്തരം കേസുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. അല്ലാതെ കരുതിക്കൂട്ടി ചെയ്യുന്ന സംഭവത്തില്‍ ഞാന്‍ എപ്പോഴും അതിജീവിതയുടെ കൂടെയാണ്- ജാനകി സുധീര്‍ പറഞ്ഞു.

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്ന കാര്യത്തെ കുറിച്ചും ജാനകി പറഞ്ഞു. ആദ്യം സിനിമയുടെ കഥ കൃത്യമായി വായിക്കും. അതിലെ കഥാപാത്രത്തെ ഞാനാണ് എന്ന രീതിയിലാണ് വായിക്കുക. അപ്പോള്‍ എനിക്ക് അതില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ എന്റെ മനസിലുണ്ടാകും.

അതുകൊണ്ട് സ്റ്റോറി വായിക്കുമ്പോള്‍ തന്നെ എനിക്ക് മനസിലാകും ആ കാഥാപാത്രം ചെയ്യാനാകുമോ എന്ന്. അങ്ങനെയാണ് ഞാന്‍ കഥ തിരഞ്ഞെടുക്കുന്നത്. വെറുതെയുള്ളൊരു കഥയും സ്ട്രോങായ കണ്ടന്റും നമുക്ക് വായിക്കുമ്പോള്‍ തന്നെ മനസിലാകും. അങ്ങനെയാണ് കഥകള്‍ തിരഞ്ഞെടുക്കുന്നതെന്ന് ജാനകി പറഞ്ഞു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications