'നാർസിസിസ്റ്റ് മൈന്റിൽ ഞാൻ വലിയവൻ എന്ന മനോഭാവത്തോടെ വന്നാൽ'; റോബിനെതിരെ പരോക്ഷമായി തുറന്നടിച്ച് ജാസ്മിൻ
ഇനി കൈവിട്ട് പോയാൽ അപ്പോൾ മാപ്പ് പറയുക, പുറകിൽ ആളുണ്ടല്ലോ അവരത് അത് പോലെ എടുക്കും പോളിഷ് ചെയ്യും', റോബിനെ ഉന്നം വെച്ച് ജാസ്മിൻ പറഞ്ഞു.

കൊച്ചി:ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും കൂടുതൽ കൊമ്പ് കോർത്ത മത്സരാർത്ഥികളായിരുന്നു ജാസ്മിൻ എം മൂസയും റോബിൻ രാധാകൃഷ്ണനും. പുറത്ത് വന്നും ഇവരുടെ പോരിന് യാതൊരു കുറവും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലൂടെ റോബിനെതിരെതിരേയും ബിഗ് ബോസ് ഗെയിമിനെ കുറിച്ചുമെല്ലാം ജാസ്മിൻ തുറന്നടിക്കുന്നൊരു വീഡിയോ വൈറലാവികയാണ്. രൂക്ഷമായാണ് ജാസ്മിൻ പ്രതികരിക്കുന്നത്. വായിക്കാം.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ വന്നതിന് ശേഷം
'സാധാരണ ഇത്തരം കാര്യങ്ങളിൽ ഞാൻ വീഴാറില്ല, എന്നിരുന്നാലും ചില കാര്യങ്ങളിൽ പ്രതികരിച്ച് പോകും. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ വന്നതിന് ശേഷം ഞാൻ മനസിലാക്കിയ എന്റെ വീക്ക്നെസ് എന്താണെന്ന് വെച്ചാൽ എനിക്ക് ഒരിക്കലും ഒരു നാർസിസിസ്റ്റ് മെന്റാലിറ്റിയുള്ള ഒരാളെ ഡീൽ ചെയ്യുന്നത് എങ്ങനെ എന്ന് എനിക്ക് അറിയില്ല. നമ്മൾ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത 20 പേരുമായി 100 ദിവസം ഒരുമിച്ച് നിൽക്കണമെന്നതാണ് ഗെയിം.
'ദിലീപിന് വിറളി പിടിച്ചിരിക്കുകയാണ്, സായ് ശങ്കറിന് 25 ലക്ഷം കൊടുക്കാൻ ആളെ വിട്ടു'; ബൈജു കൊട്ടാരക്കര

ബിഗ് ബോസ് എന്നത് ഒരു മൈന്റ് ഗെയിം ആണെന്നാണ്
ഈ വരുന്ന ആളുകൾ മുഴുവൻ വ്യത്യസ്ത മനോഭാവം ഉള്ള ആളുകളാണ്. ബിഗ് ബോസ് എന്നത് ഒരു മൈന്റ് ഗെയിം ആണെന്നാണ് ഞാൻ മനസിലാക്കിയത്. അത് വീടിനുള്ളവരുടെ മാത്രമല്ല പുറത്തുള്ള ആളുകളുടെ മൈന്റ് കൂടി അറിഞ്ഞിട്ടുള്ള ഗെയിം ആണ്. ഓഡിയൻസിന് വേണ്ടത് വഴക്ക്, അടി, പ്രേമം എന്നതൊക്കെയാണ്. അതൊക്കെ കാണുമ്പോൾ ആളുകൾക്ക് എക്സൈറ്റ്മെന്റ് തോന്നും.

ഒരു നാർസിസിസ്റ്റിൻറെ കൂടെ ജീവിച്ചൊരാളാണ് ഞാൻ
ജീവിത്തതിൽ ഒരു നാർസിസിസ്റ്റിൻറെ കൂടെ ജീവിച്ചൊരാളാണ് ഞാൻ. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നത്. നിങ്ങൾക്ക് ചിലപ്പോൾ അത് വട്ടപൂജ്യമായി തോന്നു. എന്നെ ഞാനാക്കിയ നിരവധി സംഭവങ്ങൾ ഉണ്ട്. അവസാനം എനിക്ക് വേണ്ടി ശബ്ദമുയർത്തുകയും പോരാടാൻ തീരുമാനിക്കുകയുമായിരുന്നു.

വളരെ എക്സ്ട്രീം തലത്തിൽ പെരുമാറിയെന്ന് വരാം
അടിച്ചമർത്താൻ നോക്കുക, നീ ഒന്നും അല്ലെന്ന് പറയുക, നിന്നെ കൊണ്ട് കഴിയില്ലെന്ന് പറയുക, ഇങ്ങനെയുള്ള നിലപാടുകൾ ഒക്കെ എന്നോട് പറഞ്ഞാൽ തീർച്ചയായും ഞാൻ വളരെ എക്സ്ട്രീം തലത്തിൽ പെരുമാറിയെന്ന് വരാം. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ റിയാക്ട് ചെയ്തത് ഞാനാണ്. ഞാൻ പ്രതികരിച്ച് പോകാൻ സാധ്യതയുള്ള സംഭവങ്ങളാണ് അവിടെ നടന്നത്.

കാണിച്ച കാര്യങ്ങളിൽ ഞാനൊരു ഫിൽട്ടറും വെച്ചിട്ടില്ല
ബിഗ് ബോസ് കാണുന്ന പ്രേക്ഷകരെ കാണിക്കാൻ ഞാൻ ഒന്നും ചെയിതിട്ടില്ല. ഓഡിയൻസിന് വേണ്ട കണ്ടന്റ് എന്താണെന്ന് നോക്കിയിട്ടില്ല, കാണിച്ച കാര്യങ്ങളിൽ ഞാനൊരു ഫിൽട്ടറും വെച്ചിട്ടില്ല. ഞാൻ ഞാനായിട്ട് നിന്നു. ബിഗ് ബോസ് എന്നത് കുടുംബ പ്രേക്ഷകർ കാണുന്ന പരിപാടിയാണ്. ഞാൻ ചിലപ്പോൾ വളരെ എക്സ്ട്രീമായിട്ടായിരിക്കാം പെരുമാറിയത്. എല്ലാവരും ഫെയർ ആയി ഗെയിം കളിക്കണമെന്നോ നാർസിസ്റ്റ് മൈന്റിൽ ഞാനാണ് വലിയവൻ എന്ന മനോഭാവത്തോടെ വന്നാൽ ഒരു അറ്റത്ത് പോയി കരഞ്ഞ് സിമ്പതി നേടാണ്ട്, വായിൽ വരുന്നത് പറഞ്ഞിട്ടുണ്ട്.

മുഖം മൂടിയൊന്നും വെക്കേണ്ടി വന്നിട്ടില്ല
ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പെരുമാറാൻ എനിക്ക് അറിയില്ല. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച് വന്നയാളോണ്ടാണ് ഇങ്ങനെ റിയാക്ട് ചെയ്യുന്നതെന്ന മുഖം മൂടിയൊന്നും വെക്കേണ്ടി വന്നിട്ടില്ല, അതെന്നെ കൊണ്ട് നടക്കില്ല. ആളുകളുടെ ട്രോമയെടുത്ത് അതിൽ നിന്നുള്ള റിയാക്ഷൻ കാണുകയെന്നത് എന്റെർടെയിൻമെന്റ് ആയിരിക്കും. അങ്ങനെ ഉള്ള കണ്ടന്റ് പ്രൊവൈഡ് ചെയ്യുന്ന ആളായിരിക്കും റിയൽ ഗെയിമറാകുന്നത്.

റിയൽ ഗെയിം നടക്കുന്നത് പുറത്ത് വന്നിട്ടാണ്
സീസൺ 5 ൽ പുതിയ 20 ആളുകളായിരിക്കും വരുന്നത്. ഗെയിം ഗെയിമായിട്ട് എടുക്കാൻ അറിയാത്ത ആളാണ് ഞാൻ. നിങ്ങളെ എല്ലാവരേയും സന്തോഷിപ്പിച്ച് നിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടും ഇല്ല, ശ്രമിക്കുകയും ഇല്ല. നിങ്ങളൊക്കെ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാകും ഗെയിം അവസാനിച്ചല്ലോയെന്ന് , ഒരിക്കലുമില്ല, റിയൽ ഗെയിം നടക്കുന്നത് പുറത്ത് വന്നിട്ടാണ്.

മൂക്കാമണ്ട വേണമെങ്കിലും അടിച്ച് പൊളിക്കാം
ഒരു ആർമ്മി തന്നെ ഉണ്ടാക്കുകയാണ് ആദ്യ പ്രോസസ്. അതിന് ശേഷം ആരുടെ മൂക്കാമണ്ട വേണമെങ്കിലും അടിച്ച് പൊളിക്കാം, അത് ഇനി കൈവിട്ട് പോയാൽ അപ്പോൾ മാപ്പ് പറയുക, പുറകിൽ ആളുണ്ടല്ലോ അവരത് അത് പോലെ എടുക്കും പോളിഷ് ചെയ്യും. ഇനി അത് നടക്കുന്നില്ലെങ്കിൽ അത് എന്റെ സ്ട്രാറ്റജിയാണെന്ന് പറയാം. അപ്പോഴും ഗെയിമാണ്. പുതിയ സീസണ്‍ വരികയാണ്. മത്സരാർത്ഥികളുടെ നിലപാടും ഗെയിമും വോട്ടുമെല്ലാം കൗണ്ട് ചെയ്യും. അത് ആളുകളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കും.
വ്യക്തിപരമായി എന്നെ ആരെങ്കിലും ട്രിഗർ ചെയ്താൽ ഞാൻ പ്രതികരിക്കും. തന്തയ്ക്ക് വിളിച്ചാൽ തിരിച്ച് തന്തക്ക് വിളിക്കും'












Click it and Unblock the Notifications