Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിന്റെ എല്ലാ ക്രെഡിറ്റും റിയാസിന്: ബിഗ് ബോസില്‍ ഞാന്‍ ഓവർ റിയാക്ട് ചെയ്തിട്ടില്ലെന്നും ജാസ്മിന്‍ മൂസ

ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യമായി നേരിട്ടുകൊണ്ട് മുന്നോട്ട് വന്ന വ്യക്തികള്‍ക്ക് ഉദാഹരണമാണ് ജാസ്മിന്‍ മൂസ. ബാംഗ്ലൂരില്‍ ജിം ട്രെയിനറായി ജോലി ചെയ്യുന്ന ഈ കോഴിക്കോടുകാരിയെ നേരത്തെ അറിയാമെങ്കിലും മലയാളി ടെലിവിഷന്‍ ജാസ്മിന്‍ സുപരിചിതയായത് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാർത്ഥിയായി എത്തിയതോടെയായിരുന്നു.

സീസണിലെ മികച്ച മത്സരാർത്ഥികളില്‍ ഒരളായിരുന്നെങ്കിലും പകുതിക്ക് വെച്ച് താരം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോവുകയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് സംബന്ധിച്ച ആരോധരുടെ ചോദ്യങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ മറുപടി.

ബിഗ് ബോസില്‍ ഓവറായി റിയാക്ട് ചെയ്തതില്‍ കുറ്റബോധം

ബിഗ് ബോസില്‍ ഓവറായി റിയാക്ട് ചെയ്തതില്‍ കുറ്റബോധം ഉണ്ടായിരുന്നോ എന്നായിരുന്നു ജാസ്മിനോടുള്ള ഒരു പ്രേക്ഷകന്റെ ചോദ്യം. ഈ ഒരു ചോദ്യത്തില്‍ തന്നെ കുറച്ച് കറക്ഷന്‍സ് ഉണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആദ്യം ചോദ്യത്തിനുള്ള ഉത്തരം ജാസ്മിന്‍ മൂസ പറഞ്ഞ് തുടങ്ങിയത്.

ബിഗ് ബോസില്‍ ഞാനൊരിക്കലും അങ്ങനെയായിരുന്നി

ബിഗ് ബോസില്‍ ഞാനൊരിക്കലും അങ്ങനെയായിരുന്നില്ല. നിങ്ങള്‍ക്ക് ചിലപ്പോള്‍ അങ്ങനെ തോന്നിയിരാം. ബിഗ് ബോസില്‍ ഞാന്‍ ഞാനായിട്ട് തന്നെയാണ് നിന്നത്. കുറേ ആളുകള്‍ക്ക് അത് ഓവറായിട്ട് തോന്നാം. ചോദ്യത്തിലേക്ക് വരികയാണെങ്കില്‍ ജാസ്മിന്‍ ജാസ്മിനായി നിന്നിട്ടുണ്ടെങ്കില്‍ കുറ്റബോധം ഉണ്ടോയെന്നാണ്. എന്നാല്‍ ഒരിക്കലും അങ്ങനെയില്ലെന്നും താരം വ്യക്തമാക്കുന്നു.

മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ എങ്ങനെ

മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ എങ്ങനെ നില്‍ക്കാം എന്നുള്ളതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. ഞാന്‍ ഞാനായിട്ട് തന്നെ നില്‍ക്കുകയായിരുന്നു. ഷോ കാണുന്ന ആള്‍ക്കാർ എന്ത് വിചാരിക്കും അവർക്ക് ഇഷ്ടപ്പെടുമോ എന്നൊക്കെ വിചാരിച്ച് ഒരു ദിവസം പോലും ഞാന്‍ അതിന്റെയുള്ളില്‍ നിന്നിട്ടില്ല. ഞാന്‍ ഞാനായിട്ട് തന്നെയും സത്യസന്ധതയോടെയുമാണ് നിന്നത്. അതുകൊണ്ട് തന്നെ കുറ്റബോധം ഇല്ലെന്നും ജാസ്മിന്‍ പറയുന്നു.

ഞാന്‍ ഈ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത്

ഞാന്‍ ഈ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് ആർമിയെന്താണെന്നോ, അല്ലെങ്കില്‍ പോട്ടെ ഷോ എന്താണെന്ന് പോലും കറക്ടായിട്ട് എന്നിക്ക് അറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പോലും ഇടപെട്ടിരുന്നില്ല. മലയാളം പോലും അറിയാത്ത ആളുടെ കയ്യിലേക്ക് ഇന്‍സ്റ്റയുടെ അക്കൌണ്ട് കൊടുത്തിട്ടായിരുന്നു പോയത്.

Dileep's daughters: മാമാട്ടിയും മീനൂട്ടിയും, ദിലീപിന്റെ മണിമുത്തുകള്‍: അനിയത്തിക്കുട്ടിക്ക് മീനാക്ഷിയുടെ വക ചക്കരയുമ്മ

ഷോയിലെ എല്ലാ ആഴ്ചയും എവിക്ട്

ഷോയിലെ എല്ലാ ആഴ്ചയും എവിക്ട് ആവാതെ ഞാന്‍ കയറി കയറി വന്നു. ഞാന്‍ ഒറ്റക്ക് എന്തെങ്കിലും ചെയ്തത് കൊണ്ട് മാത്രമല്ലല്ലോ അങ്ങനെ കയറി വന്നത്. ഒരുപാട് ആളുകള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ മുന്നോട്ട് വന്നത്. ഞാന്‍ ഈ ഷോ യിലേക്ക് വന്നതിന് ഒരു കാരണം ഉണ്ടായിരുന്നെന്നും താരം കൂട്ടിച്ചേർക്കുന്നു.

നിങ്ങള്‍ ഒറ്റക്കാണോ എന്ന ചോദ്യത്തിന്

നിങ്ങള്‍ ഒറ്റക്കാണോ എന്ന ചോദ്യത്തിന് ഞാനൊരിക്കലും തനിച്ചല്ലെന്നാണ് ജാസ്മിന്‍ പറയുന്നത്. തന്റെ പെറ്റിനെ കാണിച്ചുകൊണ്ട് ഇയാള്‍ എന്റെ കൂടെ 24 മണിക്കൂറും ഉണ്ടാവുമെന്നും വ്യക്തമാക്കുന്നത്. പുരികത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോള്‍ അതിന്റെ എല്ലാ ക്രെഡിറ്റും റിയാസ് സലീമിനാണെന്നും ജാസ്മിന്‍ പറയുന്നു.

ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് പുരികം

ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് പുരികം വരയ്ക്കുന്ന സെറ്റപ്പൊക്കെ ഞാന്‍ പഠിച്ചത്. അതും റിയാസിന്റെ വരവിന്റെ ശേഷം. പറയുമ്പോള്‍ എന്റെ സുഹൃത്ത് മിസ് കേരളയൊക്കെയായിരുന്നു. റിയാസാണ് ഇതൊക്കെ വിശദമായി പഠിപ്പിച്ച് തന്നതെന്നും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജാസ്മിന്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+