'മറ്റുള്ളവരുടെ മുന്നില്‍ നല്ലപിള്ള ചമഞ്ഞ്, പിന്നിലിരുന്ന് കുത്തുക'; പഴയ വീഡിയോ പങ്കുവെച്ച് ജാസ്മിൻ
ബിഗ്‌ബോസ് സീസണ്‍ 5 തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇപ്പോഴും ബിഗ്‌ബോസ് സീസണ്‍ 4 ലെ താരങ്ങള്‍ തന്നെ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളായിരുന്നു രോബിമന്‍ ജാസ്മിന്‍ മൂല എന്നിവര്‍. എന്നും ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവാറുമുണ്ട്.
ഇവര്‍ രണ്ടുപേര്‍ക്കും ഷോ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. സഹമത്സരാര്‍ത്ഥിയെ തല്ലിയെന്ന ആരോപണത്തിന് പിന്നാലെ റോബിന്‍ പുറത്താക്കപ്പെട്ടു. ജാസ്മിന്‍ സ്വയം ഷോയില്‍ നിന്ന് പുറത്തേക്കും വന്നു. ഷോയ്ക്ക് പുറത്തുവന്നതിന് ശേഷവും ഇവര്‍ക്കിടയില്‍ വഴക്ക് തുടര്‍ന്നുപോകുകയായിരുന്നു.

റോബിനും ജാസ്മിനും തമ്മിൽ തർക്കം...
അടുത്തിടെ ഇവര്‍ തമ്മില്‍ വലിയ തര്‍ക്കം ഉണ്ടായിരുന്നു. ജാസ്മിന്‍ ഇപ്പോള്‍ വീണ്ടും റോബിനെതിരെ രംഗത്തുവന്നിരിക്കുതയാണ്. റോബിന്റെ സുഹൃത്തായിരുന്ന ആരവ് റോബിനെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ആരവ് ജാസ്മിനെ മെന്‍ഷന്‍ ചെയ്ത് ഇട്ട സ്‌റ്റോറി ജാസ്മിന്‍ ഷെയര്‍ ചെയ്യുകയും പിന്നാലെ റോബിനെതിരെ ഷോയ്ക്കുള്ളിലെ ഒരു വീഡിയോ പങ്കിടുകയുമായിരുന്നു.

മറ്റുള്ളവരുടെ മുന്നില്‍ നല്ലപിള്ള ചമഞ്ഞ്, പിന്നിലിരുന്നു കുത്തുക...
മറ്റുള്ളവരുടെ മുന്നില്‍ നല്ലപിള്ള ചമഞ്ഞ്, പിന്നിലിരുന്നു കുത്തുക, ഈ ഗെയിമിലുള്ളത് മാത്രം. ഇതാണ് നിങ്ങള്‍ പറയുന്നത് ഒരു മോട്ടിവേഷന്‍ സ്പീക്കര്‍ അത് ഇതാണ് എന്നൊക്കെ നിങ്ങള്‍ പറയുന്നുണ്ട്. ഇതാണോ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള ഒരു മോട്ടിവേഷന്‍. ഒരു ഗേയ്മിലേക്ക് വരുന്നസമയത്ത് എന്തു ചെയ്തിട്ടാണെങ്കിലും, ആരെ അനുഭവിപ്പിച്ചിട്ടാണെഹ്കിലും ..കൂട്ടത്തില്‍ നിന്ന ഒരുത്തനെ ചിരിച്ചു കൂടെ നിന്നിട്ട് അത്യാഗ്രഹത്തിന് വേണ്ടി പദവി എന്ന സംഭവത്തിന് വേണ്ടി നമുക്ക് ഇതൊക്കെ ചെയ്യാമെന്ന് വളരെ പോസിറ്റീവ് ആയി പറഞ്ഞ് ഒരു മോട്ടിവേഷന്‍ കൊടുക്കാനാണോ നിങ്ങള്‍ വിചാരിക്കുന്നത്, എന്നാണ് ജാസ്മിന്‍ ചോദിക്കുന്നത് ബിഗ്‌ബോസില്‍ ഈ സിസണില്‍ എങ്കിലും കണ്‍ണ്ടസ്റ്റന്റിന്റെ മേക്കപ്പ് ഐറ്റംസ് സേം ഡേ സ്റ്റോറൂമില്‍ വെയ്ക്കണേ എന്നുപറഞ്ഞാണ് ജാസ്മിന്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ആരവും ശാലുവും ആരോപണവുമായി..
റോബിന്റെ മുൻ സുഹൃത്തായിരുന്ന ശാലു പേയാട് റോബിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയിരുന്നു. റോബിൻ കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി എന്ത് ചെയ്യാനും തയ്യാറാണെന്നും പല ഇല്ലാക്കഥകളിലൂടെയും ആരാധകരെ വഞ്ചിക്കുകയാണെന്നും ശാലു പേയാട് പറഞ്ഞിരുന്നു. റോബിന്റെ മറ്റൊരു സുഹൃത്തായ ആരവും ശാലുവിനൊപ്പം റോബിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ആരാധകരുടെ പിന്തുണ നേടാൻ അസുഖമാണെന്ന് പോലും അഭിനയിക്കാൻ റോബിൻ ശ്രമിച്ചുവെന്നാണ് ആരവ് ആരോപിച്ചത്.

റോബിൻ ചെയ്തത്...
കണ്ടന്റ് ഉണ്ടാക്കാനായി ഛർദ്ദി ഉണ്ടെന്ന് അഭിനയിച്ചെന്നും അത് തന്നെ കൊണ്ട് വീഡിയോ പിടിപ്പിച്ചെന്നും ആരവ് ആരോപിച്ചിരുന്നു. തെളിവുകൾ ആരവ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ ഗുരതര ആരോപണങ്ങൾ ഉയർന്നതോടെ ശാലുവിനും ആരവിനും എതിരെ റോബിനും രംഗത്തെത്തിയിരുന്നു. ഇരുവരുടേയും ആരോപണങ്ങൾ തള്ളിയ റോബിൻ ഒരു കോളേജ് പരിപാടിക്കിടെ ആയിരുന്നു ആരോപണങ്ങൾക്ക് മറുപടി നൽകിയത്. എന്നാൽ ഇതിന് പിന്നാലെ വലിയ വിമർശനം റോബിനെതിരെ ഉയർന്നുവരികയും ചെയ്തിരുന്നു
Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭംഗിയിൽ..ഇതാ ടിപ്പുകൾ












Click it and Unblock the Notifications