Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിന് മുമ്പായിരുന്നെങ്കില്‍ അവർ എന്നെ വിളിക്കില്ല: വലിയ നേട്ടത്തെക്കുറിച്ച് കുട്ടി അഖില്‍

കോമഡി പരിപാടികളിലൂടേയും മറ്റും മലയാളി പ്രേക്ഷകർക്ക് നേരത്തെ തന്നെ സുപരിചിതനായി വ്യക്തിയാണ് കുട്ടി അഖിലെന്ന അഖില്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാർത്ഥിയായി എത്തിയതോടെ താരത്തെക്കുറിച്ച് കൂടുതലറിയാനും മലയാളികള്‍ക്ക് സാധിച്ചു. ബിഗ് ബോസില്‍ വലിയ പ്രശ്നങ്ങള്‍ക്കൊന്നും നില്‍ക്കാതെ തന്റേതായ മത്സര ശൈലിയിലൂടെ മുന്നേറിയ താരത്തിന് ഷോയിലൂടെ നിരവധി ആരാധകരെ ലഭിക്കുകയും ചെയ്തു. ഒടുവില്‍ എഴുപത്തിയേഴാം ദിവസത്തിന് ദിവസമാണ് താരം പുറത്താവുന്നത്.

താരം പ്രധാന കഥാപാത്രമായ കാക്കിപ്പട എന്ന ചിത്രവും അടുത്തിടെ റിലീസായി. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് വിശേഷങ്ങളുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് താരം. ചാനല്‍ കേരള ബോക്സ് ഓഫീസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ബിഗ് ബോസിന് ശേഷവും മുമ്പുവുമുള്ള കരിയർ

ബിഗ് ബോസിന് ശേഷവും മുമ്പുവുമുള്ള കരിയർ എനിക്ക് അറയാം. ബിഗ് ബോസിന് മുമ്പ് മോശം കരിയറൊന്നുമായിരുന്നില്ല. നിരവധി പരിപാടികളുമായി ഒരു താളത്തിലിങ്ങനെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ബിഗ് ബോസിന് ശേഷം ഞാന്‍ ഇൻഡിവിജുവൽ ആയി. അതിനർത്ഥം ഞാന്‍ ഒറ്റക്ക് പോയി ഒരാളെ ചിരിപ്പിക്കും എന്നല്ല. കരിയറില്‍ അഖില്‍ എന്നൊരാളെ പ്രത്യേകം എടുത്ത് പറയുമല്ലോ, അങ്ങനെ ഒരാളായി മാറി. അതില്‍ വലിയ സന്തോഷമാണ്.

സിനിമ നടനാവുക എന്നതിനോടൊപ്പം തന്നെ

സിനിമ നടനാവുക എന്നതിനോടൊപ്പം തന്നെ പണ്ട് മുതല്‍ തന്നേയുള്ള ആഗ്രഹങ്ങളിലൊന്നാണ് അവതാരകനാവുക എന്നുള്ളത്. ബിഗ് ബോസിന് ശേഷം ഒരു പരിപാടിയില്‍ അവതാരകനായി. പണ്ട് മുതലെ കണ്ടുകൊണ്ടിരിക്കുന്ന പരിപാടിയാണ് സ്റ്റാർ സിംങ്ങർ. ആ പരിപാടിയില്‍ അവതാരകനാവുക എന്നുള്ളത് വലിയ കാര്യമാണ്. കാക്കിപ്പട എന്ന സിനിമയ്ക്ക് ഒപ്പം തന്നെയുള്ള മറ്റൊരു സന്തോഷമാണ് ഇത്.

ഇതെല്ലാം ബിഗ് ബോസിന് ശേഷം സംഭവിച്ച കാര്യമാണ്

ഇതെല്ലാം ബിഗ് ബോസിന് ശേഷം സംഭവിച്ച കാര്യമാണ്. ബിഗ് ബോസിന് മുമ്പായിരുന്നെങ്കില്‍ എന്നെ ഒരു അവതാരകനാക്കില്ല. കാരണം അന്ന് ഞാന്‍ ഇൻഡിവിജുവൽ അല്ല. കുറേപ്പേരുടെ പിന്തുണ കൊണ്ടാണ് ഇപ്പോഴും മുന്നോട്ട് പോവുന്നത്. എങ്കിലും അഖില്‍ എന്ന് പറയുന്നത് ഒരു ഇൻഡിവിജുവൽ ആളായിട്ട് മാറി. അത്തരമൊരു സന്തോഷം ബിഗ് ബോസിന് ശേഷമുണ്ട്.

Hair Care: അകാല നരയാണോ അലട്ടുന്നത്: ഡൈ വേണമെന്നില്ല, പരിഹാരം നിങ്ങള്‍ വിചാരിച്ചാല്‍ നടക്കും

സത്യം പറഞ്ഞാല്‍ 25 ദിവസത്തെ വസ്ത്രം

സത്യം പറഞ്ഞാല്‍ 25 ദിവസത്തെ വസ്ത്രങ്ങളുമായിട്ടാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്നത്. വീട്ടിലിക്കാന്‍ ഇഷ്ടപ്പെടാത്ത കൂട്ടുകാരുമായി കൂടുതല്‍ സമയം ഇടപഴകാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എപ്പോഴും ഏതെങ്കിലും കൂട്ടുകാരുടെ സർക്കിളില്‍ ഞാനുണ്ടാവും. അങ്ങനെയുള്ള എന്നക്കൊണ്ട് കൂടുതല്‍ ദിവസം അവിടെ നില്‍ക്കാന്‍ കഴിയുമെന്ന് തോന്നിയില്ല.

ഇരുപത് ദിവസം കഴിയുമ്പോള്‍ തന്നെ

ഇരുപത് ദിവസം കഴിയുമ്പോള്‍ തന്നെ ഞാന്‍ നോമിനേഷനില്‍ വരികയും ചെയ്തു. അപ്പോള്‍ തന്നെ പുറത്താകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അവിടുന്ന് രക്ഷപ്പെട്ടു. അപ്പോള്‍ എനിക്ക് ഒരു കോണ്‍ഫിഡന്‍സ് വന്നു. അപ്പോഴാണ് ഞാന്‍ അമ്പത് ദിവസത്തെ ഡ്രസ് കൂടെ വേണമെന്ന് പറഞ്ഞത്. ആ കണക്ക് കൂട്ടല്‍ കറക്ടായിരുന്നു 77-ാമത്തെ ദിവസമാണ് പുറത്താവുന്നത്.

വീട്ടുകാരെ മിസ് ചെയ്യുന്നത് അടക്കമുള്ള കാരണങ്ങള്‍

വീട്ടുകാരെ മിസ് ചെയ്യുന്നത് അടക്കമുള്ള കാരണങ്ങള്‍ കൊണ്ട് ഒരുപാട് ആളുകള്‍ അതിനകത്ത് ഇരുന്ന് കരയുന്നത് കണ്ടു. എനിക്കും കൂട്ടുകാരേയും വീട്ടുകാരേയുമൊക്കെ മിസ് ചെയ്തു. പക്ഷെ എനിക്ക് അവിടെ നില്‍ക്കാന്‍ പറ്റുമായിരുന്നു. തീരെ നില്‍ക്കാന്‍ പറ്റാത്ത ഒരു സ്ഥലമൊന്നുമല്ല അത്. ഇങ്ങനെ ഒരു തരത്തിലങ്ങ് മുന്നോട്ട് പോവുമെന്നും അഖില്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+