Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതാണ് പാർട്ണർ- പേര് ശിവജി'- പങ്കാളിയെ ആദ്യമായി പരിചയപ്പെടുത്തി ലച്ചു, വിളിച്ചാല്‍ വീണ്ടും പോവും

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ പ്രേക്ഷരുടെ മനസ്സിലേക്ക് ഇടിച്ച് കയറിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു. അഭിനയ രംഗത്തിനൊപ്പം തന്നെ മോഡലിം​ഗ് രം​ഗത്തും തന്‍റെ മികവ് തെളിയിച്ച വ്യക്തിയാണ് ലച്ചു. താരം ബിഗ് ബോസ് ഫൈവില്‍ മത്സരാർത്ഥിയായി എത്തിയപ്പോള്‍ പ്രേക്ഷകരും മികച്ച മത്സരം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് താരത്തിന് പുറത്ത് വരേണ്ടി വന്നു. ഇപ്പോഴിതാ ബിഗ് ബോസ് വിശേഷങ്ങളോടൊപ്പം തന്നെ തന്റെ പാട്ണറേയും പരിചയപ്പെടുത്തുകയാണ് ലച്ചു.

അവിടെ ചെന്നപ്പോള്‍ ദിനചര്യകളൊക്കെ ആകെ മാറി. പകല്‍ ഏതാണ്, രാത്രിയേതാണ് എന്നൊക്കെ അറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പെട്ടെന്ന് പുറത്ത് വന്നപ്പോഴാണ് അത് എത്രത്തോളമാണെന്ന് മനസ്സിലായത്. തുടക്കത്തില്‍ അത് വലിയ പ്രശ്നമായിരുന്നു. എന്നാല്‍ പിന്നീട് അത് മാറി വന്നു. ബിഗ് ബോസ് ഹൌസ് വലിയ രീതിയില്‍ മിസ് ചെയ്യുന്നുണ്ടെന്നും പുറത്ത് വന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച ലച്ചു വ്യക്തമാക്കി.

lachu-

ഇനി ഒരു റീ എന്‍ട്രി ഉണ്ടാവുമോ എന്ന് അറിയില്ല. അവർ വിളിക്കുകയാണെങ്കില്‍ എന്തായാലും പോവും. അങ്ങനെയുണ്ടാവുമെന്ന് നല്ല രീതിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. കുറച്ചൂകൂടെ നല്ല രീതിയില്‍ മത്സരിക്കണമായിരുന്നുവെന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ തോന്നി. എന്തായാലും റീ എന്‍ട്രി ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ നോക്കാം. ആദ്യ ദിവസങ്ങളില്‍ കുറച്ച് പകപ്പ് ഉണ്ടാവും. എന്നാല്‍ പിന്നീട് അവിടവും കംഫേർട്ട് സോണായി മാറും.

ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അവിടെ നിന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ കുറച്ച് ദിവസം കൂടെ അവിടെ നില്‍ക്കാന്‍ കഴിയുമായിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം. സാഗർ - സെറീന പ്രണയം ഗെയിം സ്ട്രാറ്റജിയാണോ അല്ലയോ എന്നൊന്നും അറിയില്ല. എല്ലാവരും ഒർജിനലായിട്ട് തന്നെ നില്‍ക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. അഖില്‍ മാരാർ പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് പറയാനാവില്ല. അയാളെ മാറ്റിയെടുക്കാനും നമുക്ക് സാധിക്കില്ല.

ശ്രുതി ചേച്ചി, റിനോഷ്, ദേവു എന്നിവരൊക്കെയായിട്ടായിരുന്നു നല്ല സൌഹൃദം. റിനോഷ് ഗെയിമിലും കൂടെ ഒന്ന് ഉഷാറായി വന്നാല്‍ നല്ല പ്രതീക്ഷയുണ്ട്. മരാരും ഗെയിമില്‍ നല്ല രീതിയില്‍ ചെയ്യുന്നുണ്ട്. മിഥുനും ശോഭ ചേച്ചിയുമൊക്കെ അടിപൊളിയാണ്. ഇവരൊക്കെ നല്ല രീതിയില്‍ മത്സരിക്കുന്ന താരങ്ങളാണ്. ദേവുവും മനീഷ ചേച്ചിയും പുറത്ത് പോവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ലച്ചു പറയുന്നു.

ഇതോടൊപ്പം തന്നെയാണ്, പാട്ണറായ ശിവജിയേയും ലച്ചു പരിചയപ്പെടുത്തുന്നത്. അദ്ദേഹം സംവിധായകനും ഫോട്ടോഗ്രാഫറുമാണെന്നും ലച്ചു പറഞ്ഞു. ബിഗ് ബോസില്‍ നിന്നും ഇറങ്ങേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ലച്ചു തന്നെ നേരത്ത ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. "ബിഗ് ബോസില്‍ നിന്ന് എനിക്ക് ഇറങ്ങേണ്ടിവന്നു. എന്താന്നുവച്ചാല്‍ എന്‍റെ ആരോഗ്യം ആകെ മോശമായിപ്പോയി. മൂന്ന് വട്ടം പിരീഡ്സ് വന്നു. വജൈന സ്വെല്ലിംഗ് വന്നു. ഒരാഴ്ച മൊത്തം ഛര്‍ദ്ദി ആയിരുന്നു. ട്രിപ്പ് തന്നിട്ടും വീണ്ടും ഛര്‍ദ്ദിച്ചുകൊണ്ടിരുന്നു. അതൊക്കെ കാരണം കൊണ്ട്, ആരോഗ്യ കാരണങ്ങളാല്‍ ഞാന്‍ ബിഗ് ബോസില്‍ നിന്ന് വിട പറയുകയാണ്''- എന്നായിരുന്നു ലച്ചു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

 lachugram

മലയാളിയാണെങ്കിലും വളർന്നതൊക്കെ സൗത്ത് ആഫ്രിക്കയിൽ ആണ്. ആഫ്രിക്കയില്‍ വെച്ച് റേപ്പ് ചെയ്യപ്പെട്ട അനുഭവും ലച്ചു ബിഗ് ബോസിലൂടെ തന്നെ തുറന്ന് പറഞ്ഞിരുന്നു. എന്റെ കഥ എന്നെ സെഗ്മെന്റിലൂടെയായിരുന്നു തന്റെ ദുരനുഭവം താരം വ്യക്തമാക്കിയത്. പതിമൂന്നാമത്തെ വയസിലായിരുന്നു അത് നേരിടേണ്ടി വന്നത്. 'ആറ് വര്‍ഷത്തോളം തന്നെ അയാള്‍ പീഡിപ്പിച്ചു.

പെയിനും ടോർച്ചറിങ്ങും കാരണം എനിക്ക് ബ്ലീഡിങ് വരെ ഉണ്ടായി. എനിക്ക് എന്നെ തന്നെ അറപ്പായി. എന്നാൽ ഇതോടെ ജീവിതത്തില്‍ ഞാൻ ആകെ തളര്‍ന്നു പോയി. എന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ വേണ്ടി പതിനെട്ടുവയസ്സുവരെ ഞാൻ കാത്തിരുന്നു. കാരണം എനിക്ക് മറ്റു ഫിനാൻഷ്യൽ സപ്പോർട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പതിനെട്ടു വയസ്സ് ആയപ്പോൾ തന്ന ഞാൻ നാട്ടിലേക്ക് വന്നു.''- എന്ന് ലച്ചു തന്നെ പറഞ്ഞു.

അവസാന ലാപ്പില്‍ ആവേശം വിതറി നരേന്ദ്ര മോദി: ബെംഗളൂരു നഗരത്തെ ഇളക്കി മറിച്ച് റോഡ് ഷോ-ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+