കരഞ്ഞ് കലങ്ങിയ കണ്ണുമായി റിയാസിന്റെ തിരിച്ചു വരവ്: 'ഒന്ന് രണ്ട് വാക്കുകള്‍ കാരണം തള്ളിപ്പറയില്ലെന്ന്'
ബിഗ് ബോസ് മലയാളം സീസണ്‍ 4 റിയാലിറ്റി ഷോയുടെ ഏറ്റവും മികച്ച കണ്ടെത്തലുകളില്‍ ഒരാള്‍ എന്ന് പലരും വിശേഷിപ്പിക്കുന്ന താരമാണ് റിയാസ് സലീം. വൈല്‍ഡ് കാർഡ് എന്‍ട്രിയായി ഷോയിലേക്ക് കടന്നുവന്ന താരം ഉയർത്തിപ്പിടിച്ച നിലപാടുകളായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. എല്‍ജിബിടിക്യൂ, ഫെമിനിസം തുടങ്ങിയ വിഷയങ്ങളില്‍ തികഞ്ഞ അവബോധം ഉണ്ടായിരുന്ന റിയാസ് ഷോയില്‍ ഇത് സംബന്ധിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയും ലഭിച്ചു.
എന്നാല്‍ ഇതേ റിയാസ് തന്നെ സഹതാരമായ റോബിന്റെ ഭാവിവധുവും നടിയും മോഡലുമായ ആരതിപൊടിക്കെതിരെ നടത്തിയ പരാമർശം വലിയ രീതിയില്‍ വിമർശിക്കപ്പെടുകയും ചെയ്തു.

യൂട്യൂബിലെ ക്വസ്റ്റന്‍ ആന്‍സർ പരിപാടിയില്‍ ആരതി പൊടിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ആരാണ് ഈ ആരതി പൊടിയെന്നായിരുന്നു റിയാസിന്റെ മറു ചോദ്യം. 'ആരാണെന്ന് എനിക്ക് അറിയില്ല, അവർ പ്രശസ്തയാണോ? അരിപ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ പൊടി പക്ഷേ ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അവർ നടിയാണോ? മോഡലാണോ? എന്താണെന്നുമായിരുന്നു റിയാസിന്റെ പ്രതികരണം.

സ്വന്തം കഴിവും ടാലന്റും കൊണ്ട് വളർന്ന ആരെങ്കിലും ആയിരുന്നുവെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്. ഇനി അതല്ല ബോയ് ഫ്രണ്ട് പോപ്പുലർ ആയത് കൊണ്ട് മാത്രം അല്ലെങ്കിൽ പോപ്പുലർ ആയൊരാളെ ബോയ് ഫ്രണ്ട് ആക്കിയത് കൊണ്ട് മാത്രം പോപ്പുലറായ ആളാണെങ്കിൽ ക്ഷമിക്കണം. എനിക്ക് അങ്ങനെയുള്ള ആളുകളെ അറിയില്ല. ഞാൻ എന്റെ വിലപ്പെട്ട സമയം അത്തരം ആളുകൾക്ക് വേണ്ടി ചെലവാക്കില്ലെന്നും റിയാസ് കൂട്ടിച്ചേർത്തിരുന്നു.

ഇതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനം ഉയരുകയും ചെയ്തു. തെറ്റ് ബോധ്യമായ റിയാസ് പിന്നീട് സംഭവത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ സംഭവത്തിന് പിന്നാലെ റിയാസ് സോഷ്യല്‍ മീഡിയില്‍ നിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ഇടവേളക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചെരിക്കുന്ന സ്റ്റോറിയാണ് വലിയ രീതിയില്‍ ചർച്ചയാവുന്നത്.
Hair Care-മുടി കൊഴിച്ചലിന് വെളുത്തുള്ളിയോ? ഒപ്പം തേനും..മുടി വളർച്ച വേഗത്തിൽ

തിരിച്ച് വരവ് എല്ലായ്പ്പോഴും കഠിനമായ ഒരു കാര്യമല്ലെന്നാണ് കരഞ്ഞ മുഖവുമായുള്ള വീഡിയോയ്ക്കൊപ്പം റിയാസ് കുറിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഒരു ക്വാട്ടും റിയാസ് പങ്കുവെച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ, ഹൃദയം നുറുങ്ങുന്ന, നിങ്ങളുടെ വഴിക്കല്ലാത്ത എല്ലാ കാര്യങ്ങളും നിങ്ങൾ മറികടന്നു. ഒരു ജീവിതം നിങ്ങൾ കെട്ടിപ്പടുത്തു, നിങ്ങൾ വിചാരിച്ചതിന്റെ ഭാഗത്തിൽ നിന്ന് നിങ്ങളുടെ ഒരു പുതിയ പതിപ്പ് നിങ്ങൾ പുനർനിർമ്മിച്ചു. മനുഷ്യചൈതന്യത്തിന്റെ ശ്രദ്ധേയമായ ശക്തി നിങ്ങൾ എല്ലായ്പ്പോഴും ഉള്ളിൽ ഉൾക്കൊള്ളുന്നു, നാളെ എന്ത് വന്നാലും, നിങ്ങൾ ആ ശക്തിയും അതിലേക്ക് കൊണ്ടുപോകും- എന്ന് അർത്ഥമാക്കുന്ന വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം പുതിയ പോസ്റ്റിന് കീഴില്‍ റിയാസിനെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്. നിന്റെ വായിൽ നിന്ന് വന്നു പോയ ഒന്ന് രണ്ട് വാക്കുകൾ വെച്ച് നിന്നെ വെറുക്കുന്നു എന്ന് പറയാൻ നിന്റെ ശത്രുവല്ല അല്ല ഞാൻ. മറിച്ചു ഒരു വലിയ സമൂഹം തള്ളി പറയുന്നവർക്ക് വേണ്ടി സംസാരിച്ച നിന്നെ ഇഷ്ടപ്പെട്ട നിന്റെ ഫാൻ ആണെന്നാണ് സോബിന്‍ എന്നയാള്‍ കുറിക്കുന്നത്.

ആരേലും യൂട്യൂബ് വരുമാനത്തിന് വേണ്ടിയോ നിന്നോടുള്ള വ്യക്തി വൈരാഗ്യം തീർക്കാനോ നിന്നെ മോശക്കാരനാക്കാൻ ശ്രമിച്ചാൽ മോശക്കാരനാകുന്ന കാര്യങ്ങളല്ല നീ നിന്റെ ഈ ചെറിയ പ്രായത്തിൽ ചെയ്തത്. നിന്നെ തെറി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന എത്ര പേർ നീ ചെയ്ത പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഏതേലും യൂട്യൂബ് ചാനൽ കാരുടെ കമന്ററി കണ്ട് നിന്നെ ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്ന ദുരന്തങ്ങളല്ല നിന്റെ ഫാന്‍സ്. സ്വബോധത്തോടെ കാര്യങ്ങൾ ചിന്തിക്കാൻ അവർക്കറിയാമെന്നും സോബിന്‍ കുറിക്കുന്നു.

ഒരു പാട് പേർ നിന്റെ വീഴ്ച കാണാൻ ഉണ്ടാകും. അത് പോലെ തന്നെ ഒരു പാട് പേർ നിന്റെ വാഴ്ച കാണാനും ഉണ്ടെന്ന കമന്റുമുണ്ട്. ഇത്തരം കാര്യങ്ങൾ കേട്ട് തളർന്നിരിക്കാനുള്ളവല്ല റിയാസ്. അവനെ പോലെയുള്ള പുതിയ തലമുറയിലെ ബോധമുള്ള കുട്ടികൾക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. അത് ചെയ്യാൻ അവനു കഴിയുകയും ചെയ്യും. അവന്റെ കുറ്റങ്ങൾ മാത്രം കാണുന്നവർക്ക് അങ്ങനെ കുറ്റം കണ്ടുപിടിക്കാൻ മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications