ആരതി പൊടി കോപ്പിയടിച്ചെന്ന് പറയുന്നത് ശരിയല്ല: റിയാസിന് എന്തിന്റെ കേടാണെന്നും സായി കൃഷ്ണ

ബിഗ് ബോസ് സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനും നടിയും മോഡലുമായ ആരതി പോടിയും തമ്മിലുള്ള വിവാഹ നിശ്ചയം വളരെ ആഘോഷപൂർണ്ണമായി കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. സുഹൃത്തുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തതെങ്കിലും നിരവധി യൂട്യൂബ് ചാനലുകള്‍ വേദിയില്‍ സന്നിഹതരായിരുന്നു. വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ആരതി ധരിച്ച വസ്ത്രം സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉയർന്ന് വരുന്നത്.
ആരതി സ്വന്തം ഡിസൈന്‍ ചെയ്തു എന്ന് പറയുന്ന വസ്ത്രം യഥാർത്ഥത്തില്‍ ഡിസൈന്‍ ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെട്ട് മറ്റൊരു ഡിസൈനർ രംഗത്ത് വരികയായിരുന്നു. റിയാസ് സലീം ഉള്‍പ്പടേയുള്ളവർ ഈ ആരോപണം ഏറ്റ് പിടിച്ചത് ആരതി പൊടി തന്നെ മറുപടിയായി രംഗത്ത് വരികയും ചെയ്തു. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ നിയമപരമായി നേരിടുമെന്നാണ് താരം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ആരതിയെ പിന്തുണച്ചുകൊണ്ട് വ്ളോഗർ സായി കൃഷ്ണയും രംഗത്ത് വന്നിരിക്കുന്നത്.

റോബിന്‍ - ആരതി പൊടി വസ്ത്രം
ആർക്കെങ്കിലും ഈ ഡ്രസ് തങ്ങള്‍ ഡിസൈന്‍ ചെയ്ത ഡ്രസ്സുമായി സാമ്യം തോന്നുണ്ടെങ്കില്‍ ഇത് നൂറ് ശതമാനം കോപ്പിയാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. എന്റെ നോർമല്‍ ബുദ്ധിക്ക് ഞാന്‍ കുറെ ഈ രണ്ട് ഡ്രസ്സും ഒരുമിച്ച് വെച്ച് എടുത്ത് നോക്കിയപ്പോള്‍ രണ്ടും വളരെ വ്യത്യാസം ഉള്ളതായിട്ടാണ് എനിക്ക് തോന്നിയത്. കളർടോണ്‍ മാത്രമാണ് സാമ്യമുള്ളത്. അങ്ങനെ സമാനമായ കളറില്‍ എത്ര ഡ്രസ് ഇറങ്ങുന്നുണ്ട്. അത് ഫുള്‍ കോപ്പിയാണോയെന്നും സായി ചോദിക്കുന്നു.

നൂറ് ശതമാനം കോപ്പിക്ക് ഒരു ഉദാഹരണം എന്ന് പറയുന്നത്. തല്ല് മാല സിനിമയില്‍ ടോവിനോ തോമസ് ഇട്ട കോട്ടാണ്. യാഥാർത്ഥത്തില്‍ ആ മോഡല്‍ കോട്ട് ആദ്യം ഇട്ടത് നെയിമർ ജൂനിയറാണ്. എന്ന് കരുതി നെയിമർ വന്ന് എന്റെ കോട്ട് കോപ്പിയടിച്ചതിന് തല്ലുമാല ടീം പൈസ തരണം എന്ന് പറഞ്ഞാല്‍ കാര്യം നടക്കുമോ.

റിയാസ് എന്തിന് കയറി ഇടപെട്ടതാണെന്നാണ്
ഒരാളുടെ കല്യാണത്തെപ്പറ്റിയാണ് ഇത്തരം വിവാദങ്ങളൊക്കെ. പിന്നെ അസൂയ ഉണ്ടാവുമ്പോള്‍ ഇതൊക്കെ സാധാരണയാണ്. ഇതിനിടയില്‍ കൂടെ ചിലരും പ്രമോഷന്‍ നടത്തുകയാണ്. ഇത് ഞങ്ങളുടെ ഡ്രസ് കോപ്പിയടിച്ചതാണെന്ന് പറഞ്ഞാല്‍ അവരുടെ പേജില്‍ കയറി അവരുടെ ഡ്രസ്സും എല്ലാവരും നോക്കും. പക്ഷെ ഇതിന്റെ എല്ലാം ഇടയില്‍ റിയാസ് എന്തിന് കയറി ഇടപെട്ടതാണെന്നാണ് എനിക്ക് മനസ്സിലാവാത്താതെന്നും വ്ളോഗർ പറയുന്നു.
നിസ്സാരനാണെന്ന് കരുതി തള്ളിക്കളയരുതെ: ഊർജ്ജം നല്‍കും വീരനാണ് റോബസ്റ്റ പഴം, വില തുച്ഛം, ഗുണമേറെ

ഒരാള്‍ ഇട്ട ഡ്രസ്സിന്റെ മുകളില്‍ വിവാദം
ഈ പറയുന്ന ആളുകളൊന്നും എന്തേലും പൈസ കൊടുത്തിട്ടല്ലാലോ റോബിനും ആരതിയും പരിപാടി നടത്തിയത്. അവരുടെ അവരുടെ പൈസക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നിശ്ചയം നടത്തി. ഒരാള്‍ ഇട്ട ഡ്രസ്സിന്റെ മുകളില്‍ വിവാദം എന്നുള്ള വിവാദം ആദ്യമായിട്ടാണ് കേരളത്തില്‍ കേള്‍ക്കുന്നത്. റിയാസിന്റെ കാര്യമാണ് കോമഡി.

ആരതിയുടെ ഡ്രസ് ഡിസൈനില്‍
കോപ്പി എന്ന് പറയാനാണേല്‍ അത് നൂറ് ശതമാനം കോപ്പിയാവണം. അല്ലാത്ത പക്ഷം എങ്ങനെയാണ് ഇത്തരമൊരു അവകാശവാദം നടത്താന്‍ സാധിക്കുക. റിയാസിന് വേണ്ടി പ്രവർത്തിച്ച ടീമാണ് ആരതിയുടെ ഡ്രസ് ഡിസൈനില്‍ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നത്. അപ്പോള്‍ ഒരു സഹായം എന്ന നിലയില്‍ റിയാസ് ഇടപെട്ടുവെന്ന് കരുതാം.

ഒരോരുത്തരുടെ കല്യാണത്തിന്റെ സമയത്ത് ഇങ്ങനെ കാണിക്കുന്നത് ശരിയായ കാര്യമല്ലെന്നേ എനിക്ക് പറയാനുള്ളു. ഇതിന്റെയൊക്കെ ആവശ്യം എന്താണ്. നിയമപരമായി തീർക്കാന്‍ പറ്റുമെങ്കില്‍ ചെയ്തോളൂ. അങ്ങനെയാണല്ലോ ആരതി പൊടി പറഞ്ഞത്. അപ്പോള്‍ കോപ്പിയടിച്ചോ ഇല്ലയോ എന്നുള്ളത് നിയമപരമായി തന്നെ തീർത്തോളൂവെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications