കാശുകൊടുത്തുകൊണ്ട് എത്ര കാലം, എത്ര പേരെ കൊണ്ടുവരാനാവും: റോബിന്‍ ചെയ്യേണ്ടത് ഇത്രമാത്രം; നടന്‍ മനോജ്
പ്രശസ്തനാവുക എന്നുള്ളത് റോബിന്റെ വലിയൊരു ആഗ്രഹമായിരുന്നു. അത് അവന്‍ സാധിച്ചെടുത്തു

ബിഗ് ബോസ് മലയാളം ഫെയിം റോബിനെ വിമർശിച്ച് പ്രശസ്തരാവാനാണ് ചിലർ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് നടന്‍ മനോജ് കുമാർ. കുറേ ആളുകളുടേയൊക്കെ ഇപ്പോഴത്തെ ഹോബി എന്ന് പറയുന്നത് റോബിനെതിരെ എന്തെങ്കിലുമൊക്കെ പറയുക എന്നുള്ളതാണ്. ഒരു മനുഷ്യന്‍ പോലും അറിയാത്തവർ പോലും ഇന്ന് ഇപ്പോള്‍ റോബിനെ കളിയാക്കുന്നതിന്റെയും പരിഹസിക്കുന്നതിന്റേയും പേരില്‍ പ്രശസ്തരായിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ കോമഡി.
അവരെ വെച്ച് വേറെ യൂട്യൂബുകാരും കാശുണ്ടാക്കുന്നുവെന്നും നടന്‍ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ മനൂസ് വിഷനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോജ് കുമാറിന്റെ വാക്കുകളിലേക്ക്.

റോബിന്റെ പുറകെ ചുമ്മാ നടന്ന് ഭ്രാന്ത് പിടിപ്പിക്കുകയാണ്
എല്ലാവരും ഒരുപോലെയുള്ള വ്യക്തികളല്ല. നമ്മള്‍ ഒരാളെ കുറ്റപ്പെടുത്തുമ്പോള്‍ മൂന്ന് വിരലുകള്‍ നമ്മുടെ ഭാഗത്താണ്. ആരെയെങ്കിലും ചൂണ്ടി നീ കുറ്റക്കാരനാണെന്ന് പറയുമ്പോള്‍ നമ്മള്‍ എത്രത്തോളം തെറ്റുകാരനാണെന്നുള്ളത് ഓർക്കണം. ഒരാളുടെ പുറകെ ചുമ്മാ നടന്ന് ഭ്രാന്ത് പിടിപ്പിക്കുകയാണ്. ആ ചെർക്കനാണെങ്കില്‍ പിന്നെയും പിന്നേയും പ്രോകോപിതനാവുകയാണെന്നും മനോജ് കുമാർ ചൂണ്ടിക്കാട്ടുന്നു.

സത്യം പറഞ്ഞാല്‍ എനിക്ക് റോബിനോട് ദേഷ്യം ആ ഒരു കാര്യത്തിലാണ്. ആര് എത്ത് പറഞ്ഞാലും റോബിന് മിണ്ടാതിരുന്നാല്‍ മതി. എന്നാല്‍ അവന്‍ ഇതെല്ലാം കേട്ട് പ്രകോപിതനാവും. അപ്പോഴേക്കും അടുത്തുള്ളവർ അടുത്ത അസ്ത്രം പ്രയോഗിക്കും. ഇത് ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാതിരുന്നാല്‍ മതി. ഇക്കാര്യം റോബിന്റെ സുഹൃത്തുക്കള്‍ അവനെ പറഞ്ഞ് മനസ്സിലാക്കുക. ഞാന്‍ റോബിനെ വിളിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല.

റോബിന്‍ അനാവശ്യമായി പ്രതികരിക്കരുത്
അനാവശ്യമായി പ്രതികരിച്ച് അപഹാസ്യ കഥാപാത്രമായി മാറരുത്. അവന്റെ സിനിമയുടെ പോസ്റ്റർ ഇറങ്ങിയപ്പോള്‍ അതിന് എതിരേയും പരിഹാസങ്ങളായിരുന്നു. രണ്ട് കയ്യില്‍ വാച്ച് എന്ന് പറയുന്നത് തെറ്റാണോ. ഏതൊക്കെ സിനിമയില്‍ എന്തൊക്കെ കാര്യങ്ങളുണ്ട്. ഇതിനെയൊക്കെ അസൂയ എന്നാണ് ശരിക്കും പറയുന്നത്. അവന്‍ എന്തോ ആയിക്കൊള്ളട്ടെ. എഴുപത് ദിവസം കൊണ്ട് അവന്‍ വലിയ ജനപ്രീതി നേടി. കേരളത്തില്‍ എവിടെ ചെന്നാലും ഒരു സിനിമ നായകന് ലഭിക്കുന്ന സ്വീകാര്യത അവിടെ ലഭിക്കുന്നുണ്ട്. അത് വലിയ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ദിലീപിനും കാവ്യക്കുമൊപ്പം ഇത്തവ മീനൂട്ടി മാത്രമല്ല മാമാട്ടിയുമുണ്ട്: വൈറലായി ചിത്രങ്ങള്‍

കാശുകൊടുത്തുകൊണ്ട് എത്ര കാലം, എത്ര പേരെ കൊണ്ടുവരാനും അനുകൂലമായി എഴുതിക്കാനും പറ്റും. മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയാണ് അദ്ദേഹം. അവനെ അവന്റെ പാട്ടിന് വിട്ടേക്കു. ആര് എന്ത് പറഞ്ഞാലും ഹായി എന്ന് മാത്രം പറഞ്ഞ് അങ്ങട് വിട്ടേക്കുക എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. നിന്നെ തെറി പറഞ്ഞ് പ്രശസ്തനാവാന്‍ നില്‍ക്കുന്ന ആളുകളാണ് ഇവിടെയുളളതെന്നും മനോജ് കുമാർ പറയുന്നു.

അടുത്ത ബിഗ് ബോസ് തുടങ്ങറായി
അടുത്ത ബിഗ് ബോസ് തുടങ്ങറായി. ഇനി ഏതാനും ദിവസങ്ങള്‍ മാത്രേയുള്ളു. സീസണ്‍ ഫൈവ് തുടങ്ങുമ്പോഴെങ്കിലും റോബിനെ വെറുതെ വിടുക. അവന്‍ അവന്റെ കാര്യം നോക്കി മുന്നോട്ട് പോവട്ടെ. അവന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. നിങ്ങളില്‍ ആരില്‍ നിന്നെങ്കിലും അവന്‍ കാശ് വാങ്ങിയിട്ടുണ്ടോ. വീട്ടില്‍ വന്ന് ശല്യം ചെയ്തിട്ടില്ല. ഇതൊക്കെ കഷ്ട്ടം തന്നെയാണ്. റോബിനെ എത്രത്തോളം കല്ലെറിയുന്നോ അത്രയേറെ പരിപാടികള്‍ അവന് ലഭിക്കുന്നുണ്ട്.

ആർത്ത് വിളിയും അലറലുമൊക്കെ ഓരോ ആളുകളുടെ വ്യക്തിതത്വങ്ങളാണ്. പ്രശസ്തനാവുക എന്നുള്ളത് റോബിന്റെ വലിയൊരു ആഗ്രഹമായിരുന്നു. സാധാരണ പല സിനിമ നടന്‍മാരും പ്രശസ്തരാവുന്നത് വർഷങ്ങള്‍ എടുത്താണ്. എന്നാല്‍ ഇവിടെ എഴുപത് ദിവസം കൊണ്ടാണ് റോബിന്‍ പ്രശസ്തനാവുന്നത്. അവർ അത് ശരിക്കും ആഘോഷിക്കുകയാണ്.












Click it and Unblock the Notifications