ദില്‍ഷ-റോബിന്‍ വിവാദങ്ങള്‍: എല്ലാം അവിടെ കഴിഞ്ഞതാണ്, ബിഗ് ബോസില്‍ നിന്ന് കിട്ടിയ ഗുണം അതെന്നും അഖില്‍
ബിഗ് ബോസില്‍ താരങ്ങള്‍ തമ്മിലുള്ള തർക്കങ്ങള്‍ പതിവുള്ള കാര്യമാണ്. പരിപാടിയുടെ റേറ്റിങ്ങിലെ തന്നെ പ്രധാന ഘടകം ഇത്തരം തർക്കങ്ങളും വഴക്കുകളുമാണ്. അതുകൊണ്ട് തന്നെ ഒരുപരിധിവരെ ഇത്തരം വഴക്കുകളെ ഷോ അധികൃതർ തന്നെ പ്രോല്‍സാഹിപ്പിക്കാറുമുണ്ട്. പിന്നീട് ഷോയില്‍ തന്നെയോ അല്ലെങ്കില്‍ പുറത്തിറങ്ങിയതിന് ശേഷമോ ഇത്തരം വഴക്കുകള്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതാണ് നാം കാണാറുള്ളത്.
എന്നാല്‍ മലയാളം സീസണ്‍ ഫോർ ഇതില്‍ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു. ഷോ കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും ഇപ്പോഴും പല താരങ്ങളും തമ്മില്‍ അകല്‍ച്ച നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തിലും ബിഗ് ബോസിലെ തന്റെ പ്രകടനത്തെക്കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് കുട്ടി അഖില്‍. ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ താരം നടത്തുന്ന പ്രതികരണത്തിലേക്ക്...

ബിഗ് ബോസിലെ എന്റെ എന്‍ട്രി പോലും ഞാന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമായോന്ന് അറിയില്ല. മറ്റുള്ളവർ എന്തൊക്കെയാണ് അവിടെ ചെയ്തത് എന്നുള്ളത് എനിക്ക് കാണണ്ട. അവിടെ ഞാനെന്തൊക്കെ ചെയ്തു എന്നുള്ളത് എനിക്ക് അറിയാം. അതുകൊണ്ട് തന്നെ എനിക്ക് കഴിഞ്ഞു പോയത് കാണണമെന്ന് തോന്നിയിട്ടില്ല. പിന്നെ ഞാന്‍ കണ്ടിട്ടുള്ളതൊക്കെ ഇന്‍സ്റ്റയിലും മറ്റുമായി വരുന്ന കട്ട് ചെയ്തിടുന്ന ചെറിയ വീഡിയോകളാണ്.

എന്റെ പേജ് നോക്കിയിരുന്നത് അനിയത്തിയായിരുന്നു. പല വീഡിയോയും അവള്‍ കട്ട് ചെയ്തിടുമായിരുന്നു. ഞാന്‍ അടിയുണ്ടാക്കിയ സ്ഥലം, ഞാന്‍ ഡിബേറ്റില്‍ സംസാരിക്കുന്നത്, ടാസ്കില്‍ സംസാരിക്കുന്നത്, ക്യാപ്റ്റനായപ്പോഴുണ്ടായ പ്രകടനമൊക്കെ ആ അക്കൌണ്ടിലുണ്ട്. തിരിച്ച് വന്നതിന് ശേഷം അതൊക്കെ കണ്ടു. പിന്നെ സ്ക്രോള്‍ ചെയ്ത് പോവുമ്പോള്‍ അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കണ്ടു. അല്ലാതെ എപ്പിസോഡായി കണ്ടില്ല.

നാം എന്തെങ്കിലും ഒരു ഫോട്ടോയിട്ടാല്‍ അതിന് താഴെ എന്നെ സപ്പോർട്ട് ചെയ്ത് കുറച്ചുപേർ സംസാരിക്കും. അതോടൊപ്പം തന്നെ തീർച്ചയായും നെഗറ്റീവ് കമന്റ് ഇടുന്നവരും ഉണ്ടാവും. നമ്മളെ ചിലർ പിന്തുണയ്ക്കുന്നു എന്ന് കാണുമ്പോള്‍ നമുക്ക് സന്തോഷമുണ്ട്. ആരാധാകർ തമ്മിലുള്ള ഫാന്‍ ഫൈറ്റ് ഓക്കെ. പക്ഷെ ബിഗ് ബോസില്‍ ഉള്ളവർ തമ്മില്‍ പുറത്ത് വന്നിട്ടും ഫൈറ്റ് നടക്കുന്നത് കാണുന്നുണ്ട്.

ബിഗ് ബോസില്‍ കഴിഞ്ഞത് അവിടെ കഴിഞ്ഞു. അതൊക്കെ ഗെയിം അല്ലേ. അത് കളയാനും സമയമായി. ഞാന്‍ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷം മറ്റൊരു പരിപാടിയില്‍ പോയി. ഞാന്‍ ഞാനായിട്ട് നില്‍ക്കുന്നു എന്നുള്ള ഷോയ്ക്കാണ് പോയത് എന്നൊരു മാറ്റമേയുള്ളു. എന്ത് തന്നെയായാലും ആ പരിപാടി അവിടെ കഴിഞ്ഞു. വ്യക്തിപരമായി എടുക്കാന്‍ നില്‍ക്കുമ്പോഴാണ് പ്രശ്നങ്ങളൊന്നും ദില്‍ഷ-റോബിന്‍ ഫാന്‍ ഫൈറ്റിനേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അഖില്‍ പറയുന്നു.
Hair Care: മൂന്ന് ഇന്തപ്പഴം മാത്രം മതി, മുടി സമൃദ്ധമായി വളരും: തടി കുറയുകയും ചെയ്യും

എനിക്ക് ബിഗ് ബോസില്‍ നിന്ന് നെഗറ്റീവൊന്നും കിട്ടിയിട്ടില്ലെന്ന് എനിക്ക് തുറന്ന് പറയാന്‍ സാധിക്കും. അതുപോലെ തന്നെ അതൊരു നെഗറ്റീവ് സ്ഥലമായിട്ടും തോന്നിയിട്ടില്ല. ചില കാര്യങ്ങള്‍ ചില സ്ഥത്ത് പറയേണ്ടതില്ലെന്ന് വിചാരിക്കുന്ന ആളായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. അത് ബിഗ് ബോസില്‍ നിന്നും കിട്ടിയ ഗുണമാണ്. എനിക്ക് ഇപ്പോള്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ സാധിക്കും.

എന്തെങ്കിലും വിഷമം വന്നാല്‍ പെട്ടെന്ന് ഡൌണ്‍ ആകുന്നയാളാണ് ഞാന്‍. ഇപ്പോഴും ഡൌണ്‍ ആവില്ലെന്നല്ല, പക്ഷെ ഇപ്പോള്‍ പെട്ടെന്ന് ഓവർകം ചെയ്യാന്‍ സാധിക്കുന്നു. അതിനുള്ള മെന്‍ഡല്‍ പവർ ലഭിച്ചു. ബിഗ് ബോസുകൊണ്ട് കിട്ടിയ ഒരു പോസ്റ്റീവ് അതാണ്. കരിയറിന് പ്രശ്നമോ മറ്റ് കുഴപ്പങ്ങളോ ഉണ്ടായിട്ടില്ല. ചിലപ്പോള്‍ ഇഷ്ടമുള്ള കുറച്ചാളുകളുടെ ഇഷ്ടം പോവുകയും അറിയാത്ത കുറച്ചാളുകള്‍ക്ക് എന്നെ അറിയാനും ഇഷ്ടപ്പെടുന്ന പുതിയ ആളുകളെ കിട്ടിയിട്ടുമുണ്ടാവാമെന്നും അഖില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications