Get Updates
Get notified of breaking news, exclusive insights, and must-see stories!

സാബുമോനും രജിതും ചേർന്നാലും റോബിനെ വെല്ലാനാവില്ല: മികച്ച കളിക്കാരന്‍ ആര്, വോട്ടെടുപ്പില്‍ 40000 പേർ

മറ്റ് ഭാഷകളെ അപേക്ഷിച്ച് ഏറ്റവും പ്രായം കുറഞ്ഞ ബിഗ് ബോസാണ് മലയാളത്തിലേത്. ഹിന്ദി ബിഗ് ബോസ് 16 വർഷം പിന്നിടുമ്പോള്‍ ഇതുവരെ ആകെ നാല് സീസണുകള്‍ മാത്രമാണ് പൂർത്തിയായത്. ഇതില്‍ തന്നെ വിജയികളെ നിശ്ചയിച്ചതാവട്ടെ മൂന്ന് സീസണിലും. കോവിഡ് മൂലം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതോടെ രണ്ടാം സീസണില്‍ വിജയിയെ പ്രഖ്യാപിക്കാന്‍ സാധിച്ചിരുന്നില്ല.

മറ്റ് ഭാഷകളെ അപേക്ഷിച്ച് ഒരോ സീസണ്‍ കഴിയുന്തോറും പ്രേക്ഷക പിന്തുണയില്‍ അനുദിനം മുന്നോട്ടാണ് മലയാളം ബിഗ് ബോസ് പോവുന്നത്. ഷോയിലൂടെ ഒട്ടനവധി താരങ്ങള്‍ ഉയർന്ന് വരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നാല് ബിഗ് ബോസ് സീസണുകളിലെ പ്രമുഖ താരങ്ങള്‍ക്കിടയില്‍ നടത്തി വോട്ടെടുപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

ഒരോ സീസണില്‍ നിന്നും മികച്ച നാല് താരങ്ങളെ

ഒരോ സീസണില്‍ നിന്നും മികച്ച നാല് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് സമ്മർ മീഡിയ എന്ന യൂട്യൂബ് ചാനല്‍ ഒരു ഓണ്‍ലൈന്‍ പോള്‍ നടത്തിയത്. സീസണ്‍ വണ്ണിലെ വിജയിയായ സാബുമോന്‍, രണ്ടാം സീസണില്‍ നിന്നും രജിത് കുമാർ, മൂന്നാം സീസണില്‍ നിന്നും മണിക്കുട്ടന്‍ എന്നിവർ ഇടംപിടിച്ചപ്പോള്‍ നാലാം സീസണില്‍ നിന്നും പോളിലേക്ക് വന്നത് റോബിന്‍ രാധാകൃഷ്ണനാണ്.

യൂട്യൂബ് ചാനല്‍ നടത്തിയ പോളാണെങ്കിലും

യൂട്യൂബ് ചാനല്‍ നടത്തിയ പോളാണെങ്കിലും 46000 പേർ ഈ വോട്ടെടുപ്പില്‍ പങ്കാളികളായി എന്നതാണ് ശ്രദ്ധേയം. രണ്ട് പാർട്ടായി നടത്തിയ വോട്ടെടുപ്പിന്റെ ആദ്യ പാർട്ടില്‍ 80 ശതമാനം വോട്ട് നേടി റോബിന്‍ രാധാകൃഷ്ണനാണ് മുന്നില്‍ നില്‍ക്കുന്നത്. എട്ട് ശതമാനം വോട്ടുമായി സാബുമോന്‍ രണ്ടാമതും 7 ശതമാനം വോട്ടുമായി മണിക്കുട്ടന്‍ മൂന്നാമതുമാണ് ഉള്ളത്. നാലം സ്ഥാനത്തുള്ള രജിത് കുമാറിന് 5 ശതമാനം വോട്ടാണുള്ളത്.

യൂട്യൂബ് പോള്‍ സംബന്ധിച്ച സ്ക്രീന്‍ഷോട്ട്

യൂട്യൂബ് പോള്‍ സംബന്ധിച്ച സ്ക്രീന്‍ഷോട്ട് റോബിന്‍ രാധാകൃഷ്ണന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. റോബിന്‍ ആരാധകരും വോട്ടെടുപ്പ് വന്‍ ആഘോഷമാക്കി എടുത്തിട്ടുണ്ട്. 80 ശതമാനം വോട്ട് റോബിന് ലഭിച്ചെങ്കില്‍ ബാക്കി വന്ന 20 ശതമാനം റോബിന്‍ വിരുദ്ധരുടേതാണെന്നാണ് ഇവരുടെ അവകാശവാദം. ഇങ്ങനെ ഒരു പോളിന്റെ ആവശ്യമില്ലാതെ തന്നെ അത് റോബിനാണെന്ന് പറയാന്‍ സാധിക്കുമെന്നും ചിലർ പ്രതികരിക്കുന്നു.

Curd Benefits:തൈരിന് ഒട്ടേറെ ഗുണങ്ങള്‍, ഇറച്ചിക്കും മീനിനുമൊപ്പം കഴിക്കാമോ, ആയുർവേദം പറയുന്നത്

റോബിന് രാധാകൃഷ്ണനിലൂടെയാണ് കൂടുതല്‍ ആളുകളിലേക്ക്

റോബിന് രാധാകൃഷ്ണനിലൂടെയാണ് കൂടുതല്‍ ആളുകളിലേക്ക് ബിഗ് ബോസ് എത്തിയത്. പതിവിന് വ്യത്യസ്തമായുള്ള പുതിയ ഗെയി പ്ലാനുകളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ റോബിന്‍ അടുത്ത സീസണ്‍ കഴിഞ്ഞതിന് ശേഷം ഇത്തരമൊരു വോട്ടെടുപ്പ് നടത്തിയാലും മുന്‍ നിരയില്‍ തന്നെയുണ്ടാവുമെന്നും അദ്ദേഹത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നു. അതേസമയം, ഇത് നിലവിലെ ഫെയിമിന്റെ ഭാഗമായി കിട്ടുന്ന പിന്തുണയാണെന്നാണ് മറുവശത്തിന്റെ വാദം.

ഫോറില്‍ നിന്നും വിന്നർ ദില്‍ഷ പ്രസന്നന്‍, ബ്ലെസ്ലീ

അതേസമം, പോളിങ്ങിന്റെ പാർട്ട് 2 വില്‍ സീസണ്‍ ഫോറില്‍ നിന്നും വിന്നർ ദില്‍ഷ പ്രസന്നന്‍, ബ്ലെസ്ലീ വണ്ണില്‍ നിന്ന് പേർളി മാണി, ത്രീയില്‍ നിന്ന് ഡിംബല്‍ ബാല്‍ എന്നിവരാണ് ഇടം പിടിച്ചത്. മുപ്പതിനായിരത്തിലേറെ പേർ പങ്കെടുത്ത ഈ പോളില്‍ 63 ശതമാനം വോട്ട് നേടി ബ്ലെസ്ലീ മുന്നിലെത്തിയപ്പോള്‍ 27 ശതമാനം വോട്ടുമായി പേർളിയാണ് മൂന്നാമത്. ആറ് ശതമാനം വോട്ടുമായി ദില്‍ഷ മൂന്നാമതും മൂന്ന് ശതമാനം വോട്ടുമായി ഡിംബല്‍ മൂന്നാമതുമെത്തി.

വരാന്‍ പോകുന്ന ബിഗ് ബോസ് സീസണ്‍

വരാന്‍ പോകുന്ന ബിഗ് ബോസ് സീസണ്‍ ഫൈവിനെക്കുറിച്ചുള്ള ചോദ്യവും മറ്റൊരു പോളില്‍ യൂട്യൂബ് ചാനല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 5 നിങ്ങള്‍ കാണുമോയെന്നാണ് ഈ ചോദ്യം. 39 ശതമാനം പേർ കാണില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. 'ഏത് ഒരു കലാപരിപാടിയായാലും കലാകാരനെ ആയാലും അവരെ വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പ്രേക്ഷകരാണ്. ആ പ്രേക്ഷകന് ഒരു വിലയും കൊടുക്കാത്ത, ഇത് പോലുള്ള പരിപാടികള്‍ കാണുന്നത് എന്തിനാ. അത് കൊണ്ട് കാണുന്നില്ല'-എന്നാണ് ഒരു പ്രേക്ഷകന്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്തിയത്.

ആള്‍ക്കാർ കാണില്ല എന്ന് പറഞ്ഞാലും എല്ലാവരും

ആള്‍ക്കാർ കാണില്ല എന്ന് പറഞ്ഞാലും എല്ലാവരും കാണും. രജിത് കുമാർ ഔട്ടായപ്പോള്‍ ആരും കാണില്ലെന്ന് പറഞ്ഞു. എന്നിട്ടെന്തായി. സീസണ്‍ ഫോറിലൂടെ റോബിന്‍ താരമായില്ലേ. അതുപോലെ സീസണ്‍ 5 ല്‍ പുതിയ താരം ഉണ്ടാവും.- എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം, തുടങ്ങിയിട്ട് കൊള്ളാം എന്ന് തോന്നിയാല്‍ കാണുമെന്ന് 37 ശതമാനം പേരും ഉറപ്പായും കാണുമെന്ന് 17 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+