ദുബായില്‍ കോടികളുടെ വന്‍ പദ്ധതി, തുടക്കം കുറിച്ച് റോബിന്‍: സമ്മാനമായി 4.5 കോടിയുടെ ഇല്ലവും
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാർത്ഥികളില്‍ ഏറ്റവും കൂടുതല്‍ പൊതു പരിപാടി ലഭിച്ച താരം ഏതെന്ന് ചോദിച്ചാല്‍ ഒട്ടും സംശയമില്ലാതെ പറയാന്‍ കഴിയുന്ന പേരാണ് റോബിന്റേത്. ബിഗ് ബോസ് കഴിഞ്ഞിട്ട് എട്ട് മാസമായെങ്കിലും ഇപ്പോഴും നിരവധി ഉദ്ഘാടനവും പൊതു പരിപാടികളുമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.
ഇപ്പോഴിതാ യു എ ഇയിലും പുതിയ പ്രൊജക്ടിന്റെ ഭാഗമായി എത്തിയിരിക്കുകയാണ് റോബിന്‍. ഇല്ലം പ്രൊജക്ടെന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് യു എ ഇയിലേക്ക് താരം വീണ്ടും എത്തിയിരിക്കുന്നത്. കേരളത്തിലേത് പോലെ റോബിനെ വരവേല്‍ക്കാനായി നിരവധിയാളുകള്‍ യു എ ഇ വിമാനത്താവളത്തിലും കാത്തിരിക്കുന്നുണ്ടായിരുന്നു.

ഇല്ലം പ്രൊജ്കടിന്റെ ബ്രാന്‍ഡ് അംബാസിഡറായ റോബിന്‍ തന്നെയാണ് അജ്മാനില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങ് നിർവ്വഹിച്ചതും. ഒരു വലിയ ഗ്രൂപ്പിന്റെ അധ്വാനമാണ് ഇത്തരമൊരു പദ്ധതിക്ക് പിന്നില്‍. ഇവിടേക്ക് വന്ന് ഇങ്ങനെ ഒരു തറക്കല്ലിടേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനയുമുള്ളതുകൊണ്ടാണ് ഇതെല്ലാം നടന്നതെന്നും റോബിന്‍ വ്യക്തമാക്കി. അതോടൊപ്പം തന്നെ റോബിന്റെ സാന്നിധ്യം അഭിമാന നിമിഷമാണെന്ന് യാക്കോബ്സ് ഗ്രൂപ്പ് ഉടമകളും അഭിപ്രായപ്പെട്ടു.

യാക്കോബ്സിന്റെ പഴയൊരു ഫാം ഇവിടെ തന്നെ ഉണ്ടായിരുന്നു. പുതുതായി വില്ലേജ്, അഥവാ എന്റെ ഗ്രാമം എന്ന മാതൃകയില്‍ ഒരു പ്രൊജക്ട് കൂടി വരികയാണ്. യൂറോപ്യന്‍, അറബിക്, കേരള തീമുകളിലാണ് പദ്ധതി. കേരള തീമാണ് ഇല്ലം പ്രൊജക്ട്. ഇല്ലം, നാലുകെട്ട് കെട്ട് എന്ന് തുടങ്ങിയ തനത് കേരള ശൈലികളാണ് ഇല്ലത്തില്‍ അവതരിപ്പിക്കുന്നതെന്നും യാക്കോബ്സിന്റെ മാനേജിങ് ഡയറക്ടർ വ്യക്തമാക്കുന്നു.

ആദ്യഘട്ടമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. ചായക്കട, ട്രീ ഹൌസ്, കോട്ടേജുകള്‍, കൃഷിയിടം, പഞ്ചായത്ത് ഓഫീസ് മാതൃക, അമ്പലക്കുളം എന്നിവയും ഇവിടെ സജ്ജമാക്കും. 500 പേർക്കുള്ള സൌകര്യങ്ങളാണ് ഒരുക്കുന്നത്. ഡോ. റോബിന്‍ രാധാകൃഷ്ണനെയാണ് ഈ ഒരു പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി നിശ്ചയിച്ചിരിക്കുന്നത്.
Hair care: കഞ്ഞിവെള്ളമാണ് മുടിയുടെ വളം: നേട്ടങ്ങള്‍ ഒട്ടേറെ, അറിയാം ഗുണങ്ങള്‍

വന്ന് കണ്ട് അനുഭവിക്കാന്‍ എല്ലാവരേയും ക്ഷണിക്കുകയാണ്. തട്ടുകട, ചന്ത, പ്ലേ സ്റ്റേഷന്‍, ആയുർവേദ കട എന്നിവയും ഈ അഞ്ചര ഏക്കർ സ്ഥലത്ത് തയ്യാറാക്കിയത്. വളരെ മികച്ച ഒരു അനുഭവമായിരിക്കും ഇല്ലം പദ്ധതി ആളുകള്‍ക്ക് നല്‍കുക. വിദേശികളെ അടക്കം ആകർഷിക്കുന്ന തരത്തിലുള്ള ഒരു ടൂറിസം പ്രൊജക്ടായി ഇല്ലത്തെ മാറ്റുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എന്റെ പ്രൊഫൈൽ കുറച്ച് കൂടി അപ്ഗ്രേഡ് ചെയ്ത് കൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് പോകണമെന്നാണ് ഞാൻ ആഗ്രഹിച്ചതെന്ന് റോബിന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 'അങ്ങനെയാണ് യുഎഇ അജ്മാലിലുള്ള യാക്കോബ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറായി എന്നെ നിയമിച്ചത്. അവർ ക്രീയേറ്റീവായ വർക്കുകൾ ചെയ്യുന്നവരാണ്. അജ്മാനിൽ എട്ടേക്കർ സ്ഥലത്ത് കേരളത്തിലെ ഒരു വില്ലേജ് പോലെ ചെയ്യുന്നുണ്ട്. പഞ്ചായത്ത് , വായനശാല, തറവാട് അങ്ങനെയുള്ള പരിപാടികളാണ്'- എന്നായിരുന്നു റോബിന്‍ പദ്ധതിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

അവരുടെ പദ്ധതിയില്‍ ഏഴ് ഇല്ലം ഉണ്ട്. അതിൽ ഒരു ഇല്ലം, അതായത് 25 സെന്റ് ഭൂമിയിൽ ഉള്ള 4.5 കോടിയുടെ ഒരു ഇല്ലം എനിക്ക് അവർ ബ്രാന്റിംഗിന് ഗിഫ്റ്റായി തരുന്നു. ഇന്റർനാഷ്ണൽ പ്രോപ്പർട്ടി ലഭിക്കുകയെന്നത് വലിയ കാര്യമാണ്. ഞാൻ അവിടെ പോകുമ്പോൾ താക്കോൽ ദാനം ഉണ്ടാകും. അതൊരു വലിയ സംഭവമാണോയെന്ന് അറിയില്ല. പക്ഷേ എന്നെ സംഭവിച്ച് വലിയൊരു കാര്യമാണെന്നും റോബിന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications