റോബിനോട് കൂറേ ആളുകള്‍ക്ക് കലിപ്പുണ്ട്; അതും കൂടി തീർക്കാന്‍ എന്റെ കാര്യം ആഘോഷമാക്കി; വ്ളോഗർ
തന്റെ ഭാവി വധുവും മോഡലും നടിയുമായ ആരതിപൊടിയെ വിമർശിച്ച റിയാസിനുള്ള മറുപടിയുമായി ബിഗ് ബോസ് മലയാളം ഫെയിം റോബിന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. റിയാസിനേക്കാളും മുകളില്‍ തന്നെയാണ് ആരതിയെന്നായിരുന്നു റോബിന്റെ മറുപടി. ആരതിയെക്കുറിച്ചുള്ള റിയാസിന്റെ പ്രതികരണം നേരത്തെ വലിയ രീതിയില്‍ ചർച്ചയായതിന്റെ പശ്ചാത്തലത്തിലായിരുന്നു റോബിന്റെ പ്രതികരണം.
അതേസമയം ഇപ്പോഴിതാ റിയാസ്-റോബിന്‍ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ ഒരു തമ്പ്നെയില്‍ ഉണ്ടാക്കിയ പൊല്ലാപ്പിനെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അഭിഷേഖ് എന്ന വ്ലോഗർ. തെറ്റ് പറ്റിയത് തുറന്ന് സമ്മതിക്കുന്നുവെന്നും റോബിനോട് അടക്കം കലിപ്പുള്ളവർ ഇതൊരു അവസരമാക്കി എടുത്തെന്നുമാണ് വ്ലോഗർ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ഒരുപാടുപേർ എനിക്കെതിരെ കമന്റുകളിലൂടേയും യൂട്യൂബിലൂടേയും രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. നിന്നെ ഞാന്‍ കൊല്ലുമെടാ എന്നൊക്കെയാണ് ഇന്‍സ്റ്റയില്‍ വരുന്ന മെസേജുകള്‍. അതായത് മരണത്തെ സംബന്ധിച്ചുള്ള കുറച്ച് ദിവസങ്ങളായിരുന്നു. ആ ഒരു വിവാദ വീഡിയോയുമായി ബന്ധപ്പെട്ട് പലർക്കും പലതരത്തിലുമുള്ള സംശയങ്ങളുള്ലതുകൊണ്ടാണ് ഇത്തരമൊരു വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

കുറച്ച് തിരക്കുകള്‍ ആയിരുന്നതിനാല്‍ ഞാന്‍ വീഡിയോ ചെയ്ത് അപ്ലോഡ് ചെയ്ത് വെക്കുകയും ഹെഡ്ഡിങും തമ്പ്നെയിലുമൊക്കെ കൊടുക്കാന്‍ ഒരു സുഹൃത്തിനെ ഏല്‍പ്പിക്കുകയുമായിരുന്നു ചെയ്തത്. അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് തീരെ റീച്ചില്ലാത്ത നല്ല രീതിയിലുള്ള തമ്പ്നെയില്‍ ഇട്ടോ എന്ന് പറഞ്ഞത്. അങ്ങനെ റീച്ച് വേണമെന്ന ഉദ്ധേശത്തോടോയാണ് അവന്‍ ഒരു ഫോട്ടോ എടുത്ത് തമ്പ്നെയിലാക്കി ഇടുന്നത്. അതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. തിരക്കിലായതിനാല്‍ യൂട്യൂബൊന്നും നോക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നും അഭിഷേക് പറയുന്നു.

ഈ സമയത്താണ് എന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കൂറേ യൂട്യൂബ് വീഡിയോകള്‍ ചിലർ അയച്ച് തരാന്‍ തുടങ്ങിയത്. അവരെ സംബന്ധിച്ച് കണ്ടന്റാണ്, എല്ലാവരും വീഡിയോ ചെയ്യുന്നത് പൈസക്ക് വേണ്ടിയാണ്. ചിലരൊക്കെ നന്മമാത്രം ഉദ്ധേശിച്ചാണെന്നൊക്കെ പറയുന്നുണ്ട്, ഇതിനൊന്നും പൈസ ലഭിക്കില്ലെന്ന സാഹചര്യം വന്നാല്‍ ഇതില്‍ എത്രയാളുകള്‍ വീണ്ടും വീഡിയോ ചെയ്യുമെന്ന കാര്യം കണ്ടറിയാം. 99 ശതമാനം ആളുകളും പൈസ ഉദ്ധേശിച്ച് തന്നെയാണ് വരുന്നത്.
Christmas Day 2022: ജനുവരി 7 നുമുണ്ട് ക്രിസ്തുമസ്: അറിയാം ചില ക്രിസ്തുമസ് കൗതുകകള്‍

റിയാസുമായിട്ടുള്ള വിഷയമാണ് ഞാന്‍ ചെയ്തത്. ആ വീഡിയോ കണ്ടാല്‍ അറിയാം അത് റോബിനെ സപ്പോർട്ട് ചെയ്തുകൊണ്ടാണെന്ന്. അതുകൊണ്ട് തന്നെ ആ വീഡിയോയെ ആർക്കും കുറ്റപറയാന്‍ സാധിക്കില്ല. പിന്നെ റോബിനോട് കൂറേ ആളുകള്‍ക്ക് കലിപ്പുണ്ട്, ആ കലിപ്പ് കൂടി തീർക്കാന്‍ വേണ്ടി ഈ അവസരം ഒരു ആഘോഷമാക്കി എടുക്കുകയായിരുന്നു. ഞാന്‍ പണ്ട് ചെയ്ത കുറച്ച് വീഡിയോകളുണ്ട്. അതൊന്നും അവർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പെട്ടെന്നുള്ള റീച്ചും ചാനലുമൊക്കെ ഇല്ലാതാക്കലായിരുന്നു അവരുടെ ലക്ഷ്യം.

ഞാന്‍ ആരുടേയും ഫാനല്ല. ബിഗ് ബോസുള്ള സമയത്ത് ഒരൊറ്റ വീഡിയോയും ചെയ്തിരുന്നില്ല. അതിന് ശേഷം തന്നെ റോബിനേയും ദില്‍ഷയേയുമൊക്കെ സപ്പോർട്ട് ചെയ്തുകൊണ്ട് വീഡിയോ ചെയ്തിരുന്നു. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഞാന്‍ പറയും. അല്ലാതെ ആരുടേയും പക്ഷം പിടിക്കലുണ്ടായിരുന്നില്ല. അല്ലാതെ ഏത് സമയവും ഇരുന്ന റോബിനെ മാത്രം പൊക്കിയുള്ള വീഡിയോയായിരുന്നില്ല ചെയ്തതെന്നും അഭിഷേക് വ്യക്തമാക്കുന്നു.

ആ വീഡിയോ ഒരു വിഷയം ആവുമ്പോഴാണ് ഞാന്‍ നോക്കുന്നത്. ഞാനത് ശ്രദ്ധിക്കണമായിരുന്നു, എൻ്റെ ഭാഗത്തും തെറ്റുണ്ട്. അവനും ഒന്നും വിചാരിക്കാതെയാണ് തമ്പ്നെയില്‍ ഇട്ടത്. റോബിന്‍ ലോറിയും റിയാസ് കാറും വരുന്ന രീതിയിലും ഇവർ തമ്മില്‍ ഇടിച്ചപ്പോള്‍ കാറിനാണ് വലിയ പരിക്കെന്ന രീതിയിലായിരുന്നു തമ്പ്നെയില്‍ ഉദ്ധേശിച്ചത്. എന്നാല്‍ ഇത് വലിയ രീതിയില്‍ നെഗറ്റീവ് ആവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ആ സംഭവത്തെ ന്യായീകരിക്കുന്നില്ല. ഇനി തെറ്റ് പറ്റില്ലെന്ന് പറയുന്നുമില്ല. മനുഷ്യരാണല്ലോ, തെറ്റുകള്‍ പറ്റാം, പക്ഷെ പരമാവധി തെറ്റുകള്‍ വരാതെ മുന്നോട്ട് പോവാന്‍ ശ്രമിക്കും. പലരും ഇതുവെച്ച് കണ്ടന്റ് ചെയ്തു, അവർക്ക് പൈസ കിട്ടുകയും ചെയ്തു. എന്തായാലും തെറ്റ് പറ്റിയെന്ന് തുറന്ന് പറയുന്നതിന് എനിക്കൊരു മടിയും വിഷമവമില്ല. ഈ വിഷയം അറിഞ്ഞത് പോലെ തന്നെ ആ ഹെഡ്ഡും തമ്പ്നെയിലും മാറ്റിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications