ബിഗ് ബോസ് സീസണ്‍ ഫൈവ് പ്രമോയിലും എന്തുകൊണ്ട് 'ഡോക്ടർ റോബിന്‍'; ലക്ഷ്യം അതുമാത്രമെന്ന് വ്ളോഗർ രേവതി
ബിഗ് ബോസ് എന്ന് പറയുന്നത് തന്നെ വിവാദങ്ങളും നിഗൂഡതകളും നിറഞ്ഞ ഒരു പരിപാടിയാണ്. പ്രമോയിലും അതെല്ലാം ഒളിപ്പിച്ച് വെക്കുന്നു

ബിഗ് ബോസ് സീസണ്‍ ഫൈവ് തുടങ്ങാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇത്തവണ ആരെക്കെയാവും മത്സരാർത്ഥികളായി എത്തുന്നത് സംബന്ധിച്ച് വിവിധ തരത്തിലുള്ള പ്രഡിക്ഷന്‍ ലിസ്റ്റാണ് ഒരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, പുതിയ മുഖങ്ങളായിരിക്കും ഇത്തവണ കൂടുതലെന്നാണ് പ്രമുഖ ബിഗ് ബോസ് നിരൂപകയായ രേവതി വ്യക്തമാക്കുന്നത്. ചില സെലിബ്രിറ്റികളും ഉണ്ടാവുമെന്നും അവർ പറയുന്നു.
ഇതുവരെ കഴിഞ്ഞ എല്ലാ സീസണും വ്യത്യസ്ഥമായ സീസണാണ്. സീസണ്‍ ഫോറിനെ കുറിച്ച് പറയുകയാണെങ്കില്‍ നല്ല രീതിയുള്ള കണ്ടന്റായിരുന്നു വന്നിരുന്നത്. പക്ഷെ കുറച്ച് ടോക്സിസിറ്റി കൂടിപ്പോയി. അത്രയൊന്നും വേണ്ട. അത്രയൊക്കെ നമ്മള്‍ ആരേയും ഡീഗ്രേഡ് ചെയ്യരുത്. ബിഗ് ബോസിലുള്ള ആരും അത്രയും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.

ഒരു മത്സരാർത്ഥികളും അവരുടെ ഗെയിം കളിച്ചു
ഒരു മത്സരാർത്ഥികളും അവരുടെ ഗെയിം കളിച്ചു. അത് നമുക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് നമ്മള്‍ ആരേയും വ്യക്തിഹത്യ ചെയ്യേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ കുറച്ച് ടോക്സിസിറ്റ് കൂടിപോയി. ടി ആർ പി നല്ല രീതിയില്‍ ഉണ്ടായിരുന്നെങ്കിലും ഒരു ക്ലീന്‍ സീസണായി എനിക്ക് തോന്നിയത് സീസണ്‍ വണ്ണാണെന്നും പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി രേവതി പറയുന്നു.

എന്തുകൊണ്ടാണ് ബിഗ് ബോസ് പ്രമോയില്‍ കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്ന റോബിന്റെയടക്കം പേര് ഉപയോഗിച്ചിരിക്കുന്നതെന്നാണ് അമൃത എന്നയാള്‍ ചോദിച്ചിരിക്കുന്നത്. അതിന്റെ ഉത്തരം വളരെ സിംപിളാണ്. കൂടുതല്‍ പ്രകേഷകരെ ആകർഷിക്കാനും അവരൊയൊക്കെ ബിഗ് ബോസ് ഷോയുടെ കാഴ്ചക്കാരായി നിലനിർത്താനും വേണ്ടിയാണ് അത് ചെയ്തതെന്നും. ഇക്കാര്യങ്ങള്‍ ചർച്ചയായി മാറുകയും ചെയ്യും.

മാർച്ച് 26 ന് സീസണ്‍ തുടങ്ങും
മാർച്ച് 26 ന് സീസണ്‍ തുടങ്ങുമെന്നാണ് അറിയുന്നത്. സെറ്റ് വർക്ക് നടന്നുകൊണ്ടാണ് അറിയുന്നത്. ഹിന്ദ് ബിഗ് ബോസിന്റെ സെറ്റില്‍ തന്നെയാണ് നടക്കുന്നത്. ഹിന്ദി ബോഗ്ബിസില്‍ വിളിച്ചാല്‍ ഒരാഴ്ചയാണെങ്കിലും പോവാന്‍ താല്‍പര്യമുണ്ട്. ഭാഷയുടെ പരിമിതിയുണ്ട്. അത് ശരിയായാല്‍ കൂടെ ഇവിടുത്തെ പോലത്തെ മത്സരമൊന്നുമല്ല അവിടെ. ആരും സേഫ് ഗെയിം കളിച്ചൊന്നും അവിടെ നില്‍ക്കില്ല. ഒരോരുത്തരേയും പുറത്താക്കാനെ നോക്കുകയുള്ളു.
ദിലീപും മീരയും വീണ്ടും ഒരു ക്യാമറക്ക് മുന്നില്‍: മിഷല്ലെയുടെ വിവാഹം ആഘോമാക്കി താരങ്ങള്‍

പതിനാറ് വർഷത്തോളമായി ബിഗ് ബോസ് കാണുന്നു.
പതിനാറ് വർഷത്തോളമായി ബിഗ് ബോസ് കാണുന്നു. ഹിന്ദിയിലാണ് കൂടുതല്‍ ഇഷ്ടപ്പെട്ട താരങ്ങളുള്ളത്. അവർ കുറച്ചൂകൂടെ റിയലാണ്. മാത്രമല്ല, മികച്ച കണ്ടന്റ് കൊടുക്കുകയും ചെയ്യും. ഫേക്ക് ഗെയിമുകള്‍ ഉണ്ടെങ്കിലും ഇവിടുത്തെ പോലെയില്ല. ഇവിടുത്തെകാര്യ പറയുകയാണെങ്കില്‍ പ്രേക്ഷകരുടെ അറ്റാക്കൊക്കെ നോക്കിയാണ് പലരും സേഫ് ഗെയിം ആയിപ്പോവുന്നത്. അല്ലാതെ പുച്ഛമെന്നൊന്നും പറയരുത്.

പ്രമോയില്‍ പറയുന്ന ഒർജിനല്‍
സീസണ്‍ ഫൈവിലെ പ്രമോയില്‍ പറയുന്ന ഒർജിനല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ഫേക്ക് ഗെയിമും നടക്കില്ലെന്നാണ്. പഴയ മത്സരാർത്ഥികളെ ആക്കിക്കൊണ്ടാണ് ഇത്തരമൊരു വാക്ക് ഉപയോഗിച്ചതെന്നൊന്നും തോന്നിയില്ല. ആരേയും നേരിട്ട് ഉദ്ദേശിച്ചിട്ടൊന്നുമില്ലെങ്കിലും ഒന്ന് സ്മരിച്ചിട്ടുണ്ട്. വിഷയം ഒന്ന് ചർച്ചയാവാനും വിവാദമാവാനും വേണ്ടിയാണ് അത്.

ബിഗ് ബോസ് എന്ന് പറയുന്നത് തന്നെ വിവാദങ്ങളും നിഗൂഡതകളും നിറഞ്ഞ ഒരു പരിപാടിയാണ്. ചിലരൊക്കെ പഴയ മത്സരാർത്ഥികളെ ഒന്ന് ആക്കിയതാണോയെന്ന് ചോദിക്കുന്നുണ്ട്. അവർക്ക് വേണമെങ്കില്‍ അങ്ങനെ പറയാം. എന്നാല്‍ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഒന്ന് സ്മരിക്കുക മാത്രമാണ് ചെയ്തതെന്നും രേവതി വ്യക്തമാക്കുന്നു.












Click it and Unblock the Notifications